
ബിഹാറിലെ ലാഖിസാരായ് ജില്ലയിലെ വനമേഖലയില്‍നിന്നു മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ മൂന്നു പോലീസുകാരേയും ഇന്നലെ വിട്ടയച്ചു. ഞായറാഴ്ച രാവിലെ എട്ടിന് ഇവരെ വിട്ടയയ്ക്കുമെന്നാണ് മാവോയിസ്റ്റുകള്‍ അറിയിച്ചിരുന്നതെങ്കിലും രാത്രിവൈകിയും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാഞ്ഞതിനെത്തുടര്‍ന്നു സര്‍ക്കാരും പോലീസും ബന്ദികളുടെ കുടുംബാംഗങ്ങളുമെല്ലാം കടുത്ത ആശങ്കയിലായിരുന്നു.
നാലു ബന്ദികളിലൊരാളെ രണ്ടു ദിവസംമുമ്പു വധിച്ച മാവോയിസ്റ്റ്ക്രൂരത വീണ്ടും ആവര്‍ത്തിക്കപ്പെടുമോയെന്ന ആശങ്കയായിരുന്നു എങ്ങും. പോലീസ് നടത്തിയ തെരച്ചിലില്‍ ഇന്നലെ രാവിലെ ആറരയോടെ ലാഖിസാരായ് ജില്ലയിലെ കാജ്രാ-ചാനാന്‍ വനമേഖലയില്‍ ഉപേക്ഷിക്കപ്പെട്ട ടാറ്റാ സഫാരിയില്‍ മൂന്നുപേരെയും കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവരെ ജില്ലാ [...]
September 7, 2010 | Posted in
Featured,
India |
Read More »

കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി (സിവിസി) മലയാളിയായ പി.ജെ. തോമസ് (59) ഇന്നു രാഷ്ട്രപതി പ്രതിഭാ പാട്ടീലിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ ഉച്ചയ്ക്കു നടക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.
കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. കേന്ദ്ര സര്‍ക്കാരിലെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റിസര്‍വ് ബാങ്ക്, പൊതുമേഖലാ ബാങ്കുകള്‍, നബാര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ അഴിമതികളെക്കുറിച്ചും അധികാര ദുര്‍വിനിയോഗങ്ങളെക്കുറിച്ചും കമ്മീഷനു സ്വതന്ത്രമായി അന്വേഷിക്കാനാകും. പാര്‍ലമെന്റ് 2003-ല്‍ പാസാക്കിയ സിവിസി നിയമം [...]
September 7, 2010 | Posted in
India |
Read More »

മനോനിലതെറ്റിയ നാല്പത്തിയഞ്ചുകാരിയായ മകള്‍ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന് കൂട്ടിരുന്നു. മാതാവ് മരിച്ചുവെന്നറിയാതെയാണ് മകള്‍ കാവലിരുന്നത്. വിനോദിനി ഗുപ്തന്റെ (80) ശരീരമാണ് അഴുകിയ നിലയില്‍ കണ്െടത്തിയത്. മരിച്ചവ്യക്തിയുടെ മകള്‍ ശാലിനി മെഹ്റ വിവാഹ മോചനത്തിനുശേഷം മാതാവുമൊത്തു താമസിച്ചുവരികയായിരുന്നു.
ജലമീറ്റര്‍ പരിശോധനക്കെത്തിയ ഡല്‍ഹി ജല ബോര്‍ഡിലെ ജീവനക്കാര്‍ സംശയം തോന്നി ഫ്ളാറ്റിലെ അയല്‍വാസിയെ അറിയിക്കുകയായിരുന്നു. ഇവര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. മൃതദേഹത്തില്‍നിന്നുമുള്ള നാറ്റം മുറിയാകെ വമിക്കുന്നുണ്ടായിരുന്നു.
ഇതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ശാലിനി [...]
September 7, 2010 | Posted in
India |
Read More »

രാജ്യത്തെ പ്രമുഖ ആണവശാസ്ത്രജ്ഞനായ ഹോമി എന്‍.സേത്ന അന്തരിച്ചു. 86 വയസായിരുന്നു. കേന്ദ്ര ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഹോമി മുംബൈയിലെ മലബാര്‍ഹില്ലിലുള്ള വസതിയില്‍ ഇന്നലെ പുലര്‍ച്ചെയാണു മരിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. സംസ്കാരം ഇന്നു രാവിലെ നടക്കും.
ആണവശാസ്ത്രജ്ഞനായും കെമിക്കല്‍ എന്‍ജിനീയറുമായും ശ്രദ്ധേയനായ ഹോമി എന്‍.സേത്നയാണ് 50 വര്‍ഷംമുമ്പ് രാജ്യത്തെ ആദ്യത്തെ പ്ളൂട്ടോണിയം പ്ളാന്റ് ട്രോംബെയില്‍ സ്ഥാപിച്ചത്. കേന്ദ്ര ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാനായിരിക്കെ 1984ല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. രാജ്യം പദ്മവിഭൂഷന്‍ ബഹുമതി നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
September 7, 2010 | Posted in
India |
Read More »

ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രം ആക്രമണ കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. തങ്ങളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ മറുപടി നല്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാരിനു നോട്ടീസ് നല്കി.
കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റീസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, എസ്.എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഈ കേസിലെ ഒരു പ്രതിയുടെ ജീവപര്യന്തവും മറ്റൊരാളിന്റെ 10 വര്‍ഷത്തെ കഠിന [...]
September 7, 2010 | Posted in
India |
Read More »

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ സക്കിയുര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണ വഴിമുട്ടി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശരത് സബര്‍വാളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇന്ത്യയിലെ രണ്ടു പ്രധാന സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതിനു ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെയേ ഇനി കേസിന്റെ വിചാരണ മുന്നോട്ടു കൊണ്ടുപോകാനാകുകയുള്ളെന്നും മാലിക് പറഞ്ഞു.
കമ്മീഷന്‍ രൂപീകരിക്കുന്നതിന് നാളെ റാവല്‍പ്പിണ്ടിയിലെ പ്രത്യേക ഭീകരവിരുദ്ധ കോടതിയുടെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ [...]
September 5, 2010 | Posted in
India |
Read More »

ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയില്‍പ്പെട്ട നസീര്‍പൂര്‍ ഗ്രാമത്തില്‍ സ്കൂള്‍വാനിനു തീപിടിച്ച് 15 കുട്ടികള്‍ക്കു പൊള്ളലേറ്റു. മൂന്നു കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മാ യശോദ ഇന്റര്‍ കോളജിന്റെ വാനിന് ബിലാരിയാഗഞ്ജില്‍വച്ച് തീപിടിക്കുകയായിരുന്നു. ഡ്രൈവര്‍ വാഹനം സ്റ്റാര്‍ട്ടു ചെയ്തയുടന്‍ തീപടരുകയായിരുന്നത്രെ. സംഭവത്തെത്തുടര്‍ന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കുട്ടികളിലൊരാള്‍ വാനിന്റെ വാതില്‍ തള്ളിത്തുറന്ന് എല്ലാവര്‍ക്കും രക്ഷപ്പെടാന്‍അവസരമൊരുക്കി.
September 5, 2010 | Posted in
India |
Read More »

റബര്‍ കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്കു മീതെ കരിനിഴല്‍ പടര്‍ത്തി ടയര്‍ ലോബികള്‍ക്കായി കേന്ദ്രവാണിജ്യസെക്രട്ടറിയുടെ തുറന്നടിക്കല്‍. കര്‍ഷക താത്പര്യം മാത്രം പരിഗണിച്ചു റബര്‍ ഇറക്കുമതി തീരുവക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നാണ് കേന്ദ്ര വാണിജ്യസെക്രട്ടറി രാഹുല്‍ ഖുള്ളര്‍ വെളിപ്പെടുത്തിയത്.
ഇറക്കുമതിനയം തീരുമാനിക്കുമ്പോള്‍ റബര്‍അധിഷ്ഠിത വ്യവസായങ്ങളുടെ താത്പര്യവും പരിഗണിക്കേണ്ടി വരുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. റബര്‍ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേയും കുറഞ്ഞ നിരക്കില്‍ റബര്‍ ഇറക്കുമതി അനുവദിക്കാനുള്ള നീക്കത്തിനെതിരേയും കേരളത്തില്‍ പ്രതിഷേധം തുടരുന്നതിനിടയിലാണ് കേന്ദ്ര വാണിജ്യസെക്രട്ടറി ടയര്‍ ലോബിയുടെ താത്പര്യങ്ങള്‍ക്കു പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്.
കേരളത്തിലെ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇറക്കുമതി [...]
September 5, 2010 | Posted in
India |
Read More »

ബന്ദികളാക്കിയ മൂന്നു പോലീസുകാരുടെ മോചനം സംബന്ധിച്ചു മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ ബിഹാര്‍സര്‍ക്കാര്‍ തീരുമാനിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിനുശേഷം മുഖ്യമന്ത്രി നിതീഷ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബന്ദികളാക്കിയ പോലീസുകാരെ വിട്ടയയ്ക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മാവോയിസ്റ്റുകളോട് അഭ്യര്‍ത്ഥിച്ചതായും സര്‍ക്കാരുമായി മുഖാമുഖ ചര്‍ച്ചയ്ക്ക് മാവോയിസ്റ്റുകള്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ചര്‍ച്ചയ്ക്കു വന്നാല്‍ മാവോയിസ്റ്റുകള്‍ക്ക് പൂര്‍ണ സുരക്ഷ ഞാന്‍ ഉറപ്പുനല്‍കുന്നു. യാതൊരുതര പോലീസ്നടപടിയുമുണ്ടാകില്ല-മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണകക്ഷികളായ ജെഡിയു, ബിജെപി, പ്രതിപക്ഷകക്ഷികളായ ആര്‍ജെഡി, ലോക്ജനശക്തി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എന്‍സിപി എന്നീ കക്ഷികളുടെ പ്രതിനിധികള്‍ [...]
September 5, 2010 | Posted in
India |
Read More »

കേന്ദ്ര ടെലികോം സെക്രട്ടറി പി.ജെ. തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിച്ചു. രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ മുമ്പാകെ നാളെ രാവിലെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി പൃഥ്വിരാജ് ചൌഹാന്‍ എന്നിവരടങ്ങിയ സമിതിയാണ് കേരള കേഡറിലെ 1973 ബാച്ച് ഐഎഎസ് ഓഫീസറായ പി.ജെ. തോമസിനെ വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
September 5, 2010 | Posted in
India |
Read More »

ഹൈദരാബാദ്: ഹൈദരാബാദിലെ കോഹിനൂര്‍ ബഞ്ജാര പ്രീമിയം ബാങ്കിംഗ് സെന്‍റെറില്‍ എസ്ബിഐയുടെ ശാഖയില്‍ അക്കൌണ്ട് അക്കൌണ്ട് തുറക്കാന്‍ കുറഞ്ഞത് ഒരുകോടി രൂപ കൈയില്‍ വേണം.
പഞ്ചനക്ഷത്ര സൌകര്യങ്ങളുള്ള ഈ ബാങ്ക് ശാഖ സമൂഹത്തിലെ ഏറ്റവും ധനികരെയും കമ്പനി ഉടമകളെയും ഉദ്ദേശിച്ചുള്ളതാണ്. ഇതുവരെ അമ്പതുപേര്‍ ഇവിടെ അക്കൌണ്ടുടമകളായെന്ന് എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ പറഞ്ഞു. ബാങ്കിന്‍റെ ലോക്കര്‍ സൌകര്യം 24 മണിക്കൂറും ലഭിക്കും. അക്കൌണ്ടുടമകള്‍ക്കു ഏതുസമയത്തും ആഭരണങ്ങളോ വിലപ്പെട്ട മറ്റു വസ്തുക്കളോ ഇവിടെ നിക്ഷേപിക്കാം. തീര്‍ന്നില്ല, ഉപയോക്താക്കള്‍ക്കു പ്രത്യേക ഡ്രസിംഗ് റൂം സൌകര്യവുമുണ്ട്. രാത്രിയില്‍ [...]
September 4, 2010 | Posted in
Featured,
India |
Read More »

വൈകുന്നേരം തോരാതെപെയ്ത മഴയിലും ആവേശം വിടാതെ ചടങ്ങിനെത്തിയ പ്രവര്‍ത്തകര്‍ നീണ്ട കരഘോഷത്തോടെ യാണ് സോണിയയുടെ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തത്.
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു അഥോറിറ്റി ചെയര്‍മാന്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസാണ് പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനം നടത്തിയത്. ‘കോണ്‍ഗ്രസ് ഭരണഘടനയിലെ 18-ാം വകുപ്പനുസരിച്ച് സോണിയാ ഗാന്ധി വീണ്ടും പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു’ എന്ന് അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറയും നല്‍കിയ പൂച്ചെണ്ടുകള്‍ കൂപ്പുകൈകളോടെയാണ് സോണിയ സ്വീകരിച്ചത്. ഓസ്കര്‍ ഫെര്‍ണാണ്ടസില്‍ നിന്നു കോണ്‍ഗ്രസ് അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതായുള്ള സര്‍ട്ടിഫിക്കറ്റ് സോണിയ [...]
September 4, 2010 | Posted in
Featured,
India |
Read More »

ജയിലില്‍ കഴിയുന്ന എട്ടു മാവോയിസ്റ്റുകളെ വിട്ടയയ്ക്കാനുള്ള മാവോയിസ്റ്റുകളുടെ അന്ത്യശാസന സമയം കഴിഞ്ഞതോടെ ബന്ദിയാക്കപ്പെട്ട പോലീസുകാരില്‍ ഒരാളുടെ മൃതദേഹം അടുത്തുള്ള വനത്തില്‍ കണ്ടെത്തി. ബിഹാര്‍ മിലിട്ടറി പോലീസ് ഹവില്‍ദാര്‍ ലൂക്കാസ് ടേറ്റയുടെ മൃതദേഹമാണ് ലഖാസാരയിലെ വനമേഖലയില്‍ കണ്ടെത്തിയത്. മൃതദേഹം പിന്നീട് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
കഴിഞ്ഞ ദിവസം, ബന്ദിയാക്കപ്പെട്ട സബ് ഇന്‍സ്പെക്ടറെ വധിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ചു കൂടുതല്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
ബന്ദിയാക്കപ്പെട്ട മറ്റ് മൂന്നു പോലീസുകാര്‍ക്കായി സിആര്‍പിഎഫും ബിഹാര്‍ സൈനിക പോലീസിലെ പ്രത്യേക വിഭാഗവും തെരച്ചില്‍ ഊര്‍ജിതമാക്കി. [...]
September 4, 2010 | Posted in
India |
Read More »

ബാങ്ക് തട്ടിപ്പ് സംബന്ധിച്ച കേസില്‍ പിഡിപിയുടെ മുന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുള്‍ അസീസിനെ സിബിഐ അറസ്റ്റു ചെയ്തു. ബാംഗളൂരിലാണ് സിബിഐ സംഘം ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യയുടെ 10 വ്യാജ സിഡികള്‍ ഉണ്ടാക്കി 95 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. ഒന്‍പതുപേരാണ് കേസിലെ പ്രതികള്‍. അബ്ദുള്‍ അസീസിനെ നേരത്തെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
September 4, 2010 | Posted in
India |
Read More »

ഇന്നലെ ഡല്‍ഹിയില്‍ നടന്ന ശശി തരൂരിന്റെയും സുനന്ദ പുഷ്കറിന്റെയും വിവാഹ സത്ക്കാരത്തില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അഡ്വാദി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലി, കേന്ദ്രമന്ത്രിമാരായ ഗുലാം നബി ആസാദ്, ഫറൂഖ് അബ്ദുള്ള, എം.എസ്. ഗില്‍, പവന്‍കുമാര്‍ ബെന്‍സല്‍, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്‍ചരണ്‍ കൌര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ [...]
September 4, 2010 | Posted in
India |
Read More »

ഉത്തര്‍പ്രദേശില്‍ പ്രധാന അധ്യാപകന്റെ മര്‍ദനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. ജവഹര്‍ പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥിനി മന്‍താഷ (8) ആണ് പ്രധാന അധ്യാപകന്റെ ശിക്ഷയെത്തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വിദ്യാര്‍ഥിനിയെ അച്ചടക്കലംഘനം നടത്തിയെന്ന പേരിലാണ് ശിക്ഷിച്ചതെന്ന് പോലീസ് അറിയിച്ചു. ശിക്ഷയില്‍ കുട്ടിയുടെ നട്ടെല്ലിന് മാരകമായി പരിക്കേറ്റിരുന്നു.
September 4, 2010 | Posted in
India |
Read More »

കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് മന്ത്രി ജയ്പാല്‍ റെഡ്ഡി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് ധനകാര്യ മന്ത്രാലയമാണ്. ധനകാര്യ വകുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പദ്ധതി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്നും, ഡല്‍ഹിയില്‍നിന്ന് ഹരിയാനയിലെ ഗുഡ്ഗാവിലേക്ക് ആരംഭിച്ച പുതിയ പാതയുടെ ഉദ്ഘാടനം നിര്‍വച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്ന റെഡ്ഡി വ്യക്തമാക്കി.
September 4, 2010 | Posted in
India |
Read More »

ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കി ആദരിച്ചു. ഇതാദ്യമായാണ് ഒരു കായിക താരത്തിന് വ്യോമസേന ഈ ബഹുമതി നല്‍കുന്നത്. എയര്‍ചീഫ് മാര്‍ഷല്‍ പി.വി നായിക് സച്ചിന് ക്യാപ്റ്റന്റെ ചിഹ്നം സമ്മാനിച്ചു. സ്വപ്‌നസാക്ഷാത്കാരമായിട്ടാണ് ഈ ബഹുമതിയെ സച്ചിന്‍ വിശേഷിപ്പിച്ചത്. എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണിത്. ടോപ് ഗണ്‍ എന്ന ചിത്രത്തിലെ വൈമാനികന്റെ ഗ്ലാസ് ധരിച്ചുള്ള ടോം ക്രൂസിന്റെ രംഗങ്ങള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലായിരിക്കും [...]
September 3, 2010 | Posted in
Featured,
India |
Read More »

ഒറ്റദിവസംകൊണ്ട് 148 കേസുകള്‍ തീര്‍പ്പാക്കിയ ജഡ്ജി ശ്രദ്ധേയനാകുന്നു. ഹരിയാനയിലെ കെയ്താല്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എ.കെ. ഷൂരിയാണ് ബുധനാഴ്ച മാത്രം 148 കേസുകള്‍ തീര്‍പ്പാക്കിയത്. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഇന്ത്യയിലെ കോടതികളില്‍ ദിനംപ്രതി വര്‍ധിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ വാര്‍ത്ത.
കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കുന്നതില്‍ നേരത്തെതന്നെ പേരുകേട്ടയാളാണ് ഷൂരി. ബുധനാഴ്ച ഷൂരി തീര്‍പ്പാക്കിയ കേസുകളില്‍ 137-ഉം വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ടവയായിരുന്നു. മോട്ടോര്‍ ആക്സിഡന്റ് ക്ളെയിമുകളുമായി ബന്ധപ്പെട്ടുള്ളവയാണു തീര്‍പ്പാക്കിയ മറ്റു കേസുകള്‍. തന്റെ നേട്ടത്തെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരോട് എന്തെങ്കിലും പ്രതികരണം [...]
September 3, 2010 | Posted in
India |
Read More »

രാജ്യതലസ്ഥാനത്തു പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനി കോമണ്‍വെല്‍ത്ത് ഗെയിംസിനു പുതിയ വെല്ലുവിളിയാകുന്നു. പനി പടര്‍ന്നു പിടിക്കാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതല്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് 24 രാജ്യങ്ങള്‍ ഗെയിംസ് സംഘാടക സമിതിക്ക് കത്തയച്ചു. ഡെങ്കിപ്പനിക്കൊപ്പം കോളറയും ഡല്‍ഹിയില്‍ പടരുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കാന്‍ 30 ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഗെയിംസ് നഗരങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധി പടരുന്നത് കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഡല്‍ഹിയിലേക്കു യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് ബ്രിട്ടീഷ് പൌരന്‍മാര്‍ക്ക് ബ്രിട്ടന്‍ ഉപദേശം നല്‍കിക്കഴിഞ്ഞു.
ഇതിനിടെ, ഡെങ്കിപ്പനിക്കൊപ്പം കോളറയും രാജ്യതലസ്ഥാനത്തെ പിടികൂടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. [...]
September 3, 2010 | Posted in
India |
Read More »