
സഹതാരങ്ങള്‍ മിക്ക കളികളിലും ഒത്തുകളിച്ചതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഓപ്പണിംഗ് ബാറ്റ്സ്മാന്‍ യാസിര്‍ ഹമീദ്. ഒരു ടെസ്റ്റില്‍ ഒത്തുകളിക്കാന്‍ തനിക്ക് 100,000 ഡോളര്‍ വാഗ്ദാനം ഉണ്ടായിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നുവെന്നും യാസിര്‍ പറയുന്നു. ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ കോഴവിവാദത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ പുതിയ ലക്കത്തില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടെന്നും സൂചനയുണ്ട്.
September 5, 2010 | Posted in
Sports |
Read More »

മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും ആഘോഷിക്കുന്നു. സെപ്റ്റംബര്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7.30ന് വിശുദ്ധ കുര്‍ബാനയും സുവിശേഷ പ്രസംഗവും ധ്യാനവും നടക്കും.
സമാപനദിവസമായ സെപ്റ്റംബര്‍ 12ന് (ഞായര്‍) മൂന്നിന് സെന്റ് ആര്‍ച്ച് എയ്ഞ്ചല്‍ സെന്റ് അന്തോണീസ് കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളിയില്‍ വികാരി ഫാ. ബോബി തോമസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കും.

സഭയിലൂടെ ദൈവ സ്നേഹാനുഭവത്തില്‍ വളരുവാനും, കൌദാശിക ബന്ധത്തിലൂടെ കുടുംബ സമാധാനം അനുഭവിക്കാനും, ഈ ദൈവിക സമാധാനം തലമുറകളിലേയ്ക്ക് കൈമാറി നല്‍കുവാനും മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ആത്മീയമായ അടിസ്ഥാന ചിന്തകളും, പ്രായോഗിക നിര്‍ദേശങ്ങളുമായി ‘മെസേജ് മിഷന്‍ ധ്യാനം 2010′ സെപ്റ്റംബര്‍ 10, 11, 12 തീയതികളില്‍ അറ്റ്ലാന്റയിലെ ഹോളി ഫാമിലി ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ നടക്കും.
പ്രമുഖ വചന പ്രഘോഷകനും, ആത്മീയ ചിന്തകനും, ചങ്ങനാശേരി എസ്.ബി. കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ റവ. ഡോ. ടോം കുന്നുംപുറവും, സുപ്രസിദ്ധ കുടുംബ പ്രേക്ഷിതനും, പ്രശസ്ത [...]

സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ക്യൂന്‍സിലാന്‍ഡിലെ ടൌണ്‍സ് വില്ലില്‍ ആരംഭിച്ച സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ സെപ്റ്റംബര്‍ 25ന് രാവിലെ എട്ടിന് സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി റവ. ഫാ. തോമസ് വര്‍ഗീസ് വിളനിലം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ടൌണ്‍സ് വില്‍ സെന്റ് പാട്രിക് കത്തോലിക്ക പള്ളിയിലാണ് വിശുദ്ധ കുബാന.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ് തേവരുമലയില്‍: 07 4775 4697, 0431 317 000, അലക്സ് കണിയന്തറ: 07 4775 [...]

മലബാറിലെ മലയോര കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ കൂടരഞ്ഞി പഞ്ചായത്തിലെ യുകെ പ്രവാസികളുടെ മക്കള്‍ ലെസ്ററില്‍ സൌഹൃദം പങ്കിടുന്നു. സെപ്റ്റംബര്‍ 26ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ ലെസ്റര്‍ ബ്ളാബി ഡിസ്ട്രിക്ട് സോഷ്യല്‍ സെന്ററിലാണ് പരിപാടി. യുകെയുടെ പലഭാഗങ്ങളില്‍നിന്നായി 90 ഓളം കുടുംബങ്ങള്‍ പങ്കെടുക്കുന്ന പരിപാടി മഹത് പൂര്‍വികരെ സ്മരിച്ച് പ്രാര്‍ഥനാ സംഗമത്തോടെ ആരംഭിക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍മാരായ സ്റ്റാന്‍ലി (ലെസ്റ്റര്‍), ജോജു (ഡെര്‍ബി) എന്നിവര്‍ അറിയിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ പരിപാടികള്‍, വിഭവ സമൃദ്ധമായ കോഴിക്കോടന്‍ [...]
September 5, 2010 | Posted in
Europe |
Read More »

ഇടയ്ക്കാട്ട് ഫൊറോനയില്‍പ്പെട്ട കോട്ടയം നിവാസികളുടെ ഈവര്‍ഷത്തെ പിക്നിക്ക് സെപ്റ്റംബര്‍ 18-ന് ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് എട്ടുവരെ ഗ്ളെന്‍വ്യൂവിലുള്ള ജോണ്‍സ് പാര്‍ക്കില്‍ വെച്ച് നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍സണ്‍ കുളങ്ങര (847 207 1274), ജോണ്‍സണ്‍ കൂവക്കാട് (847 372 9989), കുഞ്ഞുമോന്‍ ചൂട്ടുവേലില്‍ (847 989 8869).

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മലയാളികള്‍ക്കുവേണ്ടി ദേശീയ തലത്തില്‍ നടത്തുന്ന ഓള്‍ യു.കെ ഫുട്ബോള്‍ മത്സരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 11ന് (ശനി) മാഞ്ചസ്ററിലാണ് മത്സരം. മത്സര വിജയികള്‍ക്ക് കേരള ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് (ലണ്ടന്‍), ഷോയി ചെറിയാന്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഒരു ടീമിന് 50 പൌണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിന്റോ ജോസഫ്: 07868173401, ജിജി ചാരുപ്ളാവില്‍: 07912874351, ജോര്‍ജ് മാത്യു: 07525628006.
September 5, 2010 | Posted in
Europe |
Read More »

തങ്ങളുടെ പക്കല്‍ നിന്നും സ്കോട്ലന്‍ഡ് യാര്‍ഡ് കണ്െടടുത്ത ബ്രിട്ടീഷ് കറന്‍സി വാതുവയ്പുകാരനായ മസര്‍ മജീദ് നല്കിയതാണെന്ന് കോഴവിവാദത്തില്‍ ഉള്‍പ്പെട്ട പാക് ക്രിക്കറ്റ് താരങ്ങളായ ടെസ്റ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, മുഹമ്മദ് അമീര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ സമ്മതിച്ചു. സ്കോട്ലന്‍ഡ് യാര്‍ഡിന്റെ അന്വേഷണവിഭാഗം നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് പാക് താരങ്ങളുടെ കുറ്റസമ്മതം. എന്നാല്‍, വിവിധ വാണിജ്യ സംഘടനകളില്‍ നിന്ന് തങ്ങള്‍ക്കു ലഭിച്ച സ്പോണ്‍സര്‍ഷിപ്പായാണ് മജീദ് പണം നല്കിയതെന്നാണ് പാക് താരങ്ങള്‍ വെളിപ്പെടുത്തിയത്. മജീദ് തങ്ങളുടെ സ്പോണ്‍സറായാണ് കൂടെനിന്നത്. എന്നാല്‍, അയാള്‍ [...]
September 5, 2010 | Posted in
Sports |
Read More »

ജപ്പാനിലെ ഷാംഗ്ഹായില്‍ നടന്ന ലോക അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ക്കു കിരീടം. ജപ്പാനെ 57-54 എന്ന സ്കോറില്‍ പരാജയപ്പെടുത്തിയാണ് ഈ നേട്ടം. ജയന്ത തലുക്തര്‍, തരുണ്‍ദീപ് റായ്, രാഹുല്‍ ബാനര്‍ജി എന്നിവരടങ്ങിയ ടീമാണ് വിജയം നേടിയത്. അതേസമയം, വനിത ളുടെ സിംഗി ള്‍സില്‍ ഇന്ത്യ ക്ക് വെങ്കലം നേടാനേ സാധിച്ചുള്ളൂ.
September 5, 2010 | Posted in
Sports |
Read More »

ഇന്ത്യന്‍ ക്രിക്കറ്റും കോഴവിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. 2009 ല്‍ രാജ്കോട്ടില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരമാണ് ഒത്തുകളി വിവാദത്തിലെത്തിയിരിക്കുന്നത്. മത്സരം ഒത്തുകളിയായിരുന്നെന്ന് അവകാശപ്പെട്ട് വാതുവയ്പുകാരനെന്ന് അവകാശപ്പെടുന്ന് ഒരു വ്യക്തി എത്തിയതാണ് പുതിയ വിവാദം.
അന്ന് ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇന്ത്യ 414 റണ്‍സ് എന്ന വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ലങ്ക മൂന്നു റണ്‍സിന് തോല്‍ക്കുകയായിരുന്നു. 414 എന്ന സ്കോറില്‍ ഇന്ത്യ ജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. ലങ്കക്കായി ആരും പന്തയം വച്ചില്ല. എന്നാല്‍ ദില്‍ഷന്റെ (160) ബാറ്റിംഗ് മികവില്‍ ലങ്ക [...]
September 5, 2010 | Posted in
Sports |
Read More »

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ബൊപ്പണ്ണ – പാക്കിസ്ഥാന്റെ ഖുറേഷി സഖ്യം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 16 -ാം സീഡായ ഇന്ത്യ – പാക് ജോഡി നേരിട്ടുള്ള സെറ്റുകള്‍ക്ക് മൈക്കള്‍ കോഹല്‍മാന്‍ – ജാര്‍ക്കോ നീമിനെന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 6-4, 6-4.
September 5, 2010 | Posted in
Sports |
Read More »

സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ ദക്ഷിണകൊറിയന്‍ വിദേശകാര്യമന്ത്രി യൂ മ്യൂങ് വാന്‍ രാജിവെച്ചു. വിദേശകാര്യമന്ത്രാലയത്തില്‍ ജോലിചെയ്തിരുന്ന മന്ത്രി മ്യൂങ് വാനിന്റെ മകള്‍ യൂ ഹ്യൂന്‍ സണ്ണിനെ വ്യാപാരവിഭാഗത്തിന്റെ ചുമതലയേല്പിക്കാന്‍ മന്ത്രിയെടുത്ത അനാവശ്യ താത്പര്യമാണ് വിവാദമുയര്‍ത്തിയത്. ഇതിനെതിരെ പൊതുവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിനെതിരായ ആരോപണങ്ങള്‍ ഏറ്റെടുത്ത് മന്ത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു.
September 5, 2010 | Posted in
Featured,
World |
Read More »

ന്യൂസീലന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആള്‍നാശം റിപ്പോര്‍ട്ടുചെയ്തിട്ടില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലെ റോഡുകളും പാലങ്ങളും പൂര്‍ണമായി തകര്‍ന്നു. വൈദ്യുതി ബന്ധവും താറുമാറായി. ഭൂകമ്പത്തെ തുടര്‍ന്ന് നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കെട്ടിടങ്ങള്‍ക്കും മറ്റും വന്‍ നാശനഷ്ടമുണ്ടായിട്ടും ആള്‍നാശമില്ലാത്തത് അത്ഭുതകരമാണെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. 140 കോടിയോളം ഡോളറിന്റെ നഷ്ടം കണക്കാക്കുന്നതായി ക്രൈസ്റ്റ് ചര്‍ച്ച് മേയര്‍ ബോബ് പാര്‍കര്‍ [...]
September 5, 2010 | Posted in
Featured,
World |
Read More »

സ്കൈ ഡൈവിംഗിന് ഉപയോഗിക്കുന്ന ചെറുവിമാനം തകര്‍ന്ന് ഒന്‍പതു പേര്‍മരിച്ചു. ന്യൂ സിലന്‍ഡിലെ ദക്ഷിണ ഐലന്‍ഡിലാണ് അപകടം.
അപകടത്തില്‍ മരിച്ചവരില്‍ പൈലറ്റ്, ന്യൂസിലന്‍ഡിലെ ഫോക്സ് ഗ്ളേസിയറില്‍നിന്നുമുള്ള നാലു പേര്‍, അയര്‍ലന്‍ഡ്, ഇംഗ്ളണ്ട്, ജര്‍മനി, ഓസ്ട്രേലിയ എന്നിവടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടുന്നു ചെറുവിമാനം നഗരത്തിലെ വിമാനത്താവളത്തിലേക്കു തകര്‍ന്നുവീഴുകയായിരുന്നു. വിമാനം തകര്‍ന്നു വീഴുമ്പോള്‍ കാലാവസ്ഥ അനുകൂലമായിരുന്നു. 2003 ല്‍ സാഹസിക വിമാനപറത്തിനിടയിലുണ്ടായ അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതിനുശേഷം ഈ മേഖലയില്‍ വിമാനാപകടം ഇതാദ്യമായാണ് ഉണ്ടാകുന്നത്.
September 5, 2010 | Posted in
World |
Read More »

തന്റെ ആത്മകഥയുടെ പ്രചാരണാര്‍ഥം ഡബ്ളിനിലെ ഒരു പുസ്തക ശാലയിലെത്തിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളയറിനു നേരേ പ്രക്ഷോഭകര്‍ ഷൂസും മുട്ടയുമെറിഞ്ഞു. ബ്ളെയര്‍ കാറില്‍നിന്ന് ഇറങ്ങിയ ഉടനാണ് ആക്രമണമുണ്ടായത്.
എന്നാല്‍, ഒരു വസ്തുവും അദ്ദേഹത്തിന്റെ ശരീരത്തില്‍ കൊണ്ടില്ല. ബ്ളെയറിന്റെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്നായിരുന്നു പ്രക്ഷോഭകരുടെ മുദ്രാവാക്യം. സുരക്ഷാഭടന്മാരുമായി ഏറ്റുമുട്ടിയ നാലു പ്രക്ഷോഭകരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ഒകോണല്‍ സ്ട്രീറ്റിലെ ഈസണ്‍ പുസ്തകശാലയിലാണ് സംഭവം. ഉത്തര അയര്‍ലന്‍ഡിലെ ബ്രിട്ടീഷ് നിയന്ത്രണത്തെ എതിര്‍ക്കുന്ന ദേശീയവാദി വിഭാഗത്തില്‍പ്പെടുന്നവരും ഇറാക് യുദ്ധത്തില്‍ പങ്കു ചേരാന്‍ ബ്ളയര്‍ എടുത്ത [...]
September 5, 2010 | Posted in
Featured,
World |
Read More »

പാക് നഗരമായ ക്വറ്റയില്‍ ഷിയ റാലിക്കുനേരേ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ പാക്കിസ്ഥാനിലെ തെഹരിക് താലിബാന്‍ ഏറ്റെടുത്തു. നൂറുപേരാണ് രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടത്. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലും ആക്രമണം നടത്തുമെന്നു സംഘടന മുന്നറിയിപ്പു നല്‍കി. സംഘടനയുടെ തലവന്‍ ക്വാറി ഹുസൈനാണ് മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചത്. അമേരിക്കയ്ക്കും പാക്കിസ്ഥാനുമെതിരേയാണ് തങ്ങളുടെ യുദ്ധമെന്നും ചാവേര്‍ ബോംബ് പരിശീലകന്‍കൂടിയായ ഹുസൈന്‍ പറഞ്ഞു.
September 5, 2010 | Posted in
World |
Read More »

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ സക്കിയുര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണ വഴിമുട്ടി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത് സബര്‍വാളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇന്ത്യയിലെ രണ്ടു പ്രധാന സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതിനു ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെയേ ഇനി കേസിന്റെ വിചാരണ മുന്നോട്ടു കൊണ്ടുപോകാനാകുകയുള്ളെന്നും മാലിക് പറഞ്ഞു.
കമ്മീഷന്‍ രൂപീകരിക്കുന്നതിന് നാളെ റാവല്‍പ്പിണ്ടിയിലെ പ്രത്യേക ഭീകരവിരുദ്ധ കോടതിയുടെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ [...]
September 5, 2010 | Posted in
India |
Read More »

ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയില്‍പ്പെട്ട നസീര്‍പൂര്‍ ഗ്രാമത്തില്‍ സ്കൂള്‍വാനിനു തീപിടിച്ച് 15 കുട്ടികള്‍ക്കു പൊള്ളലേറ്റു. മൂന്നു കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മാ യശോദ ഇന്റര്‍ കോളജിന്റെ വാനിന് ബിലാരിയാഗഞ്ജില്‍വച്ച് തീപിടിക്കുകയായിരുന്നു. ഡ്രൈവര്‍ വാഹനം സ്റ്റാര്‍ട്ടു ചെയ്തയുടന്‍ തീപടരുകയായിരുന്നത്രെ. സംഭവത്തെത്തുടര്‍ന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കുട്ടികളിലൊരാള്‍ വാനിന്റെ വാതില്‍ തള്ളിത്തുറന്ന് എല്ലാവര്‍ക്കും രക്ഷപ്പെടാന്‍അവസരമൊരുക്കി.
September 5, 2010 | Posted in
India |
Read More »

റബര്‍ കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്കു മീതെ കരിനിഴല്‍ പടര്‍ത്തി ടയര്‍ ലോബികള്‍ക്കായി കേന്ദ്രവാണിജ്യസെക്രട്ടറിയുടെ തുറന്നടിക്കല്‍. കര്‍ഷക താത്പര്യം മാത്രം പരിഗണിച്ചു റബര്‍ ഇറക്കുമതി തീരുവക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നാണ് കേന്ദ്ര വാണിജ്യസെക്രട്ടറി രാഹുല്‍ ഖുള്ളര്‍ വെളിപ്പെടുത്തിയത്.
ഇറക്കുമതിനയം തീരുമാനിക്കുമ്പോള്‍ റബര്‍അധിഷ്ഠിത വ്യവസായങ്ങളുടെ താത്പര്യവും പരിഗണിക്കേണ്ടി വരുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. റബര്‍ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേയും കുറഞ്ഞ നിരക്കില്‍ റബര്‍ ഇറക്കുമതി അനുവദിക്കാനുള്ള നീക്കത്തിനെതിരേയും കേരളത്തില്‍ പ്രതിഷേധം തുടരുന്നതിനിടയിലാണ് കേന്ദ്ര വാണിജ്യസെക്രട്ടറി ടയര്‍ ലോബിയുടെ താത്പര്യങ്ങള്‍ക്കു പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്.
കേരളത്തിലെ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇറക്കുമതി [...]
September 5, 2010 | Posted in
India |
Read More »

ബന്ദികളാക്കിയ മൂന്നു പോലീസുകാരുടെ മോചനം സംബന്ധിച്ചു മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ ബിഹാര്‍സര്‍ക്കാര്‍ തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിനുശേഷം മുഖ്യമന്ത്രി നിതീഷ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബന്ദികളാക്കിയ പോലീസുകാരെ വിട്ടയയ്ക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മാവോയിസ്റ്റുകളോട് അഭ്യര്‍ത്ഥിച്ചതായും സര്‍ക്കാരുമായി മുഖാമുഖ ചര്‍ച്ചയ്ക്ക് മാവോയിസ്റ്റുകള്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചര്‍ച്ചയ്ക്കു വന്നാല്‍ മാവോയിസ്റ്റുകള്‍ക്ക് പൂര്‍ണ സുരക്ഷ ഞാന്‍ ഉറപ്പുനല്‍കുന്നു. യാതൊരുതര പോലീസ്നടപടിയുമുണ്ടാകില്ല-മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണകക്ഷികളായ ജെഡിയു, ബിജെപി, പ്രതിപക്ഷകക്ഷികളായ ആര്‍ജെഡി, ലോക്ജനശക്തി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എന്‍സിപി എന്നീ കക്ഷികളുടെ പ്രതിനിധികള്‍ [...]
September 5, 2010 | Posted in
India |
Read More »