Archive for the Category ‘Sports’

സഹതാരങ്ങള്‍ ഒത്തുകളിച്ചു : പാക് ഓപ്പണര്‍

സഹതാരങ്ങള്‍ ഒത്തുകളിച്ചു : പാക് ഓപ്പണര്‍

സഹതാരങ്ങള്‍ മിക്ക കളികളിലും ഒത്തുകളിച്ചതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഓപ്പണിംഗ് ബാറ്റ്സ്മാന്‍ യാസിര്‍ ഹമീദ്. ഒരു ടെസ്റ്റില്‍ ഒത്തുകളിക്കാന്‍ തനിക്ക് 100,000 ഡോളര്‍ വാഗ്ദാനം ഉണ്ടായിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നുവെന്നും യാസിര്‍ പറയുന്നു. ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ കോഴവിവാദത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ പുതിയ ലക്കത്തില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടെന്നും സൂചനയുണ്ട്.

പണം മസര്‍ മജീദ് നല്കിയത് : വിവാദ താരങ്ങള്‍

പണം മസര്‍ മജീദ് നല്കിയത് : വിവാദ താരങ്ങള്‍

തങ്ങളുടെ പക്കല്‍ നിന്നും സ്കോട്ലന്‍ഡ് യാര്‍ഡ് കണ്െടടുത്ത ബ്രിട്ടീഷ് കറന്‍സി വാതുവയ്പുകാരനായ മസര്‍ മജീദ് നല്കിയതാണെന്ന് കോഴവിവാദത്തില്‍ ഉള്‍പ്പെട്ട പാക് ക്രിക്കറ്റ് താരങ്ങളായ ടെസ്റ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, മുഹമ്മദ് അമീര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ സമ്മതിച്ചു. സ്കോട്ലന്‍ഡ് യാര്‍ഡിന്റെ അന്വേഷണവിഭാഗം നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് പാക് താരങ്ങളുടെ കുറ്റസമ്മതം. എന്നാല്‍, വിവിധ വാണിജ്യ സംഘടനകളില്‍ നിന്ന് തങ്ങള്‍ക്കു ലഭിച്ച സ്പോണ്‍സര്‍ഷിപ്പായാണ് മജീദ് പണം നല്കിയതെന്നാണ് പാക് താരങ്ങള്‍ വെളിപ്പെടുത്തിയത്. മജീദ് തങ്ങളുടെ സ്പോണ്‍സറായാണ് കൂടെനിന്നത്. എന്നാല്‍, അയാള്‍ [...]

അമ്പെയ്ത്ത് : ഇന്ത്യക്ക് ലോക കിരീടം

അമ്പെയ്ത്ത് : ഇന്ത്യക്ക് ലോക കിരീടം

ജപ്പാനിലെ ഷാംഗ്ഹായില്‍ നടന്ന ലോക അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ക്കു കിരീടം. ജപ്പാനെ 57-54 എന്ന സ്കോറില്‍ പരാജയപ്പെടുത്തിയാണ് ഈ നേട്ടം. ജയന്ത തലുക്തര്‍, തരുണ്‍ദീപ് റായ്, രാഹുല്‍ ബാനര്‍ജി എന്നിവരടങ്ങിയ ടീമാണ് വിജയം നേടിയത്. അതേസമയം, വനിത ളുടെ സിംഗി ള്‍സില്‍ ഇന്ത്യ ക്ക് വെങ്കലം നേടാനേ സാധിച്ചുള്ളൂ.

രാജ്കോട്ടിലെ ഇന്ത്യ – ശ്രീലങ്ക ഏകദിനവും ഒത്തുകളിയായിരുന്നെന്ന്

രാജ്കോട്ടിലെ ഇന്ത്യ – ശ്രീലങ്ക ഏകദിനവും ഒത്തുകളിയായിരുന്നെന്ന്

ഇന്ത്യന്‍ ക്രിക്കറ്റും കോഴവിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. 2009 ല്‍ രാജ്കോട്ടില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരമാണ് ഒത്തുകളി വിവാദത്തിലെത്തിയിരിക്കുന്നത്. മത്സരം ഒത്തുകളിയായിരുന്നെന്ന് അവകാശപ്പെട്ട് വാതുവയ്പുകാരനെന്ന് അവകാശപ്പെടുന്ന് ഒരു വ്യക്തി എത്തിയതാണ് പുതിയ വിവാദം.
അന്ന് ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇന്ത്യ 414 റണ്‍സ് എന്ന വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ലങ്ക മൂന്നു റണ്‍സിന് തോല്‍ക്കുകയായിരുന്നു. 414 എന്ന സ്കോറില്‍ ഇന്ത്യ ജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. ലങ്കക്കായി ആരും പന്തയം വച്ചില്ല. എന്നാല്‍ ദില്‍ഷന്റെ (160) ബാറ്റിംഗ് മികവില്‍ ലങ്ക [...]

ബൊപ്പണ്ണ സഖ്യം പ്രീ – ക്വാര്‍ട്ടറില്‍

ബൊപ്പണ്ണ സഖ്യം പ്രീ – ക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ബൊപ്പണ്ണ – പാക്കിസ്ഥാന്റെ ഖുറേഷി സഖ്യം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 16 -ാം സീഡായ ഇന്ത്യ – പാക് ജോഡി നേരിട്ടുള്ള സെറ്റുകള്‍ക്ക് മൈക്കള്‍ കോഹല്‍മാന്‍ – ജാര്‍ക്കോ നീമിനെന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 6-4, 6-4.

ഒത്തുകളി : സല്‍മാന്‍ ബട്ടില്‍ നിന്നും പണം കണ്ടെടുത്തു

ഒത്തുകളി : സല്‍മാന്‍ ബട്ടില്‍ നിന്നും പണം കണ്ടെടുത്തു

കോഴവിവാദ ആരോപണത്തിന്റെ നിഴലിലായ ടീം നായകന്‍ സല്‍മാന്‍ ബട്ടില്‍ നിന്ന് കോഴയായി ലഭിച്ച പണം കണ്ടെടുടത്തതായി റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സല്‍മാന്‍ ബട്ട് താമസിച്ച ഹോട്ടല്‍ മുറിയിലും ലോര്‍ഡ് ഗ്രൗണ്ടിലെ ലോക്കറിലും അടയാളമിട്ട നോട്ടുകള്‍ എങ്ങനെവന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം ചോദിക്കാന്‍ ഒരുങ്ങുകയാണ്.
ഒത്തുകളിയിലെ ഇടനിലക്കാരനായ മസര്‍ മജീദ് കൈമാറിയ 150,000 പൗണ്ടിന്റെ നശ്ചിത ഭാഗമാണ് ബട്ടിന്റെ പക്കല്‍ നിന്ന് കണ്ടെടുടത്തതെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ [...]

ചോദ്യം ചെയ്യും, അറസ്റ്റ് ചെയ്യില്ല

ചോദ്യം ചെയ്യും, അറസ്റ്റ് ചെയ്യില്ല

കോഴവിവാദത്തില്‍പ്പെട്ട പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ സല്‍മാന്‍ ബട്ട്, ആസിഫ് മുഹമ്മദ്, മുഹമ്മദ് ആമിര്‍ തുടങ്ങിയവരെ സ്കോട്ലന്‍ഡ് യാര്‍ഡ് വീണ്ടും ചോദ്യം ചെയ്യും. പക്ഷെ അവരെ അറസ്റ്റു ചെയ്യാന്‍ സാധ്യതയില്ലായെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗം പറഞ്ഞു. കളിക്കാരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അന്വേഷണോദ്യോഗസ്ഥര്‍ക്കുമുമ്പില്‍ ഹാജരാക്കുമെന്നായിരുന്നു പാക് ക്രിക്കറ്റ് ടീം മാനേജര്‍ പറഞ്ഞത്. എന്നാല്‍, രണ്ടാം പ്രാവശ്യവും സ്കോട്ലന്‍ഡ് യാര്‍ഡ് ഇവരെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കളിക്കാര്‍ക്കെതിരേ കേസെടുത്തിട്ടില്ല. അടുത്ത പരമ്പരകള്‍ക്ക് അവര്‍ കളിക്കാനുണ്ടാകും. കളിക്കാരെ ചോദ്യം ചെയ്യുന്നത് [...]

യു എസ് ഓപ്പണ്‍ : സാനിയ രണ്ടാം റൌണ്ടില്‍, സോദേവ് പുറത്ത്

യു എസ് ഓപ്പണ്‍ : സാനിയ രണ്ടാം റൌണ്ടില്‍, സോദേവ് പുറത്ത്

ഇന്ത്യയുടെ സാനിയ മിര്‍സ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ സിംഗിള്‍സിന്റെ രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു. യോഗ്യതാ റൌണ്ട് മത്സരങ്ങള്‍ക്കൊടുവിലാണ് സാനിയ യുഎസ് ഓപ്പണ്‍ മത്സരത്തിനെത്തിയത്. അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സോം ദേവ് വര്‍മന്‍ ആദ്യ റൌണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്തായി.
സാനിയ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ ലാര്‍ച്ചര്‍ ഡി ബ്രിട്ടോയെ മറികടന്നത്. സ്കോര്‍: 6-3, 6-2. ഒരു മണിക്കൂര്‍ 17 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് സാനിയ എതിരാളിയെ തകര്‍ത്ത് രണ്ടാം റൌണ്ടിലേക്ക് കടന്നത്. അടുത്ത റൌണ്ടില്‍ റഷ്യയുടെ [...]

പാക്കിസ്ഥാന്റെ 82 മത്സരങ്ങള്‍ അന്വേഷിക്കും

പാക്കിസ്ഥാന്റെ 82 മത്സരങ്ങള്‍ അന്വേഷിക്കും

പാക്കിസ്ഥാന്‍ അവസാനം കളിച്ച 82 മത്സരങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് ഐസിസി വൃത്തങ്ങള്‍ സൂചന നല്‍കി. ഈ മത്സരങ്ങളെക്കുറിച്ച് ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ നടന്ന മത്സരങ്ങളാണ് അന്വേഷണ വിധേയമാകുന്നത്. ഇംഗ്ളണ്ടിനെതിരേ നടന്ന നോട്ടിംഗ്ഹാം ടെസ്റ്റ് ഓസ്ട്രേലിയയ്ക്കെതിരേ നടന്ന സിഡ്നി ക്രിക്കറ്റ് ടെസ്റ്റ് എന്നിവയിലും ഒത്തുകളി നടന്നതായി ആരോപണമുണ്ട്. സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്റെ ഏഴു ബാറ്റ്സ്മാന്മാര്‍ 82 റണ്‍സെടുക്കുന്നതിനിടെ പുറത്തായിരുന്നു. അന്നേ കോഴ ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെ, പാക്കിസ്ഥാന്‍ ടീമിന്റെ ഇംഗ്ളണ്ട് പര്യടനം മുമ്പ് നിശ്ചയിച്ചിരുന്നതുപോലെ തുടരുമെന്ന് [...]

ഐ.സി.സി റാങ്കിംഗ്: ധോണിക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ഐ.സി.സി റാങ്കിംഗ്: ധോണിക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ വീരേന്ദര്‍ സേവാഗ് എട്ടാം സ്ഥാനത്തെത്തി. പരമ്പരയില്‍ കളിക്കാതിരുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നാല് സ്ഥാനങ്ങള്‍ താഴോട്ട് പോയി 10 സ്ഥാനത്തെത്തി.
പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന പ്രവീണ്‍ കുമാര്‍ ബൌളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. ആദ്യമായാണ് പ്രവീണ്‍ കുമാര്‍ ആദ്യ പത്തില്‍ സ്ഥാനം നേടുന്നത്. ടീം പട്ടികയില്‍ ഇന്ത്യ [...]

ഒത്തുകളിനടന്നെന്ന ആരോപണത്തില്‍ ഏഴ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അന്വേഷണം

ഒത്തുകളിനടന്നെന്ന ആരോപണത്തില്‍ ഏഴ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അന്വേഷണം

ലണ്ടന്‍: ലോര്‍ഡ് ടെസ്റ്റ് ഒത്തുകളി നടന്നുവെന്ന ആരോപണത്തില്‍ ഏഴു ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ അന്വേഷണം നടത്താന്‍ പാക്കിസ്ഥാന്‍ ഉത്തരവിട്ടു. ബ്രിട്ടണിലെ ഒരു മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് നടത്തിയ അന്വേഷണത്തില്‍ പാക് പൗരന്‍ മസ്ഹര്‍ മജീദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പം ചില പാക് താരങ്ങള്‍ക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ഭട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് അമീര്‍, കമ്രാന്‍ അക്മല്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം
ആരോപണം ഉയര്‍ന്നിരിക്കുന്ന ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ തന്നെ പാകിസ്താന്‍ തോല്‍വിയുടെ [...]

കോമണ്‍വെല്‍ത്ത് ഗെയിംസ് മുദ്രാഗാനം പുറത്തിറക്കി

കോമണ്‍വെല്‍ത്ത് ഗെയിംസ് മുദ്രാഗാനം പുറത്തിറക്കി

സംഗീത സംവിധാനത്തിന് ഓസ്കര്‍ പുരസ്കാരം നേടിയ എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസ് മുദ്രാഗാനം ആഘോഷമായി പുറത്തിറക്കി. ഇനിയുള്ള 35 ദിനങ്ങള്‍ രാജ്യമെങ്ങും മുഴങ്ങുക ’ഓ യാരോം യേഹ് ഇന്ത്യ ബുലാലിയ എന്നു തുടങ്ങുന്ന ഗാനമായിരിക്കും. റഹ്മാനാണ് പ്രധാന ഗായകന്‍.ജിയോ ഉഠോ ബഡോ ജീത്തോ (ഉണരൂ എഴുന്നേല്‍ക്കു വളരൂ ജയിക്കൂ) എന്നാണ് ഗാനത്തിന്റെ തലക്കെട്ട്. കം ഔട്ട് ആന്‍ഡ് പ്ളേ (വരൂ കളിക്കാം) എന്ന ഗെയിംസ് മുദ്രാവാക്യത്തെ അടിസ്ഥാനമാക്കിയാണ് പാട്ട്. മെഹ്ബൂബിന്റെതാണ് വരികള്‍. നഗരത്തിന് ഗെയിംസ് ഉല്‍സവമാക്കാനുള്ള [...]

ത്രിരാഷ്ട്ര ഏകദിനം : കിരീടം ശ്രീലങ്കയ്ക്ക്

ത്രിരാഷ്ട്ര ഏകദിനം : കിരീടം ശ്രീലങ്കയ്ക്ക്

ദില്‍ഷന്‍ ലങ്കയ്ക്ക് സെഞ്ചുറിയിലൂടെ തിലകം ചാര്‍ത്തി. ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയെ 74 റണ്‍സിന് പരാജയപ്പെടുത്തി ശ്രീലങ്ക കിരീടം നേടി. 110 റണ്‍സ് നേടിയ ദില്‍ഷനാണ് കളിയിലെ കേമന്‍.
ടോസ്നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒന്നാം വിക്കറ്റില്‍ ദില്‍ഷന്‍ – ജയവര്‍ധന ജോഡി മികച്ച തുടക്കം നല്കി. ശ്രീലങ്കയുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 121 റണ്‍സ് നേടിയപ്പോള്‍ തന്നെ ഇന്ത്യയുടെ ജീവന്‍ പകുതി നഷ്ടപ്പെട്ടു. ന്യൂസിലന്‍ഡിനെതിരേ മിന്നുന്ന ബൌളിംഗ് പ്രകടനം പുറത്തെടുത്ത പ്രവീണ്‍ കുമാറാണ് ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാരുടെ ബാറ്റിന്റെ [...]

സാനിയ യുഎസ് ഓപ്പണ്‍ യോഗ്യത നേടി

സാനിയ യുഎസ് ഓപ്പണ്‍ യോഗ്യത നേടി

കൊളംബിയക്കാരിയായ കാറ്റലീന കസ്റ്റാനോയെ 6-1, 1-6, 6-3 ന് തോല്‍പ്പിച്ച് ഇന്ത്യന്‍ ടെന്നീസ് താരറാണി സാനിയ മിര്‍സ യുഎസ് ഓപ്പണ്‍ ടെന്നീസിന് യോഗ്യത നേടി. 160 -ാം റാങ്കുകാരിയായ സാനിയയ്ക്ക് 188 -ാം റാങ്ക് കാരിയായ കസ്റ്റാനോ രണ്ടാംഗെയിമില്‍ മാത്രമാണ് ഭീഷണിയായത്. ഒരു മണിക്കൂര്‍ 48 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ വിജയം സാനിയയ്ക്കൊപ്പം നിന്നു.
നാലുവര്‍ഷത്തിലേറെ കൈക്കുഴയ്ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന സാനിയയുടെ തിരിച്ചുവരവാണ് യുഎസ് ഓപ്പണ്‍ യോഗ്യത. 2005 ലെ ഓസ്ട്രേലിയന്‍ ഓപ്പണുശേഷം ആദ്യമായാണ് ഗ്ളാന്‍ഡ്സ്ളാം [...]

ഇംഗ്ളണ്ട് ഇന്നിംഗ്സ് വിജയത്തിലേക്ക്

ഇംഗ്ളണ്ട് ഇന്നിംഗ്സ് വിജയത്തിലേക്ക്

പാക്കിസ്ഥാനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ളണ്ട് വിജയത്തിലേക്ക്. ഒന്നാം ഇന്നിംഗ്സില്‍ 446 റണ്‍സെടുത്ത ഇംഗ്ളണ്ട് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ളണ്ട് 446. പാക്കിസ്ഥാന്‍ 74, രണ്ടിന് 41. ഇംഗ്ളണ്ടിന്റെ സ്റ്റ്യൂവര്‍ട്ട് ബ്രോഡ് കന്നി സെഞ്ചുറി (169) നേടി ഇം ഗ്ളണ്ടിനെ 446 – ല്‍ എത്തിക്കുകയായിരുന്നു. 184 റണ്‍സെടുത്ത ട്രോട്ടും ഇംഗ്ളണ്ട് നിരയില്‍ സെഞ്ചുറി നേടി.
ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 332 റണ്‍സെന്ന ലോകറിക്കാര്‍ഡ് കുറിച്ചു. ഒമ്പതാമനായി ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് [...]

യൂത്ത് ഒളിംപിക്സിന് കൊടിയിറങ്ങി

യൂത്ത് ഒളിംപിക്സിന് കൊടിയിറങ്ങി

പ്രഥമ യൂത്ത് ഒളിമ്പിക്സിന് ഒളിംപിക്സിന് കൊടിയിറങ്ങി. സിംഗപ്പൂരില്‍ റെഡ് റവലൂഷന്‍ തീര്‍ത്ത് ചൈന ജേതാക്കളായി. ബെയ്ജിംഗ് ഒളിമ്പിക്സില്‍ അമേരിക്കയെ നിഷ്പ്രഭരാക്കി ജേതാക്കളായ ചൈനയുടെ യുവനിര ട്രാക്കിനു പുറത്തെ മിന്നുന്ന പ്രകടനത്തിലൂടെയാണ് യൂത്ത് ഒളിമ്പിക്സില്‍ ജേതാക്കളായത്.
ചൈനയ്ക്കു വേണ്ടി നീന്തിയെടുത്ത ആറു സ്വര്‍ണം വഴി ടാംഗ് ലീ ഗെയിംസിന്റെ താരവുമായി. ഒടുവില്‍ യൂത്ത് ഒളിമ്പിക്സിന് തിരശീല വീഴുമ്പോള്‍ നേട്ടങ്ങളുടെ പട്ടികയുമായി ചൈനയുടെ പതാക ഉയര്‍ന്നു നിന്നു. 30 സ്വര്‍ണവും 16 വെള്ളിയും അഞ്ച് വെങ്കലവും ഉല്‍പ്പെടെ 51 മെഡല്‍ നേടിയാണ് [...]

ക്യൂന്‍സ് ബാറ്റണ് ആവേശോജ്വല വരവേല്പ്പ്

ക്യൂന്‍സ് ബാറ്റണ് ആവേശോജ്വല വരവേല്പ്പ്

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വിളംബരമറിയിച്ചുകൊണ്ട് എലിസബത്ത് രാജ്ഞിയുടെ നാടായ ഇംഗ്ളണ്ടില്‍നിന്നു പുറപ്പെട്ട ക്യൂന്‍സ് ബാറ്റണ് മലയാളനാടിന്റെ ആവേശോജ്വല വരവേല്പ്പ്. ഈ മാസം 31 വരെ ക്യൂന്‍സ് ബാറ്റണിന്റെ പ്രയാണം ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെയാണ്. ഇടയ്ക്ക് ഒരു ദിവസം ലക്ഷദ്വീപിലും.
തമിഴ്നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി അനേകം വാഹനങ്ങളുടേയും നൂറുകണക്കിനു കായികതാരങ്ങളുടേയും അകമ്പടിയോടെ ക്യൂന്‍സ് ബാറ്റണ്‍ റിലേ പ്രയാണം ഇന്നലെ മലയാള മണ്ണില്‍ പ്രവേശിച്ചപ്പോള്‍ അതു ചരിത്രമുഹൂര്‍ത്തമായി. രാവിലെ 11.45ന് കേരള -തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കായികമന്ത്രി എം. വിജയകുമാര്‍ ബാറ്റണ്‍ തമിഴ്നാട് [...]

ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരേ

ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരേ

ത്രിരാഷ്ട്ര പരമ്പരയിലെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ – ഇന്ന് ന്യൂസിലന്‍ഡിനെതിരേ ഇറങ്ങും. ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബര്‍ത്ത് ലഭിക്കുമെന്നതിനാല്‍ മത്സരത്തിന് വാശിയേറും. അതിനാല്‍ സെമിഫൈനലിന് തുല്യമായ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളി ബാറ്റിംഗാണ്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയ്ക്കു മുമ്പില്‍ 103 റണ്‍സിന് തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തോളിലേറ്റുക എന്ന കര്‍ത്തവ്യം സെവാഗില്‍ നിക്ഷിപ്തമാണ്. സെവാഗിന്റെ ബാറ്റിംഗിന് അനുസരിച്ചാണ് ഇന്ത്യയുടെ വിജയ പ്രതീക്ഷ.
നിലവില്‍ പോയിന്റ് നിലയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അതിനാല്‍ ഇന്ത്യക്ക് വിജയിച്ചാല്‍ മാത്രമേ [...]

അഭിനവ് ബിന്ദ്ര ബ്രാന്‍ഡ് അംബാസഡര്‍

അഭിനവ് ബിന്ദ്ര ബ്രാന്‍ഡ് അംബാസഡര്‍

ഒക്ടോബറില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യയുടെ ഒളിമ്പിക് സുവര്‍ണ താരം അഭിനവ് ബിന്ദ്രയെ തെരഞ്ഞെടുത്തു. ഗെയിംസ് ഒരു സമ്പൂര്‍ണ വിജയമാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഗെയിംസിന് ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അഭിനവ് ബിന്ദ്രയെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ കോമണ്‍വെല്‍ത്ത് സംഘാടക സമിതി തീരുമാനിച്ചത്. ഗെയിംസ് വോളന്റിയര്‍മാര്‍ക്കുള്ള യൂണിഫോമും ചടങ്ങില്‍ ബിന്ദ്ര പുറത്തിറക്കി. റീബോക്കാണ് 9.85 കോടിയുടെ ഈ യൂണിഫോം സൌജന്യ നിരക്കില്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

പൌരത്വപ്രശ്നം ആനന്ദിന് ഡോക്ടറേറ്റ് നിഷേധിച്ചു

പൌരത്വപ്രശ്നം ആനന്ദിന് ഡോക്ടറേറ്റ് നിഷേധിച്ചു

ഉദ്യോഗസ്ഥ പ്രഭുത്വത്തിന്റെ പിടിപ്പുകേടില്‍ ലോകംകണ്ട എക്കാലത്തെയും മികച്ച ചെസ് താരമായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് അവഹേളനം. ഹൈദരാബാദ് യൂണിവേഴ്സിറ്റി ആനന്ദിന് ഡോക്ടറേറ്റ് നല്‍കാനുള്ള തീരുമാനമാണ് ഇപ്പോള്‍ വിവാദത്തിന്റെ ചതുരംഗക്കളത്തില്‍പ്പെട്ടിരിക്കുന്നത്.
പൌരത്വത്തിന്റെ പേരിലാണ് ആനന്ദിന് ഡോക്ടറേറ്റ് നല്‍കുന്നതു സംബന്ധിച്ച് ഹൈദരാബാദ് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥര്‍ പ്രശ്നമുണ്ടാക്കിയത്. ആനന്ദ് ഇന്ത്യന്‍ പൌരനാണെന്നതു തെളിയിക്കാന്‍ മതിയായ രേഖകളില്ലെന്നാണ് കേന്ദ്ര മാനവശേഷി വകുപ്പുമന്ത്രാലയത്തിന്റെ നിലപാട്.
കഴിഞ്ഞ കുറെ നാളുകളായി ആനന്ദ് സ്പെയിനില്‍ താമസിക്കുന്നതാണത്രെ ഇതു സംബന്ധിച്ച് മന്ത്രാലയത്തിന് സംശയമുണ്ടാകാന്‍ കാരണം. പ്രശ്നം വിവാദമായതോടെ ആനന്ദ് തനിക്ക് ഡോക്ടറേറ്റ് [...]

Advertisement

മറ്റു വാര്‍ത്തകള്‍