Archive for ‘April, 2010’

വൈറസ് ആന്റിവൈറസിന്റെ രൂപത്തിലും

വൈറസ് ആന്റിവൈറസിന്റെ രൂപത്തിലും

‘നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് ബാധിച്ചിരിക്കുന്നു. അപകടം ഒഴിവാക്കാന്‍ ഈ പ്രോഗ്രം ഡൗണ്‍ലോഡ് ചെയ്യുക’ എന്ന സന്ദേശം കാണുമ്പോള്‍ ശ്രദ്ധിക്കുക. അതൊരു പക്ഷെ വൈറസായിരിക്കാം. ഇപ്പോള്‍ വൈറസുകള്‍ ആന്റിവൈറസ്

സച്ചിനും മന്‍മോഹന്‍ സിങ്ങും ടൈം 100 പട്ടികയില്‍

സച്ചിനും മന്‍മോഹന്‍ സിങ്ങും ടൈം 100 പട്ടികയില്‍

വാഷിങ്ടണ്‍: ടൈംമാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ മന്‍മോഹന്‍സിങ്ങും സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ലോകനായകന്മാരുടെ ലിസ്റ്റില്‍ സച്ചിന്‍ 13-ാം സ്ഥാനത്തും മന്‍മോഹന്‍സിങ്ങ് പട്ടികയിലെ 19-ാം സ്ഥാനത്തുമാണുള്ളത്. ചേതന്‍ ഭഗത്, അതുല്‍ ഗവാന്തെ, അമൃത്യസെന്‍, സഞ്ചിത് ബങ്കര്‍ റോയ്, രാഹുല്‍ സിങ്, കിരണ്‍ മസുംദര്‍ ഷാ, പി. സമ്പേരുമല്‍സ്വാമി എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് ഇന്ത്യക്കാര്‍. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ നാലാം സ്ഥാനത്തുണ്ട്.

3D ക്ക് ഇനി കണ്ണട വേണ്ട

3D ക്ക് ഇനി കണ്ണട വേണ്ട

3D ക്ക് ഇനി കണ്ണട വേണ്ട. വായിക്കുമ്പോള്‍ വട്ടാണെന്നു ധരിക്കരുത്. സംഗതി സത്യം തന്നെ. കണ്ണട ധരിക്കാതെ തന്നെ കാഴ്ചക്കാര്‍ക്ക് ത്രിമാന ദൃശ്യാനുഭവം നല്‍കാന്‍ കഴിയുന്ന ത്രീഡി സാങ്കേതിക വിദ്യ വികസിപ്പിച്ച് എടുത്തിരിക്കുകയാണു ജപ്പാനിലെ ശാസ്ത്രജ്ഞര്‍. ‘അവതാര്‍’, ‘ക്ലാഷ് ഓഫ് ടൈറ്റന്‍സ്’, ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’ തുടങ്ങിയ ത്രീ ഡി സിനിമകളുടെ തകര്‍പ്പന്‍ വിജയമാണ് ഇത്തരം ഒരു ചിന്തയിലേക്ക് ഗവേഷകരെ നയിച്ചത്. ഹോളിവുഡ് സിനിമ നിര്‍മാണക്കമ്പനികള്‍ക്ക് ത്രീഡി സാങ്കേതിക വിദ്യയും സേവനങ്ങളും നല്‍കുന്ന ജാപ്പനീസ് കമ്പനിയാണ് [...]

ധനബില്‍ പാസ്സായി

ധനബില്‍ പാസ്സായി

ന്യൂഡല്‍ഹി : പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കര്‍ഷകര്‍ക്കുള്ള വളം എന്നിവയുടെ വില കുറയ്ക്കാതെതന്നെ ഈ വര്‍ഷത്തെ ധനബില്‍ ലോകസഭ പാസ്സാക്കി. ഇതോടെ ഈ വര്‍ഷത്തെ പൊതു ബഡ്ജറ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
അതേസമയം കാപ്പി കര്‍ഷകര്‍ക്ക് 366.82 കോടി രൂപയുടെ ആനുകൂല്യമാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് മറുപടി പറയവെ പ്രഖ്യാപിച്ചത്. മറ്റു ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ കാപ്പി കടാശ്വാസ പാക്കേജാണ് ധനമന്ത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ചെറുകിട കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം. ഇതനുസരിച്ച് 2002 ന് മുന്‍പ് [...]

ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് പാക്കിസ്ഥാന്‍ ഒരുലക്ഷം സൈനികരെ പിന്‍വലിച്ചു

ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് പാക്കിസ്ഥാന്‍ ഒരുലക്ഷം സൈനികരെ പിന്‍വലിച്ചു

വാഷിംഗ്ടണ്‍ : പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് ഒരുലക്ഷം സൈനികരെ പിന്‍വലിച്ച് താലിബാന്‍ ഭീകരരെ നേരിടാന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലും മറ്റു കേന്ദ്രങ്ങളിലും വിന്യസിച്ചതായി പെന്റഗണ്‍ വെളിപ്പെടുത്തി. എന്നാല്‍ ഏതെല്ലാം മേഖലകളില്‍നിന്നാണ് സൈന്യത്തെ പാക്കിസ്ഥാന്‍ പിന്‍വലിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും 14000 ത്തോളം സൈനികര്‍ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്കായി വിന്യസിക്കപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു.

നാസയുടെ ബലൂണ്‍ തകര്‍ന്നു

നാസയുടെ ബലൂണ്‍ തകര്‍ന്നു

ആലീസ് സ്പ്രിഗ്സ് : നാസ അയച്ച ബഹിരാകാശ ബലൂണ്‍ ടേക് ഓഫ് ചെയ്യുമ്പോള്‍ തകര്‍ന്നു. അടിഭാഗത്ത് ഘടിപ്പിച്ചിരുന്ന യന്ത്രങ്ങള്‍ നിലത്ത് വീണെങ്കിലും ബലൂണുമായുള്ള ബന്ധം വേര്‍പെട്ടിരുന്നില്ല. ഉയരത്തില്‍നിന്ന് ബലൂണ്‍ യന്ത്രഭാഗങ്ങളെ വലിച്ചുകൊണ്ടു നീങ്ങി. ഈ പോക്കില്‍ ഒരു വാഹനത്തെ മറിച്ചിടുകയും ഒരു വേലിക്കെട്ട് തകര്‍ക്കുകയും ചെയ്തു. 40 കി.മീ. ഉയരത്തില്‍ സ്ടെയിറ്റ്സ് ഫിയറിനുള്ളില്‍ പറക്കുന്ന തരത്തിലാണ് ബലൂണ്‍ ഡിസൈന്‍ ചെയ്തിരുന്നത്.
ലോഞ്ചിങ്ങിനിടിയില്‍തന്നെ ബലൂണ്‍ തകര്‍ന്നുവീണത് ഏറെ നിരാശാജനകമാണെന്ന് ആലീസ് സ്പ്രിങ്ങിലെ ബലൂണ്‍ ലോഞ്ചിങ്ങ് സെന്ററിലെ ഡയറക്ടര്‍ രവി [...]

പാക്കിസ്ഥാന് ചൈനയുടെ രണ്ട് ആണവനിലയങ്ങള്‍ കൂടി

പാക്കിസ്ഥാന് ചൈനയുടെ രണ്ട് ആണവനിലയങ്ങള്‍ കൂടി

ബെയ്ജിംഗ് : പാക്കിസ്ഥാനില്‍ റാവല്‍പിണ്ടിക്ക് സമീപമുള്ള ചാഷ്മ മേഖലയില്‍ 650 മെഗാവാട്ടിന്റെ രണ്ട് ആണവറിയാക്ടറുകള്‍കൂടി ചൈന നിര്‍മ്മിച്ച് നല്‍കുമെന്ന് ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോ-ഓപ്പറേഷന്റെ (സിഎന്‍എന്‍സി) അറിയിപ്പ് ചൈനീസ് വിദേശകാര്യമന്ത്രാലയം ശരിവെച്ചു.

ധനബില്‍ പാസ്സായി

ധനബില്‍ പാസ്സായി

ന്യൂഡല്‍ഹി : പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കര്‍ഷകര്‍ക്കുള്ള വളം എന്നിവയുടെ വില കുറയ്ക്കാതെതന്നെ ഈ വര്‍ഷത്തെ ധനബില്‍ ലോകസഭ പാസ്സാക്കി. ഇതോടെ ഈ വര്‍ഷത്തെ പൊതു ബഡ്ജറ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
അതേസമയം കാപ്പി കര്‍ഷകര്‍ക്ക് 366.82 കോടി രൂപയുടെ ആനുകൂല്യമാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചക്ക് മറുപടി പറയവെ പ്രഖ്യാപിച്ചത്. മറ്റു ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ കാപ്പി കടാശ്വാസ പാക്കേജാണ് ധനമന്ത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ചെറുകിട കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം. ഇതനുസരിച്ച് 2002 ന് [...]

സോണിയ ദേശീയ ഉപദേശക കൗണ്‍സില്‍ അധ്യക്ഷ

സോണിയ ദേശീയ ഉപദേശക കൗണ്‍സില്‍ അധ്യക്ഷ

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ ദേശീയ ഉപദേശക കൗണ്‍സില്‍ അധ്യക്ഷയായി തെരഞ്ഞെടുത്തു. പൃഥ്വിരാജ് ചൗഹാനാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. എന്‍എസി അധ്യക്ഷതയ്ക്ക് ക്യാബിനറ്റ് മന്ത്രിയുടെ പദവിയുണ്ട്.

ഇന്ത്യ-പാക് ബന്ധം വീണ്ടും മുന്നോട്ട് : ഡോ. മന്‍മോഹന്‍സിങ്ങും ഗിലാനിയും കൂടിക്കാഴ്ച നടത്തി

ഇന്ത്യ-പാക് ബന്ധം വീണ്ടും മുന്നോട്ട് : ഡോ. മന്‍മോഹന്‍സിങ്ങും ഗിലാനിയും കൂടിക്കാഴ്ച നടത്തി

തിബു : ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പ്രതീക്ഷ ഉണര്‍ത്തി വിദേശകാര്യ മന്ത്രിതല ചര്‍ച്ച പുനരാരംഭിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരസ്പര ബന്ധം വീണ്ടെടുക്കാന്‍ ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിടണമെന്ന് ഇരു നേതാക്കളും തീരുമാനിക്കുകയായിരുന്നു.
ഭൂട്ടാന്‍ ഹൗസില്‍ ഇരുനേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നു. ഭീകരത, കാശ്മീര്‍, സിയാച്ചിന്‍ തുടങ്ങി നിലവിലുള്ള എല്ലാ തര്‍ക്ക [...]

സെന്‍സെക്സ് 123 പോയിന്റ് ഉയര്‍ന്നു

സെന്‍സെക്സ് 123 പോയിന്റ് ഉയര്‍ന്നു

മുംബൈ : ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍ വിഭാഗത്തിലെ ഓഹരികളുടെ കോണ്‍ട്രാക്റ്റ് അവസാനത്തിലെത്തിയ ഇന്നലെ സെന്‍സെക്സ് 123 പോയിന്റ് നേട്ടത്തോടെ 17503 ല്‍ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 38 പോയിന്റ് ഉയര്‍ന്ന് 5254 ലാണ് വ്യാപാരം നിര്‍ത്തിയത്.

മുംബൈയില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ കൊല്ലപ്പെട്ട നിലയില്‍

മുംബൈയില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ കൊല്ലപ്പെട്ട നിലയില്‍

താനെ : മുംബൈയിലെ താനയില്‍നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ബബോള ഗ്രാമത്തില്‍ വൃദ്ധ പുരോഹിതനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വാസയിലെ സെന്റ് പീറ്റേഴ്സ് പള്ളിയിലെ മുന്‍ വികാരി ഫാ. പീറ്റര്‍ ബംബച്ച (74) യാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കൂര്‍ത്ത ആയുധംകൊണ്ട് നിരവധി തവണ കുത്തേറ്റിട്ടാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

ടെലഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍

ടെലഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യസുരക്ഷാപരമായ കാരണങ്ങളാല്‍ ചിലപ്പോള്‍ ചില ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി പി. ചിദംബരം രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റേയും ടെലഫോണ്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ ആരേയും അധികാരപ്പെടുത്തിയിട്ടില്ല. അങ്ങനെ ആരെങ്കിലും അനധികൃതമായി ചെയ്തിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും ചിദംബരം പറഞ്ഞു.

കൈക്കൂലി : കേന്ദ്ര അഭ്യന്തര ജോയിന്റ് സെക്രട്ടറി അറസ്റ്റില്‍

കൈക്കൂലി : കേന്ദ്ര അഭ്യന്തര ജോയിന്റ് സെക്രട്ടറി അറസ്റ്റില്‍

ന്യൂഡല്‍ഹി : കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിലെ ജോ. സെക്രട്ടറി ഒ. രവിയെ സിബിഐ അറസ്റ്റ് ചെയ്തു. 340 കോടി രൂപയുടെ എക്സൈസ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണിത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 6 ആയി. രവിയുടെ അനധികൃത സമ്പാദ്യം സൂക്ഷിച്ചുവെന്ന ആരോപണം നേരിടുന്ന സുഹൃത്ത് രാകേഷ് രസ്തോകിയും ഇക്കൂട്ടത്തില്‍ പെടുന്നു. 1983 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് രവി.

ട്വന്റി20 ലോകകപ്പ് ഇന്നുമുതല്‍

ട്വന്റി20 ലോകകപ്പ് ഇന്നുമുതല്‍

ഗയാന : ട്വന്റി20 ലോകകപ്പിന് വെസ്റ്റിന്‍ഡീസില്‍ ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ ന്യൂസിലാന്‍ഡ് കഴിഞ്ഞ ടൂര്‍ണ്ണമെന്റലിലെ ഫൈനലിസ്റ്റുകളായ ശ്രീലങ്കയുമായി ഏറ്റുമുട്ടും. ആതിഥേയരായ വെസ്റ്റിന്‍ഡീസും

ബയറണ്‍ ഫൈനലില്‍

ബയറണ്‍ ഫൈനലില്‍

ലിയോണ്‍ : ബാര്‍സലോണയുടെ കൈമെയ് മറന്ന ആക്രമണത്തെ ഒരു ഗോളില്‍ ഒതുക്കി ഇന്റര്‍മിലാന്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു. ബാര്‍സലോണയുടെ തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന രണ്ടാംപാത സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ആദ്യപാതത്തില്‍ നേടിയ 3-1 ന്റെ ജയം ഇറ്റാലിയന്‍ ചാമ്പ്യന്മാരെ ഫൈനലിലേക്ക് നയിച്ചു. പ്രതിരോധക്കാരന്‍ ജൊറാള്‍ഡ് പിക്കോയാണ് 84-ാം മിനിറ്റില്‍ ബാര്‍സയുടെ ഗോള്‍ നേടിയത്. നാലുവട്ടം യൂറോപ്യന്‍ ചാമ്പ്യന്‍മാരായിട്ടുള്ള ബയറണ്‍ ഏറ്റവുമൊടുവില്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമക്കിയത് 2001 ലാണ്. മെയ് 22 ന് [...]

എഎഫ്സി കപ്പ് : ചര്‍ച്ചിലിന് തോല്‍വി

എഎഫ്സി കപ്പ് : ചര്‍ച്ചിലിന് തോല്‍വി

കുവൈറ്റ് സിറ്റി : എഎഫ്സി കപ്പ് ഫുട്ബോളില്‍ ഐലീഗ് ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്സിന് നാണംകെട്ട തോല്‍വി. ചാമ്പ്യന്മാരായ കുവൈറ്റ് എഫ്സി ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഗോവന്‍ ടീമിനെ മുക്കിത്താഴ്ത്തിയത്. ഗ്രൂപ്പില്‍നിന്ന് ചര്‍ച്ചില്‍ നേരത്തെ പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. ജയത്തോടെ കുവൈറ്റ് ടീം ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനും വന്‍തോല്‍വി നേരിട്ടു. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ലെബനീസ് ക്ലബ്ബ് അല്‍ നെജ്മെ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചത്.

മെല്‍ബണില്‍ ഗീവര്‍ഗീസിന്റെ തിരുന്നാള്‍

മെല്‍ബണില്‍ ഗീവര്‍ഗീസിന്റെ തിരുന്നാള്‍

മെല്‍ബണ്‍ : മെല്‍ബണ്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ വാര്‍ഷികവും വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും മെയ് 2 ന് ആഘോഷിക്കുന്നു. ഇതിനായി വികാരി ഫാ. ബേബി തോമാസിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ കമ്മിറ്റി ക്രമീകരണങ്ങള്‍ നടത്തിവരുന്നു. മെയ് 2 ഞായറാഴ്ച 3 മണിക്ക് സെന്റ് അഫ്രം സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍വെച്ച് (2 ജെഫ്രി സ്ട്രീറ്റ് റിസര്‍വെയര്‍) ഫാ. ഗീവര്‍ഗീസ് വലിയപറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാനയും തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥന, റാസ, നേര്‍ച്ചവിളമ്പ്, സ്നേഹവിരുന്ന്, ലേലം എന്നിവയും നടക്കും. [...]

പ്രവാസികള്‍ക്ക് ബോധവല്‍ക്കരണം നടത്തും : ഖത്തര്‍ അംബാസിഡര്‍

പ്രവാസികള്‍ക്ക് ബോധവല്‍ക്കരണം നടത്തും : ഖത്തര്‍ അംബാസിഡര്‍

ഖത്തര്‍ : പ്രവാസി ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങളുടേയും ക്ഷേമപദ്ധതികളേയും കുറിച്ച് പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാല്‍ വാദ്വ പറഞ്ഞു. ഖത്തറിലെത്തിയ മുസ്ലീംലീഗ് നേതാവ് അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി എംഎല്‍എയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസിഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിലെ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും ഇന്ത്യ ഗവണ്‍മെന്റിന്റേയും സംസ്ഥാന സര്‍ക്കാരുകളുടേയും പദ്ധതികളെക്കുറിച്ച് അജ്ഞരാണ്. പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ഇന്‍ഷൂറന്‍സ് പദ്ധതിയെക്കുറിച്ച് പദ്ധതികളില്‍ പങ്കാളിയായവര്‍പോലും ബോധവാന്മാരല്ല. വിദേശത്തുവെച്ച് മരണപ്പെട്ടാല്‍ ലഭ്യമാകുന്ന നോര്‍ക്ക മുഖേനയുള്ള സഹായത്തിനുപോലും പലരും [...]

ഇന്ത്യ-പാക് ബന്ധം വീണ്ടും മുന്നോട്ട് : ഡോ. മന്‍മോഹന്‍സിങ്ങും ഗിലാനിയും കൂടിക്കാഴ്ച നടത്തി

ഇന്ത്യ-പാക് ബന്ധം വീണ്ടും മുന്നോട്ട് : ഡോ. മന്‍മോഹന്‍സിങ്ങും ഗിലാനിയും കൂടിക്കാഴ്ച നടത്തി

തിബു : ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പ്രതീക്ഷ ഉണര്‍ത്തി വിദേശകാര്യ മന്ത്രിതല ചര്‍ച്ച പുനരാരംഭിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരസ്പര ബന്ധം വീണ്ടെടുക്കാന്‍ ചര്‍ച്ചയുടെ വാതിലുകള്‍ തുറന്നിടണമെന്ന് ഇരു നേതാക്കളും തീരുമാനിക്കുകയായിരുന്നു.
ഭൂട്ടാന്‍ ഹൗസില്‍ ഇരുനേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ച തികച്ചും സൗഹൃദപരമായിരുന്നു. ഭീകരത, കാശ്മീര്‍, സിയാച്ചിന്‍ തുടങ്ങി നിലവിലുള്ള എല്ലാ തര്‍ക്ക വിഷയങ്ങളിലും [...]

Advertisement

മറ്റു വാര്‍ത്തകള്‍