
മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും ആഘോഷിക്കുന്നു. സെപ്റ്റംബര്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7.30ന് വിശുദ്ധ കുര്‍ബാനയും സുവിശേഷ പ്രസംഗവും ധ്യാനവും നടക്കും.
സമാപനദിവസമായ സെപ്റ്റംബര്‍ 12ന് (ഞായര്‍) മൂന്നിന് സെന്റ് ആര്‍ച്ച് എയ്ഞ്ചല്‍ സെന്റ് അന്തോണീസ് കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളിയില്‍ വികാരി ഫാ. ബോബി തോമസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കും.

സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ക്യൂന്‍സിലാന്‍ഡിലെ ടൌണ്‍സ് വില്ലില്‍ ആരംഭിച്ച സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ സെപ്റ്റംബര്‍ 25ന് രാവിലെ എട്ടിന് സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി റവ. ഫാ. തോമസ് വര്‍ഗീസ് വിളനിലം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ടൌണ്‍സ് വില്‍ സെന്റ് പാട്രിക് കത്തോലിക്ക പള്ളിയിലാണ് വിശുദ്ധ കുബാന.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ് തേവരുമലയില്‍: 07 4775 4697, 0431 317 000, അലക്സ് കണിയന്തറ: 07 4775 [...]

സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ട് നോമ്പാചരണവും ദൈവമാതാവിന്റെ ജനനപ്പെരുന്നാളും സപ്തംബര്‍ ഒന്ന് മുതല്‍ സപ്തംബര്‍ 12 വരെ ആഘോഷിക്കും. സപ്തംബര്‍ ഒന്ന് മുതല്‍ എട്ട് വരെ വൈകീട്ട് 7.30ന് വിശുദ്ധ കൂര്‍ബാനയും സുവിശേഷ പ്രസംഗവും ധ്യാനവും നടക്കും.
പെരുന്നാള്‍ സമാപനം സപ്തംബര്‍ 12ന് ഉച്ചയ്ക്കുശേഷം മൂന്ന് മണിയ്ക്ക് സെന്റ് ആര്‍ച്ച് ഏന്‍ജല്‍ സെന്റ് അന്തോണിസ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടക്കും. വികാരി ഫാ.ബോബി തോമസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കൂര്‍ബാന, ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, [...]

സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ട് നോമ്പാചരണവും ദൈവമാതാവിന്റെ ജനനപ്പെരുന്നാളും സപ്തംബര്‍ ഒന്ന് മുതല്‍ സപ്തംബര്‍ 12 വരെ ആഘോഷിക്കും. സപ്തംബര്‍ ഒന്ന് മുതല്‍ എട്ട് വരെ വൈകീട്ട് 7.30ന് വിശുദ്ധ കൂര്‍ബാനയും സുവിശേഷ പ്രസംഗവും ധ്യാനവും നടക്കും.
പെരുന്നാള്‍ സമാപനം സപ്തംബര്‍ 12ന് ഉച്ചയ്ക്കുശേഷം മൂന്ന് മണിയ്ക്ക് സെന്റ് ആര്‍ച്ച് ഏന്‍ജല്‍ സെന്റ് അന്തോണിസ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടക്കും.

വെന്റ്വര്‍ത്തിലെ ഔവര്‍ ലേഡി മൌണ്ട് കാര്‍മല്‍ കാത്തലിക് ചര്‍ച്ചില്‍ വെച്ച് വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഒക്ടോബര്‍ 9-ന് നടക്കുന്ന ആഘോഷപരിപാടികളില്‍ ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യാതിഥിയായിരിക്കും.
ഉച്ചയ്ക്ക് ഒന്നിന് കുമ്പസാരം, 1.30-ന് വി. അല്‍ഫോന്‍സാമ്മയുടെ നൊവേന, രണ്ടുമണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന, 3.30-ന് ലദീഞ്ഞ്, പ്രദക്ഷിണം, 4.15-ന് നേര്‍ച്ച വെഞ്ചരിപ്പ്, കൃതജ്ഞത, 4.30-ന് ഊട്ട്നേര്‍ച്ച എന്നിവയാണ് പ്രധാന തിരുനാള്‍ കര്‍മ്മങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Alfi Issac 0433 440409, Benny Chacko 0421 [...]

പ്രശസ്ത സിനിമാതാരം കലാഭവന്‍ മണിയും സംഘവും ഒക്ടോബര്‍ മൂന്നാംവാരം ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു. ഐഡിയാ സ്റ്റാര്‍ സിംഗര്‍ താരങ്ങള്‍, സിനിമാരംഗത്തെ പ്രശസ്തര്‍, മിമിക്രി കലാകാരന്മാര്‍ എന്നിവരെ അണിനിരത്തി മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മെഗാഷോ ആണ് ഓസ്ട്രേലിയയിലെ വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്.
കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളും, ഡാന്‍സും, മിമിക്രിയും കോര്‍ത്തിണക്കി ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന വന്‍ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. രണ്ടാഴ്ചത്തെ പരിപാടിയാണ് കലാഭവന്‍ മണിയും സംഘവും ഓസ്ട്രേലിയയില്‍ പ്ളാന്‍ ചെയ്തിരിക്കുന്നത്.
പരിപാടികള്‍ ബുക്കുചെയ്യുന്നതിന് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:
അലക്സ് കുന്നത്ത് (0402 5674 [...]

കൈരളി അസോസിയേഷന്‍ ഗ്രീന്‍സ്‌ളോപ്പില്‍ സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ചേംസൈഡ് സ്‌പൈക്കേഴ്‌സ് ജേതാക്കളായി. 60,000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ അനര്‍ലി ടൈഗേഴ്‌സിനെ അട്ടിമറിച്ചാണ് ഇവര്‍ ഫൈനലിലെത്തിയത്. ഫൈനലില്‍ ഓക്കന്‍ ഫ്‌ലവറിനെയാണ് പരാജയപ്പെടുത്തിയത്.

ഇംഗ്ളീഷ് ഭാഷയിലെ പരിജ്ഞാനക്കുറവു മൂലം ഓസ്ട്രേലിയയിലെ ഇന്ത്യക്കാരടക്കമുള്ള വിദേശ നഴ്സിംഗ് വിദ്യാര്‍ഥികള്‍ മ ടങ്ങേണ്ടി വന്നേക്കാം. വളരെ താഴ്ന്ന നിലയിലുള്ള ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനമാണ് നാനൂറോളം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിലാക്കുന്നത്. ഇന്റര്‍നാഷണല്‍ ഇംഗ്ളീഷ് ലാംഗ്വേജ് ടെസ്റ്റിംഗിന്റെ(ഐ ഇഎല്‍ ടിഎസ്) മിനിമം സ്കോര്‍ 6.5ല്‍ നിന്നും 7 ആക്കി ഉയര്‍ത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.

കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ ഓസ്‌ട്രേലിയയില്‍ ആഘോഷിക്കുന്നു. ആഗസ്ത് 15 ന് വൈകീട്ട് അഞ്ചിന് മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യാസ് കാത്തലിക് ചര്‍ച്ചില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി സമൂഹബലിക്ക് നേതൃത്വം നല്‍കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കൊളുത്തിയ ജൂബിലി തിരികള്‍ വെഞ്ചരിച്ച ശേഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാദര്‍ സ്റ്റീഫന്‍ കണ്ടാരപ്പള്ളി – 0393592369

സീറോ മലബാര്‍ സഭയുടെ ഓസ്ട്രേലിയയിലെ പ്രഥമ കോ-ഓര്‍ഡിനേറ്ററായി ഫാ. ഫ്രാന്‍സീസ് കോലഞ്ചേരി ചുമതലയേറ്റു. ഇപ്പോള്‍ ഓസ്ട്രേലിയയിലെ കാന്‍ബറ അതിരൂപത കത്തീഡ്രല്‍ അഡ്മിനിസ്ട്രേറ്ററാണ് അദ്ദേഹം.
ഓസ്ട്രേലിയയിലുള്ള സീറോ മലബാര്‍ സഭാംഗങ്ങളുടെ ഏകീകരണവും വിശ്വാസ കൂട്ടായ്മയുടെ വളര്‍ച്ചയുമാണ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം വഴി സഭ ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയന്‍ സഭയുമായി ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളും കോ-ഓര്‍ഡിനേറ്ററുടെ ചുമതലയില്‍ വരും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ശിപാര്‍ശ അനുസരിച്ച് ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ്(എ.സി.ബി.സി) പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. ഫിലിപ് വില്‍സനാണ് [...]

ബോക്‌സ്ഹില്‍ സെന്റ് പാസ്‌കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വി.അല്‍ഫോന്‍സാമ്മയുടേയും സെന്റ് തോമസിന്റേയും തിരുനാള്‍ ഓഗസ്റ്റ് ഏഴിന് ശനിയാഴ്ചആഘോഷിക്കുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും.
2.00 മുതല്‍ 2.30 വരെ ബാന്റുമേളം, 2.30 മുതല്‍ 4.00 വരെ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, 4.30 മുതല്‍ 5.30 വരെ പ്രദക്ഷിണം, ലദീഞ്ഞ് എന്നിവ നടക്കും. തിരുനാളിനോട് അനുബന്ധിച്ച് അടിമ വെയ്ക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.

മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ ഓണാഘോഷം ആഗസ്റ്റ് 21 നു നടക്കും. വാന്റിര്‍ണ 3152, 760 ബെറോണിയ റോഡിലെ ഹംഗേറിയന്‍ കമ്യൂണിറ്റി സെന്ററില്‍ ഉച്ചയ്ക്ക് 12.30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി പത്തരമുതല്‍ പൂക്കളമത്സരം നടക്കും. 12.30 നാണ് ഓണസദ്യ. അതിനുശേഷം വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.
വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ഏഴിനു മുന്‍പ് അസോസിയേഷന്റെ കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. അഞ്ചു ഡോളറാണു പ്രവേശനഫീസ്. അഞ്ചു വയസിനു താഴെ [...]

ലോകത്താകമാനം ഉള്ള റയില്‍വേ ജീവനക്കാരെ സങ്കടിപ്പിക്കാനും,അവര്‍ക്ക് ദിനംപ്രതി തൊഴിലില്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാനും,സാങ്കേതിക വിദഗ്ദ്ധരും, അവിഗ്ദ്ധരുമായ തൊഴിലാളികള്‍ക്കായി മലയാളി എന്‍ജിനീയര്‍മാരുടെ നേതൃത്തത്തില്‍ സിഡ്‌നിയില്‍ നിന്നും//www.railprofessionals.net എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ചു.
സാങ്കേതിക വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെടുന്ന ഈ മേഖലയില്‍ സ്വദേശത്തും, ലോകമാകമാനവും ധാരാളം കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് അവസരമുണ്ട്. പൊതുജനങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലെ യാത്ര സൗകര്യത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ട്.

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ആറു യുവാക്കള്‍ ചേര്‍ന്ന് കഴിഞ്ഞ രാത്രി മര്‍ദിച്ചവശനാക്കി. പരിക്കേറ്റ ഭരത് താപ്പറുടെ നില ഗുരുതരമാണ്. രത്തന്‍ എന്ന ഇന്ത്യക്കാരനെ ചിലര്‍ ചേര്‍ന്നു മര്‍ദിക്കുന്നതു കണ്ട് കാര്‍ നിര്‍ത്തി സമാധാനശ്രമം നടത്താനെത്തിയതായിരുന്നു 24കാരനായ താപ്പര്‍. അക്രമികള്‍ താപ്പറെയെ അടിച്ചവശനാക്കി. താപ്പറെയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്കു നേരേയുള്ള ആക്രമണം വീണ്ടും ശക്തമായി. അഡിലെയ്ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൂന്നു കാറുകള്‍ ചൊവ്വാഴ്ച അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് അഗ്നിക്കിരയാക്കി. കൗമാരക്കാരായ 15 പേരാണ് ആക്രമണം നടത്തിയതെന്ന് അഡിലെയ്ഡില്‍ താമസിക്കുന്ന യാസിഫ് മുള്‍ട്ടാനി പറഞ്ഞു. മുള്‍ട്ടാനിയുടെ രണ്ടു കാറുകള്‍ കത്തിച്ചു. മൂന്നു മാസത്തിനകം 12 കാറുകള്‍ക്ക് അക്രമികള്‍ നാശം വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ക്കുന്ന മേഖലയിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. പലരുടെയും മെയില്‍ബോക്സുകളില്‍ നിന്ന് തപാലുരുപ്പടികള്‍ മോഷണം പോയിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ [...]

പ്രശസ്ത മാന്ത്രികന്‍ പ്രൊഫ.സാമ്രാജ് ‘ഓസ്‌ട്രേലിയന്‍ ഇല്യൂഷന്‍’ എന്ന മായാജാല പ്രകടനവുമായി ബ്രിസ്‌ബേനിലെത്തുന്നു. കേരള അസോസിയേഷന്‍ ബ്രിസ്‌ബേനിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 14ന് വൈകിട്ട് 5.30ന് ബ്രിസ്‌ബേനിലെ ഇന്‍ഡൂര്‍പ്പിളി സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് മാജിക് ഷോ. സിഡ്‌നി, മെല്‍ബണ്‍, അഡലൈഡ്, പെര്‍ത്ത് തുടങ്ങിയ നഗരങ്ങളിലും അദ്ദേഹം മാജിക് അവതരിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോളി കരുമത്തി : 0423273295, 38658759, രാജേഷ് നായര്‍: 0431299376, 31133937, അജിമോന്‍: 0432290583, 33154914, സജി സൈമണ്‍: 0434199894, 32652260, ജിജോ

ബ്രിസ്‌ബെയിന്‍: കൈരളി ബ്രിസ്‌ബെയിനിന്റെ ആഭിമുഖ്യത്തില്‍ കൈരളി ബ്രിസ്‌ബെയിന്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത് വടംവലി മത്സരം 2010 ആഗസ്ത് ഏഴാം തിയതി ഗ്രീന്‍ സ്‌ലോപ്പിലെ പൈന്‍ സ്ട്രീറ്റ് മൈതാനത്തു വെച്ച് നടക്കും. ഓസ്‌ട്രേലിയയിലെ ഏതൊരു മലയാളി ടീമിനും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും : ഡിസ്മി – 0425435399, ഫിജ ജോസ് – 0413578171, ബിജോഷ് – 0423688626, ബോമിക് – 0412874435.

മെല്‍ബണ്‍: പുലരി വിക്ടോറിയയുടെ ആഭിമുഖ്യത്തില്‍ പ്രൊഫ.സാമ്രാജ് നയിക്കുന്ന മാജിക് ഷോ സംഘടിപ്പിക്കും. ജൂലായ് 31ന് വൈകുന്നേരം 5.30ന് ഫെന്‍ട്രീ ഗള്ളി ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും ഷോ. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണത്തിനാണ് ഷോ സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അനൂപ്-0413401734, പ്രദീപ്-0402362410, വിനോദ്-0403286165 എന്നിവരുമായി ബന്ധപ്പെടുക.

മെല്‍ബണ്‍ : മൗണ്ട് ദേവലറിയിലെ അവില കോളേജില്‍ നിന്നുള്ള അക്കാഡമിക് എക്സലന്‍സ് അവാര്‍ഡിന് മലയാളിയായ നീതു പൈനാടത്ത് അര്‍ഹയായി. മൊണ്ടേഷ് യൂണിവേഴ്സിറ്റിയുടെ ബ്ളാക്ക് വുഡ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അവാര്‍ഡ് വിതരണം ചെയ്തു. ഈ വര്‍ഷത്തെ ലിറ്റര്‍ജി ക്യാപ്റ്റനായും നീതുവിനെ തെരഞ്ഞെടുത്തു. മെല്‍ബണില്‍ 10 വര്‍ഷക്കാലമായി സ്ഥിരതാമസമാക്കിയ വര്‍ഗീസിന്റെയും ഷൈലയുടെയും മകളായ നീതു നര്‍ത്തകിയും ഗായികയുമാണ്.

ബാംഗ്ളൂര്‍ : ആസ്ത്രേലിയക്ക് പുറത്തുള്ള രാജ്യങ്ങളില്‍നിന്ന് തൊഴിലും വിദ്യാഭ്യാസവും തേടിയെത്തുന്നവരെ നിയന്ത്രിക്കാന്‍ ആസ്ത്രേലിയന്‍ സര്‍ക്കാര്‍ കുടിയേറ്റ നിയമം പരിഷ്ക്കരിക്കുന്നു. പുതിയ നിയമം ജൂലൈ 1 മുതല്‍ നടപ്പാക്കും. ഇത് പ്രധാനമായും ബാധിക്കുന്നത് ഇന്ത്യയില്‍നിന്നുള്ളവരെയാണ്. അപ്രധാന കോഴ്സുകളില്‍ചേര്‍ന്ന് ആസ്ത്രേലിയയില്‍ ചിലര്‍ സ്ഥിരതാമസം ഉറപ്പാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കുടിയേറ്റനിയമം പരിഷ്ക്കരിക്കുന്നതെന്ന് കുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ പട്ടികയിലെ നാനൂറോളം തൊഴിലുകളില്‍ ജൂലൈ 1 മുതല്‍ 181 ആയി ചുരുങ്ങി. രണ്ട് വര്‍ഷത്തെ പഠനത്തിനായി ആസ്ത്രേലിയയിലെത്തുന്നവരില്‍ പലരും ആസ്ത്രേലിയയില്‍ സ്ഥിരതാമസത്തിനുള്ള വിസ [...]