
തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധകടൽത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ
August 22, 2010 | Posted in
Tourism |
Read More »

തൃപ്പൂണിത്തറയിലാണ് (കേരളത്തിലെ എറണാകുളം ജില്ലയിൽ) ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം 1900-കളിൽ വന്ന ഒരു തീപിടിത്തത്തിൽ നശിച്ചുപോയിട്ട് പിന്നീട് പുനരുദ്ധരിക്കുകയായിരുന്നു. അങ്ങനെ പുനരുദ്ധരിച്ച ക്ഷേത്രമാണ് ഇന്ന് നിലകൊള്ളുന്നത്. ക്ഷേത്രം എ.ഡി.947-ല് പ്രതിഷ്ഠ നടത്തിയതാണെന്ന് രണ്ടാം ചേരസാമ്രാജ്യകാലത്തെ ചക്രവർത്തി കോതരവിയുടെ ശിലാശാസനത്തിൽ പറയുന്നു. പക്ഷേ ബിംബം പ്രതിഷ്ഠിച്ചത് കൊല്ലവർഷം 455-ലാണ്. പടിഞ്ഞാറെ ഗോപുരം കൊല്ലവർഷം 952-ലും ശ്രീകോവിലും മണ്ഡപവും 1000-മാണ്ടിലും, വിളക്കുമാടങ്ങൾ 1008-ലും,1015-ലും, കിഴക്കേ ഗോപുരവും നടപ്പുരയും 1024-ലും പണിതീർത്തതാണ്. പഴയ കുറിയൂർ(കുരൂർ) സ്വരൂപത്തിൻറെ ക്ഷേത്രമാണിതെന്ന് [...]
August 7, 2010 | Posted in
Tourism |
Read More »

കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാ കേന്ദ്രവുമായിരുന്നു 1865-ല്‍ തൃപ്പൂണിത്തുറയില്‍ പണികഴിപ്പിച്ച ഹില്‍ പാലസ്. 54 ഏക്കറില്‍ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തില്‍ ഹില്‍ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയര്‍ പാര്‍ക്ക്, ചരിത്രാതീത പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക് എന്നിവ ഉള്‍ക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്.
ഇപ്പോള്‍ മ്യൂസിയമാക്കപ്പെട്ട ഹില്‍ പാലസ്, തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഹില്‍ പാലസ്. [...]
July 27, 2010 | Posted in
Tourism |
Read More »

ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി.(கன்னியாகுமரி, കന്നിയാകുമരി എന്നു തമിഴിൽ). ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പാണു കന്യാകുമാരി. ബ്രിട്ടീഷ് ഭരണകാലത്ത് കേപ് കൊമറിൻ എന്നറിയപ്പെട്ടിരുന്നു. ഏറ്റവും അടുത്തുള്ള പ്രധാന നഗരം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണ്.
July 9, 2010 | Posted in
Tourism |
Read More »

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയത്തെ പാലായ്ക്ക് അടുത്താണ് വാഗമൺ. തണുത്ത കാലാവസ്ഥയ്ക്ക് പ്രശസ്തമായ വാഗമൺ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ കിഴക്ക് ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിലായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ
June 17, 2010 | Posted in
Tourism |
Read More »

ഇന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകത്തിലെ പ്രശസ്തമായ ഒരു പട്ടണമാണ് മൈസൂര്‍. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. കര്‍ണാടക സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണ് മൈസൂര്‍. കർണാടകത്തിന്റെ പഴയ പേര് മൈസൂർ എന്നായിരുന്നു. മൈസൂറിന് ആദിയില്‍ എരുമയൂറ് എന്നു പേരുണ്ടായിരുന്നു. അതിന്റെ അധിപനെ എരുമയൂരൻ എന്നും വിളിച്ചിരുന്നു. ഇതിന്റെ സംസ്കൃതരൂപമാണ് മഹിഷ പുരം. ഇത് ലോപിച്ചാണ് മൈസൂർ ആയത്.
മൈസൂർ കൊട്ടാരം
ദക്ഷിണേന്ത്യയിലെ മൈസൂർ പട്ടണത്തിലാണ് മൈസൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇത് പഴയകാല രാജാകുടുംബങ്ങളുടെ (വൊഡയാർ രാജവംശം) ഔദ്യോഗിക വസതിയായിരുന്നു. ഔദ്യോഗിക [...]
June 2, 2010 | Posted in
Tourism |
Read More »

കേരള സംസ്ഥാനത്തിലെ ഒരു ജില്ലയാണ് വയനാട്. കല്‍പറ്റയാണ് ജില്ലയുടെ ആസ്ഥനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബര്‍ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്.“വയല്‍ നാട്” എന്ന പ്രയോഗത്തില്‍ നിന്നാണ് വയനാട് എന്ന പേരുണ്ടായത്. കോഴിക്കോട് , കണ്ണൂര്‍ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങള്‍ അടര്‍ത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.
May 25, 2010 | Posted in
Tourism |
Read More »

പത്തനംതിട്ട ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഗവി. പെരിയാർ ടൈഗർ റിസർവ്വിന്റെ ഭാഗമായ ഇവിടത്തെ ഏറ്റവും ആകർഷകം പുൽമേടുകളാൽ സമൃദ്ധമായ ഇവിടുത്തെ മൊട്ടക്കുന്നുകളാണ്. ഇവിടെ നിന്നു നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. കേരളത്തിലെ നിത്യഹരിത വനമേഖലയിലുൾപ്പെടുന്ന ഇവിടെ സഞ്ചാരി
May 14, 2010 | Posted in
Tourism |
Read More »

കേരളത്തിൽ 1983 ഓഗസ്റ്റ് 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ് ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് അല്ലെങ്കിൽ തട്ടേക്കാട് പക്ഷിസങ്കേതം. 25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്. അവ കൂടാതെ പലതരം ദേശാടനപക്ഷികളും
April 23, 2010 | Posted in
Tourism |
Read More »

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ചെറിയ തീരദേശ പട്ടണമാണ് ചെറായി. എറണാകുളത്തുനിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ചെറായി. ഗ്രേറ്റര്‍ വൈപ്പിന്‍ ദ്വീപിന്റെ ഭാഗമാണ് ചെറായി. 1341-ലെ വലിയ പ്രളയത്തില്‍ കടലില്‍ നിന്ന് പൊങ്ങിവന്നതാണ് ഈ ദ്വീപ് എന്നു വിശ്വസിക്കപ്പെടുന്നു. അതിമനോഹരമായ ചെറായി ബീച്ച് ഇവിടെയാണ്. 1341ലെ പ്രളയത്തെ തുടര്‍ന്ന് രൂപം കൊണ്ട വൈപ്പിന്‍ ദ്വീപിലെ ചെറിയ പട്ടണമാണ് ചെറായി. 25 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന വൈപ്പിന്‍കരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറം പഞ്ചായത്തിലാണ് ചെറായി. ഇന്ത്യാ ചരിത്രവുമായി [...]
April 1, 2010 | Posted in
Tourism |
Read More »

കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. ഇത് സഹ്യപര്‍വതത്തിന്റെ പടിഞ്ഞാറേ അരികില്‍ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ് ഇത്. സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ്
March 24, 2010 | Posted in
Tourism |
Read More »

ഊട്ടി അഥവാ ഉദഗമണ്ഡലം, തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു പട്ടണവും മുന്‍സിപ്പാലിറ്റിയുമാണ്. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറ്റവും വലുതാണ് ഇത്. ക്വീന്‍ ഓഫ് ഹില്‍ സ്റ്റേഷന്‍സ് എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം.
March 11, 2010 | Posted in
Tourism |
Read More »

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂര്‍ന്ന വനങ്ങളും മലകളുമാണ്. തടാകത്തില്‍ പെഡല്‍ ബോട്ടുകള്‍ സവാരിക്കായി ഉണ്ട്. തടാകത്തിനു ചുറ്റും നടക്കുവാനായി നടപ്പാതയും ഉണ്ട്.
വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ്. ഒരു മീന്‍ വളര്‍ത്തല്‍ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൗശല വസ്തുക്കളും ഇവിടെ വാങ്ങുവാന്‍ കിട്ടും. 8.5 ഹെക്ടര്‍ ആണ് തടാകത്തിന്റെ വിസ്തീര്‍ണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റര്‍ ആണ്. [...]
March 3, 2010 | Posted in
Tourism |
Read More »

കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടവും വനങ്ങളും. ധാരാളം പക്ഷികളുടെ വാസസ്ഥലമായിരുന്നു ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികള്‍
February 22, 2010 | Posted in
Tourism |
Read More »

കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റര്‍ അകലെയായി അറബിക്കടലിന്റെ തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടല്‍പ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. വിഴിഞ്ഞം തുറമുഖം 3 കിലോമീറ്റര്‍ അകലെയാണ്.
February 17, 2010 | Posted in
Tourism |
Read More »

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി ആണ് പാലക്കാട് കോട്ട (ടിപ്പു സുല്‍ത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766-ല്‍ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളില്‍ ഒന്നാണ് ഈ കോട്ട.
ചരിത്രം
പാലക്കാട് കോട്ട പുരാതനകാലം മുതല്‍ക്കേ നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. എങ്കിലും [...]
February 12, 2010 | Posted in
Tourism |
Read More »