
വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ പോലീസ് സ്റ്റേഷനു നേര്‍ക്കു നടന്ന ചാവേര്‍ ആക്രമണത്തില്‍ പോലീസുകാരും സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പക്തൂണ്‍ഹ്വാ പ്രവിശ്യയിലെ ലക്കിമര്‍വാതിലെ പോലീസ് സ്റ്റേഷന്‍ മന്ദിരത്തിലേക്ക് ചാവേര്‍ ഭടന്‍ സ്ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. 11 പോലീസുകാരും നാലു സ്കൂള്‍ കുട്ടികളും അഞ്ചുവഴിപോക്കരും മരിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. 40 പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
രാവിലെ ഏഴിന് ആക്രമണം നടന്ന സമയത്ത് 45 [...]
September 7, 2010 | Posted in
Featured,
World |
Read More »

വടക്കന്‍ നേപ്പാളില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 30 യാത്രക്കാര്‍ മരിച്ചു. ടിബറ്റ് അതിര്‍ത്തിയില്‍പ്പെട്ട സിന്ധുപാല്‍ചൌക്ക് ജില്ലയിലെ ഗാതാ ഗ്രാമത്തില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.
നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണംവിട്ടു റോഡരികിലെ ഭൌട്ടെകോസി നദിയിലേക്കു വീഴുകയായിരുന്നു. ബാറാബൈസില്‍നിന്നു ടിബറ്റ് അതിര്‍ത്തിയിലെ താതോപാനിയിലേക്കു പോകുകയായിരുന്നു ബസ്. ബസില്‍ 40-നും 45-നുമിടയില്‍ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. കനത്ത മഴയെത്തുടര്‍ന്നു നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുകയാണ്.
September 7, 2010 | Posted in
World |
Read More »

ഇസ്രയേലും റഷ്യയും സൈനിക സഹകരണ കരാറില്‍ ഒപ്പുവച്ചു. ഇസ്രയേലില്‍നിന്ന് കൂടുതല്‍ ആയുധങ്ങളും സാങ്കേതിക വിദ്യയും വാങ്ങുന്നതിന് കരാര്‍ വഴിയൊരുക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി അനറ്റോളി സെര്‍ഡ്യാക്കോവ് പറഞ്ഞു. ഇസ്രേലി പ്രതിരോധമന്ത്രി യഹൂദ് ബറാക്കുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് സെര്‍ഡ്യാക്കോവ് ഇക്കാര്യം പറഞ്ഞത്.
September 7, 2010 | Posted in
World |
Read More »

പാകിസ്താനിലെ പ്രളയനില ഇത്രത്തോളം രൂക്ഷമാകാന്‍ കാരണം പാക് നദികളിലേക്ക് ഇന്ത്യ കൂടുതല്‍ ജലം ഒഴുക്കിയതാണെന്ന് ജമാഅത്തുദ്ദവ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദ് കുറ്റപ്പെടുത്തി. ജമാഅത്തുദ്ദവ ആസ്ഥാനമായ ജാമിയ മസ്ജിദ് അല്‍ ക്വദേസ്യയില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താനിലേക്കുള്ള നദികളില്‍ അണക്കെട്ടുകള്‍ ഉയര്‍ത്തിയ ഇന്ത്യയുടെ നടപടി പാക് അധീന കശ്മീരില്‍ നാശനഷ്ടത്തിനു കാരണമായി. ഇപ്പോഴത്തെ വെള്ളപ്പൊക്കം ഇത്ര രൂക്ഷമാക്കിയത് ഈ നദികളിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കിയ ഇന്ത്യന്‍ നടപടിയാണ്. പാക് ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ നിശ്ശബ്ദത തുടരുകയാണ്-സയീദ് [...]
September 6, 2010 | Posted in
World |
Read More »

നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്നലെ നടന്ന ആറാംവട്ട വോട്ടെടുപ്പിലും മാവോയിസ്റ് നേതാവ് പ്രചണ്ഡ പരാജയപ്പെട്ടു. എംപിമാരെ പണം കൊടുത്ത് വിലയ്ക്കെടുക്കാന്‍ മാവോയിസ്റുകള്‍ ശ്രമം നടത്തിയെന്ന ആരോപണം കൊടുമ്പിരി കൊണ്ടിരിക്കെ നടന്ന വോട്ടെടുപ്പിലെ പരാജയം പാര്‍ട്ടിക്ക് തിരിച്ചടിയായി.
ഏഴാം വട്ട വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനമെടുത്തതായി പറയപ്പെടുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റു പാര്‍ട്ടികളുടെ സഹായം തേടി ചര്‍ച്ച നടത്താനാണു പരിപാടി.
പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാള്‍ രാജിവച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും പിന്‍ഗാമിയെ കണ്െടത്താനാവാത്തത് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കിയിരിക്കുകയാണ്. 22 പാര്‍ട്ടികളുടെ [...]
September 6, 2010 | Posted in
World |
Read More »

കിഴക്കന്‍ ബാഗ്ദാദിലെ സൈനിക കേന്ദ്രത്തില്‍ ഇന്നലെ നടന്ന ചാവേര്‍ സ്ഫോടനങ്ങളില്‍ 12 സൈനികര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റുസാഫാ സൈനിക കമാന്‍ഡ് ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിലായിരുന്നു ആദ്യത്തെ ആക്രമണം. സ്ഫോടക വസ്തു നിറച്ച മിനിബസ് ഓടിച്ചുകൊണ്ടുവന്ന് സ്ഫോടനം നടത്തുകയായിരുന്നു. ഇതിനു പിന്നാലെ മൂന്നു ചാവേറാക്രമണങ്ങള്‍കൂടി നടന്നു. കഴിഞ്ഞമാസം 17ന് ഇതേ സൈനിക കേന്ദ്രത്തില്‍ നടന്ന മറ്റൊരു ചാവേര്‍ ആക്രമണത്തില്‍, സൈന്യത്തില്‍ ചേരാന്‍ എത്തിയവരും സൈനികരും ഉള്‍പ്പെടെ 57 പേര്‍ കൊല്ലപ്പെടുകയും 123 പേര്‍ക്ക് ജീവഹാനി [...]
September 6, 2010 | Posted in
World |
Read More »

തെക്കന്‍ റഷ്യയിലെ ദാഗസ്റാന്‍ മേഖലയില്‍ സൈനിക ക്യാമ്പിനു നേര്‍ക്ക് ചാവേര്‍ ഭടന്‍ നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബൈനാക്സ്ക് പട്ടണത്തിനു സമീപമുള്ള സൈനിക ക്യാമ്പിനെയാണ് അക്രമി ലക്ഷ്യം വച്ചത്. 50 കിലോഗ്രാം സ്ഫോടകവസ്തു നിറച്ച ലാഡാ കാര്‍ ക്യാമ്പിലെ ഫയറിംഗ് റേഞ്ചിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പട്ടാളക്കാര്‍ സൈനിക ട്രക്ക് ഉപയോഗിച്ച് കാര്‍ തടഞ്ഞതിനാല്‍ അക്രമിക്ക് ക്യാമ്പിലെത്താന്‍ സാധിച്ചില്ല. ക്യാമ്പിലെ ടെന്റുകളില്‍ നൂറുകണക്കിന് സൈനികര്‍ ഉറക്കത്തിലായിരുന്നു.
September 6, 2010 | Posted in
World |
Read More »

സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദത്തിലായ ദക്ഷിണകൊറിയന്‍ വിദേശകാര്യമന്ത്രി യൂ മ്യൂങ് വാന്‍ രാജിവെച്ചു. വിദേശകാര്യമന്ത്രാലയത്തില്‍ ജോലിചെയ്തിരുന്ന മന്ത്രി മ്യൂങ് വാനിന്റെ മകള്‍ യൂ ഹ്യൂന്‍ സണ്ണിനെ വ്യാപാരവിഭാഗത്തിന്റെ ചുമതലയേല്പിക്കാന്‍ മന്ത്രിയെടുത്ത അനാവശ്യ താത്പര്യമാണ് വിവാദമുയര്‍ത്തിയത്. ഇതിനെതിരെ പൊതുവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിനെതിരായ ആരോപണങ്ങള്‍ ഏറ്റെടുത്ത് മന്ത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു.
September 5, 2010 | Posted in
Featured,
World |
Read More »

ന്യൂസീലന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആള്‍നാശം റിപ്പോര്‍ട്ടുചെയ്തിട്ടില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലെ റോഡുകളും പാലങ്ങളും പൂര്‍ണമായി തകര്‍ന്നു. വൈദ്യുതി ബന്ധവും താറുമാറായി. ഭൂകമ്പത്തെ തുടര്‍ന്ന് നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കെട്ടിടങ്ങള്‍ക്കും മറ്റും വന്‍ നാശനഷ്ടമുണ്ടായിട്ടും ആള്‍നാശമില്ലാത്തത് അത്ഭുതകരമാണെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. 140 കോടിയോളം ഡോളറിന്റെ നഷ്ടം കണക്കാക്കുന്നതായി ക്രൈസ്റ്റ് ചര്‍ച്ച് മേയര്‍ ബോബ് പാര്‍കര്‍ [...]
September 5, 2010 | Posted in
Featured,
World |
Read More »

സ്കൈ ഡൈവിംഗിന് ഉപയോഗിക്കുന്ന ചെറുവിമാനം തകര്‍ന്ന് ഒന്‍പതു പേര്‍മരിച്ചു. ന്യൂ സിലന്‍ഡിലെ ദക്ഷിണ ഐലന്‍ഡിലാണ് അപകടം.
അപകടത്തില്‍ മരിച്ചവരില്‍ പൈലറ്റ്, ന്യൂസിലന്‍ഡിലെ ഫോക്സ് ഗ്ളേസിയറില്‍നിന്നുമുള്ള നാലു പേര്‍, അയര്‍ലന്‍ഡ്, ഇംഗ്ളണ്ട്, ജര്‍മനി, ഓസ്ട്രേലിയ എന്നിവടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടുന്നു ചെറുവിമാനം നഗരത്തിലെ വിമാനത്താവളത്തിലേക്കു തകര്‍ന്നുവീഴുകയായിരുന്നു. വിമാനം തകര്‍ന്നു വീഴുമ്പോള്‍ കാലാവസ്ഥ അനുകൂലമായിരുന്നു. 2003 ല്‍ സാഹസിക വിമാനപറത്തിനിടയിലുണ്ടായ അപകടത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതിനുശേഷം ഈ മേഖലയില്‍ വിമാനാപകടം ഇതാദ്യമായാണ് ഉണ്ടാകുന്നത്.
September 5, 2010 | Posted in
World |
Read More »

തന്റെ ആത്മകഥയുടെ പ്രചാരണാര്‍ഥം ഡബ്ളിനിലെ ഒരു പുസ്തക ശാലയിലെത്തിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളയറിനു നേരേ പ്രക്ഷോഭകര്‍ ഷൂസും മുട്ടയുമെറിഞ്ഞു. ബ്ളെയര്‍ കാറില്‍നിന്ന് ഇറങ്ങിയ ഉടനാണ് ആക്രമണമുണ്ടായത്.
എന്നാല്‍, ഒരു വസ്തുവും അദ്ദേഹത്തിന്റെ ശരീരത്തില്‍ കൊണ്ടില്ല. ബ്ളെയറിന്റെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്നായിരുന്നു പ്രക്ഷോഭകരുടെ മുദ്രാവാക്യം. സുരക്ഷാഭടന്മാരുമായി ഏറ്റുമുട്ടിയ നാലു പ്രക്ഷോഭകരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ഒകോണല്‍ സ്ട്രീറ്റിലെ ഈസണ്‍ പുസ്തകശാലയിലാണ് സംഭവം. ഉത്തര അയര്‍ലന്‍ഡിലെ ബ്രിട്ടീഷ് നിയന്ത്രണത്തെ എതിര്‍ക്കുന്ന ദേശീയവാദി വിഭാഗത്തില്‍പ്പെടുന്നവരും ഇറാക് യുദ്ധത്തില്‍ പങ്കു ചേരാന്‍ ബ്ളയര്‍ എടുത്ത [...]
September 5, 2010 | Posted in
Featured,
World |
Read More »

പാക് നഗരമായ ക്വറ്റയില്‍ ഷിയ റാലിക്കുനേരേ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ പാക്കിസ്ഥാനിലെ തെഹരിക് താലിബാന്‍ ഏറ്റെടുത്തു. നൂറുപേരാണ് രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടത്. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലും ആക്രമണം നടത്തുമെന്നു സംഘടന മുന്നറിയിപ്പു നല്‍കി. സംഘടനയുടെ തലവന്‍ ക്വാറി ഹുസൈനാണ് മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചത്. അമേരിക്കയ്ക്കും പാക്കിസ്ഥാനുമെതിരേയാണ് തങ്ങളുടെ യുദ്ധമെന്നും ചാവേര്‍ ബോംബ് പരിശീലകന്‍കൂടിയായ ഹുസൈന്‍ പറഞ്ഞു.
September 5, 2010 | Posted in
World |
Read More »

ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂവും പലസ്തീന്‍ പ്രസിഡന്റ്് അബ്ബാസും വാഷിംഗ്ടണില്‍ നടത്തിയ ആദ്യവട്ടം സമാധാനചര്‍ച്ച സമാപിച്ചു. ഈ മാസം 14, 15 തീയതികളില്‍ രണ്ടാംവട്ട ചര്‍ച്ചയ്ക്ക് ഇരുവരും തീരുമാനിച്ചുവെന്ന് യുഎസ് ദൂതന്‍ ജോര്‍ജ് മിച്ചല്‍ പറഞ്ഞു. മിക്കവാറും ഈജിപ്റ്റിലെ ഷാംഎല്‍ഷേക്കിലായിരിക്കും അടുത്ത ചര്‍ച്ച.
പിന്നീട് എല്ലാ രണ്ടാഴ്ചയിലും തുടര്‍ ചര്‍ച്ചകള്‍ക്കും പദ്ധതിയുണ്ട്. ഒരു വര്‍ഷത്തിനകം സമാധാന കരാറിനു രൂപം നല്‍കാനാവുമെന്ന് നെതന്യാഹൂവും അബ്ബാസും പ്രത്യാശിച്ചു. എന്നാല്‍ ഇസ്രയേലുമായുള്ള സമാധാന കരാര്‍ അംഗീകരിക്കില്ലെന്നും ഇസ്രയേലിനെതിരേ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഗാസയില്‍ ഭരണം [...]
September 4, 2010 | Posted in
World |
Read More »

ദക്ഷിണ റഷ്യയില്‍ കാട്ടുതീയില്‍ പെട്ട് ആറു പേര്‍ മരിച്ചതായി എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. വോള്‍ഗോഗ്രാഡ്, സാരട്ടോവ് പ്രവിശ്യകളിലായി 500 കെട്ടിടങ്ങള്‍ കത്തിനശിച്ചു. മരവീടുകളാണ് അധികവും. രക്ഷാപ്രവര്‍ത്തനത്തിന് 2500 പേരെ നിയോഗിക്കുകയും അഞ്ചുവിമാനങ്ങള്‍ വിട്ടുകൊടുക്കുകയും ചെയ്തു. തീ നിയന്ത്രണാധീനമായെന്ന് മന്ത്രാലയ വക്താവ് ഇവാന്‍ അബക്കാമോവ് പറഞ്ഞു.
September 4, 2010 | Posted in
World |
Read More »

പാക് നഗരമായ ക്വറ്റയില്‍ ഷിയാ മുസ്ലിം റാലിക്കു നേരെ ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 60 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 195 പേരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. സുന്നി ഗ്രൂപ്പായ ലഷ്കര്‍ ഇജാംഗ്വി എന്ന തീവ്രവാദി സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് ഷിയാ വിദ്യാര്‍ഥി സംഘടനയാണ് ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ ഇന്നലെ റാലി സംഘടിപ്പിച്ചത്. റാലിക്കിടെ ചാവേര്‍ ഭടന്‍ കടന്നു ചെന്നു [...]
September 4, 2010 | Posted in
Featured,
World |
Read More »

പാക് അധിനിവേശ കാഷ്മീറിലെ ഗില്‍ജിത്-ബാള്‍ട്ടിസ്റ്റാന്‍ പ്രദേശത്തെ ചൈനീസ് സൈനിക സാന്നിധ്യത്തില്‍ ഇന്ത്യ ഉത്്ക്കണ്ഠ പ്രകടിപ്പിച്ചു. ഇന്ത്യന്‍ സ്ഥാനപതി ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ ഉപമന്ത്രി ഷാംഗ് ഷിജുനെ സന്ദര്‍ശിച്ച് ഇന്ത്യയുടെ രോഷവും ഉത്ക്കണ്ഠയും അറിയിച്ചു.
ഈ മേഖലയില്‍ 11,000 ചൈനീസ് സൈനികര്‍ എത്തിയതായി നേരത്തെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ പ്രളയക്കെടുതിക്കിരയായ പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരെ നിയോഗിച്ചിട്ടുള്ളതെന്ന് ഇന്ത്യന്‍ സ്ഥാനപതിയുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഷാംഗ് ഷിജുന്‍ അറിയിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ ദീര്‍ഘിച്ചു.
പാക് [...]
September 4, 2010 | Posted in
World |
Read More »

ഗാസായ്ക്ക് എതിരേയുള്ള ഇസ്രേലി ഉപരോധം നീക്കണമെന്നും പലസ്തീന്‍ മേഖലയിലെ യഹൂദ പാര്‍പ്പിട നിര്‍മാണം നിര്‍ത്തണമെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഒബാമയുടെ സമ്മര്‍ദത്തിനു വഴങ്ങി 20 മാസത്തെ ഇടവേളയ്ക്കു ശേഷം വാഷിംഗ്ടണില്‍ പുനരാരംഭിച്ച പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചയുടെ തുടക്കത്തിലാണ് അബ്ബാസ് ഈ ആവശ്യം ഉന്നയിച്ചത്.
ഇതേ സമയം ഇസ്രേലികള്‍ക്ക് എതിരേ ആക്രമണം തുടരുമെന്ന് ചൊവ്വാഴ്ച നാല് ഇസ്രേലികളെ കൊലപ്പെടുത്തിയ ഹമാസ് പ്രഖ്യാപിച്ചത് സമാധാന ചര്‍ച്ചയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഹമാസിന്റെ നടപടിയെ അബ്ബാസും നെതന്യാഹൂവും അപലപിച്ചു. സമാധാന [...]
September 3, 2010 | Posted in
World |
Read More »

പാക് താലിബാനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെ സംഘടനയുടെ നേതാക്കളായ ഹക്കീമുള്ള മെഹ്്സൂദ്, വലിയുര്‍ റഹ്്മാന്‍ എന്നിവരുടെ തലയ്ക്ക് യുഎസ് 50 ലക്ഷം ഡോളര്‍ വീതം വിലയിട്ടു. ഇരുവര്‍ക്കുമെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ളിന്റനാണ് പാക് താലിബാനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഹില്ലരിയുടെ പ്രഖ്യാപനത്തെ പാക് സര്‍ക്കാര്‍ സ്വാഗതം ചെയ്തു.
September 3, 2010 | Posted in
World |
Read More »

ഓസ്ട്രേലിയയില്‍ ജൂലിയാ ഗില്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് പിന്തുണയേറി. തൂക്കു പാര്‍ലമെന്റിലെ നാലു സ്വതന്ത്രന്മാരില്‍ ഒരാളായ ടാസ്മേനിയന്‍ എംപി ആന്‍ഡ്രൂ വില്‍ക്കി ഗില്ലാര്‍ഡിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ 150 അംഗ സഭയില്‍ ലേബറിന് 74 പേരുടെ പിന്തുണ ഉറപ്പായി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 76 എംപിമാരുടെ പിന്തുണ വേണം.
September 3, 2010 | Posted in
World |
Read More »

ലാഹോറില്‍ ഷിയാ മുസ്്ലിംകളെ ലക്ഷ്യമിട്ട് ബുധനാഴ്ച നടന്ന മൂന്നു ബോംബ് സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 37 ആയി. 300 പേര്‍ക്കു പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ പാക് താലിബാന്‍ ഏറ്റെടുത്തു. ഷിയാ തീവ്രവാദികള്‍ അലി ഷഹീര്‍ ഹൈദ്രിയെ കൊ ലപ്പെടുത്തിയതിനു പകരം വീട്ടാനാണ് ആക്രമണം നടത്തിയതെന്ന് പാക് താലിബാന്‍ കമാന്‍ഡര്‍ ഖാറി ഹൂസൈന്‍ അറിയിച്ചു. നഗരത്തില്‍ക്രമസമാധാന പാലനത്തിനായി അര്‍ധ സൈനിക വിഭാഗമായ പാക് റേഞ്ചേഴ്സിനെ വിന്യസിച്ചു.
മൂന്നു ദിവസത്തെ ദുഖാചരണത്തിന് ഷിയാ നേതാവ് അല്ലാമ അബ്ബാസ് കമാലി ആഹ്വാനം [...]
September 3, 2010 | Posted in
World |
Read More »