Archive for ‘June, 2010’

കശ്മീര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചു

കശ്മീര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചു

കലാപം തുടരുന്ന കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്ന് വൈകീട്ട് ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി പി.ചിദംബരം , ആഭ്യന്തര മന്ത്രാലയത്തിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും . ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ആഭ്യന്തരമന്ത്രി യോഗത്തില്‍ നല്‍കുമെന്നാണ് കരുതുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ ശങ്കര്‍ മേനോനും ഇന്ന് യോഗത്തില്‍ പങ്കെടുക്കാനാണ് സാധ്യത. കശ്മീരിലെ ഇപ്പോഴത്തെ [...]

വിദ്യാര്‍ത്ഥിസംഘടനകളെ നിരോധിക്കില്ല: കോടിയേരി

വിദ്യാര്‍ത്ഥിസംഘടനകളെ നിരോധിക്കില്ല: കോടിയേരി

കേരളത്തിലെ കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നിയമാനുസൃതമായി കലാലയങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള നിയമപരിരക്ഷ നല്‍കും. ഇതിനായി നിയമനിര്‍മാണം നടത്തും. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഓഫീസുകള്‍ കലാലയങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സി.എം.എസ് കോളേജില്‍ ഹൈക്കോടതി വിധിയനുസരിച്ചാണ് പോലീസ് നടപടിയെടുത്തത്. അവിടെ അക്രമമുണ്ടാക്കിയവരെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ അവര്‍ക്ക് ജാമ്യം അനുവദിച്ചത് പോലീസല്ല, കോടതിയാണ്- അദ്ദേഹം പറഞ്ഞു. കൃത്യനിര്‍വഹണത്തിനിടെ പരിക്കേല്‍ക്കുന്ന പോലീസുകാര്‍ക്ക് വേണ്ടി സഹായനിധി രൂപവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. [...]

തച്ചങ്കരി യാത്രാ വിവാദം : അന്വേഷിക്കാന്‍ ഉത്തരവ്

തച്ചങ്കരി യാത്രാ വിവാദം : അന്വേഷിക്കാന്‍ ഉത്തരവ്

ഐ.ജി ടോമിന്‍ ജെ തച്ചങ്കരിയുടെ വിദേശ യാത്രാ വിവാദം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസായതിനാലാണ് എന്‍.ഐ.എയ്ക്ക് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും ഖത്തര്‍ അംബാസഡറും ആവശ്യപ്പെട്ടിരുന്നു.

ഭോപ്പാല്‍ : മധ്യപ്രദേശ് സര്‍ക്കാര്‍ ഏകാംഗകമ്മിഷനെ നിയമിക്കും

ഭോപ്പാല്‍ : മധ്യപ്രദേശ് സര്‍ക്കാര്‍ ഏകാംഗകമ്മിഷനെ നിയമിക്കും

ഭോപ്പാല്‍ വിഷവാതക ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഏകാംഗകമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൌഹാന്‍. കമ്മിഷന്റെ അന്വേഷണ പരിധി പിന്നീട് തീരുമാനിക്കും. ഹൈക്കോടതി ജഡ്ജിയായിരിക്കും കമ്മിഷന് നേതൃത്വം നല്‍കുക. ഇദ്ദേഹത്തിന്റെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്നും തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ഇരട്ട സ്‌ഫോടനം: രണ്ടു പ്രതികള്‍ പിടികിട്ടാപ്പുള്ളികള്‍

കോഴിക്കോട് ഇരട്ട സ്‌ഫോടനം: രണ്ടു പ്രതികള്‍ പിടികിട്ടാപ്പുള്ളികള്‍

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ രണ്ടു പ്രതികളെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. രണ്ടാം പ്രതി മുഹമ്മദ് അസര്‍, എട്ടാം പ്രതി പി.പി.യൂസഫ് എന്നിവരെയാണ് പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചത്. ഇവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. രണ്ടു പ്രതികളെയും പിടികൂടാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ പ്രത്യേക കോടതിയെ സമീപിച്ചത്.

കവയിത്രി പറവൂര്‍ ബി. ലതികാ നായര്‍ അന്തരിച്ചു

കവയിത്രി പറവൂര്‍ ബി. ലതികാ നായര്‍ അന്തരിച്ചു

കവയിത്രി പറവൂര്‍ ബി. ലതികാ നായര്‍ അന്തരിച്ചു. 64 വയസായിരുന്നു. സംസ്കാരം നാളം രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍. ശ്രദ്ധേയമായ ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുള്ള ലതികാനായര്‍ ഏതാനും നാളുകളായി രോഗശയ്യയിലായിരുന്നു. ആദ്യതാളം, അനുരഞ്ജനം, അംബിക, അന്വേഷണം, ചന്ദനഗന്ധം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഭാരത സ്ത്രീകള്‍ നൂറ്റാണ്ടിലൂടെ എന്ന കൃതി വൈകാതെ പ്രസിദ്ധീകരിക്കും.

പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്നും വിമാനത്താവളത്തിലേക്ക് തുരങ്കം നിര്‍മിക്കുന്നു

പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്നും വിമാനത്താവളത്തിലേക്ക് തുരങ്കം നിര്‍മിക്കുന്നു

വി.ഐ.പി യാത്രയെത്തുടര്‍ന്ന് രാജ്യ തലസ്ഥാനത്തുണ്ടാകുന്ന യാത്രാക്കുരുക്ക് പരിഹരിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നു. ആദ്യഘട്ടത്തില്‍ 7 റെയ്സ് കോഴ്സ് റോഡിലുള്ള പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ നിന്നും തൊട്ടടുത്ത സഫ്ദര്‍ജംഗ് വിമാനത്താവളത്തിലേക്ക് തുരങ്കം നിര്‍മിക്കാനാണ് പദ്ധതി. ഈ വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്റ്റര്‍ വഴിയാണ് ഡല്‍ഹിയിലെ പ്രധാനപരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. വസതിയില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ പലപ്പോഴും നഗരത്തില്‍ പലടിയത്തും ഗതാഗതം തടസപ്പെടുത്തേണ്ടിവരാറുണ്ട്. തുരങ്കം നിര്‍മിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നുണക്കഥയുമായി വിവേക് മലയാളത്തില്‍

നുണക്കഥയുമായി വിവേക് മലയാളത്തില്‍

കോളിവുഡിലെ ഹാസ്യരാജാവ് വിവേക് മലയാളത്തില്‍. ജോണ്‍സന്‍ തങ്കപ്പന്‍ സംവിധാനം ചെയ്യുന്ന നുണക്കഥയെന്ന ചിത്രത്തില്‍ സൂപ്പര്‍ കൊമേഡിയന്‍ ജഗതിയ്‌ക്കൊപ്പമാണ് വിവേക് മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ സിനിമാ മോഹങ്ങളുമായി നടക്കുന്ന ഒരു എസ്‌ഐയുടെ

വൈക്കം മുഹമ്മദ് ബഷീറിന് വെബ്സൈറ്റ്

വൈക്കം മുഹമ്മദ് ബഷീറിന് വെബ്സൈറ്റ്

സാഹിത്യസുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ വെബ്സൈറ്റ്. ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ സഹായത്തോടെ യുഎഫ്എസ് ടെക്നോളജിയാണ് www.vaikommuhamadbasheer.com പുറത്തിറങ്ങുന്നത്. ഉദ്ഘാടനം ജൂലൈ അഞ്ചിന് ബഷീറിന്റെ ചരമവാര്‍ഷികാനുസ്മരണ സമ്മേളനത്തില്‍ കവി ചെമ്മനം ചാക്കോ, ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ എന്നിവര്‍ നിര്‍വഹിക്കും. ബഷീറിന്റെ അത്യപൂര്‍വമായ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് യുഎഫ്എസ് ടെക്നോളജി പ്രോഗ്രാം ഡയറക്ടര്‍ എം.എ. ജാബിര്‍, ബഷീര്‍ സ്മാരക സമിതി സെക്രട്ടറി പി.ജി. ഷാജിമോന്‍ എന്നിവര്‍ അറിയിച്ചു.

ഡേവിഡ് കാമറൂണ്‍ ജൂലൈ 28ന് ഇന്ത്യയിലെത്തും

ഡേവിഡ് കാമറൂണ്‍ ജൂലൈ 28ന് ഇന്ത്യയിലെത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജൂലൈ 28ന് ഇന്ത്യയിലെത്തും. ഇന്ത്യയുമായി വാണിജ്യ മേഖലയിലുള്ള ബന്ധം ശക്തമാക്കാന്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ച നടത്തും. കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശര്‍മയുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നു എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇന്ധനവില വര്‍ധന പിന്‍വലിക്കില്ല : പ്രധാനമന്ത്രി

ഇന്ധനവില വര്‍ധന പിന്‍വലിക്കില്ല : പ്രധാനമന്ത്രി

ഇന്ധനവില വര്‍ധന പിന്‍വലിക്കില്ലെന്നും ഇതു സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് അനിവാര്യമാണെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്. കാനഡയിലെ ടൊറേന്റോയില്‍ ജി-20 ഉച്ചകോടിയില്‍ പങ്കെടുത്തശേഷം മടങ്ങവേ പ്രത്യേക വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവില വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഇതാദ്യമായാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. പെട്രാളിനു പുറമെ ഡീസലിന്റെയും വിലനിയന്ത്രണം എടുത്തുകളയും. പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും സബ്സിഡി സര്‍ക്കാര്‍ നിലനിര്‍ത്തും. എന്നാല്‍, എന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നു പ്രധാനമന്ത്രി പറഞ്ഞില്ല.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സംഘര്‍ഷം, ഒരാള്‍ക്ക് പരിക്ക്‌

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സംഘര്‍ഷം, ഒരാള്‍ക്ക് പരിക്ക്‌

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് സംഘര്‍ഷം. ഒരാള്‍ക്ക് പരിക്കേറ്റു. രോഷാകുലരായ യാത്രക്കാര്‍ ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്തു. ഇന്നു രാവിലെയാണ് സംഭവമുണ്ടായത്. പോലീസെത്തുമ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞു.

ബെനിഞ്ഞോ അക്വിനോ മൂന്നാമന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ്‌

ബെനിഞ്ഞോ അക്വിനോ മൂന്നാമന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ്‌

മുന്‍ പ്രസിഡന്റ് ഗ്ലോറിയാ മക്കാപാഗല്‍ അറോയോയുടെ സാന്നിധ്യത്തില്‍ മനിലയിലെ റിസാല്‍ പാര്‍ക്കില്‍വച്ചു നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ബെനിഞ്ഞോ അക്വിനോ മൂന്നാമന്‍ ഫിലിപ്പീന്‍സിന്റെ 15-മത്തെ പ്രസിഡന്റായി അധികാരമേറ്റു.

വിദ്യാര്‍ത്ഥിസംഘടനകളെ നിരോധിക്കില്ല: കോടിയേരി

വിദ്യാര്‍ത്ഥിസംഘടനകളെ നിരോധിക്കില്ല: കോടിയേരി

കേരളത്തിലെ കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നിയമാനുസൃതമായി കലാലയങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള നിയമപരിരക്ഷ നല്‍കും. ഇതിനായി നിയമനിര്‍മാണം നടത്തും. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഓഫീസുകള്‍ കലാലയങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. – മന്ത്രി വ്യക്തമാക്കി

ന്യൂഡല്‍ഹി ലോകത്തിലെ മികച്ച നാലാമത്തെ നഗരം

ന്യൂഡല്‍ഹി ലോകത്തിലെ മികച്ച നാലാമത്തെ നഗരം

ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ നഗരത്തിനുള്ള ലീ ക‌്വാന്‍ യു വേള്‍ഡ്സിറ്റി പ്രസ് ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിക്കു ലഭിച്ചു. തലസ്ഥാനനഗരിക്കു മാത്രമല്ല, അതിന്റെ നായിക സ്ഥാനത്തുള്ള മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ഇതോടനുബന്ധിച്ചു ബഹുമതി വിശേഷണം ലഭിച്ചു. സിംഗപ്പൂരില്‍ ആരംഭിച്ച ലോക നഗര ഉച്ചകോടിയിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഏറ്റവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള നഗരമായി ഡല്‍ഹിയെ മാറ്റുന്നതില്‍ മുഖ്യമന്ത്രിയുടെ പങ്ക് വളരെ ഉജ്ജ്വലവും നിശ്ചയദാര്‍ഢ്യമാര്‍ന്നതുമാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
ഓസ്ട്രേലിയയിലെ മെല്‍ബണ്‍, ബ്രസീലിലെ കരിറ്റിബ, ബില്‍ബാവോ എന്നിവയാണ് ന്യൂഡല്‍ഹിക്കു [...]

150 താലിബാന്‍കാരെ സൈന്യം കൊലപ്പെടുത്തി

150 താലിബാന്‍കാരെ സൈന്യം കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ യുഎസ്, അഫ്ഗാന്‍ സൈനികര്‍ സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 150 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. സൗത്ത് വസിറിസ്ഥാനിലെ പാക് സൈനിക നടപടിയില്‍ നിന്നു രക്ഷപ്പെടാന്‍ അതിര്‍ത്തി കടന്നെത്തിയവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

റഷ്യന്‍ ചാരശൃംഖല യുഎസ് തകര്‍ത്തു; 11 പേര്‍ പിടിയില്‍

റഷ്യന്‍ ചാരശൃംഖല യുഎസ് തകര്‍ത്തു; 11 പേര്‍ പിടിയില്‍

റഷ‌്യക്കു വേണ്ടി ചാരപ്പണി നടത്തിയതിന് പത്തു പേരെ കഴിഞ്ഞദിവസം എഫ്ബിഐ അറസ്റ്റുചെയ്തു. ഒരാള്‍ സൈപ്രസില്‍ പിടിയിലായി. 11 പേര്‍ക്കെതിരേ ന്യൂയോര്‍ക്കിലെ ഡിസ്ട്രിക്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അണ്വായുധങ്ങള്‍, വിദേശനയം എന്നിവ സംബന്ധിച്ചുള്ള രഹസ്യം ചോര്‍ത്തുകയായിരുന്നു ഇവരുടെ ദൗത്യം. സിഐഎയില്‍ ചേരുന്നവരെ സംബന്ധിച്ച വിവരങ്ങളും ചോര്‍ത്തിയെടുക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. കെജിബിയുടെ പിന്‍ഗാമിയായ റഷ്യന്‍ രഹസ്യപ്പോലീസ് സംഘടന എസ്വിആറാണ് ഇവരെ പരിശീലനം നല്‍കി യുഎസിലേക്ക് അയച്ചതെന്ന് എഫ്ബിഐ പറഞ്ഞു. ഏറെ നാളുകള്‍ ദീര്‍ഘിച്ച അന്വേഷണത്തിനൊടുവിലാണ് ചാരശൃംഖല തകര്‍ക്കാനായതെന്ന് യുഎസ് അധികൃതര്‍ [...]

ജനറല്‍ മക്ക്രിസ്റ്റല്‍ റിട്ടയര്‍ ചെയ്യുന്നു

ജനറല്‍ മക്ക്രിസ്റ്റല്‍ റിട്ടയര്‍ ചെയ്യുന്നു

ഒബാമ ഭരണകൂടത്തെ അധിക്ഷേപിച്ചതിന് അഫ്ഗാനിസ്ഥാനിലെ യുഎസ് കമാന്‍ഡര്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട ജനറല്‍ സ്റ്റാന്‍ലി മക്ക്രിസ്റ്റല്‍ സൈനിക സേവനം അവസാനിപ്പിക്കുന്നു. റിട്ടയര്‍മെന്റിനുള്ള അപേക്ഷ അദ്ദേഹം വൈകാതെ സമര്‍പ്പിക്കുമെന്ന് ഒരു സൈനിക വക്താവ് പറഞ്ഞു.

ഷൂട്ടൗട്ടില്‍ ജപ്പാനെ പുറത്താക്കി പരാഗ്വെ ക്വാര്‍ട്ടറില്‍

ഷൂട്ടൗട്ടില്‍ ജപ്പാനെ പുറത്താക്കി പരാഗ്വെ ക്വാര്‍ട്ടറില്‍

ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ പുറത്താക്കി പരാഗ്വെ ക്വാര്‍ട്ടറില്‍. പ്രീ-ക്വാര്‍ട്ടറില്‍ ഇന്നലെ ജപ്പാനെ 5-3 നാണ് പരാഗ്വെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ വിധി പെനാല്‍റ്റി

മഅദനിയുടെ ജാമ‌്യാപേക്ഷയില്‍ വാദം ഏഴിലേക്കു മാറ്റി

മഅദനിയുടെ ജാമ‌്യാപേക്ഷയില്‍ വാദം ഏഴിലേക്കു മാറ്റി

ബാംഗളൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ‌്യാപേക്ഷയില്‍ തുടര്‍വാദം കേള്‍ക്കുന്നതു ബാംഗളൂര്‍ അതിവേഗ സെഷന്‍സ് കോടതി ജൂലൈ ഏഴിലേക്കു മാറ്റി. ഇതു മൂന്നാം തവണയാണ് കോടതി മഅദനിയുടെ ജാമ‌്യപേക്ഷ പരിഗണിക്കുന്നതു മാറ്റുന്നത്. ബാംഗളൂരില്‍ സ്ഫോടനം നടത്തുന്നതിനെക്കുറിച്ചു മുഖ്യസൂത്രധാരന്‍ മലപ്പുറം ചെട്ടിപ്പടി സ്വദേശി ഉമ്മര്‍ഫാറൂഖും തടിയന്റവിട നസീറുമായി മഅദനി ഇവിടെവച്ച് ഗൂഢാലോചന നടത്തിയിരുന്നുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ ജഡ്ജി വടവട്ടി ശ്രീകാന്ത് നിര്‍ദേശിച്ചു. [...]

Advertisement

മറ്റു വാര്‍ത്തകള്‍