Author Archive

ഷാംപൂ ഉപയോഗിക്കുമ്പോള്‍

ഷാംപൂ ഉപയോഗിക്കുമ്പോള്‍

ഷാംപൂ ഉപയോഗിക്കുമ്പോള്‍ തലമുടിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ഷാമ്പു വേണം കോസ്‌മെറ്റിക് ഷോപ്പില്‍ നിന്ന് തെരഞ്ഞെടുക്കാന്‍. നിത്യവും ഷാമ്പു ഉപയോഗിക്കുന്ന ശീലം നല്ലതല്ല. വിനാഗിരി ഒഴിച്ച വെള്ളംകൊണ്ട് മുടി കഴുകുന്നതും നല്ലതാണ്.
നീളം കുറഞ്ഞ അറ്റം പിളരാത്ത മുടിയുള്ളവര്‍ക്ക് രാസവസ്തുക്കളില്ലാത്ത സാധാരണ ഷാംപൂവാണ് നല്ലത്. നീണ്ട തലമുടിയുള്ളവര്‍ എക്‌സ്ട്രാ കണ്ടീഷനിങ് ഷാംപൂ ഉപയോഗിക്കണം. വരണ്ട, അറ്റം പിളര്‍ന്ന ചായംപുരട്ടിയ മുടിക്കും ഇതേ ഷാംപൂവാണ് നല്ലത്. ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകിയെടുക്കുന്നതിനുമുമ്പ് വെളിച്ചെണ്ണ തലയില്‍ നന്നായി തേച്ചു പിടിപ്പിക്കണം.
ഷാംപൂവിട്ട് മുടി കഴുകിയതിനുശേഷം [...]

നദാല്‍ പ്രീ ക്വാര്‍ട്ടറില്‍

നദാല്‍ പ്രീ ക്വാര്‍ട്ടറില്‍

ഗില്ലസ് സിമോണിനെ 6-4, 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയ റാഫേല്‍ നദാല്‍ പുരുഷ വിഭാഗം സിംഗിള്‍സിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇടംനേടി. വനിതാ സിംഗിള്‍സില്‍ അന ഇവാനിയോവിച്ചിനെ പരാജയപ്പെടുത്തി രണ്ടാം സീഡ് ബെല്‍ജിയത്തിന്റെ കിം ക്ളൈസ്റ്റേഴ്സ് അവസാന പതിനാറില്‍ കടന്നു. അമേരിക്കയുടെ മൂന്നാം സീഡ് വീനസ് വില്യംസ്, ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസര്‍, ഷിയാവോണ എന്നിവരും അവസാന 16 ല്‍ ഇടം പിടിച്ചിട്ടുണ്ട്.
ക്ളൈസ്റ്റേഴ്സ് 6-2, 6-1 എന്ന സ്കോറിനാണ് ഇവാനിയോവികിനെ തോല്‍പ്പിച്ചത്. വീനസ് വില്യംസ് 7-5, 6-3 എന്ന [...]

ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍

ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ബൊപ്പണ്ണ – പാക്കിസ്ഥാന്റെ ഉള്‍ ഹഖ് ഖുറേഷി സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യ – പാക് സഖ്യം നെസ്റ്റര്‍ – സിമോണിക് ജോഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍: 6-3, 6-4.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് മെല്‍ബണില്‍

മലര്‍വാടി ആര്‍ട്‌സ് ക്ലബ് മെല്‍ബണില്‍

ഗ്രാന്‍ഡ് പ്രോഡക്ഷന്റെ വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബ് മെല്‍ബണിലെ ക്ലേറ്റണിലുള്ള മോനാഷ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സിനിമ ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നു,. സപ്തംബര്‍ 11 ന് രണ്ട്, അഞ്ച്, എട്ട് മണി എന്നിങ്ങനെ മൂന്ന് ഷോയുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിബിന്‍-0431251460, പോള്‍-0433448877, സിറില്‍-0415524482, പ്രവീണ്‍-0420455277

ഐപി.സി ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍

ഐപി.സി ഈസ്റ്റേണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ വിദേശത്തുള്ള ഈസ്റ്റേണ്‍ റീജിയന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്ക് ലോംഗ് ഐലന്റ് മിനിയോളജിയില്‍ നടക്കും. ഒക്‌ടോബര്‍ എട്ട് വെള്ളിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ഞായറാഴ്ച ആരാധനയോടെ സമാപിക്കും.
വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന യോഗത്തില്‍ റീജിയണ്‍ പ്രസിഡന്റ് ടി.സി മാത്യു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അന്തര്‍ദേശീയ ഉണര്‍വ് പ്രാസംഗികനും, രോഗശാന്തി വരപ്രാപ്തനും. വേള്‍ഡ് ഔട്ട് റീച്ച് മിനിസ്ട്രീസ് സ്ഥാപകനുമായ റോജര്‍ ഹോസ്മ മുഖ്യ അതിഥി പ്രാസംഗികനായിരിക്കും. ഞായറാഴ്ച ഇംഗ്ലീഷിലും മലയാളത്തിലും ആരാധന ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. [...]

ഡാലസില്‍ നാരായണീയ സപ്താഹം സെപ്തംബര്‍ 12 മുതല്‍

ഡാലസില്‍ നാരായണീയ സപ്താഹം സെപ്തംബര്‍ 12 മുതല്‍

ഭാഗവത പണ്ഡിതനും ദാര്‍ശനീകനും ശ്രീകൃഷ്ണ സേവ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകനുമായ സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന നാരായണീയ സപ്താഹം സെപ്തംബര്‍ 12 മുതല്‍ 18 വരെ ഡാലസിനു സമീപമുള്ള ഫ്രിസ്‌ക്കോ സിറ്റിയില്‍ നടത്തും. കേരള ഹിന്ദൂസ് നാഷണല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സപതാഹയജ്ഞത്തിനു കെഎച്ച്എന്‍എ മുന്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ടിഎന്‍ നായര്‍ ആതിഥേയത്വം വഹിക്കും.
നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം സ്വാമിയുടെ നാരായണീയ സപ്താഹം നടന്നു കഴിഞ്ഞു. യജ്ഞസ്ഥലം: 4811 ഷാനോന്‍ ഡ്രൈവ്, ഫ്രിസ്‌ക്കോ. കൂടുതല്‍ വിവരങ്ങള്‍ക്ക്: [...]

യു.കെ.യില്‍ യാക്കോബായ കുടുംബ സംഗമം

യു.കെ.യില്‍ യാക്കോബായ കുടുംബ സംഗമം

യു.കെ. മലങ്കര യാക്കോബായ കുടുംബ സംഗമം സെപ്തംബര്‍ 11,12 (ശനി, ഞായര്‍) തീയതികളില്‍ ബെല്‍ഫാസ്റ്റ് സെന്റ് ഇഗ്‌നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആതിഥേയത്വത്തിലും ബെല്‍ഫാസ്റ്റ് സെന്റ് അത്താനാസിയോസ് പൗലോസ് നഗറില്‍ (St.Bride Parish Hall,38 Derryvolgie Avenue, Belfast, BT9 6FP) നടക്കും. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോര്‍ പീലക്‌സിനോസ് പങ്കെടുക്കും.
സെപ്തംബര്‍ 11 ന് രാവിലെ 9 ന് യു.കെ.പാത്രിയര്‍ക്കല്‍ വികാരി ഡോ.ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്താ പതാക ഉയര്‍ത്തും. തുടര്‍ന്നു വിശിഷ്ടാഥിതികളെ [...]

പാക് പോലീസ് സ്റ്റേഷനു നേര്‍ക്ക് ചാവേര്‍ ആക്രമണം; 20 മരണം

പാക് പോലീസ് സ്റ്റേഷനു നേര്‍ക്ക് ചാവേര്‍ ആക്രമണം; 20 മരണം

വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ പോലീസ് സ്റ്റേഷനു നേര്‍ക്കു നടന്ന ചാവേര്‍ ആക്രമണത്തില്‍ പോലീസുകാരും സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പക്തൂണ്‍ഹ്വാ പ്രവിശ്യയിലെ ലക്കിമര്‍വാതിലെ പോലീസ് സ്റ്റേഷന്‍ മന്ദിരത്തിലേക്ക് ചാവേര്‍ ഭടന്‍ സ്ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. 11 പോലീസുകാരും നാലു സ്കൂള്‍ കുട്ടികളും അഞ്ചുവഴിപോക്കരും മരിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. 40 പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
രാവിലെ ഏഴിന് ആക്രമണം നടന്ന സമയത്ത് 45 [...]

നേപ്പാളില്‍ ബസ് നദിയിലേക്കു വീണ് 30 മരണം

നേപ്പാളില്‍ ബസ് നദിയിലേക്കു വീണ് 30 മരണം

വടക്കന്‍ നേപ്പാളില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 30 യാത്രക്കാര്‍ മരിച്ചു. ടിബറ്റ് അതിര്‍ത്തിയില്‍പ്പെട്ട സിന്ധുപാല്‍ചൌക്ക് ജില്ലയിലെ ഗാതാ ഗ്രാമത്തില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.
നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ടു റോഡരികിലെ ഭൌട്ടെകോസി നദിയിലേക്കു വീഴുകയായിരുന്നു. ബാറാബൈസില്‍നിന്നു ടിബറ്റ് അതിര്‍ത്തിയിലെ താതോപാനിയിലേക്കു പോകുകയായിരുന്നു ബസ്. ബസില്‍ 40-നും 45-നുമിടയില്‍ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. കനത്ത മഴയെത്തുടര്‍ന്നു നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുകയാണ്.

ഇസ്രയേലും റഷ്യയും സൈനിക സഹകരണ കരാറുണ്ടാക്കി

ഇസ്രയേലും റഷ്യയും സൈനിക സഹകരണ കരാറുണ്ടാക്കി

ഇസ്രയേലും റഷ്യയും സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. ഇസ്രയേലില്‍നിന്ന് കൂടുതല്‍ ആയുധങ്ങളും സാങ്കേതിക വിദ്യയും വാങ്ങുന്നതിന് കരാര്‍ വഴിയൊരുക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി അനറ്റോളി സെര്‍ഡ്യാക്കോവ് പറഞ്ഞു. ഇസ്രേലി പ്രതിരോധമന്ത്രി യഹൂദ് ബറാക്കുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് സെര്‍ഡ്യാക്കോവ് ഇക്കാര്യം പറഞ്ഞത്.

70 സെന്റിമീറ്റര്‍ ഉയരവുമായി നിനോ ഗിന്നസ് ബുക്കില്‍

70 സെന്റിമീറ്റര്‍ ഉയരവുമായി നിനോ ഗിന്നസ് ബുക്കില്‍

കൊളംബിയക്കാരനായ എഡ്വേര്‍ഡ് നിനോ ഹെര്‍ണാണ്ടസാണ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ വ്യക്തമാക്കി. 27 ഇഞ്ചാണ് (70 സെന്റിമീറ്റര്‍) ഇദ്ദേഹത്തിന്റെ ഉയരം. വയസ് 24. തൂക്കം 22 പൌണ്ട്.
ചൈനക്കാരനായ ഹെ പിംഗ്പിംഗിനായിരുന്നു ഇതുവരെ കുള്ളന്‍പട്ടം. പിംഗ്പിംഗിന് നിനോയെക്കാള്‍ ഒന്നര ഇഞ്ച് അധികം ഉയരമുണ്ടായിരുന്നു. മാര്‍ച്ച് 13ന് പിംഗ്പിംഗ് അന്തരിച്ചു. ലോകം ചുറ്റുക, നൃത്തം ചെയ്യുക, ഒരു മേഴ്സിഡെസ് കാര്‍ സ്വന്തമാക്കുക തുടങ്ങിയവയാണ് നിനോയുടെ മോഹങ്ങള്‍. മുന്‍ കൊളംബിയന്‍ പ്രസിഡന്റ് അല്‍വാരോ യുറീബ്, ജാക്കിചാന്‍, [...]

ബിഹാറില്‍ ബന്ദികള്‍ മോചിതരായി

ബിഹാറില്‍ ബന്ദികള്‍ മോചിതരായി

ബിഹാറിലെ ലാഖിസാരായ് ജില്ലയിലെ വനമേഖലയില്‍നിന്നു മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ മൂന്നു പോലീസുകാരേയും ഇന്നലെ വിട്ടയച്ചു. ഞായറാഴ്ച രാവിലെ എട്ടിന് ഇവരെ വിട്ടയയ്ക്കുമെന്നാണ് മാവോയിസ്റ്റുകള്‍ അറിയിച്ചിരുന്നതെങ്കിലും രാത്രിവൈകിയും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാഞ്ഞതിനെത്തുടര്‍ന്നു സര്‍ക്കാരും പോലീസും ബന്ദികളുടെ കുടുംബാംഗങ്ങളുമെല്ലാം കടുത്ത ആശങ്കയിലായിരുന്നു.
നാലു ബന്ദികളിലൊരാളെ രണ്ടു ദിവസംമുമ്പു വധിച്ച മാവോയിസ്റ്റ്ക്രൂരത വീണ്ടും ആവര്‍ത്തിക്കപ്പെടുമോയെന്ന ആശങ്കയായിരുന്നു എങ്ങും. പോലീസ് നടത്തിയ തെരച്ചിലില്‍ ഇന്നലെ രാവിലെ ആറരയോടെ ലാഖിസാരായ് ജില്ലയിലെ കാജ്രാ-ചാനാന്‍ വനമേഖലയില്‍ ഉപേക്ഷിക്കപ്പെട്ട ടാറ്റാ സഫാരിയില്‍ മൂന്നുപേരെയും കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവരെ ജില്ലാ [...]

ബേസിംങ്‌സ്റ്റോക്കില്‍ ഓര്‍മ്മതിരുനാളും തിരുമേനിയ്ക്ക് സ്വീകരണവും

ബേസിംങ്‌സ്റ്റോക്കില്‍ ഓര്‍മ്മതിരുനാളും തിരുമേനിയ്ക്ക് സ്വീകരണവും

ബേസിംങ്‌സ്റ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഗീവര്‍ഗീസ് മോര്‍ കുറിലോസ് മെത്രാപ്പോലീത്തക്ക് സ്വീകരണവും വിശുദ്ധ കുര്‍ബാനയും നടക്കും. മോര്‍ ബസേലിയോസ് പൗലോസ് രണ്ടാമന്‍ ബാവയുടെ ഓര്‍മ്മ പെരുനാളും ഇതിനോടൊപ്പം ആഘോഷിക്കും. ഞായറാഴ്ച ബേസിംങ്‌സ്റ്റോക്ക് ഗുഡ്‌ഷെപ്പേര്‍ഡ് പള്ളിയിലാണ് പരിപാടികള്‍ നടക്കുന്നത്.
സെപ്തംബര്‍ 19 ഞായറാഴ്ച രാവിലെ 11.30 നു ദേവാലയത്തില്‍ എത്തുന്ന യു .കെ. പാത്രിയര്‍ക്കല്‍ വികാരി ഡോ ഗീവര്‍ഗീസ് മോര്‍ കുറിലോസ് മെത്രാപ്പോലീത്തയെ ഇടവക അംഗങ്ങള്‍ സ്വീകരിക്കും. തുടര്‍ന്നു 11 45 ന് പ്രഭാത നമസ്‌കാരവും [...]

പി.ജെ. തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്

പി.ജെ. തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്

കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി (സിവിസി) മലയാളിയായ പി.ജെ. തോമസ് (59) ഇന്നു രാഷ്ട്രപതി പ്രതിഭാ പാട്ടീലിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ ഉച്ചയ്ക്കു നടക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.
കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. കേന്ദ്ര സര്‍ക്കാരിലെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റിസര്‍വ് ബാങ്ക്, പൊതുമേഖലാ ബാങ്കുകള്‍, നബാര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ അഴിമതികളെക്കുറിച്ചും അധികാര ദുര്‍വിനിയോഗങ്ങളെക്കുറിച്ചും കമ്മീഷനു സ്വതന്ത്രമായി അന്വേഷിക്കാനാകും. പാര്‍ലമെന്റ് 2003-ല്‍ പാസാക്കിയ സിവിസി നിയമം [...]

മാസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന് മകള്‍ കൂട്ടിരുന്നു

മാസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന് മകള്‍ കൂട്ടിരുന്നു

മനോനിലതെറ്റിയ നാല്പത്തിയഞ്ചുകാരിയായ മകള്‍ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന് കൂട്ടിരുന്നു. മാതാവ് മരിച്ചുവെന്നറിയാതെയാണ് മകള്‍ കാവലിരുന്നത്. വിനോദിനി ഗുപ്തന്റെ (80) ശരീരമാണ് അഴുകിയ നിലയില്‍ കണ്െടത്തിയത്. മരിച്ചവ്യക്തിയുടെ മകള്‍ ശാലിനി മെഹ്റ വിവാഹ മോചനത്തിനുശേഷം മാതാവുമൊത്തു താമസിച്ചുവരികയായിരുന്നു.
ജലമീറ്റര്‍ പരിശോധനക്കെത്തിയ ഡല്‍ഹി ജല ബോര്‍ഡിലെ ജീവനക്കാര്‍ സംശയം തോന്നി ഫ്ളാറ്റിലെ അയല്‍വാസിയെ അറിയിക്കുകയായിരുന്നു. ഇവര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. മൃതദേഹത്തില്‍നിന്നുമുള്ള നാറ്റം മുറിയാകെ വമിക്കുന്നുണ്ടായിരുന്നു.
ഇതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ശാലിനി [...]

ആണവശാസ്ത്രജ്ഞന്‍ ഹോമി എന്‍ സേത്ന അന്തരിച്ചു

ആണവശാസ്ത്രജ്ഞന്‍ ഹോമി എന്‍ സേത്ന അന്തരിച്ചു

രാജ്യത്തെ പ്രമുഖ ആണവശാസ്ത്രജ്ഞനായ ഹോമി എന്‍.സേത്ന അന്തരിച്ചു. 86 വയസായിരുന്നു. കേന്ദ്ര ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഹോമി മുംബൈയിലെ മലബാര്‍ഹില്ലിലുള്ള വസതിയില്‍ ഇന്നലെ പുലര്‍ച്ചെയാണു മരിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. സംസ്കാരം ഇന്നു രാവിലെ നടക്കും.
ആണവശാസ്ത്രജ്ഞനായും കെമിക്കല്‍ എന്‍ജിനീയറുമായും ശ്രദ്ധേയനായ ഹോമി എന്‍.സേത്നയാണ് 50 വര്‍ഷംമുമ്പ് രാജ്യത്തെ ആദ്യത്തെ പ്ളൂട്ടോണിയം പ്ളാന്റ് ട്രോംബെയില്‍ സ്ഥാപിച്ചത്. കേന്ദ്ര ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാനായിരിക്കെ 1984ല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. രാജ്യം പദ്മവിഭൂഷന്‍ ബഹുമതി നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

വിഷമദ്യദുരന്തം : കള്ളുഷാപ്പുകള്‍ അടിച്ചുതകര്‍ത്തു

വിഷമദ്യദുരന്തം : കള്ളുഷാപ്പുകള്‍ അടിച്ചുതകര്‍ത്തു

വിഷമദ്യദുരന്തത്തിനിടയാക്കിയ വിഷകള്ള് വിറ്റതെന്നു കരുതുന്ന കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെയും പേരശന്നൂരിലെയും കള്ളുഷാപ്പുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സ്പിരിറ്റു ചേര്‍ത്തു വീര്യം കൂട്ടിയ കള്ളാണ് ഇവിടെ വില്ക്കുന്നതെന്നു നിരവധിതവണ നാട്ടുകാര്‍ പരാതി നല്കിയിട്ടും എക്സൈസ് നടപടിയെടുത്തിരുന്നില്ല. ഇവിടെനിന്നു മദ്യം കഴിക്കുന്നവര്‍ ലഹരിയില്‍ ടൌണിന്റെ പല ഭാഗങ്ങളിലും വീണുകിടക്കുന്നതു പതിവായിരുന്നു.
കോഴിക്കോട്ട് 600 കള്ളുഷാപ്പുകളില്‍ റെയ്ഡ്
കുറ്റിപ്പുറത്ത് വ്യാജമദ്യം കഴിച്ചു നിരവധിപ്പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കള്ളുഷാപ്പുകളിലും റെയ്ഡ് നടത്തി. എക്സൈസ് കമ്മീഷണറുടെ [...]

കണ്ണൂരില്‍നിന്നു തെങ്ങിന്‍തൈകള്‍ ദുബായിയിലേക്ക്

കണ്ണൂരില്‍നിന്നു തെങ്ങിന്‍തൈകള്‍ ദുബായിയിലേക്ക്

ദുബായിയില്‍ തെങ്ങുകൃഷിക്കായി കണ്ണൂര്‍ ജില്ലയിലെ കണിച്ചാറില്‍ തൈകള്‍ ഒരുങ്ങി. 30,000 തെങ്ങിന്‍ തൈകളാണ് യുഎഇയിലെ സലാലയിലേക്കു കയറ്റിയയ്ക്കാനായി കണിച്ചാരില്‍ സജ്ജമായിരിക്കുന്നത്.
ദുബായിയില്‍ നിലവില്‍ തെങ്ങുകളുണ്ടെങ്കിലും തോട്ടങ്ങളായി കൃഷി ചെയ്യുന്നില്ല. പരീക്ഷണാടിസ്ഥാനത്തില്‍ തെങ്ങുകൃഷി നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇപ്പോള്‍ തൈകള്‍ കേരളത്തില്‍നിന്നു കൊണ്ടുപോകുന്നത്.
സലാലയില്‍ എത്തിച്ചുനല്കുമ്പോള്‍ തൈക്കൊന്നിന് നൂറു രൂപയോളം വില ലഭിക്കും. നാട്ടില്‍ അമ്പതുരൂപ വരെയാണ് നിലവിലുള്ള വില. മുളച്ചുപൊങ്ങിയ രീതിയിലുള്ള തൈകള്‍ മരപ്പെട്ടികളില്‍ പായ്ക്ക് ചെയ്തു ശീതീകരിച്ച കണ്ടെയ്നറില്‍ കയറ്റി കൊച്ചിയിലെത്തിച്ചു കപ്പല്‍മാര്‍ഗമാണ് ദൂബായിയിലേക്കു കൊണ്ടുപോകുന്നത്. സലാലയില്‍ [...]

അധ്യാപകനെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധം

അധ്യാപകനെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധം

ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ.ജോസഫിനെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും കോളജിലെ അധ്യയനം ബഹിഷ്കരിച്ചു. അധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പണിമുടക്കി.
കെഎസ്യു, എസ്എഫ്ഐ, കെഎസ്സി-എം, എംഎസ്എഫ് എന്നീ സംഘടനകള്‍ പഠിപ്പുമുടക്കി. അധ്യാപകനെ പുറത്താക്കിയ നടപടി പുന:പരിശോധിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പറഞ്ഞു.

കണക്കെടുപ്പ് പൂര്‍ത്തിയായി; ജോലി നഷ്ടപ്പെട്ടത് 3820 അധ്യാപകര്‍ക്ക്

കണക്കെടുപ്പ് പൂര്‍ത്തിയായി; ജോലി നഷ്ടപ്പെട്ടത് 3820 അധ്യാപകര്‍ക്ക്

അധ്യാപകരുടെ ജോലി സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നടത്തിവന്ന കണക്കെടുപ്പ് പൂര്‍ത്തിയായി. കണക്കു പ്രകാരം 1997 ജൂലൈ 15 നു ശേഷം നിയമിതരാകുകയും തൊഴില്‍ നഷ്ടമാകുകയും ചെയ്തത് 3820 പേര്‍ക്കാണ്.
എച്ചഎസ്എ-905,യുപിഎസ് 1447, എല്‍പിഎസ്-1176,സ്പെഷലിസ്റ്റ്-292 എന്നിങ്ങനെയാണ് തൊഴില്‍ നഷ്ടമായിട്ടുള്ളത്.2010-11 ലെ കണക്ക് ലഭിച്ചിട്ടില്ല. ഇതുകൂടെ കണക്കുകൂട്ടുമ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട അധ്യാപകരുടെ എണ്ണം ആകെ 4300 കവിയും എന്ന് കണക്കാക്കപ്പെടുന്നു.
1997 നു ശേഷം തൊഴില്‍ നഷ്ടപ്പെട്ട 2487 പ്രൈമറി അധ്യാപകരേയും 544 ഹൈസ്കൂള്‍ അധ്യാപകരേയും ഗവണ്‍മെന്റ് സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമായി [...]

Advertisement

മറ്റു വാര്‍ത്തകള്‍