Archive for the Category ‘Kerala’

വിഷമദ്യദുരന്തം : കള്ളുഷാപ്പുകള്‍ അടിച്ചുതകര്‍ത്തു

വിഷമദ്യദുരന്തം : കള്ളുഷാപ്പുകള്‍ അടിച്ചുതകര്‍ത്തു

വിഷമദ്യദുരന്തത്തിനിടയാക്കിയ വിഷകള്ള് വിറ്റതെന്നു കരുതുന്ന കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെയും പേരശന്നൂരിലെയും കള്ളുഷാപ്പുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സ്പിരിറ്റു ചേര്‍ത്തു വീര്യം കൂട്ടിയ കള്ളാണ് ഇവിടെ വില്ക്കുന്നതെന്നു നിരവധിതവണ നാട്ടുകാര്‍ പരാതി നല്കിയിട്ടും എക്സൈസ് നടപടിയെടുത്തിരുന്നില്ല. ഇവിടെനിന്നു മദ്യം കഴിക്കുന്നവര്‍ ലഹരിയില്‍ ടൌണിന്റെ പല ഭാഗങ്ങളിലും വീണുകിടക്കുന്നതു പതിവായിരുന്നു.
കോഴിക്കോട്ട് 600 കള്ളുഷാപ്പുകളില്‍ റെയ്ഡ്
കുറ്റിപ്പുറത്ത് വ്യാജമദ്യം കഴിച്ചു നിരവധിപ്പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കള്ളുഷാപ്പുകളിലും റെയ്ഡ് നടത്തി. എക്സൈസ് കമ്മീഷണറുടെ [...]

കണ്ണൂരില്‍നിന്നു തെങ്ങിന്‍തൈകള്‍ ദുബായിയിലേക്ക്

കണ്ണൂരില്‍നിന്നു തെങ്ങിന്‍തൈകള്‍ ദുബായിയിലേക്ക്

ദുബായിയില്‍ തെങ്ങുകൃഷിക്കായി കണ്ണൂര്‍ ജില്ലയിലെ കണിച്ചാറില്‍ തൈകള്‍ ഒരുങ്ങി. 30,000 തെങ്ങിന്‍ തൈകളാണ് യുഎഇയിലെ സലാലയിലേക്കു കയറ്റിയയ്ക്കാനായി കണിച്ചാരില്‍ സജ്ജമായിരിക്കുന്നത്.
ദുബായിയില്‍ നിലവില്‍ തെങ്ങുകളുണ്ടെങ്കിലും തോട്ടങ്ങളായി കൃഷി ചെയ്യുന്നില്ല. പരീക്ഷണാടിസ്ഥാനത്തില്‍ തെങ്ങുകൃഷി നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇപ്പോള്‍ തൈകള്‍ കേരളത്തില്‍നിന്നു കൊണ്ടുപോകുന്നത്.
സലാലയില്‍ എത്തിച്ചുനല്കുമ്പോള്‍ തൈക്കൊന്നിന് നൂറു രൂപയോളം വില ലഭിക്കും. നാട്ടില്‍ അമ്പതുരൂപ വരെയാണ് നിലവിലുള്ള വില. മുളച്ചുപൊങ്ങിയ രീതിയിലുള്ള തൈകള്‍ മരപ്പെട്ടികളില്‍ പായ്ക്ക് ചെയ്തു ശീതീകരിച്ച കണ്ടെയ്നറില്‍ കയറ്റി കൊച്ചിയിലെത്തിച്ചു കപ്പല്‍മാര്‍ഗമാണ് ദൂബായിയിലേക്കു കൊണ്ടുപോകുന്നത്. സലാലയില്‍ [...]

അധ്യാപകനെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധം

അധ്യാപകനെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധം

ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ.ജോസഫിനെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാര്‍ഥികളും കോളജിലെ അധ്യയനം ബഹിഷ്കരിച്ചു. അധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പണിമുടക്കി.
കെഎസ്യു, എസ്എഫ്ഐ, കെഎസ്സി-എം, എംഎസ്എഫ് എന്നീ സംഘടനകള്‍ പഠിപ്പുമുടക്കി. അധ്യാപകനെ പുറത്താക്കിയ നടപടി പുന:പരിശോധിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പറഞ്ഞു.

കണക്കെടുപ്പ് പൂര്‍ത്തിയായി; ജോലി നഷ്ടപ്പെട്ടത് 3820 അധ്യാപകര്‍ക്ക്

കണക്കെടുപ്പ് പൂര്‍ത്തിയായി; ജോലി നഷ്ടപ്പെട്ടത് 3820 അധ്യാപകര്‍ക്ക്

അധ്യാപകരുടെ ജോലി സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നടത്തിവന്ന കണക്കെടുപ്പ് പൂര്‍ത്തിയായി. കണക്കു പ്രകാരം 1997 ജൂലൈ 15 നു ശേഷം നിയമിതരാകുകയും തൊഴില്‍ നഷ്ടമാകുകയും ചെയ്തത് 3820 പേര്‍ക്കാണ്.
എച്ചഎസ്എ-905,യുപിഎസ് 1447, എല്‍പിഎസ്-1176,സ്പെഷലിസ്റ്റ്-292 എന്നിങ്ങനെയാണ് തൊഴില്‍ നഷ്ടമായിട്ടുള്ളത്.2010-11 ലെ കണക്ക് ലഭിച്ചിട്ടില്ല. ഇതുകൂടെ കണക്കുകൂട്ടുമ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട അധ്യാപകരുടെ എണ്ണം ആകെ 4300 കവിയും എന്ന് കണക്കാക്കപ്പെടുന്നു.
1997 നു ശേഷം തൊഴില്‍ നഷ്ടപ്പെട്ട 2487 പ്രൈമറി അധ്യാപകരേയും 544 ഹൈസ്കൂള്‍ അധ്യാപകരേയും ഗവണ്‍മെന്റ് സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമായി [...]

കൈവെട്ടുകേസ് എന്‍ഐഎയ്ക്കു കൈമാറേണ്ടതില്ലെന്നു സര്‍ക്കാര്‍

കൈവെട്ടുകേസ് എന്‍ഐഎയ്ക്കു കൈമാറേണ്ടതില്ലെന്നു സര്‍ക്കാര്‍

സംസ്ഥാന പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം കൈവെട്ടു കേസ് അന്വേഷണം നടത്തിവരികയാണെന്നും ഈ സാഹചര്യത്തില്‍ കേസ് ദേശീയ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം എന്‍ഐഐക്ക് കൈമാറണമെന്ന്കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ജി. കെ. പിള്ളയ്ക്ക് നേരത്തെ സര്‍ക്കാര്‍ കത്തു നല്‍കിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനു സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേരുകള്‍ ഉണ്െടന്നും രാജ്യത്തെ മുസ്ലിം വോട്ടര്‍മാരെ ഏകോപിപ്പിക്കാനായാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ സംഘടന ആരംഭിച്ചതെന്നും സര്‍ക്കാര്‍ [...]

ഗള്‍ഫ് വിമാന റദ്ദാക്കല്‍ : ഇടപെടുമെന്ന് എ. കെ. ആന്റണി

ഗള്‍ഫ് വിമാന റദ്ദാക്കല്‍ : ഇടപെടുമെന്ന് എ. കെ. ആന്റണി

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടേണ്ട 203 ഗള്‍ഫ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയ എയര്‍ ഇന്ത്യ തീരുമാനം പ്രധാനമന്ത്രിയുടെയും കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാന്‍ പടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി എ. കെ. ആന്റണി എം കെ രാഘവന്‍ എംപിയെ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 73 വിമാനങ്ങള്‍ ഉള്‍പ്പെടെ റദ്ദാക്കിയത് പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രിയുമായി സംസാരിച്ചപ്പോഴാണ് ഉറപ്പ് ലഭിച്ചത്.

റിട്ട. അധ്യാപികയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ യുവതി അറസ്റ്റില്‍

റിട്ട. അധ്യാപികയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ യുവതി അറസ്റ്റില്‍

തുമ്പോളി ആലക്കാട്ടുശേരില്‍ സെബാസ്റ്റ്യന്റെ ഭാര്യ ഏലിയാമ്മയെ (74) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏലിയാമ്മയുടെ ഭര്‍തൃസഹോദരന്റെ മരുമകളാണ് പോലീസ് പിടിയിലായത്. തുമ്പോളി ആലയ്ക്കാട്ടുശേരി വീട്ടില്‍ ആന്റണിയുടെ ഭാര്യ ഫ്രില്ലി (23)യെയാണ് ഇന്നലെ ഇവരുടെ പാതിരപ്പള്ളിയിലുള്ള വീട്ടില്‍ നിന്നും പോലീസ് അറസ്റ്റുചെയ്തത്.
ഫ്രില്ലി ഒരുവയസുള്ള പെണ്‍കുഞ്ഞിന്റെ അമ്മയുമാണ്. മുമ്പെങ്ങുമില്ലാത്തവിധം സംഭവത്തിനുശേഷം ആവര്‍ത്തിച്ചാവര്‍ത്തിച്ച് തുമ്പോളിയിലെ ഭര്‍തൃവീട്ടില്‍ നിന്നും പാതിരപ്പള്ളിയിലെ സ്വന്തംവീട്ടിലേക്കു പോയതാണ് ഫ്രില്ലിക്കു വിനയായത്. ഫ്രില്ലിയുടെ മൊഴിയനുസരിച്ച് നടത്തിയ അന്വേഷണം ഒരുതരത്തിലും പുരോഗമിക്കാതിരുന്നതിനാല്‍ പോലീസിന്റെ സംശയത്തിന്റെ കണ്ണ് ഫ്രില്ലിയുടെ നേര്‍ക്കും നീളുന്നുണ്ടായിരുന്നു.
പതിവില്ലാത്തവിധം ആവര്‍ത്തിച്ചുള്ള [...]

ദേശീയ പണിമുടക്ക് ആരംഭിച്ചു

ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിരുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച അര്‍ധ രാത്രിവരെയാണ് പണിമുടക്ക്. കേന്ദ്രസംസ്ഥാന ജീവനക്കാരും വിവധ സര്‍വീസ് മേഖലയിലുള്ളവരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബാങ്ക്, ടെലികോം, എല്‍.ഐ.സി മേഖലയിലുള്ളവരും പണിമുടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. യുപിഎ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയം തിരുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.സിഐടി.യു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എം.എസ്, യുടിയുഎസ്, ടിയുസിഐ, എന്‍എല്‍ഒ മുതലായ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബിഎംഎസ് പങ്കെടുക്കുന്നില്ല.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ അധികാരമില്ലെന്നു സര്‍ക്കാര്‍

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ അധികാരമില്ലെന്നു സര്‍ക്കാര്‍

പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികരമില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. 1967ലെ നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് അനുസരിച്ചു പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും നടപടി എടുക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നുമാണു സര്‍ക്കാരിന്റെ വാദം.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മതമൌലികവാദ സംഘടനകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. 2004 മുതല്‍ പോപ്പുലര്‍ ഫ്രണ്ടും പോലീസിന്റെ നിരീക്ഷണത്തിലാണ്.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ [...]

ശബരിമലയില്‍ ഭിക്ഷാടനം നിരോധിച്ചു

ശബരിമലയില്‍ ഭിക്ഷാടനം നിരോധിച്ചു

ശബരിമലയിലെ ഭിക്ഷാടനം ഹൈക്കോടതി നിരോധിച്ചു. ചാലക്കയം മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളില്‍ ഭിക്ഷാടനം നടക്കുന്നില്ലെന്നു പോലീസും ബന്ധപ്പെട്ട അധികൃതരും ഉറപ്പാക്കണമെന്നു ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ശബരിമലയില്‍ ഭിക്ഷാടനം വ്യാപകമാണെന്നു ചൂണ്ടിക്കാട്ടി ദേവസ്വം സ്പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.
ഭിക്ഷാടനത്തിനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ആളുകളെ എത്തിക്കുന്നതായും ആക്ഷേപമുണ്ട്. ഭിക്ഷാടകരെ കൊണ്ടുവരുന്നവര്‍ യഥാര്‍ഥത്തില്‍ മനുഷ്യക്കടത്താണു നടത്തുന്നതെന്നും ഇതു ഭരണഘടനയുടെ 23-ാം അനുഛേദത്തിന്റെ ലംഘനമാണെന്നും [...]

കണ്ണൂര്‍ ജയിലില്‍ വീണ്ടും അനധികൃത വസ്തുക്കള്‍

കണ്ണൂര്‍ ജയിലില്‍ വീണ്ടും അനധികൃത വസ്തുക്കള്‍

സെന്‍ട്രല്‍ ജയിലിലേക്ക് ഒരിടവേളയ്ക്കുശേഷം അനധികൃത വസ്തുക്കള്‍ വീണ്ടും എത്തിത്തുടങ്ങിയതായി സൂചന. മാസങ്ങള്‍ക്കു മുമ്പ് ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ നിര്‍ദേശാനുസരണം ജയിലധികൃതരും പോലീസും സംയുക്തമായി തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.
വിവിധ ബ്ളോക്കുകളിലും ജയില്‍വളപ്പിലും ഒളിപ്പിച്ചുവച്ച നിലയില്‍ ഭക്ഷ്യവസ്തുക്കള്‍, പാത്രങ്ങള്‍, കറിക്കത്തികള്‍ തുടങ്ങിയവയുമടക്കം ലോഡുകണക്കിനു സാധനങ്ങളാണ് പിടികൂടിയിരുന്നത്.
എന്നാല്‍, പരിശോധനകള്‍ നിലച്ചതോടെ അനധികൃത വസ്തുക്കള്‍ വീണ്ടും ജയിലിലെത്തി തുടങ്ങിയിരിക്കുകയാണ്. ജയില്‍ ജീവനക്കാരെ രാഷ്ട്രീയ തടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിപ്പെടുത്തുന്നതും പതിവായിട്ടുണ്ട്.
ജയിലിനു പുറത്തുനിന്നു വളപ്പിലേക്കു സാധനങ്ങള്‍ [...]

107 യുവതികള്‍ക്ക് മംഗല്യം ; കൊല്ലത്തിന് അവിസ്മരണീയമായി സമൂഹപരിണയം

107 യുവതികള്‍ക്ക് മംഗല്യം ; കൊല്ലത്തിന് അവിസ്മരണീയമായി സമൂഹപരിണയം

പദ്മശ്രീ ഡോ. രവിപിള്ള ഫൌേണ്ടഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൂഹപരിണയം കൊല്ലം നഗരത്തിന് അവിസ്മരണീയമായി. ആശ്രാമം മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ കമനീയമായ കതിര്‍മണ്ഡപത്തില്‍ പ്രൌഢഗംഭീരമായ സദസിനെ സാക്ഷിനിര്‍ത്തി 107 യുവതികള്‍ മംഗല്യവതികളായി.
വിവാഹചടങ്ങുകളില്‍ സംബന്ധിക്കാനും ദമ്പതികളെ അനുഗ്രഹിക്കാനും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗത്തെ പ്രമുഖരടക്കം ആയിരങ്ങള്‍ ആശ്രാമം മൈതാനിയിലും വിവാഹവേദിയിലും എത്തി.
രാവിലെ പത്തിന് പദ്മവിഭൂഷണ്‍ ഉമയാള്‍പുരം ശിവരാമന്റെ വാദ്യസംഗീതത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10.15ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വധൂവരന്മാരെ വിവിധ സംഘങ്ങളായി വേദിയിലേക്ക് ആനയിച്ചു. 10.50ന് ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ [...]

സംസ്ഥാനത്ത് 200 അനധികൃത അനാഥമന്ദിരങ്ങള്‍

സംസ്ഥാനത്ത് 200 അനധികൃത അനാഥമന്ദിരങ്ങള്‍

സംസ്ഥാനത്ത് 200 അനധികൃത അനാഥമന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഒബ്സര്‍വേഷന്‍ ഹോമുകളേയും ജുവനൈല്‍ ഹോമുകളെയും അനാഥ മന്ദിരങ്ങളേയും കുറിച്ച് പഠിച്ച് പ്രകാശന്‍ മാസ്റ്റര്‍ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് ആകെയുള്ളത് 1092 അനാഥ മന്ദിരങ്ങളാണ്. ഇതില്‍ 200 എണ്ണത്തിനാണ് അംഗീകാരമില്ലാത്തത്. നിലവിലുള്ള നിയമപ്രകാരം 1960 ലെ ഓര്‍ഫനേജ് ആക്ട് പ്രകാരമോ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമോ രജിസ്റ്റര്‍ചെയ്തു വേണം പ്രവര്‍ത്തിക്കാന്‍. എന്നാല്‍ ഇവ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്താണ് ഇവ പ്രവര്‍ത്തിക്കുന്നത്.
ഇങ്ങനെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന [...]

കുറ്റിപ്പുറത്ത് വ്യാജമദ്യം കഴിച്ച് നാല് മരണം

കുറ്റിപ്പുറത്ത് വ്യാജമദ്യം കഴിച്ച് നാല് മരണം

കുറ്റിപ്പുറത്ത് വ്യാജമദ്യദുരന്തത്തില്‍ നാലുപേര്‍ മരിച്ചു. റെയില്‍വേ സ്റേഷനു സമീപത്തെ കള്ളുഷാപ്പില്‍ നിന്നും കുറ്റിപ്പുറത്തിനടുത്ത പേശന്നൂരില്‍ നിന്നും മദ്യം കഴിച്ചുവെന്നു കരുതുന്നവരാണ് മരിച്ചത്. അന്യസംസ്ഥാനതൊഴിലാളികളാണ് മരണപ്പെട്ടവര്‍. ഇതില്‍ തമിഴ്നാട് സ്വദേശി മുരുകേശിന്റെ മകന്‍ നിതിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് കള്ളുഷാപ്പ് നടത്തിപ്പുകാരന്‍ കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശി ദ്രവ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കീഴിലുള്ള മറ്റു രണ്ടു ഷാപ്പുകള്‍ എക്സൈസ്- പോലീസ് സംഘം പൂട്ടി സീല്‍ ചെയ്തു.
അവശേഷിക്കുന്ന മദ്യം പിടിച്ചെടുത്തു. സംഭവത്തെത്തുടര്‍ന്നു കള്ളുഷാപ്പ് അടിച്ചുതകര്‍ത്തു. കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനു [...]

പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി ആഹ്വാനം ചെയ്തിരിക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 12 വരെ നീണ്ടുനില്‍ക്കുന്ന പണിമുടക്കില്‍ പാല്‍, പത്രവിതരണം, ആശുപത്രി, മാധ്യമങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുക, സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ നിയമം അനുസരിച്ചുള്ള പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡം ദാരിദ്യ്ര രേഖയെ അടിസ്ഥാനപ്പടുത്താനുള്ള നടപടി പിന്‍വലിക്കുക, [...]

റിക്രൂട്ട്മെന്റ് കോഴ; അന്വേഷണം സൈനിക കേന്ദ്രത്തിലെ ജീവനക്കാരിലേക്ക്

റിക്രൂട്ട്മെന്റ് കോഴ; അന്വേഷണം സൈനിക കേന്ദ്രത്തിലെ ജീവനക്കാരിലേക്ക്

സൈനിക റിക്രൂട്ട്മെന്റില്‍, ഉദ്യോഗാര്‍ഥികളില്‍നിന്നു കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തില്‍ വെസ്റ്ഹില്‍ സൈനിക കേന്ദ്രത്തിലെ ചില ജീവനക്കാരിലേക്കുകൂടി അന്വേഷണം നീളാന്‍ സാധ്യത. ശനിയാഴ്ച നടന്ന അന്വേഷണത്തില്‍ കണ്െടത്തിയ ചില തെളിവുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം മറ്റു ചില ജീവനക്കാരിലേക്കെത്തുന്നത്.
വര്‍ഷങ്ങളായി തുടരുന്ന കോഴകൊടുക്കലാണ് കഴിഞ്ഞദിവസം നടന്ന സിബിഐ റെയ്ഡിലൂടെ പുറത്തായത്. കായികക്ഷമതാ പരീക്ഷ ഉള്‍പ്പടെയുള്ളവയില്‍ യോഗ്യത നേടിയവരെയാണ് അവരുടെ വീടുകളിലെത്തി തെറ്റിദ്ധരിപ്പിച്ച് ഏജന്റുമാര്‍ പണം വാങ്ങിയിരുന്നത്.
ദീര്‍ഘനാളായി പല ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളും തട്ടിപ്പു സംബന്ധിച്ച് ആരോപണം ഉന്നയിച്ചിരുന്നു. സിബിഐക്കു ലഭിച്ച [...]

തടവുചാട്ടം: പരിഷ്കരണ റിപ്പോര്‍ട്ട് അവഗണിച്ചത് വിനയായി

തടവുചാട്ടം: പരിഷ്കരണ റിപ്പോര്‍ട്ട് അവഗണിച്ചത് വിനയായി

ഒബ്സര്‍വേഷന്‍ ഹോമില്‍ നിന്ന് ഏഴുപേര്‍ ചാടി രക്ഷപ്പെട്ടതിനു കാരണം ജുവനൈല്‍ ജസ്റീസ് ആക്ട് പരിഷ്കരണ റിപ്പോര്‍ട്ട് അവഗണിച്ചത്. ഒബ്സര്‍വേഷന്‍ ഹോമുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി ജുവനൈല്‍ ജസ്റീസ് ആക്ട് പരിഷ്കരണ റിപ്പോര്‍ട്ട് ആറുമാസം മുമ്പാണ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിഗണിച്ച് ഉടന്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ചാട്ടം ഒഴിവാക്കാമായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രകാശന്‍ മാസ്റര്‍ എംഎല്‍എ അധ്യക്ഷനായ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പല ഒബ്സര്‍വേഷന്‍ ഹോമുകളും പോലീസ് ലോക്കപ്പിനേക്കാള്‍ പരിതാപകരമായ സ്ഥിതിയാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒബ്സര്‍വേഷന്‍ ഹോമുകളൊന്നും ശിശുസൌഹൃദമല്ല. ഹോമുകളുടെ സുരക്ഷ [...]

വിദ്യാഭ്യാസ വായ്പ നിഷേധം: പി.ടി. തോമസ് എംപി സത്യഗ്രഹം നടത്തും

വിദ്യാഭ്യാസ വായ്പ നിഷേധം: പി.ടി. തോമസ് എംപി സത്യഗ്രഹം നടത്തും

ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ നിഷേധത്തില്‍ പ്രതിഷേധിച്ചു സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റിയോഗം നടക്കുന്ന 16, 17 തീയതികളില്‍ തിരുവനന്തപുരത്തു സത്യഗ്രഹം നടത്തുമെന്നു പി.ടി.തോമസ് എംപി അറിയിച്ചു.
ബിഎസ്സി നഴ്സിംഗിന് നാലു ലക്ഷവും ജനറല്‍ നഴ്സിംഗിന് 1.20 ലക്ഷവും ഫീസ് ആവശ്യമുള്ളപ്പോള്‍ ബാങ്കുകള്‍ യഥാക്രമം 2.5 ലക്ഷവും 60,000 രൂപയും മാത്രമാണ് വായ്പ നല്കുന്നത.് ഇന്ത്യയില്‍ നാലു ലക്ഷവും ഇന്ത്യക്കു പുറത്ത് 7.5 ലക്ഷവും നല്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും വ്യവസ്ഥകള്‍ ബാങ്ക് മാനേജര്‍മാര്‍ കാറ്റില്‍ പറത്തിയെന്ന് [...]

ആയുര്‍വേദ കോളജ് പ്രവേശനം: ഏഴു കോളജുകള്‍ക്ക് അനുമതി

ആയുര്‍വേദ കോളജ് പ്രവേശനം: ഏഴു കോളജുകള്‍ക്ക് അനുമതി

കേരളത്തിലെ 16 ആയുര്‍വേദ കോളജുകളില്‍ ഏഴെണ്ണത്തില്‍ ഈ വര്‍ഷത്തെ വിദ്യാര്‍ഥി പ്രവേശനത്തിന് അനുമതി ലഭിച്ചതായി സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ എക്സി. മെമ്പര്‍ ഡോ.ഡി. രാമനാഥന്‍ അറിയിച്ചു.
കോട്ടയ്ക്കല്‍ വൈദ്യരത്നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളജ്, ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളജ്, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ്, കാഞ്ഞങ്ങാട് പി.എന്‍. പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ്, പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളജ്, പറശിനിക്കടവ് ആയുര്‍വേദ കോളജ്, കണ്ണൂര്‍ പരിയാരം ഗവ. ആയുര്‍വേദ കോളജ് എന്നിവയ്ക്കാണ് [...]

വയനാട് പാക്കേജിന് തുക കൂട്ടും: കേന്ദ്രമന്ത്രി കെ.വി. തോമസ്

വയനാട് പാക്കേജിന് തുക കൂട്ടും: കേന്ദ്രമന്ത്രി കെ.വി. തോമസ്

വയനാട് പാക്കേജിന് തുക വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെന്നു കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസ്. കുട്ടനാട് പാക്കേജ് ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ഇതുസംബന്ധിച്ചു സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്നാകരന്റെ സാന്നിധ്യത്തില്‍ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരുമായി വയനാട് കളക്ടറേറ്റില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചയെത്തുടര്‍ന്നു വയനാട് പാക്കേജ് നടപ്പാക്കുന്നതിനുള്ള ചില സാങ്കേതിക തടസങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ കേന്ദ്രത്തില്‍ മന്ത്രിതല അവലോകനയോഗങ്ങള്‍ നടത്താന്‍ കേന്ദ്രം തയാറാണ്.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി കാര്‍ഷിക കാര്‍ഡുകള്‍ വിതരണം ചെയ്യും. കര്‍ഷകര്‍ക്ക് [...]

Advertisement

മറ്റു വാര്‍ത്തകള്‍