Archive for the Category ‘Wierd Stuff’

ടെക്നോളജിയില്‍ എപ്പോ ഴും ലോകത്തിനു മുന്‍പേ നടക്കുന്ന ജപ്പാന്‍കാര്‍ ഇതാ അത്യാധുനിക ബുദ്ധിയുള്ള ടൊയ് ലെറ്റുകള്‍ നിര്‍മിച്ച്

ടെക്നോളജിയില്‍ എപ്പോ ഴും ലോകത്തിനു മുന്‍പേ നടക്കുന്ന ജപ്പാന്‍കാര്‍ ഇതാ അത്യാധുനിക ബുദ്ധിയുള്ള ടൊയ് ലെറ്റുകള്‍ നിര്‍മിച്ച്

ജീവിതം ആഡംബരമാകുമ്പോള്‍ ലൈഫ്സ്റ്റൈല്‍ ആകെ മാറണം. വസ്ത്രങ്ങളും വാഹനങ്ങളും മാത്രം ചെയ്ഞ്ചായാല്‍ പോരാ. വീടിനും വേണം സ്പെഷ്യാലിറ്റികള്‍. ടൊയ് ലെറ്റിന്‍റെ കാര്യത്തിലും പാലിക്കണം. ടെക്നോളജിയില്‍ എപ്പോ ഴും ലോകത്തിനു മുന്‍പേ നടക്കുന്ന ജപ്പാന്‍കാര്‍ ഇതാ അത്യാധുനിക ടൊയ് ലെറ്റ് നിര്‍മിച്ച്, പ്രാഥമിക കൃത്യങ്ങള്‍ ആഡംബരമാക്കുന്നു. ഡെയ്വ ഹൗസ് എന്ന കമ്പനിയാണ് ഈ അള്‍ട്രാ മോഡേണ്‍ കക്കൂസി നു പിന്നില്‍. ഓഡിയോ ഇഫക്റ്റുകള്‍ മുതല്‍ ഹെല്‍ത്ത് ചെക്കപ്പ് സൗകര്യം വരെയുള്ള ടൊയ് ലെറ്റുകള്‍.
ഹൈടെക് ടൊയ് ലെറ്റ് എന്ന സങ്കല്‍പ്പം [...]

ഈ മധുരത്തിനു വില ലക്ഷങ്ങള്‍

ഈ മധുരത്തിനു വില ലക്ഷങ്ങള്‍

കാമുകിയെ ഒന്ന് ഇംപ്രസ് ചെയ്യിക്കാന്‍ ഫൈവ് സ്റ്റാര്‍ റസ്റ്ററന്റില്‍ കയറുന്നവരുണ്ട്. വില കൂടിയ ഭക്ഷണം കഴിക്കുകയും, വെയിറ്റര്‍ക്കു നൂറു രൂപ ടിപ് കൊടുക്കുകയും ചെയ്യും. എന്നാല്‍ ന്യൂയോര്‍ക്കിലെ സെറിന്‍ഡിപിറ്റി റസ്റ്റോറന്റില്‍ കയറുമ്പോള്‍ ഒന്നു സൂക്ഷിക്കണം. പ്രത്യേകിച്ച് ഭക്ഷണത്തിനു ശേഷം മധുരം നുണയാനായി ഡസര്‍ട്ടിനു ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ചിലപ്പോള്‍ പോക്കറ്റിലെ കാശിനനുസരിച്ച് ഡസര്‍ട്ടിന്റെ വില നിന്നെന്നു വരില്ല. ഓര്‍ഡര്‍ ചെയ്യുന്നതു ഫ്രാസണ്‍ ഹോട്ട് ചോക്കലേറ്റ് ആണെങ്കില്‍, കാമുകിക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കാന്‍ വീടും പറമ്പും വിറ്റവനെന്ന ചീത്തപ്പേരു [...]

സ്ത്രീകളെ ആകര്‍ഷിക്കുന്ന റെഡ്

സ്ത്രീകളെ ആകര്‍ഷിക്കുന്ന റെഡ്

ചുവന്ന കളറിന് പ്രത്യേകതകള്‍ ഏറെയുണ്ട്. കണ്ണുകളെ ആകര്‍ഷിക്കാനുള്ള ശേഷിയാണ് ഇതില്‍ പ്രധാനം. ഡെയ്ഞ്ചറിനും സ്റ്റോപ്പിനും സിഗ്നലായി ഉപയോഗിക്കുന്ന ചുവപ്പിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്ത്രീകളുടെ കണ്ണുകളെ പെട്ടെന്ന് ആകര്‍ഷിക്കാനുള്ള കഴിവ്. ബ്രിട്ടനിലെ ഒരു കൂട്ടം ഗവേഷകരുടേതാണീ കണ്ടെത്തല്‍. സ്ത്രീകളുടെ കണ്ണുകളെ ആകര്‍ഷിക്കുന്ന കളറാണ് റെഡ് എന്നു കണ്ടെത്തിയത് റോച്ചനര്‍ യൂണിവേഴ്സിറ്റിയിലെ ആന്‍ഡ്രൂ എലിയറ്റും സംഘവുമാണ്. ഇരുപതിനും അമ്പത്തേഴിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സര്‍വെ നടത്തിയത്. അമേരിക്ക, ഇംഗ്ളണ്ട്, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെല്ലാം [...]

തൊണ്ണൂറില്‍ പൂവിട്ട അപൂര്‍വ്വ പ്രണയം

തൊണ്ണൂറില്‍ പൂവിട്ട അപൂര്‍വ്വ പ്രണയം

പ്രണയത്തിന് പ്രായത്തിന്റെ കണക്കില്ലെന്നതാണ് സത്യം, അതുശരിവയ്ക്കുന്നതാണ് തൊണ്ണൂറില്‍ പൂവണിഞ്ഞ ഈ പ്രണയകഥ. നൂറുവയസ്സു തികയാന്‍ മൂന്നുവര്‍ഷം മാത്രം ബാക്കി നില്‍ക്കുന്ന കാമുകനും തൊണ്ണൂറു തികയാന്‍ മൂന്നുവര്‍ഷം മാത്രം ബാക്കിയുള്ള കാമുകിയുമാണ് ഇവിടത്തെ കഥാപാത്രങ്ങള്‍.
പ്രായം മറന്ന പ്രണയമാണ് ഇവരുടേത്, കഴിഞ്ഞ ദിവസം ഇവര്‍ രണ്ടുപേരും വിവാഹിതരാവുകയും ചെയ്തു. ലണ്ടന്‍ സ്വദേശികളായ ഹെന്റി കെറിനും വലേറി ബെര്‍ക്കോവിട്‌സുമാണ് ജീവിത സായാഹ്നത്തില്‍ പ്രണയിച്ച് വിവാഹം ചെയ്തത്.
സ്വന്തം വീട്ടില്‍ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. നാലു വര്‍ഷം മുമ്പാണ് ഹെന്റിയ്ക്ക് വലേറിയോട് പ്രണയം [...]

അണ്ണാനെ കൊന്നതിന് പിഴ ഒരുലക്ഷം

അണ്ണാനെ കൊന്നതിന് പിഴ ഒരുലക്ഷം

അണ്ണാനെ വെള്ളത്തില്‍ മുക്കിക്കൊന്നയാള്‍ക്ക് ബ്രിട്ടനിലെ കോടതി 1500 പൗണ്ട് (ഏകദേശം 1,10,000രൂപ) പിഴ വിധിച്ചു. സംരക്ഷിത ജീവിയായ അണ്ണാനെ പിടികൂടിക്കൊന്ന റയ്മണ്ട് എലിയറ്റിനെതിരെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് നടത്താന്‍ മൃഗക്ഷേമ സംഘടനയ്ക്ക് ചെലവായ തുക അടയ്ക്കാനാണ് ഇയാളോട് കോടതി ആവശ്യപ്പെട്ടത്. തന്റെ 30 വര്‍ഷത്തെ ന്യായാധിപ ജീവിതത്തില്‍ നേരിട്ട അസാധാരണമായ കേസാണിതെന്ന് മജിസ്‌ട്രേട്ട് പറഞ്ഞു.

മുട്ടയല്ല കോഴി തന്നെ ആദ്യം

മുട്ടയല്ല കോഴി തന്നെ ആദ്യം

മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത്? സംശയിക്കേണ്ട കോഴി തന്നെയാണ് ആദ്യമുണ്ടായതെന്ന് ശാസ്ത്രജ്ഞര്‍. തലമുറകളെ കുഴക്കിയ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നത് ഷെഫീല്‍ഡ്, വാര്‍വിക് സര്‍വകലാശാലകളിലെ ശാസ്ത്ര സംഘമാണ്.
കോഴിമുട്ടത്തോടില്‍ നിന്നാണ് ഇത് സംബന്ധിച്ച് ഇവര്‍ക്ക്

60% പേര്‍ക്ക് ഒബാമയെ വിശ്വാസമില്ല

60% പേര്‍ക്ക് ഒബാമയെ വിശ്വാസമില്ല

യുഎസ് പ്രസിഡന്റ് ഒബാമയുടെ ജനസമ്മിതിയില്‍ ഇടിവ്. വാഷിംഗ്ടണ്‍ പോസ്റ്റും എബിസി ന്യൂസും ചേര്‍ന്നു നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരില്‍ അറുപതു ശതമാനം പേരും ഒബാമയില്‍ വിശ്വാസമില്ലെന്നു വ്യക്തമാക്കി. ഒന്നര വര്‍ഷം മുമ്പ് അധികാരമേല്‍ക്കുമ്പോള്‍ ഒബാമയ്ക്ക് ഏറെ

സൗരോര്‍ജവുമായി രാത്രിയിലും വിമാനം പറന്നു

സൗരോര്‍ജവുമായി രാത്രിയിലും വിമാനം പറന്നു

ആദ്യ സൗരോര്‍ജ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരമായതോടെ സ്വിറ്റ്സര്‍ലന്‍ഡിലെ സോളാര്‍ ഇംപള്‍സ് കമ്പനി പ്രശസ്തിയുടെ നെറുകയില്‍. ലോകചരിത്രത്തില്‍ തന്നെ പുതിയൊരേട് എഴുതി ചേര്‍ത്തിരിക്കുകയാണ് ഈ പരീക്ഷണം. പടിഞ്ഞാറന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ പായേണ്‍

പറക്കും കാര്‍ വിപണിയിലേയ്ക്ക്

പറക്കും കാര്‍ വിപണിയിലേയ്ക്ക്

പറക്കുന്ന കാറുകള്‍ വിപണിയിലെത്താന്‍ പോവുകയാണ്. ലൈറ്റ്‌സ്‌പോര്‍ട്ട് ഇനത്തില്‍പ്പെട്ട എയര്‍ക്രാഫ്ടുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ ഏവിയേഷന്‍ അതോറിട്ടി അനുമതി നല്‍കിക്കഴിഞ്ഞു. ടെറാഫൂജിയ ട്രാന്‍സിഷന്‍ എന്ന ചെറു വിമാനത്തിനാണ് വായുവിലൂടെയും റോഡിലൂടെയും

നെപ്പോളിയന്റെ തലമുടിയ്ക്ക് 13,100 ഡോളര്‍

നെപ്പോളിയന്റെ തലമുടിയ്ക്ക് 13,100 ഡോളര്‍

മുന്‍ ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ തലമുടിച്ചുരുള്‍ 13,100 ഡോളറിന് പേരു വെളിപ്പെടുത്താത്ത ഒരു ലണ്ടന്‍കാരന്‍ ലേലത്തില്‍ പിടിച്ചു. ബ്രിട്ടന്റെ തടവുകാരനായി സെന്റ് ഹെലീന ദ്വീപില്‍ കഴിയുമ്പോള്‍ 1821ലാണ് നെപ്പോളിയന്റെ അന്ത്യം. മരണത്തിനു മുമ്പ് സെന്റ് ഹെലീനായിലെ

കമ്പ്യൂട്ടറിനും പ്രിയം പെണ്‍ശബ്ദം!

കമ്പ്യൂട്ടറിനും പ്രിയം പെണ്‍ശബ്ദം!

കമ്പ്യൂട്ടറുകളില്‍ ആണും പെണ്ണുമുണ്ടോ? ഇല്ലെന്നാണ് വെയ്പ്. പക്ഷേ ചില കമ്പ്യൂട്ടറുകളുടെ കയ്യിലിരിപ്പ് കാണുമ്പോള്‍ കമ്പ്യൂട്ടറുകളെല്ലാം ആണുങ്ങളാണന്നു വേണം കരുതാന്‍. കാരണമുണ്ട്. മനുഷ്യ ശബ്ദം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ക്ക് (voice recognition computers) പുരുഷന്മാരുടെ

പരാജയരാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനു പത്താം സ്ഥാനം

പരാജയരാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനു പത്താം സ്ഥാനം

ലോകത്തെ പരാജയപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനു പത്താം സ്ഥാനം. 177 രാജ്യങ്ങളുടെ പട്ടികയിലാണ് പാക്കിസ്ഥാന്‍ പത്താം സ്ഥാനം പിടിച്ചത്. അമേരിക്കയിലെ പ്രമുഖ വിദേശ നയ മാസിക നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സൊമാലിയ, സിംബാബ്വേ, സുഡാന്‍, ഛാഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ സ്ഥാനങ്ങളിലുള്ളത്. പരാജിതരുടെ പട്ടികയില്‍ ഇന്ത്യ 87-ാം സ്ഥാനത്താണ്. അയല്‍രാജ്യമായ ബര്‍മ 13-ാം സ്ഥാനത്തും ശ്രീലങ്ക 22-ാംസ്ഥാനത്തും നേപ്പാള്‍ 25-ാംസ്ഥാനത്തുമാണ്. ചൈന 57-ാം സ്ഥാനത്തും ഇടംപിടിച്ചു. നോര്‍വെയാണ് പട്ടികയില്‍ ഏറ്റവും ഒടുവിലുള്ളത്. സൊമാലിയയാണ് പരാജിതരുടെ [...]

മനുഷ്യവംശത്തിന്റെ ആയുസ് ഒരു നൂറ്റാണ്ടു മാത്രം

മനുഷ്യവംശത്തിന്റെ ആയുസ് ഒരു നൂറ്റാണ്ടു മാത്രം

മനുഷ്യവംശത്തിന്റെ ആയുസ് ഇനി ഒരു നൂറ്റാണ്ടു മാത്രമാണെന്ന് പ്രവചനം. ഓസ്ട്രേലിയന്‍ നാഷണല്‍ സര്‍വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഫെന്നറാണ് ഈ ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തിയത്. അനിയന്ത്രിതമായി പെരുകുന്ന ജനസംഖ്യയും പ്രകൃതിനശീകരണവും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അതിജീവിക്കാന്‍ മനുഷ്യനു കഴിയില്ലെന്നാണു ഫെന്നറുടെ വെളിപ്പെടുത്തല്‍. മനുഷ്യനൊപ്പം അനേകം ജീവജാലങ്ങളും ഭൂമുഖത്തു നിന്നു തുടച്ചുനീക്കപ്പെടും. ഭാവിയില്‍ വരാനിരിക്കുന്ന ദുരന്തത്തെ വഴി മാറ്റി വിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞു പോയെന്നാണ് ഫെന്നറുടെ നിഗമനം. വ്യവസായ യുഗത്തിനു ശേഷം പ്രകൃതിയിലുണ്ടായ മാറ്റങ്ങള്‍ ഹിമയുഗത്തിലുണ്ടായ മാറ്റങ്ങളേക്കാള്‍ [...]

സന്തോഷത്തിനു അല്‍പ്പം ഐസ്‌ക്രീം

സന്തോഷത്തിനു അല്‍പ്പം ഐസ്‌ക്രീം

ഐസ്‌ക്രീമിനെന്തെങ്കിലും ഗുണമുണ്ടോ എന്നൊന്നും നോക്കാതെ കിട്ടുമ്പോള്‍ എത്രവേണമെങ്കിലും കഴിയ്‌ക്കുന്നവരാണ്‌ നമ്മളില്‍ പലരും. ഐസ്‌ക്രീം കിട്ടിയാല്‍ കഴിയ്‌ക്കാമെന്നാണ്‌ സ്വന്തം മനോഭാവമെങ്കിലും കുട്ടികള്‍ ഐസ്‌ക്രീമിന്‌ വേണ്ടി കരയുമ്പോള്‍ കണ്ണുരുട്ടുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല.

2 വയസ്സുകാരന്‍ ദിവസവും വലിക്കുന്നത് 40 സിഗററ്റ്

2 വയസ്സുകാരന്‍ ദിവസവും വലിക്കുന്നത് 40 സിഗററ്റ്

രണ്ടു വയസ്സുകാരന്‍ അര്‍ദി ദിയാല്‍ പ്രതിദിനം വലിക്കുന്നത് 40 സിഗററ്റ്. ഒന്നര വയസ്സില്‍ സ്വന്തം പിതാവ് തുടങ്ങിവെച്ച ദുശീലമാണ് ഈ പിഞ്ചുകുട്ടിയെ ദാരുണമായ സ്ഥിതിയിലെത്തിച്ചത്. ഇപ്പോള്‍ തുടര്‍ച്ചയായി സിഗററ്റ് കിട്ടിയില്ലെങ്കില്‍ റിസാല്‍ രോഷാകുലനാകും, അലറി കരയുകയും, തല ഭിത്തിയിലിടിക്കുകയും ചെയ്യുമെന്ന് അമ്മ ഡെയ്ന പറയുന്നു. 25 കിലോ ഭാരമുള്ള റിസാല്‍ ഗുരുതരമായ മറ്റു പ്രശ്നങ്ങളും നേരിടുന്നു. മസി ബന്യാസിന്‍ എന്ന ഗ്രാമത്തില്‍ മല്‍സ്യവ്യാപാരിയായ മുഹമ്മദിന് കുലുക്കമില്ല. മകന് ഒരു കുഴപ്പവുമില്ലെന്നാണ് ഇയാള്‍ പറയുന്നത്. പ്രശ്നത്തില്‍ ഇടപെട്ട പ്രാദേശിക [...]

പ്രവേശനം ഭക്ഷണം ബാക്കിവയ്ക്കാത്തവര്‍ക്ക് മാത്രം!!

പ്രവേശനം ഭക്ഷണം ബാക്കിവയ്ക്കാത്തവര്‍ക്ക് മാത്രം!!

റെസ്‌റ്റോറന്റുകളില്‍ പോയാല്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം മുഴുവന്‍ കഴിയ്ക്കാതെ ഇറങ്ങിപ്പോരുക മിക്കവരുടെയും ശീലമാണ്. ബാക്കിവരുന്ന ഭക്ഷണ സാധനങ്ങള്‍ തിരിച്ച് അടുക്കളയില്‍ കൊണ്ടുപോയി പുതിയ പാത്രത്തിലിട്ട് പിന്നീട് കഴിയ്ക്കാനെത്തുന്നവര്‍ക്ക് നല്‍കുന്ന റീസൈക്കിള്‍ പരിപാടികള്‍ ചെയ്യുന്ന ഹോട്ടലുകളും കുറവല്ല.
എന്നാല്‍ ആസ്‌ത്രേലിയയിലെ സിഡ്‌നിയ്ക്കടുത്തുള്ള

പാമ്പാകുന്ന പക്ഷികള്‍

പാമ്പാകുന്ന പക്ഷികള്‍

“വഴിയരികില്‍ പാമ്പായി കിടന്നുറങ്ങും ബൈജു
അടിതെറ്റിയാല്‍ അടിഞ്ഞുകൂടി കിടന്നുറങ്ങും ബൈജു
അയ്യപ്പ ബൈജു അയ്യപ്പ ബൈജു”
വെള്ളമടിച്ച് പാമ്പായി വഴിയോരത്തു ഈ പാട്ടും പാടി നിന്നു കമന്റു പറയുന്ന ബൈജുവിനെ അറിയാത്ത മലയാളികളുണ്ടാവില്ല. മനുഷ്യരുടെ കൂട്ടത്തിലെന്നതുപോലെ തന്നെ പക്ഷികളിലും ഇക്കൂട്ടര്‍ ഉണ്ടെന്നറിയുമ്പോള്‍ തെല്ലൊരത്ഭുതം തോന്നാതിരിക്കില്ല. ഓസ്ട്രേലിയയിലെ സിഡ്നിക്കു സമീപമുള്ള ഡാര്‍വിനിലാണ് മഴവില്ലിന്റെ നിറങ്ങളുള്ള റെയിന്‍ബോ ലൊറീക്കീറ്റ്സ് എന്നയിനം പക്ഷികളെ മദ്യപാനിയുടെ ലക്ഷണങ്ങളോടെ കണ്ടുവരുന്നത്. ഒറ്റനോട്ടത്തില്‍ മദ്യപന്റെ എല്ലാ ലക്ഷണങ്ങളും കാണിക്കുന്ന ഇവ പക്ഷേ മദ്യപിച്ചിട്ടല്ല പറക്കുന്നതിനിടയില്‍ താഴെ വീഴുന്നതും ഇരിക്കുന്ന കൊമ്പില്‍ [...]

കേരളത്തിന്റെ പാഠ്യപദ്ധതിയില്‍ കളരിപ്പയറ്റും

കേരളത്തിന്റെ പാഠ്യപദ്ധതിയില്‍ കളരിപ്പയറ്റും

കേരളത്തിന്റെ പാഠ്യപദ്ധതിയില്‍ കളരിപ്പയറ്റ് ഉള്‍പ്പെടുത്തിക്കഴിഞ്ഞു. കാസര്‍ഗോഡ് ദേശീയ പ്രാധാന്യമുള്ള കളരി അക്കാദമി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പാഠ്യപദ്ധതിയില്‍ കളരിപ്പയറ്റ് കൂടി ഉള്‍പ്പെടുത്തുന്നത്. ഇതിലേക്കായി ഗുരുക്കന്മാരെ തിരഞ്ഞെടുക്കാനായി സ്പോര്‍ട്സ് കൗണ്‍സിലും കേരള കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായി കളരിപ്പയറ്റ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ സംസ്ഥാനതല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ മികവു പ്രകടിപ്പിച്ചവരെയും കളരി ഗുരുക്കന്മാരെയും ഉള്‍പ്പെടുത്തിയാണ് ക്യാമ്പ്. ഇതില്‍ മികവു തെളിയിക്കുന്നവരുടെ പാനലില്‍ നിന്നാണ് കളരി അധ്യാപകരെ തെരെഞ്ഞെടുക്കുക.
മൂന്നു മേഖലകളിലായി സംഘടിപ്പിച്ച ക്യാമ്പുകള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരത്ത് [...]

ധനവാനെങ്കില്‍ പൊണ്ണത്തടി

ധനവാനെങ്കില്‍ പൊണ്ണത്തടി

കുടവയറുള്ളവര്‍ പണക്കാരായിരിക്കുമെന്ന് നമ്മുടെ നാട്ടില്‍ കളിയാക്കിപ്പറയാറുണ്ട്, ശാസ്ത്രീയാടിസ്ഥാനം ഒന്നുമില്ലാതെയാണ് ഇങ്ങനെ പറയുന്നതെങ്കിലും ഇതൊരു സത്യമാണെന്നാണ് കാനഡയില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ധനികരായ പുരുഷന്മാര്‍ക്ക് തടികൂടുതലായിരിക്കുമത്രേ, എന്നാല്‍ ധനാഢ്യരായ

ഭര്‍ത്താവിന്റെ സോറി ഭാര‌്യയുടെ ആയുസ്സ് കൂട്ടും

ഭര്‍ത്താവിന്റെ സോറി ഭാര‌്യയുടെ ആയുസ്സ് കൂട്ടും

പലരും പലപ്പോഴും പലരോടും പലപ്രാവശ‌്യം പറയുന്ന ഒരു വാക്കാണ് സോറി. എന്നാല്‍ ഒരു സോറി പറച്ചില്‍ ഒന്നിനും പരിഹാരമല്ല എന്നു വിശ‌്വസിക്കുന്നവരും അനവധി. എന്നാല്‍ സോറി പറയുന്നതുകൊണ്ടു ഗുണമുണ്ടെങ്കിലോ. അതെ അത്തരത്തിലൊരു കണ്ടെത്തലാണ് ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയിരിക്കുന്നത്

Advertisement

മറ്റു വാര്‍ത്തകള്‍