Archive for the Category ‘Cinema’

രജനീകാന്തിന്റെ മകള്‍ സൌന്ദര്യ വിവാഹിതയായി

രജനീകാന്തിന്റെ മകള്‍ സൌന്ദര്യ വിവാഹിതയായി

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൌന്ദര്യ വിവാഹിതയായി. ചെന്നൈയിലെ വന്‍കിട വ്യവസായിയായ രാമചന്ദ്രന്റെ മകന്‍ അശ്വിനാണ് സൌന്ദര്യയെ വിവാഹം കഴിച്ചത്. ചെന്നൈ റാണി മെയ്യമ്മൈ ഹാളില്‍ രാവിലെ ഏഴിനും എട്ടിനും ഇടയ്ക്കായിരുന്നു വിവാഹചടങ്ങുകള്‍. താരനിബിഡമായ ചടങ്ങില്‍ പരമ്പരാഗത ബ്രാഹ്മണരീതിയിലായിരുന്നു വിവാഹം. കേന്ദ്രമന്ത്രി പി.ചിദംബരം, എം.ഡി.എം.കെ.നേതാവ് വൈകോ, സംവിധായകരായ കെ.ബാലചന്ദര്‍, മണിരത്നം, പി.വാസു, പ്രിയദര്‍ശന്‍, നടന്‍മാരായ ചിരഞ്ജീവി, വെങ്കിടേഷ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്നു വൈകുന്നേരം നടക്കുന്ന സ്വീകരണ ചടങ്ങില്‍ മുഖ്യമന്ത്രി കരുണാനിധി പങ്കെടുക്കും.

തമിഴ്, മലയാള, തെലുങ്ക് സിനിമകളിലെ എണ്‍പതുകളിലെ നായികാ നായകന്മാര്‍ ഒരുമിച്ചു കൂടി

തമിഴ്, മലയാള, തെലുങ്ക്  സിനിമകളിലെ എണ്‍പതുകളിലെ നായികാ നായകന്മാര്‍ ഒരുമിച്ചു കൂടി

ചെന്നൈ: എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ചെന്നൈയില്‍   പ്രിയദര്‍ശന്‍റെ വീട്ടില്‍ ഒത്തുചേര്‍ന്നു.തമിഴ്, മലയാള, തെലുങ്ക്  സിനിമകളിലെ എണ്‍പതുകളിലെ നായികാ നായകന്മാര്‍ ഒരുമിച്ചു കൂടിയ രാത്രി അവര്‍ക്കെല്ലാം ത്രസിപ്പിക്കുന്ന ഒാര്‍മയായിരുന്നു.പലരും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി, പലരും സംസാരിച്ചപ്പോള്‍ വിതുമ്പിപ്പോയി.
വിട്ടുപോയ ഈ കണ്ണികള്‍ കൂട്ടിച്ചേര്‍ത്തതു ലിസിയും സുഹാസിനിയുമാണ്. കഴിഞ്ഞ തവണ പരീക്ഷണാര്‍ഥം സംഗമം നടത്തിയിരുന്നു.
ഇത്തവണത്തെ  സംഗമത്തില്‍ പങ്കെടുത്തത് 12 നായകന്മാരും 15 നായികമാരുമാണ്. കൂട്ടായ്മക്കു  മുന്‍പ്  കഴിഞ്ഞ തവണ  എത്തിയിരുന്ന വിഷ്ണുവര്‍ധന്‍ അടുത്ത കാലത്തു മരിച്ചിരുന്നു അദ്ദേഹത്തെ സ്മരിച്ചു കൊണ്ടായിരുന്നു [...]

രാമായണം ത്രിഡിയില്‍

രാമായണം ത്രിഡിയില്‍

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴുതിയ കാവ്യം, രാമായണം. അത് സിനിമയായും സീരിയലായും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ഇനി ത്രിഡി അനിമേഷനായി തിയെറ്ററുകളിലെത്തും. ബോളിവുഡ് സംവിധായകന്‍ ചേതന്‍ ദേശായ് ആണ് രാമായണ – ദ് എപ്പിക് എന്നപേരില്‍ ത്രി ഡി സാങ്കേതിവിദ്യയുടെ സാധ്യതകള്‍ ചേര്‍ന്ന ചിത്രം ഒരുക്കുന്നത്.
ദസറ ഉത്സവ ദിനങ്ങളില്‍ തിയെറ്ററുകളില്‍ എത്തിക്കാന്‍ തയാറെടുക്കുന്ന ചിത്രം മായ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിലാണ് നിര്‍മിക്കുന്നത്. കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയത് ബോളിവുഡിലെ പ്രധാന താരങ്ങള്‍. മനോജ് ബാജ്പേയ്, ജൂഹി ചൗള, അശുതോഷ് [...]

ലാലും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു

ലാലും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു

മലയാളത്തില്‍ വീണ്ടും സൂപ്പര്‍താര സംഗമത്തിന് കളമൊരുങ്ങുന്നു. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വകനല്‍കിക്കൊണ്ട് താരരാജാക്കന്മാര്‍ ഒരുമിക്കുന്ന പുതിയ ചിത്രം മിക്കവാറും അടുത്ത വര്‍ഷം ഓണത്തിന് തിയേറ്ററുകളിലെത്തിയേക്കും. ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍’ എന്ന് പേരിട്ടിരിക്കുന്ന കോമഡി ത്രില്ലര്‍ ചിത്രത്തിന്റെ പണിപ്പുരയിലുള്ളത് ഉദയ് കൃഷ്ണ-സിബി കെ. തോമസ് ടീമാണ്. ‘അരക്കള്ളന്‍ മുക്കാക്കള്ളനി’ലൂടെ സൂപ്പര്‍ തിരക്കഥാകൃത്തുക്കളായ ഈ ടീം സംവിധാന രംഗത്തേക്കും കടക്കുകയാണ്. മമ്മൂട്ടി തന്നെയാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ പ്ലേ ഹൗസായിരിക്കും ചിത്രം നിര്‍മ്മിക്കുക. സമീപകാലത്ത് മലയാളത്തില്‍ റിലീസ് ചെയ്തതും അണിയറയില്‍ [...]

ലാല്‍ വീണ്ടും ബോളിവുഡില്‍

ലാല്‍ വീണ്ടും ബോളിവുഡില്‍

മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേയ്ക്ക്, പ്രിയദര്‍ശന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ലാല്‍ അഭിനയിക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ എന്നാണ് ചിത്രത്തിന്റെ പേര്.
ഹിന്ദിയിലെ മുന്‍നിര താരങ്ങളായ അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍, തുഷാര്‍ കപൂര്‍, കങ്കണ റാവത്ത്, സമീറ റെഡ്ഡി എന്നിവരെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ബ്രിട്ടീഷ് പോലീസ് ഓഫീസറുടെ റോളാണ് ചിത്രത്തില്‍ ലാലിന്. സപ്തംബറില്‍ ലണ്ടനിലായിരിക്കും ഷൂട്ടിങെന്നാണ് സൂചന. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ തന്റെ പുതിയ ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
രാംഗോപാല്‍ വര്‍മ്മയുടെ കമ്പനിയിലെ പോലീസ് [...]

ജോണ്‍ യോദ്ധാവിന്റെ വേഷത്തില്‍

ജോണ്‍ യോദ്ധാവിന്റെ വേഷത്തില്‍

ബോളിവുഡിലെ സ്‌റ്റൈലിഷ് ഹീറോ ജോണ്‍ എബ്രഹാം പീരിയഡ് ചിത്രത്തില്‍ നായകനാവുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന യുദ്ധ ചിത്രത്തില്‍ ഒരു വീരയോദ്ധാവിന്റെ വേഷത്തിലാണ് ജോണ്‍ ഇത്തവണയെത്തുന്നത്.
ഒരു നടനെന്ന നിലയില്‍ ഈ സിനിമ തനിയ്ക്ക് വെല്ലുവിളിയാണെന്നും ഇതുവരെ താന്‍ അത്തരമൊരു

‘കാക്കിച്ചട്ടൈ’ റീമേക്കുമായി പൃഥ്വി

‘കാക്കിച്ചട്ടൈ’ റീമേക്കുമായി പൃഥ്വി

കാക്കിച്ചട്ടൈ തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. കമലഹാസന്‍ തകര്‍ത്തഭിനയിച്ച ആ സിനിമ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുകയാണ്. കമല്‍ അനശ്വരമാക്കിയ കഥാപാത്രത്തെ യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് അവതരിപ്പിക്കും. പ്രമോദ് പപ്പനാണ് മലയാളം കാക്കിച്ചട്ടൈ സംവിധാനം ചെയ്യുന്നത്.
തമിഴ് താരങ്ങളായ സത്യരാജ്, രാജീവ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. എന്നാല്‍ ചിത്രീകരണത്തീയതി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
പൊലീസ് ആകാന്‍ ശ്രമം നടത്തുന്ന യുവാവായാണ് കമലഹാസന്‍ കാക്കിച്ചട്ടൈയില്‍ അഭിനയിച്ചത്. എന്നാല്‍ അയാള്‍ ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നു. പക്ഷേ, [...]

ചൈനാ ടൗണ്‍

ചൈനാ ടൗണ്‍

മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നീ സൂപ്പര്‍താരങ്ങളെ ഒന്നിപ്പിയ്ക്കുന്ന റാഫി മെക്കാര്‍ട്ടിന്‍മാരുടെ ചൈനാ ടൗണിന്റെ ഷൂട്ടിങ് ഗോവയില്‍. മലയാളത്തിലെ ഏറ്റവും മികച്ച താരനിര ഒന്നിയ്ക്കുന്ന ചൈനാ ടൗണ്‍ ഒരു നോണ്‍ സ്‌റ്റോപ്പ് കോമഡി ത്രില്ലറായിരിക്കുമെന്ന് റാഫി മെക്കാര്‍ട്ടിന്‍മാര്‍ ഗ്യാരണ്ടി നല്‍കുന്നു.
ലോകത്തെ വന്‍നഗരങ്ങളിലെല്ലാം ചൈന ടൗണുകളുണ്ട്. വ്യാപാരത്തിനും മറ്റുമായെത്തിയ ചൈനക്കാര്‍ ഒരുമിച്ച് താമസിയ്ക്കുന്ന പ്രദേശങ്ങളാണണ് ചൈനാ ടൗണുകളായി രൂപാന്തരപ്പെട്ടത്. ഇന്ത്യയില്‍ കൊല്‍ക്കത്തയിലും മുംബൈയിലുമെല്ലാം ഇത്തരം ചൈനാ ടൗണുകളുണ്ട്.
ഗോവയിലെ ഒരു ചൈനാ ടൗണിലേക്ക് കേരളത്തില്‍ മൂന്ന് സുഹൃത്തുക്കള്‍ എത്തിപ്പെടുന്നതോടെയാണ് റാഫി മെക്കാര്‍ട്ടിന്മാരുടെ [...]

കിങ്ഫിഷറില്‍ ജയസൂര്യ കള്ളനാകുന്നു

കിങ്ഫിഷറില്‍ ജയസൂര്യ കള്ളനാകുന്നു

അജി ജോണിന്റെ പുതിയ സിനിമയില്‍ ജയസൂര്യ കള്ളനായി അഭിനയിക്കുന്നു. മീശമാധവനിലെ ദിലീപിന്റെ കഥാപാത്രം പോലെ ഏവരുടെയും പ്രിയപ്പെട്ട ഒരു കള്ളന്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് രചന നിര്‍വഹിക്കുന്നത്. ജയസൂര്യയുടെ കഥാപാത്രത്തെ പിന്തുടരുന്ന പോലീസ് ഓഫീസറുടെ റോളും അനൂപ മേനോന്‍ തന്നെയാകും അവതരിപ്പിക്കുക. ‘കിങ്ഫിഷര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. റോമയും സംവൃതയുമാണ് ചിത്രത്തില്‍ നായികമാര്‍. ജയസൂര്യയെ തന്നെ നായകനാക്കി ഒരുക്കിയ നല്ലവനായിരുന്നു അജി ജോണിന്റെ കന്നി സംവിധാന സംരംഭം.

കോന്‍ ബനേഗാ ക്രോര്‍പതി വീണ്ടും

കോന്‍ ബനേഗാ ക്രോര്‍പതി വീണ്ടും

അമിതാബ് ബച്ചന്‍ ഒക്ടോബര്‍ 11-ന് തന്റെ 68-ാം ജന്മദിനനാളില്‍ കോന്‍ ബനേഗാ ക്രോര്‍പതിയുടെ നാലാം ഭാഗവുമായി വീണ്ടും അരങ്ങത്തെത്തും. തന്റെ ട്വിറ്ററില്‍ ഏഴ് ലക്ഷത്തില്‍ കൂടുതല്‍ സന്ദേശങ്ങള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയെന്നും ആദ്യ റൌണ്ടിലേക്കുള്ള പ്രവേശനത്തിനായുള്ള ചോദ്യങ്ങള്‍ ഇന്നാരംഭിക്കുമെന്നും ഒക്ടോബര്‍ 11 മുതല്‍ പരിപാടി പ്രക്ഷേപണം ആരംഭിക്കുമെന്നും കെബിസി ലൈന്‍ തുടങ്ങിയ ആദ്യ അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ ഒന്നര ലക്ഷം എസ്എംഎസ് ലഭിച്ചുവെന്നും ഷോയ്ക്കു വേണ്ടി താന്‍ നന്നായി ഒരുങ്ങണ്ടതാവശ്യമാണെന്നും ബച്ചന്‍ പറഞ്ഞു.

പ്രഭുദേവ മലയാളത്തില്‍

പ്രഭുദേവ മലയാളത്തില്‍

പഴശ്ശിരാജയ്ക്ക് ശേഷം മലയാളത്തിലെ ബിഗ് ബജറ്റ് പ്രൊജക്ടുകളിലൊന്നായി പൃഥ്വി-സന്തോഷ് ശിവന്‍ ടീമിന്റെ ഉറുമി മാറുന്നു. മലയാളത്തിനും തമിഴിനും പുറമെ ഇന്റര്‍നാഷണല്‍ ഓഡിയന്‍സിനെ ലക്ഷ്യമിട്ട് ഇംഗ്ലീഷിലും ഒരുക്കുന്ന ചിത്രത്തിലേക്ക് വന്‍താരനിരയാണ് കാസ്റ്റ് ചെയ്യപ്പെടുന്നത്. ബോളിവുഡ് താരം ജെനീലിയ നായികയാവുമെന്ന വാര്‍ത്തകള്‍ പിന്നാലെ തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍ നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും ഉറുമിയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്പര്‍ സംവിധായകനായി മാറിയ പ്രഭുദവേയുടെ ആദ്യമലയാള ചിത്രമായി ഇതോടെ ഉറുമി മാറും.
പോര്‍ച്ചുഗീസ് നാവികനായ വാഡ്‌കോഡ ഗാമയെ വധിയ്ക്കാനെത്തിയ സംഘത്തിന്റെ കഥ [...]

ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തില്‍

ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തില്‍

ബോളിവുഡ് താരം ജാക്കിഷ്‌റോഫ് വീണ്ടും മലയാളത്തിലേക്ക്. കലിയുഗവരദ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലൂടെയാണ് ജാക്കി വീണ്ടും മലയാള സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിനയന്‍ സംവിധാനം ചെയ്ത അതിശയനിലൂടെയാണ് ജാക്കി ആദ്യമായി മലയാളത്തില്‍ അരങ്ങേറിയത്.
കെഎന്‍ ബൈജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു എന്‍ഐഎ ഓഫീസറുടെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന കലിയുഗവരദ നിര്‍മ്മിയ്ക്കുന്നത് നവഗ്രഹ സിനി ആര്‍ട്‌സാണ്. കുറ്റാലം, തെങ്കാശി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ജാക്കിച്ചാന്‍ ചെന്നൈയില്‍

ജാക്കിച്ചാന്‍ ചെന്നൈയില്‍

ഹോങ്കോങ് ആക്ഷന്‍ താരം ജാക്കിച്ചാന്‍ വീണ്ടും ഇന്ത്യയിലേക്ക്. പുതിയ ചിത്രമായ ലിറ്റില്‍ ബിഗ് സോള്‍ജിയേഴ്‌സിന്റെ ഇന്ത്യന്‍ പ്രീമിയറിനോട് അനുബന്ധിച്ചാണ് ജാക്കി ചെന്നൈയിലെത്തുന്നത്. മൂന്ന് വര്‍ഷം മുമ്പ് കമല്‍ഹാസന്റെ ബ്രഹ്മാണ്ഡ ചിത്രമായ ദശാവതാരത്തിന്റെ ഓഡിയോ ലോഞ്ചിങ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജാക്കി

ജെനീലിയയും മലയാളത്തിലേയ്ക്ക്

ജെനീലിയയും മലയാളത്തിലേയ്ക്ക്

പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഉറുമിയില്‍ ബോളിവുഡ് താരം ജെനീലിയ നായികയാവുന്നു. തമിഴിലും മലയാളത്തിലുമായി ഒരേ സമയം ഒരുക്കുന്ന ചിത്രത്തിലൂടെ വമ്പന്‍ താരനിരയെയാണ് സന്തോഷ് ശിവന്‍ അണിനിരത്തുന്നതെന്ന് സൂചനകളുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തി

നുണക്കഥയുമായി വിവേക് മലയാളത്തില്‍

നുണക്കഥയുമായി വിവേക് മലയാളത്തില്‍

കോളിവുഡിലെ ഹാസ്യരാജാവ് വിവേക് മലയാളത്തില്‍. ജോണ്‍സന്‍ തങ്കപ്പന്‍ സംവിധാനം ചെയ്യുന്ന നുണക്കഥയെന്ന ചിത്രത്തില്‍ സൂപ്പര്‍ കൊമേഡിയന്‍ ജഗതിയ്‌ക്കൊപ്പമാണ് വിവേക് മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ സിനിമാ മോഹങ്ങളുമായി നടക്കുന്ന ഒരു എസ്‌ഐയുടെ

പൃഥ്വി പുറത്ത് : ആടുജീവിതത്തില്‍ വിക്രം

പൃഥ്വി പുറത്ത് : ആടുജീവിതത്തില്‍ വിക്രം

ആടുജീവിതത്തില്‍ പൃഥ്വിയ്ക്ക് റോളില്ലെന്നും തമിഴ് നടന്‍ വിക്രമാണ് നായകനാകുന്നതെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. മുമ്പും പലതവണ ഒന്നിച്ചൊരു സിനിമയെക്കുറിച്ച് ബ്ലെസിയും വിക്രമും സംസാരിച്ചിരുന്നു. വിക്രമിനെ നായകനാക്കി ഒരു തമിഴ് ചിത്രമായിരുന്നു അക്കാലത്ത് ബ്ലെസി ഉദ്ദേശിച്ചത്. എന്നാല്‍ വിക്രമിന് താല്‍പ്പര്യം

ആര്‍ട്ട് സിനിമകളില്‍ അഭിനയിക്കില്ല

ആര്‍ട്ട് സിനിമകളില്‍ അഭിനയിക്കില്ല

ആര്‍ട്ട് സിനിമകളില്‍ താന്‍ അഭിനയിക്കില്ലെന്ന് നടന്‍ പൃഥ്വിരാജ്. പലരും ആര്‍ട്ട് സിനിമകളിലേക്ക് ക്ഷണിക്കുന്നത് ആര്‍ട്ട് സിനിമകള്‍ അവാര്‍ഡ് നേടിത്തരുമെന്ന് പറഞ്ഞാണ്. എന്നാല്‍ തന്നെ സംബന്ധിച്ച് അവാര്‍ഡ് ലഭിച്ചുകഴിഞ്ഞാണ് ഒരു സിനിമ അവാര്‍ഡ് സിനിമയാകുന്നത്. ഐടിഎല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രന്‍ സിനിമയെക്കുറിച്ച് വിശദീകരിക്കുന്നതിനു നടന്ന പത്രസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത്.
വീരപുത്രനില്‍ നായകനായ അബ്ദുറഹ്മാന്‍ സാഹിബാകാനും അടുത്ത പ്രൊജക്ടായ വേലുത്തമ്പിദളവയില്‍ ദളവയാകാനും തനിക്ക് ഭാഗ്യം ലഭിച്ചത് ഇവര്‍ രണ്ടുപേരും ചെറുപ്പത്തില്‍തന്നെ മരിച്ചുപോയവരായതുകൊണ്ടാണ്. ഇരുവരുടെയും 45 [...]

മധുബാല തിരിച്ചുവരവിനൊരുങ്ങുന്നു

മധുബാല തിരിച്ചുവരവിനൊരുങ്ങുന്നു

‘ഫൂല്‍ ഓര്‍ കാണ്ഡെ’ എന്ന ബോളിവുഡ് സൂപ്പര്‍ഹിറ്റിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി മണിരത്‌നത്തിന്റെ റോജയിലൂടെ ഇന്ത്യയൊട്ടുക്കും ശ്രദ്ധിയ്ക്കപ്പെട്ട നടിയാണ് മധുബാല. ഒട്ടുമിക്ക തെന്നിന്ത്യന്‍ ഭാഷകളിലിലും ഹിന്ദിയിലും അഭിനയിച്ച താരം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മികച്ച അഭിനേത്രിയെന്ന് പേരെടുത്തിരുന്നു.
വിവാഹത്തെ തുടര്‍ന്ന് 2002ല്‍ താത്കാലികമായി തത്കാലത്തേക്ക് സിനിമാരംഗം വിട്ട മധുബാല ഇപ്പോള്‍ ഒരുതിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. രാജശ്രീ പ്രൊഡക്ഷന്‍സ് നിര്‍മ്മിയ്ക്കുന്ന ഹിന്ദിചിത്രമായ ലവ് യു മിസ്റ്റര്‍ കലാകറിലൂടെയാണ് മധുബാലയുടെ തിരിച്ചുവരവ്.
തുഷാര്‍കപൂറും അമൃതാറാവുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന ചിത്രത്തില്‍ അമൃതയുടെ അമ്മായിയുടെ വേഷമാണ് മധുബാലയ്ക്ക്.
ശങ്കറിന്റെ ജന്റില്‍മാന്‍ [...]

കാണ്ഡഹാറില്‍ കാവേരി ഝായും

കാണ്ഡഹാറില്‍ കാവേരി ഝായും

മേജര്‍ രവി സംവിധാനം ചെയ്യുന്ന കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്ത ദക്ഷിണേന്ത്യന്‍ താരം കാവേരി ഝാ മോഹന്‍ലാലിന്റെ നായികയാവുന്നു. ആദ്യമായാണ് കാവേരി ഝാ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ എയര്‍ഹോസ്റ്റസിന്റെ വേഷത്തിലാണ്

ധൂം 3 വരുന്നു

ധൂം 3 വരുന്നു

ആക്ഷനുംഅഡ്വഞ്ചറും സമാസമം ചേരുന്ന ‘ധൂം’ മൂവി സീരിസിലെ മൂന്നാം ഭാഗത്തിന്റെ കടലാസ് ജോലികള്‍ പുരോഗമിയ്ക്കുന്നു.
ആദ്യ രണ്ട് ഭാഗങ്ങളിലെ നായകനായ അഭിഷേക് ബച്ചന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താനും ഉദയ് ചോപ്രയും ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളെ കണ്ടുവെന്നും

Advertisement

മറ്റു വാര്‍ത്തകള്‍