Archive for ‘February, 2010’

ചിലിയില്‍ ഭൂകമ്പം : മരണം 200 ല്‍ ഏറെ

ചിലിയില്‍ ഭൂകമ്പം : മരണം 200 ല്‍ ഏറെ

സാന്തിയാഗോ : ചിലിയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ഭൂകമ്പത്തില്‍ 200 ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ‌്യ ഇനിയും കൂടുമെന്നാണ് സൂചന. ആശുപത്രികളും ദേവാലയങ്ങളും നിരവധി കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ചിലിയിലെ ഹ‌്വാന്‍ ഫെര്‍ണാണ്ടസ് ദീപസമൂഹത്തില്‍ (റോബിന്‍സന്‍ ക്രൂസോ ദീപുകള്‍) സുനാമിയും ഉണ്ടായി. ലാറ്റിനമേരിക്കന്‍ രാജ‌്യങ്ങള്‍ അമേരിക്കന്‍ പ്രദേശമായ ഹവായി, ഓസ്ത്രലിയ, ന‌്യൂസിലാന്‍ഡ്, ജപ്പാന്‍, ഫിലിപ്പീന്‍സ്, റഷ‌്യ ശാന്ത സമുദ്ര ദീപുകള്‍ എന്നിവിടങ്ങളില്‍ സുനാമി സാധ‌്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പുകേന്ദ്രം അറിയിച്ചു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ഈസ്റ്റര്‍ ദീപിലെ താഴ്ന്ന [...]

പാക് പോലീസ് സ്റ്റേഷനില്‍ ചാവേര്‍ സ്ഫോടനം : 4 മരണം

പാക് പോലീസ് സ്റ്റേഷനില്‍ ചാവേര്‍ സ്ഫോടനം : 4 മരണം

പേഷവാര്‍ : പേഷവാറിലെ കാരക് പോലീസ് സ്റ്റേഷനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ പ്രാദേശിക മേയറടക്കം 4 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് പോലീസ് സ്റ്റേഷനിലേക്കിടിച്ചുകയറ്റിയാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മേയറെ കൂടാതെ 2 പോലീസുകാര്‍ക്കും ഒരു സാധാരണക്കാരനും മരിച്ചവരില്‍ പെടുന്നു. നിരവധി പോലീസുകാര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്.

പാക്കിസ്ഥാനുമായി ആണവകരാര്‍ ഒപ്പുവെച്ചിട്ടില്ല : അമേരിക്ക

പാക്കിസ്ഥാനുമായി ആണവകരാര്‍ ഒപ്പുവെച്ചിട്ടില്ല : അമേരിക്ക

വാഷിംഗ്ടണ്‍ : പാക്കിസ്ഥാനുമായി സെനികേതര ആണവ കരാര്‍ ഒപ്പുവെയ്ക്കുകയോ ആണവോര്‍ജ്ജ പ്ളാന്റ് നല്‍കുകയോ ചെയ്യില്ലെന്ന് അമേരിക്ക വ‌്യക്തമാക്കി. പാക്കിസ്ഥാന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ‌്യങ്ങള്‍ സംബന്ധിച്ച് അമേരിക്ക സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആണവോര്‍ജ്ജ സഹകരണം ചര്‍ച്ചയിലില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ പേര് പുറത്ത് പറയാന്‍ ആഗ്രഹിക്കുന്ന ഒരു ഉന്നത ഉദേ‌്യാഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐെയ അറിയിച്ചു. ഇന്ത‌്യ-അമേരിക്ക ആണവ കരാറിന്റെ മാതൃകയില്‍ തങ്ങളുമായും കരാറുണ്ടാക്കണമെന്നാണ് പാക്കിസ്ഥാനിലെ നേതാക്കന്മാര്‍ ശക്തമായി ആവശ‌്യപ്പെട്ടുവരുന്നത്.

പ്രധാമന്ത്രിക്ക് സൗദിയില്‍ ഊഷ്മള വരവേല്‍പ്പ്

പ്രധാമന്ത്രിക്ക് സൗദിയില്‍ ഊഷ്മള വരവേല്‍പ്പ്

റിയാദ് : സൗദ‌്യ അറേബ‌്യയില്‍ മൂന്ന് ദിവസത്തെ ഔദേ‌്യാഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഇന്നലെ റിയാദിലെത്തി. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത‌്യന്‍ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. റിയാദ് വിമാനത്താവളം മുതല്‍ പ്രധാനമന്ത്രി തങ്ങുന്ന രാജകൊട്ടാരം വരെയുള്ള പാതയ്ക്കിരുവശവും ഇന്ത‌്യയുടേയും സൗദിയുടേയും പതാകകൊണ്ട് അലങ്കരിച്ചിരുന്നു. പ്രധാനമന്ത്രിയോടൊപ്പം ആരോഗ‌്യമന്ത്രി ഗുലാംനബി ആസാദ്, പെട്രാളിയം മന്ത്രി മുരള ദേവ്റ, വാണിജ‌്യവകുപ്പ്മന്ത്രി അനന്ദ് ശര്‍മ്മ, വിദേശകാര‌്യ സഹമന്ത്രി ശശി തരൂര്‍, വാണിജ‌്യ വ‌്യവസായ മേഖലയിലെ പ്രതിനിധികള്‍ എന്നിവരടക്കം ഇരുപത്തഞ്ചംഗ പ്രതിനിധി [...]

ലിബിയയില്‍ മലയാളികള്‍ക്ക് നരകയാതന : എംബസി പ്രവര്‍ത്തനം കാര‌്യക്ഷമമല്ല

ലിബിയയില്‍ മലയാളികള്‍ക്ക് നരകയാതന : എംബസി പ്രവര്‍ത്തനം കാര‌്യക്ഷമമല്ല

ആലപ്പുഴ : തൊഴില്‍ തട്ടിപ്പിനിരയായി ലിബിയയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ നരകയാതന അനുഭവിക്കുന്നുവെന്ന് മടങ്ങിയെത്തിയവര്‍. വെദ‌്യസഹായമോ ഭക്ഷണമോ ലഭിക്കുന്നില്ല. കുബ്ളൂസ് എന്നുപേരുള്ള ഒരു മൊരിച്ച റൊട്ടിമാത്രമാണ് ഒരു ദിവസത്തേക്ക് നല്‍കുന്നത്. പട്ടിണികൊണ്ടും അനാരോഗ‌്യകരമായ ജീവിത സാഹചര‌്യംകൊണ്ടും ഇവരില്‍ ഏറെപേരും വലയുകയാണ്. ലിബിയയിലെ അല്‍ അവാത്ത, ജിജിയ എന്നീ പ്രദേശങ്ങളിലാണ് എഴുപത്തഞ്ചോളം മലയാളികള്‍ ആവശ‌്യമായ രേഖകളോ തൊഴിലോ ഇല്ലാതെ തടവറയില്‍ കഴിയുന്നതിന് സമാനമായി കഴിയുന്നത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ സഹായത്തോടെ 60 പേരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെങ്കിലും ബാക്കിയുള്ളവര്‍ ലിബിയയില്‍തന്നെ കഴിയുകയാണ്. [...]

കപ്പലപകടം : ഇന്ത‌്യക്കാരടക്കം മൂന്ന് പേര്‍ മരിച്ചു

കപ്പലപകടം : ഇന്ത‌്യക്കാരടക്കം മൂന്ന് പേര്‍ മരിച്ചു

അല്‍ ആരിഷ് : 1500 ഓളം യാത്രക്കാരുമായി വിനോദയാത്രക്കുപോയ ആഡംബര കപ്പല്‍ മോശം കാലാവസ്ഥയില്‍പ്പെട്ട് ഈജിപ്ത‌്യന്‍ കടല്‍പ്പാലത്തിന്റെ തൂണിലിടിച്ച് മൂന്ന് ജീവനക്കാര്‍ മരിച്ചു. ഇവരില്‍ ഒരാള്‍ ഇന്ത‌്യക്കാരനാണെന്നാണ് പോലീസ് അറിയിച്ചത്. ദുബായിയില്‍നിന്ന് സവോണയിലേക്ക് 18 ദിവസത്തെ യാത്രയിലായിരുന്നു ഇറ്റലിയിലെ കോസ്റ്റ ക്രാസിയോറയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍. ചെങ്കടല്‍ തീരത്ത് ഈജിപ്റ്റിലെ സുഖവാസകേന്ദ്രത്തില്‍ അടുപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്.

ഓസ്ത്രലിയയില്‍ കോളേജുകള്‍ പൂട്ടുന്നു

ഓസ്ത്രലിയയില്‍ കോളേജുകള്‍ പൂട്ടുന്നു

ബ്രിസ്ബേന്‍ : വംശീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത‌്യന്‍ വിദ‌്യാര്‍ത്ഥികള്‍ ഓസ്ത്രലിയയില്‍ പഠനത്തിന് പോകുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയതോടെ കലാലയശാലകള്‍ പ്രതിസന്ധിയില്‍. ഇന്ത‌്യന്‍ വിദ‌്യാര്‍ത്ഥികളുടെ വരവ് നിലച്ചതോടെ ആയിരക്കണക്കിന് സ‌്വകാര‌്യ വിദ‌്യാലയങ്ങള്‍ അടച്ചുപൂട്ടേണ്ട ഭീഷണിയിലാണ്. മിക്ക സ‌്വകാര‌്യ കോളേജുകളിലും 50 ശതമാനം മുതല്‍ 80 ശതമാനംവരെ വിദ‌്യാര്‍ത്ഥികള്‍ ഇന്ത‌്യക്കാരായിരുന്നു. 4 മാസത്തിനിടെ മെല്‍ബണ്‍, ഗോള്‍ഡ്കോസ്റ്റ്, ബ്രിസ്ബേന്‍, ക്രയിന്‍സ്, പെര്‍ത്ത് എന്നിവിടങ്ങളില്‍ നിരവധി കോളേജുകള്‍ പൂട്ടി. ഇന്ത‌്യന്‍ വിദ‌്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഓസ്ത്രലിയന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ത‌്യക്കാര്‍ക്കുനേരെയുള്ള [...]

ലോകകപ്പ് ഹോക്കി ഇന്നുമുതല്‍ : ആദ‌്യപോരാട്ടം ഇന്ത‌്യയും പാക്കിസ്ഥാനും തമ്മില്‍

ലോകകപ്പ് ഹോക്കി ഇന്നുമുതല്‍ : ആദ‌്യപോരാട്ടം ഇന്ത‌്യയും പാക്കിസ്ഥാനും തമ്മില്‍

ന‌്യൂഡല്‍ഹി : കനത്ത സുരക്ഷാ സന്നാഹനത്തിന് നടുവില്‍ ഹോക്കി ലോകകപ്പിന് ഇന്ന് ന‌്യൂഡല്‍ഹി വേദിയാകുകയാണ്. ആദ‌്യ പോരാട്ടത്തില്‍തന്നെ ഇന്ത‌്യ-പാക്കിസ്ഥാന്‍

അവസാന ഏകദിനം : ഇന്ത‌്യക്ക് 90 റണ്‍സിന്റെ തോല്‍വി

അവസാന ഏകദിനം : ഇന്ത‌്യക്ക് 90 റണ്‍സിന്റെ തോല്‍വി

അഹമ്മദാബാദ് : ദക്ഷിണാഫ്രിക്കയും ഇന്ത‌്യയും തമ്മിലുള്ള ഏകദിന പരമ്പര സ‌്വന്തമാക്കിയ ഇന്ത‌്യ ഇന്നലെ അവസാന മത്സരത്തില്‍ 90 റണ്‍സിന് തോറ്റു. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരായ ഡിവില്ലിയേഴ്സിന്റേയും (102*), കാലിസിന്റേയും (104*) സെഞ്ച‌്വറി മികവില്‍ 2 വിക്കറ്റിന് 365 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ ചെറുത്തുകീഴടക്കാന്‍ ഇന്ത‌്യന്‍ ടീമിന് സാധിച്ചില്ല. 275 റണ്‍സിന് ഓള്‍ഔട്ടായി. 59 പന്തുകളില്‍ 11 ഫോറും 3 സിക്സറുമായി 104 റണ്‍സെടുത്ത ഡിവില്ലിയേഴ്സാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പര 2-1 ന് ഇന്ത‌്യ സ‌്വന്തമാക്കി. സച്ചിന്‍ [...]

പെട്രാള്‍ വില സര്‍ക്കാരിന് 40000 കോടി അധികലാഭം

പെട്രാള്‍ വില സര്‍ക്കാരിന് 40000 കോടി അധികലാഭം

ന‌്യൂഡല്‍ഹി : പെട്രാളിന്റേയും ഡീസലിന്റേയും എക്സെസ് കസ്റ്റംസ് തീരുവകള്‍ വര്‍ദ്ധിപ്പിച്ചതുമൂലം കേന്ദ്രസര്‍ക്കാരിന് അധികമായി ലഭിക്കുന്നത് 40000 കോടി രൂപ. എക്സെസ് തീരുവ വര്‍ദ്ധിപ്പിച്ചതുമൂലം 14000 കോടി രൂപയും കസ്റ്റംസ് തീരുവയുള്‍പ്പെടെയുള്ളവ വര്‍ദ്ധിപ്പിച്ചതുമൂലം 26000 കോടിയും ലഭിക്കും. റവന‌്യൂ സെക്രട്ടറി സുനില്‍ മിത്രയുടേതാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ ആദായനികുതി സ്ലാബ് പരിഷ്ക്കരിച്ചത് സര്‍ക്കാരിന് 21000 കോടി നഷ്ടമുണ്ടാക്കുമെന്നും സേവനനികുതി പരിഷ്ക്കരണം വഴി 3000 കോടിയുടെ അധികലാഭം ഉണ്ടാകുമെന്നും പരോക്ഷനികുതികള്‍ വര്‍ദ്ധിപ്പിച്ചത് 1500 കോടിയിലധികം ലഭിക്കാനിടയാക്കുമെന്നും മൊത്തം 46500 കോടി [...]

കാബൂള്‍ സ്ഫോടനം : മന്‍മോഹനെ കര്‍സായി വിളിച്ചു

കാബൂള്‍ സ്ഫോടനം : മന്‍മോഹനെ കര്‍സായി വിളിച്ചു

ന‌്യൂഡല്‍ഹി : കാബൂളില്‍ 9 ഇന്ത‌്യക്കാര്‍ മരിച്ച സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇന്ത‌്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ഫോണില്‍വിളിച്ച് ചര്‍ച്ച നടത്തി. സമഗ്രമായ അനേ‌്വഷണമാണ് കര്‍സായി ഉറപ്പുനല്‍കിയത്. ആക്രമണത്തില്‍ ഇന്ത‌്യക്കുള്ള രോക്ഷം പ്രധാനമന്ത്രി പ്രകടിപ്പിച്ചതായി പ്രധാനമന്ത്രിയുടെ മാധ‌്യമകാര‌്യ ഉപദേഷ്ടാവ് ഹരീഷ്ഖരെ അറിയിച്ചു.

11 കാരിയെ സഹപാഠികള്‍ മാനഭംഗപ്പെടുത്തി

11 കാരിയെ സഹപാഠികള്‍ മാനഭംഗപ്പെടുത്തി

ലക്നൗ : 11 കാരിയെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി 3 സഹപാഠികള്‍ ഭാനഭംഗപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. പ്രതികള്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായി ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചു.

ആലപ്പുഴയില്‍ ആനയിടഞ്ഞ് പാപ്പാനെ ചവിട്ടികൊന്നു

ആലപ്പുഴയില്‍ ആനയിടഞ്ഞ് പാപ്പാനെ ചവിട്ടികൊന്നു

ആലപ്പുഴ : ആലപ്പുഴം കൊറ്റംകുളങ്ങര ക്ഷേത്രാത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാനെ ചവിട്ടുകൊന്നു. കൂടെയുണ്ടായിരുന്ന മറ്റ് അഞ്ചാനകളും വിരണ്ടോടി. ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ക്ഷേത്രക്കുളത്തിലേക്ക് വലിച്ചെറിയുന്നത് കണ്ട മറ്റ് അഞ്ചാനകളും വിരണ്ടോടിയതിനിടയിലാണ് പാപ്പാനെ ആന ചവിട്ടികൊന്നത്. മുല്ലയ്ക്കല്‍ ദേവസ‌്വത്തിന്റെ ആനയായ ബാലകൃഷ്ണന്റെ പാപ്പാന്‍ മാരാരിക്കുളം തെക്കുപഞ്ചായത്ത് രണ്ടാം വാര്‍ഡ് തെയ്യില്‍ ഷണ്‍മുഖന്‍ (45) ആണ് ബാലകൃഷ്ണന്റെ ചവിട്ടേറ്റ് മരിച്ചത്. വട്ടിയൂര്‍കാവ് ഗുരുജി പ്രശാന്തന്റെ ഉടമസ്ഥതയിലുള്ള പ്രഭു എന്ന ഇടഞ്ഞ ആനയുടെ പാപ്പാന്‍ ഹരിദാസനെ (50) ആണ് ആന കുളത്തിലേക്കെടുത്തെറിഞ്ഞത്. [...]

സാംസ്ക്കാരിക തലസ്ഥാനത്ത് കള്ളന്മാരുടെ വിളയാട്ടം : 7 കടകളില്‍ കവര്‍ച്ച

സാംസ്ക്കാരിക തലസ്ഥാനത്ത് കള്ളന്മാരുടെ വിളയാട്ടം : 7 കടകളില്‍ കവര്‍ച്ച

തൃശ്ശൂര്‍ : തൃശ്ശൂര്‍ നഗരത്തില്‍ ജ‌്വല്ലറിയുള്‍പ്പെടെ 7 കടകള്‍ കേന്ദ്രീകരിച്ച് വന്‍കവര്‍ച്ച. തങ്കത്തില്‍പൊതിഞ്ഞ ഒരുഗ്രാം സ‌്വര്‍ണ്ണം വില്‍ക്കുന്ന സണ്‍ജ‌്വല്ലറി പൂര്‍ണ്ണമായും കൊള്ളയടിച്ചു. ഇവിടെമാത്രം 2 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കൊള്ളയടിച്ചിട്ടുണ്ട്. തൃശ്ശൂര്‍ കെരളി തിയ്യറ്റേഴ്സിന്റെ എതിര്‍വശത്ത് കൊച്ചിന്‍ ദേവസ‌്വം ബോര്‍ഡ് ഓഫീസ് കോംപ്ളക്സ് സ്ഥിതിചെയ്യുന്ന സണ്‍ ജ‌്വല്ലറിയിലും പള്ളിത്താമം ഷോപ്പിംഗ് കോംപ്ളക്സുകളിലെ 6 സ്റ്റേഷനറി കടകളിലുമാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ കടകളുടെ ഷട്ടറുകള്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒരാള്‍ക്ക് കടക്കാവുന്ന രീതിയില്‍ [...]

ഫ്ളാറ്റില്‍ വൃദ്ധയുടെ കൊലപാതകം : ഹോംനഴ്സ് അറസ്റ്റില്‍

ഫ്ളാറ്റില്‍ വൃദ്ധയുടെ കൊലപാതകം : ഹോംനഴ്സ് അറസ്റ്റില്‍

തൃശ്ശൂര്‍ : പൂങ്കുന്നത്ത് ഫ്ളാറ്റില്‍ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തില്‍ ഹോംനഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. സ‌്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്യാന്‍ വൃദ്ധയെ ശ‌്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴിനല്‍കി. സംഭവത്തില്‍ പാലക്കാട് സ‌്വദേശിനി രമണി (37) ആണ് അറസ്റ്റിലായത്. പൂങ്കുന്നം ക‌്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന ഭാസ്ക്കറിന്റെ ഭാര‌്യ ഹെമാവതി ഭാസ്ക്കര്‍ (80) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.

മാര്‍ച്ച് 11 മുതല്‍ ബസ് സമരം

മാര്‍ച്ച് 11 മുതല്‍ ബസ് സമരം

തൃശ്ശൂര്‍ : പെട്രാള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ച സാഹചര‌്യത്തില്‍ നിരക്കുവര്‍ദ്ധന ആവശ‌്യപ്പെട്ട് മാര്‍ച്ച് 11 മുതല്‍ അനിശ്ചിതകാല സമരത്തിന് നീങ്ങുന്നതായി ബസുടമക സംയുക്ത സമരസമിതിയോഗം തീരുമാനിച്ചു. ബസ് ചാര്‍ജ്ജ് വര്‍ദ്ധന ആവശ‌്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തിയതിനുശേഷം ജനുവരി ആദ‌്യവാരം മുതല്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ വാക്ക് കൊടുത്തിരുന്നതാണ്. എന്നാല്‍ ഇതുവരെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയെപ്പറ്റി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ചാര്‍ജ്ജ് വര്‍ദ്ധന ആവശ‌്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ ഓട്ടോ, ടാക്സി ജീവനക്കാരും സമരത്തിന് ഇറങ്ങുന്നു.

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്

തൃപ്പൂണിത്തുറ : പ്രസിദ്ധമായ ചോറ്റാനിക്കര മകംതൊഴല്‍ ഇന്ന്. നാടിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇന്ന് ക്ഷേത്രത്തില്‍ എത്തും. രാവിലെ ശാസ്ത്രസമേദയായി ദേവി തീര്‍ത്ഥകുളമായ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടിനും ഇറക്കിപൂജയ്ക്കുംശേഷം ദേശക്കാരുടെ പറകള്‍ സ‌്വീകരിച്ച് പൂരപ്പറമ്പില്‍നിന്ന് 7 ഗജവീരന്മാരുടേയും വാദ‌്യമേളങ്ങളുടേയും അകമ്പടിയോടെ ക്ഷേത്രത്തിലെത്തിയതിനുശേഷമാണ് നിത‌്യ ചടങ്ങുകളും ശ്രീഭൂതബലിയും. ഉച്ചയ്ക്ക് 1 മണിക്ക് അലങ്കാരത്തിന് ക്ഷേത്രനട അടയ്ക്കും. വിഗ്രഹത്തില്‍ സര്‍വ്വ അലങ്കാരങ്ങളും ചാര്‍ത്തി ചെത്തി, താമര, തുളസി പുഷ്പഹാരങ്ങളും ചാര്‍ത്തിയതിനുശേഷം 2 ന് മേല്‍ശാന്തി വെള്ളിവാതില്‍ തുറക്കുന്നതോടെ മകംതൊഴല്‍ ആരംഭിക്കും. രാത്രി [...]

അമ്മ ഇനി വിവാദത്തിനില്ല – മമ്മൂട്ടി

അമ്മ ഇനി വിവാദത്തിനില്ല – മമ്മൂട്ടി

മുഹമ്മ/ആലപ്പുഴ : തിലകന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് അമ്മ ഇനി വിവാദത്തിനില്ലെന്ന് പ്രശസ്ത നടന്‍ മമ്മൂട്ടി. ഇതുമായി ബന്ധപ്പെട്ട് മാധ‌്യമചര്‍ച്ചകള്‍ അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹം വ‌്യക്തമാക്കി. മുഹമ്മയില്‍ പോക്കിരിരാജ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിലകന്‍ പ്രശ്നത്തില്‍ അടിസ്ഥാനമില്ലാത്ത കാര‌്യത്തിലാണ് വിവാദം. തിലകനോട് ആര്‍ക്കും വിരോധമില്ല. ആരും അദ്ദേഹത്തിന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ കൂടെ ആരും അഭിനയിക്കാതിരുന്നിട്ടില്ല. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അദ്ദേഹവും തയ്യാറാകണം. അമ്മയില്‍നിന്ന് മാറിനില്‍ക്കേണ്ട ആളല്ല. മധു, പറവൂര്‍ ഭരതന്‍, ജോസ് [...]

ഡബിള്‍ ഹോഴ്സ് ജയറാം ഷോ 2010

ഡബിള്‍ ഹോഴ്സ് ജയറാം ഷോ 2010

തിരു : നിരവധി സംശയങ്ങള്‍ക്ക് അവസാനമേകി യൂറോപ്പില്‍ അരങ്ങേറുന്ന “ഡബിള്‍ ഹോഴ്സ് ജയറാം ഷോ 2010” ന് യുകെ വിസ അനുവദിച്ചു. യുകെയില്‍ മെയ് 2 മുതല്‍ 25 വരെ നടക്കുന്ന ഈ ഷോ ഇതിനകംതന്നെ ജനങ്ങളുടെ ഇടയില്‍ സംസാരവിഷയമായി മാറി. വേറെയൊന്നുമല്ല ഇതിനകം പല സ്റ്റേജ് ഷോകളുടേയും വിസ നിരസിച്ചതുതന്നെയാണ് കാരണം. ഇനി ഈ ആശങ്ക തരിപോലും ബാക്കിവെയ്ക്കാതെതന്നെ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിനോടകം എല്ലാ വേദികളിലേയും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jayaramshow2010.com. [...]

ജനവിശ‌്വാസം നഷ്ടപ്പെടുത്തിയ സര്‍ക്കാര്‍ ബഡ്ജറ്റ്

ജനവിശ‌്വാസം നഷ്ടപ്പെടുത്തിയ സര്‍ക്കാര്‍ ബഡ്ജറ്റ്

ന‌്യൂഡല്‍ഹി : യുപിഎ സര്‍ക്കാരിന്റെ രണ്ടാം ടേമില്‍ ഇന്നലെ പാര്‍ലമെന്റില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബഡ്ജറ്റ് പൊതുവെ ജനപ്രിയ ബഡ്ജറ്റ് അല്ല. സാധാരണക്കാരന് ഇത് കൂടുതല്‍ ഭാരമാകും. പെട്രാളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചത് വിലക്കയറ്റം വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തും. കോണ്‍ഗ്രസ്സിന്റെ നേതൃത‌്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് ജനപിന്തുണയോടെയും ജനപ്രീതിയുടേയും പിന്‍ബലത്തിലാണ്. എന്നാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. നിതേ‌്യാപയോഗ സാധനങ്ങളുടെ വില പ്രതിദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പെട്രാളിനും ഡീസലിനും മറ്റ് പെട്രാള്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ദ്ധിപ്പിച്ചത്. ഇതിന് [...]

Advertisement

മറ്റു വാര്‍ത്തകള്‍