
മാരുതി സുസുകിയുടെ ജനപ്രിയ മോഡല്‍ സ്വിഫ്ടിന്റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. സ്വിഫ്ട് വണ്‍ മില്യന്‍ എഡിഷന്‍ എന്നാണ് പുതിയ മോഡലിനു പേരിട്ടിരിക്കുന്നത്. ആയിരം കാറുകള്‍ മാത്രമേ ഇത്തരത്തില്‍ ലഭിക്കുകയുള്ളൂ. പെട്രോള്‍ വിഐ വേര്‍ഷന് ഗോള്‍ഡ്സ്മിത് ബ്ളാക്ക് നിറമായിരിക്കും. ഒരു വര്‍ഷം പത്തുലക്ഷം കാറുകള്‍ എന്ന ബഹുമതി നേടാന്‍ മാരുതിയെ സഹായിച്ച ഉപയോക്താക്കള്‍ക്കായി ഈ എഡിഷന്‍ സമര്‍പ്പിക്കുകയാണെന്നു മാനേജിംഗ് എക്സിക്യൂട്ടീവ് ഓഫീസര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) മായങ്ക് പരീഖ് പറഞ്ഞു.
വൈവിധ്യമാര്‍ന്ന ഗ്രാഫിക്സ്, പ്രത്യേകം തയാറാക്കിയ സ്റ്റീരിയോ, യുഎസ്ബി [...]
September 5, 2010 | Posted in
Wheels |
Read More »

മാരുതി സുസുകിയുടെ റിറ്റ്സിന്റെ ലിമിറ്റഡ് എഡിഷന്‍- ജെനസ്-പുറത്തിറങ്ങി. ഇപ്പോഴുള്ള മോഡലിനേക്കാള്‍ 16000 രൂപ ഈ മോഡലിനു കൂടുതലാണ്. ലിമിറ്റഡ് എഡിഷനില്‍ 5000 കാറുകള്‍ വില്‍ക്കും. വിഎക്സ്ഐ, വിഡിഐ വേര്‍ഷന്‍ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ലഭിക്കും. പുതിയ മോഡലിന് ഡല്‍ഹി വില 4.52 ലക്ഷം, 5.31 ലക്ഷം എന്നിങ്ങനെയാണ്. ഉപയോക്താക്കളില്‍ നിന്നു റിറ്റ്സിനു വന്‍ ഡിമാന്‍ഡാണുള്ളതെന്ന് കമ്പനി ചീഫ് ജനറല്‍ മാനേജര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. കീലെസ് എന്‍ട്രി, ടില്‍റ്റ് സ്റ്റിയറിംഗ്, ഇന്റഗ്രേറ്റഡ് മ്യൂസിക് സംവിധാനം എന്നിവ ജെനസിന്റെ [...]
August 29, 2010 | Posted in
Wheels |
Read More »

ജര്‍മ്മന്‍ വാഹന നിര്‍മാതാവായ മെഴ്‌സിഡീസ് ബെന്‍സിന്റെ ഇ ക്ലാസ് സെഡാന്റെ നവീന പതിപ്പ് കബ്രിയോലെ ഇന്ത്യന്‍ വിപണിയിലെത്തി. നാലു സീറ്റര്‍ സോഫ്ട് ടോപ്പ് കണ്‍വര്‍ട്ടബിള്‍ കാറാണ് കബ്രിയോല. 64.50 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ആഡംബര കാര്‍ വിപണിയിലേക്ക് എത്തുന്ന ബെന്‍സിന്റെ ഇ ക്ലാസ് ശ്രേണിയിലെ ഏഴാമത്തെ കാറാണ് കബ്രിയോലെ.
തുറന്ന കാറിലുള്ള യാത്ര ആസ്വാദ്യകരമാക്കുന്ന എയര്‍ക്യാപ് സംവിധാനമാണ് കബ്രിയോലെയുടെ മുഖ്യ ആകര്‍ഷണം. പാസഞ്ചര്‍ കമ്പാര്‍ട്ടുമെന്റിലേക്കുള്ള ശക്തമായ വായു പ്രവാഹം തടയുന്ന സംവിധാനമാണിത്. റൂഫ് ഫ്രെയിമില്‍ ഘടിപ്പിച്ച വിന്‍ഡ് [...]
August 22, 2010 | Posted in
Wheels |
Read More »

രാജ്യത്തെ ഏറ്റവുംകൂടുതല്‍ വില്‍പ്പനയുള്ള ചെറുകാര്‍ ഓള്‍ട്ടോയുടെ നവീന പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കി. 998 സി.സി കെ സീരീസ് എന്‍ജിനാണ് ഓള്‍ട്ടോ കെ10 ന്റെ മുഖ്യ സവിശേഷത. ഒറ്റനോട്ടത്തില്‍ പഴയ ഓള്‍ട്ടോയില്‍നിന്ന് കാര്യമായ വ്യത്യാസങ്ങളില്ല. എന്നാല്‍ മുന്നിലും പിന്നിലും ഉള്‍വശത്തും നേരിയ പരിഷ്‌കാരങ്ങള്‍ വരുത്തി കെ 10 ഓള്‍ട്ടോയെ മാരുതി സുസുക്കി തികച്ചും പുതിയ കാറാക്കി മാറ്റിയിട്ടുണ്ട്.
സസ്‌പെന്‍ഷന്‍, ഗിയര്‍ ട്രാന്‍സ്മിഷന്‍, ബ്രേക്ക് സംവിധാനം എന്നിവയിലും പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. പഴയ ഓള്‍ട്ടോയ്ക്ക് പകരം പൂര്‍ണ്ണമായും പുതിയ കെ [...]
August 12, 2010 | Posted in
Wheels |
Read More »

രണ്ടുകോടി രൂപ വിലമതിക്കുന്ന ബ്രിട്ടീഷ് സൂപ്പര്‍കാര്‍- അസ്റ്റന്‍ മാര്‍ട്ടിന്‍ റാപിഡെ ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നു. ആഡംബര പൂര്‍ണമായ ഈ ഫാമിലി കാറിന് ശക്തിയേറിയ 5.9 ലിറ്റര്‍ വി12 എന്‍ജിനാണ്. കൂടിയ വേഗം മണിക്കൂറില്‍ 188 കിലോമീറ്റര്‍. ചക്രങ്ങളില്‍ സഞ്ചരിക്കുന്ന അദ്ഭുതക്കൊട്ടാരമെന്നാണ് അസ്റ്റന്‍ മാര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് വംശജനെങ്കിലും നിര്‍മിക്കപ്പെടുന്നത് ഓസ്ട്രിയയിലെ ഗ്രാസിലാണ്. പോര്‍ഷെ, മാസറേറ്റി തുടങ്ങി ആഡംബര നിരയിലെ വന്‍കിടക്കാരെ വെല്ലുന്ന ഈ സൂപ്പര്‍കാറിന്റെ സവിശേഷതകള്‍ അനവധിയാണ്.
ഇലക്ട്രിക് വിന്‍ഡോ, ആന്റിലോക്കിംഗ് ബ്രേക്കിംഗ്, അലാറമുള്ള റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, [...]
August 5, 2010 | Posted in
Wheels |
Read More »

ഫിയറ്റ് ഗ്രാന്‍ഡെ പ്യുണ്‍ടോ 90 എച്ച്.പി മള്‍ട്ടിജെറ്റ് കേരള വിപണിയിലുമെത്തി. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് വാരിയബ്ള്‍ ജ്യോമട്രി ടര്‍ബോ ചാര്‍ജറോടു കൂടിയ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിന്‍ പ്യുണ്‍ടോ വിപണിയിലിറക്കിയത്. ഇന്ത്യയിലെ ഏറ്റവും കരുത്താര്‍ന്ന ഡീസല്‍ ഹാച്ച് ബാക്കാണ് ഈ കാര്‍. 93 പി.എസ് ശക്തിയും 290 എന്‍.എം ടോര്‍ക്കും അത്യുഗ്രന്‍ ഡ്രൈവ് ഡൈനാമിക്സുമാണ് പ്യുണ്‍ടോ നല്‍കുന്നത്. ലിറ്ററിന് 20 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഇന്ത്യയില്‍ നിര്‍മിച്ച ഇത്തരത്തിലുള്ള ഏക ജ്യോമട്രി എന്‍ജിനെന്ന വിശേഷണവുമുണ്ട്. 6.86 ലക്ഷം രൂപയാണ് [...]
July 29, 2010 | Posted in
Wheels |
Read More »

മെഴ്‌സിഡസ് ബെന്‍സിന്റെ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ എസ്. എല്‍.എസ്. എ.എം.ജി. ഇന്ത്യയില്‍ പുറത്തിറക്കി. കാര്‍ ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയത് മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. വില്‍ഫ്രഡ് ആല്‍ബറാണ്.
മുകളിലേക്ക് തുറക്കുന്ന ഡോറുകളാണ് (ഗള്‍വിങ്) ഇതിന്റെ ഒറ്റനോട്ടത്തിലെ ആകര്‍ഷണം. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ കാറിന് വെറും 3.8 സെക്കന്റ് മതി. എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് മാതൃകയിലാണ് കാറിന്റെ അകവശം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇ-സെലക്ട് ലിവറില്‍ നിയന്ത്രിക്കുന്ന എ.എം.ജി സ്പീഡ് ഷിഫ്റ്റ് ഡി.സി.ടി 7-സ്പീഡ് ട്രാന്‍സ്മിഷന്‍ ജെറ്റ് [...]
July 23, 2010 | Posted in
Wheels |
Read More »

വാഹനലോകം കാത്തിരുന്ന നിസാന്‍ മൈക്ര കാര്‍ ഇന്ത്യന്‍ വിപണിയിലിറങ്ങി. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ മത്സരത്തിന് ഇടനല്‍കുന്നതാണ് മൈക്ര. ഒട്ടേറെ സവിശേഷതകളുള്ളതാണ് നിസാന്‍ മൈക്ര. ഇന്റലിജന്റ് കീ, പുഷ് ബട്ടണ്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് & സ്റ്റോപ്പ്, ഇലക്ട്രിക്ക് ഫോള്‍ഡബിള്‍ മിറര്‍ എന്നിവയോടൊപ്പം യാത്രക്കാരുടെ
July 16, 2010 | Posted in
Wheels |
Read More »

സ്കോഡ ഫാബിയയുടെ പരിഷ്കരിച്ച മോഡല്‍ ഒക്ടോബറില്‍ പുറത്തിറങ്ങും. ഡിസൈനില്‍ മാറ്റം വരുത്തിയ ഹെഡ് ലാംപ്, പിന്‍ലാംപ് എന്നിവ പ്രത്യേകതയാണ്. ഇതുകൂടാതെ ഫോക്സ്വാഗണ്‍ പോളോയുടെ 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനാണു പുതിയ ഫാബിയയില്‍ ചേര്‍ത്തിരിക്കുന്നത്. അകവും പുറവും പുതിയ നിറങ്ങളിലാണ്. 5.5 ലക്ഷം മുതല്‍ 7.75 ലക്ഷം രൂപ വരെയായിരിക്കും പുതിയ ഫാബിയയുടെ വിലയെന്നു കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ കാലം കൊണ്ടു ഇന്ത്യയില്‍ ഏറെ വിശ്വാസമാര്‍ജിച്ച ഫോക്സ്വാഗണ്‍ ഗ്രൂപ്പില്‍പ്പെട്ട ചെക്ക് കാര്‍ നിര്‍മാണ കമ്പനിയാണു സ്കോഡ. [...]
July 14, 2010 | Posted in
Wheels |
Read More »

ഫോക്‌സ്‌വാഗണിന്റെ ആഡംബര ബ്രാന്‍ഡായ ഔഡി ആയിരക്കണക്കിന് കാറുകള്‍ പ്രതിവര്‍ഷം വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മഹരാഷ്ട്രയിലെ ഔറംഗാബാദ് പ്ലാന്റില്‍ നിന്ന് ഈ വര്‍ഷം മുതല്‍ അവരുടെ ക്യു 5 മോഡലിന്റെ അസംബ്ലിങ്ങ് ആരംഭിക്കുകയാണ്. ഔഡി എ 4-നും എ 6-നും പിന്നാലെ ഇന്ത്യയില്‍ വെച്ച് അസംബിള്‍ ചെയ്യപ്പെടുന്ന മൂന്നാമത്തെ മോഡലാണ് സ്‌പോര്‍ടി ലുക്കുള്ള ഈ എസ്.യു.വി. തുടക്കത്തില്‍ പ്രതിവര്‍ഷം 1500 കാറുകള്‍ ഉത്പാദിപ്പിക്കുന്ന ഈ പ്ലാന്റില്‍ നിന്ന് ഭാവിയില്‍ 6000 കാറുകളോളം പുറത്തിറക്കാന് ഔഡിയുടെ ഉദ്ദേശ്യമെന്ന് കമ്പനി [...]
July 10, 2010 | Posted in
Wheels |
Read More »

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാവെന്ന ബഹുമതി ഹ്യുണ്ടായ് കമ്പനിക്കു നഷ്ടമാകുന്നു. കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് ടാറ്റ മുന്നിലെത്തിയിരിക്കുകയാണ്. മാരുതി സുസുകി തന്നെയാണ് ഒന്നാംസ്ഥാനത്ത്. മാരുതി സുസുകിക്കാവട്ടെ ഓരോവര്‍ഷവും 18% വില്‍പ്പന
July 4, 2010 | Posted in
Wheels |
Read More »

പോളോയ്ക്കു പിന്നാലെ ഫോക്സ് വാഗണ്‍ കമ്പനിയുടെ പുതിയ കാര്‍ വെന്റോ ഈ മാസം ആറിന് ഇന്ത്യന്‍ നിരത്തിലിറങ്ങും. പൂനയിലെ ചകാന്‍ പ്ളാന്റില്‍ വെന്റോ കാറുകളുടെ ആദ്യ ബാച്ച് നിര്‍മാണം പൂര്‍ത്തിയായി ക്കൊണ്ടിരിക്കുകയാണ്. ഹോണ്ടസിറ്റി, ഫിയറ്റ് ലിനിയ, ഹ്യുണ്ടായ് വെര്‍ന എന്നിവയ്ക്കു ശക്തമായ
July 1, 2010 | Posted in
Wheels |
Read More »

ജെനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച ചെറിയ ഔട്ട്‌ലാന്‍ഡര്‍ മിത്സുബിഷി ഇന്ത്യയില്‍ എത്തിക്കുന്നു. കോംപാക്ട് എസ്.യു.വി വിഭാഗത്തിലേക്കാണ് അഞ്ചുപേര്‍ക്ക് യാത്രചെയ്യാവുന്ന ചെറിയ ഔട്ട്‌ലാന്‍ഡര്‍ എത്തുന്നത്. ഈ വിഭാഗത്തിലുള്ള വാഹനങ്ങള്‍ നിലവില്‍ ഇന്ത്യയിലില്ല.
2011 ല്‍ വിപണിയിലെത്തുന്ന സ്കോഡ
June 28, 2010 | Posted in
Wheels |
Read More »

മുന്‍ മോഡലായ വെര്‍നയില്‍ മാറ്റം വരുത്തിക്കൊണ്ട് ഹ്യുണ്ടായ് കമ്പനി പുതിയ കാര്‍ മോഡല്‍ വെര്‍ന ട്രാന്‍സ്ഫോം വിപണിയിലിറക്കി. വളരെ സൌകര്യപ്രദവും സുഖപ്രദവുമായ മോഡല്‍ എന്നു പേരു കേട്ടതാണ് വെര്‍ന. ഇടത്തരം കാര്‍ മോഡലുകളില്‍ ഏറെ വിജയിച്ചതാണു വെര്‍ന. 2006 ല്‍ പുറത്തിറക്കിയ ആദ്യ മോഡല്‍ വെര്‍ന 80,000 എണ്ണം വിറ്റു. വളരെ ലളിതമായ ഡിസൈനും ശക്തമായ ബോഡിയുമാണു വെര്‍നയുടെ പ്രത്യേകത. റിയര്‍വ്യൂ മിററില്‍ ഇന്‍ഡിക്കേറ്ററുകളുമുണ്ട്. വളരെ സന്തുലിതമായ മോഡല്‍ എന്നാണു കാര്‍ വിപണിയില്‍ വെര്‍ന അറിയപ്പെടുന്നത്. ഡല്‍ഹിയില്‍ [...]
June 24, 2010 | Posted in
Wheels |
Read More »

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വോള്‍വോ 30,000 കാറുകള്‍ തിരിച്ചുവിളിച്ചു. ഗിയര്‍ മാറ്റുന്നതിലെ തകരാറു മൂലമാണ് കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിച്ചത്. ഈ വര്‍ഷം ഇറക്കിയ സിക്സ് സ്പീഡ് ഗീയര്‍ ബോക്സ് കാറുകള്‍ക്കാണ് തകരാറുള്ളതെന്ന് കമ്പനി വക്താവ് പെര്‍-ആകെ ഫ്രോസ്ബര്‍ഗ് പറഞ്ഞു. ഗിയര്‍ ചലനങ്ങളിലെ അപാകത കണ്ടുപിടിച്ചതായും വക്താവ് അറിയിച്ചു. ബ്രിട്ടണ്‍, സ്വീഡന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ഇറക്കിയ കാറുകളിലാണ് കൂടുതലും തകരാര്‍ കണ്ടെത്തിയത്. തിരിച്ചുവിളിച്ച കാറുകള്‍ അധികവും ബ്രിട്ടണില്‍ നിന്നുള്ളവയാണ്. അതേസമയം ഈ അപാകത മൂലം ഇതുവരെ അപകടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ഫ്രോസ്ബര്‍ഗ് [...]
June 22, 2010 | Posted in
Wheels |
Read More »

ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങിയ വെസ്പ പുതിയ സ്‌കൂട്ടറുകളുമായി ഇന്ത്യയിലേക്ക് മടങ്ങി വരുന്നു. ഇന്ത്യയ്ക്കുവേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വെസ്പ എല്‍.എക്‌സ്. 125 മോഡലുകള്‍ 2012 ഓടെ ഇന്ത്യന്‍ റോഡുകളില്‍ ഓടി തുടങ്ങും. പുതിയ പ്ലാന്റിന് വേണ്ടി 30 മില്യണ്‍ യൂറോയാണ് പിയാജിയോ ചിലവഴിക്കുക. ഒന്നരലക്ഷം സ്‌കൂട്ടറുകള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടാകും. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. ഇതില്‍ 15 ശതമാനം പങ്കാളിത്തമാണ് സ്‌കൂട്ടറുകള്‍ക്കുള്ളത്.പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ സ്‌കൂട്ടറുകള്‍ക്കെല്ലാം [...]
June 17, 2010 | Posted in
Wheels |
Read More »

ചെറുകാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച സ്വിഫ്റ്റിന്റെ ആകര്‍ഷകമായ ‘രണ്ടാം തലമുറ’ സുസുക്കി ഹംഗറിയില്‍ പുറത്തിറക്കി. കൂടുതല്‍ ഉരുണ്ട രൂപവും മുന്നിലേക്ക് ചരിഞ്ഞ നീളമേറിയ ബോണറ്റും തടിച്ച വെയ്സ്റ്റ് ലൈനും വലിയ ഹെഡ്‌ലാംപുമൊക്കെയാണ് പുതിയ സ്വിഫ്റ്റിന്റെ പ്രത്യേകതകള്‍. പുതിയ സ്വിഫ്റ്റുകള്‍ ഹംഗറിയിലെ പ്ലാന്റിലാണ് നിര്‍മ്മിച്ചു തുടങ്ങിയത്. പഴയ സ്വിഫ്റ്റിനെക്കാള്‍ 90 എം.എം കൂടുതല്‍ നീളവും അഞ്ച് എം.എം വീതിയും 10 എം.എം ഉയരവും അധികമുണ്ട് പുതിയ കാറിന്. വീല്‍ബെയ്‌സ് 50 എം.എം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാറിനുള്ളിലെ സ്ഥലവും യാത്രാസുഖവും സുരക്ഷിതത്വവും [...]
June 16, 2010 | Posted in
Wheels |
Read More »

ജനറല്‍ മോട്ടോഴ്‌സിന്റെ ചെറുകാറായ ഷെവര്‍ലെ ബീറ്റിന് ഡീസല്‍ മോഡല്‍ ഒരുങ്ങുന്നു. 2011ല്‍ ബീറ്റിന്റെ ഡീസല്‍ വേര്‍ഷന്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ പുനെ പ്ലാന്റില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിയ്ക്കുകയാണ്. ഒരു ലിറ്റര്‍ എഞ്ചിനായിരിക്കും ഡീസല്‍ വെര്‍ഷനില്‍ ഉപയോഗിക്കുകയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള പെട്രോള്‍ മോഡലുകളുടെ എഞ്ചിന്‍ 1.2 ലിറ്ററായി മാറ്റാനും കമ്പനി പ്ലാന്‍ ചെയ്തിട്ടുണ്ട്. 2010 അവസാനത്തോടെ ഈ മോഡല്‍ ഷോറൂമുകളിലെത്തും. ബീറ്റ് കൂടാതെ സ്പാര്‍ക്, ടവേര, ഒപ്ട്ര, ആവിയോ, ക്രൂസ് എന്നീ മോഡലുകളും കമ്പനിക്കുണ്ട്. [...]
June 8, 2010 | Posted in
Wheels |
Read More »

ടാറ്റ മോട്ടോഴ്‌സിന്റെ ചെറു കാര്‍ ‘നാനോ’ നിര്‍മിക്കുന്ന ഫാക്ടറി ഗുജറാത്തിലെ സാനന്ദില്‍ തുടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും ചേര്‍ന്ന് പ്ലാന്റ് ഉദ്ഘാടനംചെയ്തു. 2,000 കോടി രൂപ ചിലവാക്കി നിര്‍മ്മിച്ചിട്ടുള്ള പ്ലാന്റ് 1,100 ഏക്കറിലാണ് സ്ഥാപിച്ചിട്ടുള്ളത്. സാനന്ദിലെ ഫാക്ടറിയില്‍ വര്‍ഷം രണ്ടരലക്ഷം യൂണിറ്റ് തുടക്കത്തില്‍ ഉല്പാദിപ്പിക്കാനാവും. ഭാവിയിലത് അഞ്ചുലക്ഷം യൂണിറ്റാക്കാനാണ് പദ്ധതി. ഇവിടെ നിര്‍മ്മിക്കുന്ന കാറുകള്‍ ഈ വര്‍ഷം അവസാനത്തോടെ ഷോറൂമുകളിലെത്തും.
ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാറെന്ന വിശേഷണവുമായി രംഗത്തെത്തിയ നാനോ [...]
June 4, 2010 | Posted in
Wheels |
Read More »

കടന്നുപോകുന്നത് അപരിചതമായ ഏതുവഴിയിലൂടെയുമാവകട്ടെ, വാഹനയാത്രകള്‍ ദിശതെറ്റിപോകുമെന്നു പേടിവേണ്ട. ജംങ്ഷനുകളില്‍ വാഹനം നിര്‍ത്തി നേര്‍വഴി തിരയുന്ന പതിവുരീതിയും ഇനി വേണ്ട. യാത്ര ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ജി.പി.എസ്. നാവിഗേഷന്‍ സിസ്റ്റം നിങ്ങളുടെ സഹായത്തിനെത്തുന്നു.
യാത്ര തുടങ്ങും മുന്‍പ് വാഹനത്തിലോ, മൊബൈല്‍ ഫോണിലോ ഉള്ള ‘മാപ്പ് മൈ ഇന്ത്യ’ എന്ന നാവിഗേറ്ററില്‍ ചെന്നെത്തേണ്ടുന്ന സ്ഥലം രേഖപ്പെടുത്തണം. യാത്രയിലുടനീളം വളവുകളേയും തിരിവുകളേയും കുറിച്ച് മുന്നറിയിപ്പ് നല്‍കി നാവിഗേറ്റര്‍ ഡ്രൈവറുടെ സഹായത്തിനുണ്ടാകും. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം വഴിയാണ് മാപ്പ് മൈ ഇന്ത്യ ലക്ഷ്യത്തിലേക്കുള്ള ദിശകാണിക്കുന്നത്.
യാത്രയുടെ ആരംഭത്തില്‍ നാവിഗേറ്റര്‍ [...]
June 1, 2010 | Posted in
Wheels |
Read More »