Archive for ‘May, 2010’

വെടിവെയ്‌പ്: ശ്രീശ്രീ രവിശങ്കറായിരുന്നില്ല ലക്ഷ്യം

വെടിവെയ്‌പ്: ശ്രീശ്രീ രവിശങ്കറായിരുന്നില്ല ലക്ഷ്യം

ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തിന് സമീപമുണ്ടായ വെടിവെയ്പ് യഥാര്‍ഥത്തില്‍ രവിശങ്കറിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പറയാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി പി.ചിദംബരം. ശ്രീ ശ്രീ രവിശങ്കറും അദ്ദേഹത്തിന്റെ അകമ്പടി വാഹനവും കടന്നുപോയി അഞ്ച് മിനിറ്റിന് ശേഷമാണ് വെടിവെയ്പുണ്ടായത്. രവിശങ്കറിന്റെ രണ്ട് അനുയായികള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് ഇതുവരെ ലഭിച്ച സൂചനയെന്ന് ചിദംബരം വ്യക്തമാക്കി.
ശ്രീ ശ്രീ രവിശങ്കര്‍ ആശ്രമത്തില്‍ നിന്ന് കാറില്‍കയറി മടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞായിരുന്നു വെടിവെയ്പ്. അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. [...]

കെ.സി.എ.എം രക്തദാന ക്യാമ്പ് ജൂണ്‍ 8 ന്‌

കെ.സി.എ.എം രക്തദാന ക്യാമ്പ് ജൂണ്‍ 8 ന്‌

മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (കെ.സി.എ.എം) രക്തദാന ക്യാമ്പ് ജൂണ്‍ 8 ചൊവ്വാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ ഫോറം ഹാളിലാണ് ക്യാമ്പ്. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.30 വരെയും 5.30 മുതല്‍ 7.30 വരെയുമുള്ള രണ്ട് സെക്ഷനുകളായാണു ക്യാമ്പ് നടക്കുക. രക്തം ദാനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെപ്പറയുന്ന നമ്പറുകളില്‍ വിളിക്കുക.
ബിജു ആന്റണി ; 07809295451,01614370761, ജോജി ജോസഫ്; 07915080287,01619980119

ജയറാമിന് വിയന്നയില്‍ സ്വീകരണം

ജയറാമിന് വിയന്നയില്‍ സ്വീകരണം

യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി വിയന്നയില്‍ എത്തിയ സിനിമാതാരം ജയറാമിന് ‘കലാവിയന്ന’യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. പ്രോസി മള്‍ട്ടികള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ കലാവിയന്നയുടെ പ്രസിഡന്റ് ബോസ് മണിയംപാറയില്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡെന്നീസ് ചിറയത്ത് ഉപഹാരം നല്‍കി ജയറാമിനെ ആദരിച്ചു. പ്രിന്‍സ് പള്ളിക്കുന്നേല്‍, ജോഷി ചെറുകാട്ട്, ബിന്ദു ജോണ്‍, ടോമി പീടികപറമ്പില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്വീകരണത്തിന് ജയറാം നന്ദി പറഞ്ഞു.

കേരളത്തിന്റെ പാഠ്യപദ്ധതിയില്‍ കളരിപ്പയറ്റും

കേരളത്തിന്റെ പാഠ്യപദ്ധതിയില്‍ കളരിപ്പയറ്റും

കേരളത്തിന്റെ പാഠ്യപദ്ധതിയില്‍ കളരിപ്പയറ്റ് ഉള്‍പ്പെടുത്തിക്കഴിഞ്ഞു. കാസര്‍ഗോഡ് ദേശീയ പ്രാധാന്യമുള്ള കളരി അക്കാദമി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പാഠ്യപദ്ധതിയില്‍ കളരിപ്പയറ്റ് കൂടി ഉള്‍പ്പെടുത്തുന്നത്. ഇതിലേക്കായി ഗുരുക്കന്മാരെ തിരഞ്ഞെടുക്കാനായി സ്പോര്‍ട്സ് കൗണ്‍സിലും കേരള കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായി കളരിപ്പയറ്റ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ സംസ്ഥാനതല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ മികവു പ്രകടിപ്പിച്ചവരെയും കളരി ഗുരുക്കന്മാരെയും ഉള്‍പ്പെടുത്തിയാണ് ക്യാമ്പ്. ഇതില്‍ മികവു തെളിയിക്കുന്നവരുടെ പാനലില്‍ നിന്നാണ് കളരി അധ്യാപകരെ തെരെഞ്ഞെടുക്കുക.
മൂന്നു മേഖലകളിലായി സംഘടിപ്പിച്ച ക്യാമ്പുകള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരത്ത് [...]

ഫെയ്സ്ബുക്ക് മുന്നില്‍

ഫെയ്സ്ബുക്ക് മുന്നില്‍

ഏപ്രിലില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച വെബ്സൈറ്റ് ഫെയ്സ്ബുക്ക് ആണ്. സെര്‍ച്ച് എന്‍ജിന്‍ ഗൂഗിള്‍ സമാഹരിച്ച കണക്കുകളിലാണ് ഫെയ്സ്ബുക്ക് മുന്നിലെത്തിയിരിക്കുന്നത്. 1000 വെബ്സൈറ്റുകളുടെ ലിസ്റ്റില്‍ 540 ദശലക്ഷം സന്ദര്‍ശകരുമായാണ് ഈ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റ് ഒന്നാം സ്ഥാനമുറപ്പിച്ചിരിക്കുന്നത്. സന്ദര്‍ശകരുടെ എണ്ണത്തില്‍ ഫെയ്സ്ബുക്കിന് തൊട്ടടുത്ത് നില്‍ക്കുന്നത് യാഹൂ ഡോട്ട് കോമാണ്. 490 ദശലക്ഷം പേരാണ് ഏപ്രിലില്‍ യാഹൂ സന്ദര്‍ശിച്ചത്. സെര്‍ച്ച് എന്‍ജിന്‍ ലൈവ് ഡോട്ട് കോം, ഡിക്ഷണറി ആന്‍ഡ് എന്‍സൈക്ലോപീഡിയ സൈറ്റായ വിക്കിപീഡിയ ഡോട്ട് കോം, എംഎസ്എന്‍ ഡോട്ട് [...]

ബംഗ്ളാദേശും ഫെയ്സ് ബുക്ക് നിരോധിച്ചു

ബംഗ്ളാദേശും ഫെയ്സ് ബുക്ക് നിരോധിച്ചു

ധാക്ക : ബംഗ്ളാദേശില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ ഫെയ്സ്ബുക്ക് നിരോധിച്ചു. പ്രവാചകനെ നിന്ദിക്കുന്ന കാരിക്കേച്ചറുകളും രാജ്യത്തെ നേതാക്കളെ അപമാനിക്കുന്ന ചിത്രത്തില്‍ സെറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ഇക്കാര്യം ബംഗ്ളാദേശ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടെലികമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി സ്റ്റാര്‍ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാം വിരുദ്ധത പ്രസിദ്ധീകരിക്കുന്നതിനെതിരെ പാക്കിസ്ഥാനും കഴിഞ്ഞ ആഴ്ച ഫെയ്സ് ബുക്ക് നിരോധിച്ചിരുന്നു.

ബംഗ്ളാദേശും ഫെയ്സ് ബുക്ക് നിരോധിച്ചു

ബംഗ്ളാദേശും ഫെയ്സ് ബുക്ക് നിരോധിച്ചു

ധാക്ക : ബംഗ്ളാദേശില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റായ ഫെയ്സ്ബുക്ക് നിരോധിച്ചു. പ്രവാചകനെ നിന്ദിക്കുന്ന കാരിക്കേച്ചറുകളും രാജ്യത്തെ നേതാക്കളെ അപമാനിക്കുന്ന ചിത്രത്തില്‍ സെറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ഇക്കാര്യം ബംഗ്ളാദേശ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടെലികമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി സ്റ്റാര്‍ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാം വിരുദ്ധത പ്രസിദ്ധീകരിക്കുന്നതിനെതിരെ പാക്കിസ്ഥാനും കഴിഞ്ഞ ആഴ്ച ഫെയ്സ് ബുക്ക് നിരോധിച്ചിരുന്നു.

ഇസ്രായേല്‍ ആണവ മുങ്ങിക്കപ്പല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക്

ഇസ്രായേല്‍ ആണവ മുങ്ങിക്കപ്പല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക്

ജറുസലേം : ആണവ മിസൈല്‍ വഹിക്കുന്ന മൂന്ന് മുങ്ങിക്കപ്പലുകള്‍ ഇസ്രായേല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ വിന്യസിക്കുന്നു. ഡോള്‍ഫിന്‍, ടെക്കൂമ, ലെവ്യതാന്‍ എന്നീ മുങ്ങിക്കപ്പലുകള്‍ ഈ മേഖലയിലേക്ക് നീങ്ങിത്തുടങ്ങിയതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫില്‍ നിരീക്ഷണം നടത്തിയ കപ്പലുകളാണ് പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നത്.

രോഹിത് ഇന്ത്യയുടെ മാനം കാത്തു

രോഹിത് ഇന്ത്യയുടെ മാനം കാത്തു

ബുലവായോ : ത്രിരാഷ്ട്ര കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ആദ്യമത്സരത്തില്‍ സിബാബ്വെയോടേറ്റ തോല്‍വിക്ക് ഇന്ത്യ ശ്രീലങ്കയോട് പകരംവീട്ടി. രോഹിത് ശര്‍മ്മ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച‌്വറി നേടിയപ്പോള്‍ ഇന്ത്യക്ക് 7 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ആദ്യം

ട്വിറ്റര്‍ : ബ്രിട്ടീഷ് മന്ത്രിക്ക് താക്കീത്

ട്വിറ്റര്‍ : ബ്രിട്ടീഷ് മന്ത്രിക്ക് താക്കീത്

ലണ്ടന്‍ : ഭരണകാര്യവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വിവാദ പോസ്റ്റിങ്ങുകള്‍ നടത്തിയ ജൂനിയര്‍ ബ്രിട്ടീഷ് മന്ത്രിക്ക് താക്കീത്. തന്റെ മുകളിലുള്ള മന്ത്രിമാരെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വനിതാ മന്ത്രിക്ക് വിനയായതെന്ന് ഡെയ്ലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പൊതുകാര്യങ്ങള്‍ വിഷയമാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ അഭ്യന്തര മന്ത്രാലയം മറ്റ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഷാങ്ഹായ്യില്‍ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഷാങ്ഹായ്യില്‍ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഷാങ്ഹായ് : ചൈനയിലെ ഷാങ്ഹായില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അനാച്ഛാദനം ചെയ്തു. ഷാങ്ഹായിലെ മാവോമിങ്-നാന്‍ചാങ് റോഡുകള്‍ ചേരുന്ന ജംഗഷനിലാണ് പ്രതിമ സ്ഥാപിച്ചത്. ചൈനയിലെ വാണിജ്യ കേന്ദ്രമായ ഈ നഗരത്തിലേക്ക് ടാഗോര്‍ നടത്തിയ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ഹമാണിത്.

കര്‍ണ്ണാടകത്തില്‍ ബസ്സിന് തീപിടിച്ച് 30 മരണം

കര്‍ണ്ണാടകത്തില്‍ ബസ്സിന് തീപിടിച്ച് 30 മരണം

ബാംഗ്ളൂര്‍ : കര്‍ണ്ണാടകത്തില്‍ ചിത്രദുര്‍ഗ്ഗക്ക് സമീപം ചല്ലക്കൊരയില്‍ ബസ് കത്തിയമര്‍ന്നു. 15 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 30 പേര്‍ വെന്തുമരിച്ചു. പരുക്കേറ്റ 26 പേരില്‍ 3 പേരുടെ നില ഗുരുതരമാണ്. 4 യാത്രക്കാര്‍ മാത്രമാണ് ബസ്സില്‍നിന്ന് ചാടി രക്ഷപ്പെട്ടത്. എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിന് ഡ്രൈവര്‍ ശ്രമിച്ചതാണ് ബസ് ബാരിക്കേടില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് തീപിടിക്കാന്‍ ഇടയായത്. ഗുല്‍ബര്‍ഗയിലെ സൂരാപൂറില്‍നിന്ന് ബാംഗ്ളൂരിലേക്ക് വരികയായിരുന്ന ഉത്തരപൂര്‍വ്വ കര്‍ണ്ണാടക ആര്‍ടിസി ബസ്സാണ് പുലര്‍ച്ചെ 2.30 ഓടെ അപകടത്തില്‍പ്പെട്ടത്.

ശ്രീ രവിശങ്കറിനുനേരെ വധശ്രമം

ശ്രീ രവിശങ്കറിനുനേരെ വധശ്രമം

ബംഗളൂരു : ജീവനകലയുടെ ആചാര‌്യന്‍ ശ്രീ രവിശങ്കറിനു നേരെ വധശ്രമം. ബാംഗ്ളൂരിലെ കനകപുര ആശ്രമത്തില്‍ പ്രാര്‍ത്ഥനായോഗം കഴിഞ്ഞുമടങ്ങിയ രവിശങ്കറിന്റെ വാഹനവ്യൂഹത്തിനുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രവിശങ്കറിന്റെ അനുയായിക്ക് പരിക്കുപറ്റി. രവിശങ്കര്‍ സുരക്ഷിതനാണെന്ന് ആശ്രമ അധികൃതര്‍ അറിയിച്ചു.

എയര്‍ഹോസ്റ്റസിനെ മാനഭംഗപ്പെടുത്തിയ പൈലറ്റ് റിമാന്‍ഡില്‍

എയര്‍ഹോസ്റ്റസിനെ മാനഭംഗപ്പെടുത്തിയ പൈലറ്റ് റിമാന്‍ഡില്‍

മുംബൈ : എയര്‍ഹോസ്റ്റസിനെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ജെറ്റ് എയര്‍വേസ് കോ-പൈലറ്റിനെ കോടതി റിമാന്‍ഡ് ചെയ്തു. വരുണ്‍ അഗര്‍വാള്‍ (29) നെയാണ് ജൂണ്‍ 5 വരെ അന്തേരി മെട്രാപോളിറ്റന്‍ കോടതി റിമാന്‍ഡ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി 22 കാരിയായ എയര്‍ഹോസ്റ്റസിനെ വിവിധ സ്ഥലങ്ങളില്‍വെച്ച് പലപ്രാവശ്യം പീഡിപ്പിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. മുംബൈ സബര്‍ബന്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് പൈലറ്റിനെ അറസ്റ്റ് ചെയ്തത്.

ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് സമാധാനപരം

ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് സമാധാനപരം

കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ നഗരസഭകളില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. അങ്ങിങ്ങായി ആക്രമണങ്ങള്‍ ഉണ്ടായി. 81 നഗരസഭകളിലായി 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കൊല്‍ക്കത്ത നഗരസഭയില്‍ 72 ശതമാനമാണ് പോളിംഗ്. തെരഞ്ഞെടുപ്പില്‍ കലാപമുണ്ടാകുമെന്നും വര്‍ഗ്ഗീയ ലഹള നടക്കുമെന്നും മമതാ ബാനര്‍ജി പ്രചരിപ്പിച്ചെങ്കിലും ബംഗാളിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് അക്രമ പ്രകോപനങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ജൂണ്‍ 2 നാണ് വോട്ടെണ്ണല്‍.

സെല്‍ഫോണ്‍ റേഡിയേഷന്‍ : ഐസിഎംആര്‍ പഠനം തുടങ്ങി

സെല്‍ഫോണ്‍ റേഡിയേഷന്‍ : ഐസിഎംആര്‍ പഠനം തുടങ്ങി

ന്യൂഡല്‍ഹി : മൊബൈല്‍ ഫോണുകളില്‍നിന്നും സെല്‍ഫോണുകളില്‍നിന്നും റേഡിയോ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പഠനം തുടങ്ങി. കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലും ടവറുകളുടെ സമീപം താമസിക്കുന്നവരിലും ശാരീരിക പ്രശ്നം സൃഷ്ടിക്കുന്നതായി വിദേശരാജ്യങ്ങളിലെ പഠനങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലും പഠനം നടത്താന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ തീരുമാനിച്ചത്. സ്ത്രീകളുടെ ആര്‍ത്തവ ക്രമത്തേയും പുരുഷന്മാരുടെ ബീജങ്ങളുടെ എണ്ണത്തേയും റേഡിയോ തരംഗങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നതായി വിദേശപഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ശാസ്ത്രീയവും സമഗ്രവുമായ പഠനത്തിലൂടെ ഇത്തരം [...]

ഷിബു സോറന്‍ രാജിവെച്ചു

ഷിബു സോറന്‍ രാജിവെച്ചു

റാഞ്ചി : വിശ്വാസവോട്ടെടുപ്പില്‍ പരാജയം ഉറപ്പായതിനെതുടര്‍ന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ രാജിവെച്ചു. ഇന്നലെ രാത്രി ഗവര്‍ണ്ണര്‍ എംഒഎച്ച് ഫറൂക്കിനെ കണ്ട സോറന്‍ രാജിക്കത്ത് കൈമാറുകയായിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനാണ് സാധ്യയേറുന്നത്.

ഖാലിസ്ഥാന്‍ ഭീകരന്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ അറസ്റ്റില്‍

ചണ്ഡിഗഡ് : ഖാലിസ്ഥാന്‍ വിമോചന മുന്നണി ഭീകരന്‍ ബക്ഷിഷ് സിങ് ബാബ അറസ്റ്റില്‍. ദേരാ സച്ചസൗദ മേധാവി ഗുര്‍മിത്റാം റഹീം സിങ്ങിന്റെ വാഹനവ്യൂഹം ബോംബുവെച്ച് തകര്‍ത്ത കേസിലെ മുഖ്യ പ്രതിയാണ് ഇയാള്‍. രണ്ട് വര്‍ഷം മുന്‍പ് കര്‍ണ്ണാലിലുണ്ടായ സ്ഫോടനത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലായി 25 തീവ്രവാദ കേസുകളില്‍ പ്രതിയാണ് ബക്ഷിഷ് ബാബ. ഇയാളുടെ തലയ്ക്ക് 5 ലക്ഷം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു.

രോഹിത് ഇന്ത്യയുടെ മാനം കാത്തു

രോഹിത് ഇന്ത്യയുടെ മാനം കാത്തു

ബുലവായോ : ത്രിരാഷ്ട്ര കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ആദ്യമത്സരത്തില്‍ സിബാബ്വെയോടേറ്റ തോല്‍വിക്ക് ഇന്ത്യ ശ്രീലങ്കയോട് പകരംവീട്ടി. രോഹിത് ശര്‍മ്മ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച‌്വറി നേടിയപ്പോള്‍ ഇന്ത്യക്ക് 7 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 242 റണ്‍സിന് ഓള്‍ ഔട്ടായി. 43.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ ലക്ഷ്യം കടന്നു. 101 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിതിനൊപ്പം 82 റണ്‍സോടെ വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ചവെച്ചു. രോഹിതാണ് മാന്‍ ഓഫ് [...]

ഐപിഎല്‍ വിവാദം : മോഡി ഇന്ന് മറുപടി നല്‍കും

ഐപിഎല്‍ വിവാദം : മോഡി ഇന്ന് മറുപടി നല്‍കും

മുംബൈ : ഇംഗ്ളണ്ട് ആസ്ഥാനമായി റിബല്‍ ക്രിക്കറ്റ് ലീഗിന് ശ്രമിച്ച ആരോപണത്തിന്റെമേല്‍ ബിസിസിഐ നല്‍കിയ രണ്ടാം കാരണം കാണിക്കല്‍ നോട്ടീസിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി ഇന്ന് മറുപടി നല്‍കും. സാമ്പത്തിക അഴിമതിയുള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി ബിസിസിഐ നല്‍കിയ ആദ്യ കാരണം കാണിക്കല്‍ നോട്ടീസിന് 15000 പേജുകളടങ്ങിയ മറുപടിയാണ് മോഡി നല്‍കിയത്. എന്നാല്‍ ഇത്തവണത്തേത് ഭീമന്‍ മറുപടിയായിരിക്കില്ലെന്ന് മോഡിയുടെ നിയമോപദേഷ്ടാവ് അറിയിച്ചു. ഇംഗ്ളണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കെല്‍സ് ക്ലാര്‍ക്കിന്റെ ഇ-മെയിലിന്റെ [...]

Advertisement

മറ്റു വാര്‍ത്തകള്‍