Archive for ‘July, 2010’

മാധ്യമപ്രവര്‍ത്തകന്‍ കെ.പി കൃഷ്ണനുണ്ണി അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ കെ.പി കൃഷ്ണനുണ്ണി അന്തരിച്ചു

ദീര്‍ഘകാലം പി.ടി.ഐ ലേഖകനായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി കൃഷ്ണനുള്ളി (92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കെ.പി.കെ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം. രണ്ടാംലോക മഹായുദ്ധ കാലത്ത് 1942ല്‍ കൊളംബോയില്‍ റോയിറ്റേഴ്സിലാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1949ല്‍ പി. ടി. ഐയില്‍ ചേര്‍ന്നു. മകന്‍ കെ. അശോക്കുമാര്‍ ടൈംസ്ഓഫ്ഇന്‍ഡ്യ ഗ്രൂപ്പ് വൈസ്പ്രസിഡന്റാണ്, രണ്ട് പെണ്‍മക്കളുണ്ട്.

യുവജനങ്ങളുടേയും കായിക താരങ്ങളുടേയും ഉയര്‍ച്ച ലക്ഷ്യം : വി സുരേന്ദ്രന്‍ പിള്ള

യുവജനങ്ങളുടേയും കായിക താരങ്ങളുടേയും ഉയര്‍ച്ച ലക്ഷ്യം : വി സുരേന്ദ്രന്‍ പിള്ള

കേരളത്തിലെ യുവജനങ്ങളുടെ ക്ഷേമത്തിനും കായിക താരങ്ങളുടെ ഉയര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നിയുക്ത സ്പോര്‍ട്സ്-യുവജനകാര്യ വകുപ്പ് മന്ത്രി വി സുരേന്ദ്രന്‍ പിള്ള. നാഷണല്‍ ഗെയിംസ് ഭംഗിയായി നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സ്റ്റേഡിയങ്ങളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമം നടത്തും.
കായിക താരങ്ങളുടെ പ്രശ്നങ്ങള്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കും. വളരെ വേഗം തന്നെ അവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കായിക താരങ്ങളുടെ ജോലി സംവരണം ഉയര്‍ത്താന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും. കേരളത്തിലെ യുവജനങ്ങളുടേയും കായിക താരങ്ങളുടേയും [...]

സുരേന്ദ്രന്‍ പിള്ളയ്ക്ക് സ്പോര്‍ട്സ് യുവജനക്ഷേമം

സുരേന്ദ്രന്‍ പിള്ളയ്ക്ക് സ്പോര്‍ട്സ് യുവജനക്ഷേമം

നിയുക്തമന്ത്രി വി.സുരേന്ദ്രന്‍ പിള്ളയ്ക്ക് ഒടുവില്‍ വകുപ്പായി. മന്ത്രി എം.വിജയകുമാര്‍ കൈവശം വച്ചിരുന്ന സ്പോര്‍ട്സ്, യുവജനകാര്യ വകുപ്പാണ് പിള്ളയ്ക്ക് ലഭിക്കുക. പി.ജെ ജോസഫിന്റെ രാജിയെത്തുടര്‍ന്ന് മന്ത്രി തോമസ് ഐസകിന്റെ ചുമതലയിലായിരുന്ന പൊതുമരാമത്ത് വകുപ്പ് പകരം എം.വിജയകുമാറിന് നല്‍കും. എം.വിജയകുമാറിന്റെ നിയമ, തുറമുഖ, പാര്‍ലമെന്ററികാര്യ വകുപ്പില്‍ മാറ്റമില്ല. പൊതുമരാമത്ത് കിട്ടാതിരുന്നതില്‍ നിരാശയില്ലെന്ന് സുരേന്ദ്രന്‍ പിള്ള പ്രതികരിച്ചു. ഏതു വകുപ്പ് കിട്ടിയാലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.ഘടകകക്ഷികളോടുകൂടി ആലോചിച്ചശേഷം വകുപ്പു തീരുമാനിച്ച് മുഖ്യമന്ത്രി [...]

ഖത്തറില്‍ മൊബൈല്‍ നമ്പര്‍ എട്ട് അക്കമാവും

ഖത്തറില്‍ മൊബൈല്‍ നമ്പര്‍ എട്ട് അക്കമാവും

ഖത്തറിലെ മൊബൈല്‍ നമ്പറും ലാന്റ് ഫോണ്‍ നമ്പറും ഇനി മുതല്‍ എട്ട് അക്കമാവും. നിലവില്‍ ഏഴ് അക്കമാണുള്ളത്. അതേ സമയം ഖത്തര്‍ കോഡില്‍ മാറ്റമുണ്ടാവില്ല. ഇപ്പോള്‍ 5ല്‍ ആണ് തുടങ്ങുന്നതെങ്കില്‍ 5 കൂട്ടി കൊടുക്കണം. ഉദാഹരണത്തിനായി 5205447 എന്ന നമ്പര്‍ ഇനി മുതല്‍ 55205447 എന്നായി മാറും.
നാലില്‍ തുടങ്ങുന്ന ലാന്റ് ഫോണ്‍ നമ്പറിന്റെ മുമ്പില്‍ 4 ചേര്‍ത്തി കൊടുക്കുകയും വേണം. ഖത്തറിന്റെ പുറത്തു നിന്ന് വിളിക്കുന്നവര്‍ 00974 എന്ന കോഡ് ചേര്‍ക്കണം.

അല്‍ഫോന്‍സാമ്മയുടേയും സെന്റ് തോമസിന്റേയും തിരുനാള്‍

അല്‍ഫോന്‍സാമ്മയുടേയും സെന്റ് തോമസിന്റേയും തിരുനാള്‍

ബോക്‌സ്ഹില്‍ സെന്റ് പാസ്‌കല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ വി.അല്‍ഫോന്‍സാമ്മയുടേയും സെന്റ് തോമസിന്റേയും തിരുനാള്‍ ഓഗസ്റ്റ് ഏഴിന് ശനിയാഴ്ചആഘോഷിക്കുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും.
2.00 മുതല്‍ 2.30 വരെ ബാന്റുമേളം, 2.30 മുതല്‍ 4.00 വരെ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, 4.30 മുതല്‍ 5.30 വരെ പ്രദക്ഷിണം, ലദീഞ്ഞ് എന്നിവ നടക്കും. തിരുനാളിനോട് അനുബന്ധിച്ച് അടിമ വെയ്ക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.

മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ ഓണാഘോഷം ആഗസ്റ്റ് 21ന്

മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ ഓണാഘോഷം ആഗസ്റ്റ് 21ന്

മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ ഓണാഘോഷം ആഗസ്റ്റ് 21 നു നടക്കും. വാന്റിര്‍ണ 3152, 760 ബെറോണിയ റോഡിലെ ഹംഗേറിയന്‍ കമ്യൂണിറ്റി സെന്ററില്‍ ഉച്ചയ്ക്ക് 12.30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി പത്തരമുതല്‍ പൂക്കളമത്സരം നടക്കും. 12.30 നാണ് ഓണസദ്യ. അതിനുശേഷം വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.
വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ഏഴിനു മുന്‍പ് അസോസിയേഷന്റെ കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. അഞ്ചു ഡോളറാണു പ്രവേശനഫീസ്. അഞ്ചു വയസിനു താഴെ [...]

മലയാള പഠന പ്രചാരണവും സി.ഡി വിതരണവും

മലയാള പഠന പ്രചാരണവും സി.ഡി വിതരണവും

വിദ്യാരംഭം മലയാള പഠനസഹായി നടത്തുന്ന മലയാള പഠന പ്രചാരണവും മലയാളം ട്യൂട്ടര്‍ സി.ഡി വിതരണവും ജൂലായ് 17ന് ഈസ്റ്റ് ബ്രണ്‍സ്‌വിക് പെര്‍ഫഓമിങ് ആര്‍ട്‌സ് സെന്ററില്‍ വെച്ച് നടന്നു. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ സമ്മര്‍ പ്രോഗ്രാമിനോടനുബന്ധിച്ചായിരുന്നു പരിപാടി നടന്നത്.
ഗുരു ദിലീപ്ജി, ജോര്‍ജ് കുര്യന്‍, ജോര്‍ജ് എബ്രഹാം, മാലിനി നായര്‍, സുമാ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അലക്‌സ് കോശി വിളനിലം, ഷീലാ ശ്രീകുമാര്‍, ജോസ് പിന്റോ സ്റ്റീഫന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സിബി ഡേവിഡ് കലാവേദി ഇന്റര്‍നാഷണലിന്റെ [...]

ഡബ്ലിനില്‍ മൈന്‍ഡിന്റെ ഓണാഘോഷം ആഗസ്ത് 22-ന്‌

ഡബ്ലിനില്‍ മൈന്‍ഡിന്റെ ഓണാഘോഷം ആഗസ്ത് 22-ന്‌

ഡബ്ലിനിലെ മലയാളി അസോസിയേഷനായ മൈന്‍ഡിന്റെ മൂന്നാമത് ഓണാഘോഷം ആഗസ്ത് 22-ന് നടക്കും. കാബ്രയിലെ ക്രൈസ്റ്റ് ദി കിംഗ് ഹാളിലാണ് കലാപരിപാടികളും മത്സരങ്ങളും ഓണസദ്യയും നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്‍ഡ്രൂസ് സ്‌കറിയ (0872708682), ജോസ് പോളി (08722644351), ജോയ് ജോര്‍ജ് (0877738370), ജോസ്‌കുട്ടി (0879511315), സുരേഷ് പൊക്കാട്ട് (0872901768)

സ്റ്റീവനേജില്‍ ഫാ.ജോര്‍ജ് പനക്കലിന്റെ ധ്യാനം ആഗസ്ത് 6-ന്‌

സ്റ്റീവനേജില്‍ ഫാ.ജോര്‍ജ് പനക്കലിന്റെ ധ്യാനം ആഗസ്ത് 6-ന്‌

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജോര്‍ജ് പനക്കലിന്റെ ധ്യാനം ആഗസ്ത് 6-ന് സ്റ്റീവനേജില്‍ നടക്കും. സെന്റ് ജോസഫ് ചര്‍ച്ചില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് പരിപാടി. ഫാ ജോണ്‍ പാറോക്കാരന്‍ ശ്രുശ്രൂഷകളര്‍പ്പിക്കും. കുടുംബ നവീകരണം, ആത്മ വിശുദ്ധീകരണം, രോഗ ശാന്തി തുടങ്ങിയവയ്ക്കായാണ് ധ്യാനം നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണി കല്ലടാന്തിയില്‍ (01438359557), സജന്‍ സെബാസ്റ്റിയന്‍ (01438746174)

‘പ്രേമലേഖനം’ പ്രേക്ഷകര്‍ക്ക് നവ്യാനുഭൂതിയായി

‘പ്രേമലേഖനം’ പ്രേക്ഷകര്‍ക്ക് നവ്യാനുഭൂതിയായി

മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മര്‍ ക്യാമ്പില്‍ വെള്ളിയാഴ്ച വൈക്കം മുഹമ്മദ് ബഷീറിന്റെ നാടകമായ പ്രേമലേഖനം അരങ്ങേറിയത് നാടകപ്രേമികള്‍ക്ക് കാഴ്ചയുടെ പുത്തന്‍ അനുഭവമായി. ക്യാമ്പ് സംവിധായകരായി എത്തിയ അമല്‍രാജും ഭാര്യ ലക്ഷ്മി അമല്‍രാജും ആയിരുന്നു സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത പ്രേമലേഖനം അരങ്ങിലെത്തിച്ചത്.ഗ്രീക്ക് നാടക സമ്പ്രദായമായ അരീരന തിയറ്റര്‍ സംവിധാനമായിരുന്നു നാടകത്തിന് ഉപയോഗിച്ചത്. മൈക്ക് ഉപയോഗിക്കാതെ, സംഗീതത്തിന്റെയോ ലൈറ്റുകളുടെയോ അതിപ്രസരമില്ലാതെ അവതരിപ്പിച്ച പ്രേമലേഖനം നാടകം വിവിധ രാജ്യങ്ങളിലായി 98ല്‍പരം വേദികള്‍ പിന്നിട്ടിട്ടുണ്ട്.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍

ഇരുടീമും റണ്‍മല കയറിയ ഇന്ത്യ- ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. നാലാം ദിവസത്തെ സ്കോറായ ഒന്‍പത് വിക്കറ്റിന് 669 റണ്‍സെന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 707 റണ്‍സിന് അവസാനിച്ചു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കന്‍ സ്കോര്‍ മൂന്ന് വിക്കറ്റിന് 129 നില്‍ക്കുമ്പോള്‍ മത്സരം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കിനില്‍ക്കുമ്പോള്‍ ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. 219 റണ്‍സുമായി ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സിന്റെ നെടുംതൂണാകുകയും രണ്ടാം ഇന്നിംഗ്സില്‍ [...]

സൈനയ്ക്കു ഖേല്‍രത്ന

സൈനയ്ക്കു ഖേല്‍രത്ന

ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന ഇന്ത്യന്‍ താരം സൈന നെഹ്വാളിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം നല്‍കാന്‍ ശിപാര്‍ശ. മലയാളികളായ അത്ലറ്റ് ജോസഫ് ഏബ്രഹാമിനും വോളിബോള്‍ താരം കപില്‍ദേവിനും അര്‍ജുന അവാര്‍ഡ് നല്കാനും പി.ടി ഉഷ അധ്യക്ഷയായ ദേശീയ കായിക അവാര്‍ഡ് നിര്‍ണയസമിതി ശിപാര്‍ശ ചെയ്തു.
അത്ലറ്റിക് കോച്ച് എ.കെ കുട്ടിയെ ദ്രോണാചാര്യ അവാര്‍ഡിന് ശിപാര്‍ശ ചെയ്തതായും അറിയുന്നു. അഞ്ചു താരങ്ങളില്‍ നിന്നാണ് ആദ്യമായി ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയാകുന്ന ബാഡ്മിന്റണ്‍ താരമായി സൈനയെ [...]

തമിഴ്നാടിനു ജയം, ബംഗാളിനു സമനില

തമിഴ്നാടിനു ജയം, ബംഗാളിനു സമനില

സന്തോഷ് ട്രോഫിയില്‍ കേരളത്തിനു റെഡ് കാര്‍ഡ് നല്‍കിയ മിസോറാമിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തറപറ്റിച്ചു പൂള്‍ ബിയില്‍ തമിഴ്നാട് ആദ്യ ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ബംഗാളിനെ ഡല്‍ഹി സമനിലയില്‍ തളച്ചു
ബംഗാള്‍-ഡല്‍ഹി മത്സരത്തില്‍ 39-ാം മിനിറ്റില്‍ തൂസിം മന്‍ഗ്വയിലൂടെ ഡല്‍ഹിയാണ് ആദ്യം മുന്നിലെത്തിയത്. കളിയവസാനിക്കാന്‍ മൂന്നു മിനിറ്റുമാത്രം ശേഷിക്കെ ജയന്ത സെന്‍ ആണ് ബംഗാളിനുവേണ്ടി സമനില നേടിയത്. മത്സരത്തില്‍ ബംഗാള്‍ മുന്‍തൂക്കം പുലര്‍ത്തിയെങ്കിലും ആദ്യ പകുതിയില്‍ ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ക്കായില്ല. ഡല്‍ഹിക്കു ലഭിച്ച ഒരേ [...]

ചാള്‍സ് ശോഭരാജിന്റെ ശിക്ഷ നേപ്പാള്‍ സുപ്രീംകോടതി ശരിവച്ചു

ചാള്‍സ് ശോഭരാജിന്റെ ശിക്ഷ നേപ്പാള്‍ സുപ്രീംകോടതി ശരിവച്ചു

ഒരു കൊലപാതകകേസുമായി ബന്ധപ്പെട്ടു 20 വര്‍ഷം കഠിനതടവു വിധിച്ച കീഴ്ക്കോടതി വിധിയ്ക്കെതിരേ കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭരാജ് സമര്‍പ്പിച്ച അപ്പീല്‍ നേപ്പാള്‍ സുപ്രീംകോടതി തള്ളി. കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നു പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളില്‍നിന്ന് സുവ്യക്തമാണെന്നു കോടതി നിരീക്ഷിച്ചു.
നേപ്പാളില്‍വച്ച് അമേരിക്കന്‍ വിനോദസഞ്ചാരി കോണി ജോ. ബ്രൊന്‍സിച്ചിനെ 1975ല്‍ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് കാഠ്മണ്ഡു ജില്ലാ കോടതി 2004ല്‍ ശോഭരാജിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

മെക്സിക്കോയില്‍ മയക്കുമരുന്നു മാഫിയ നേതാവിനെ വധിച്ചു

മെക്സിക്കോയില്‍ മയക്കുമരുന്നു മാഫിയ നേതാവിനെ വധിച്ചു

മെക്സിക്കോയിലെ കുപ്രസിദ്ധവും ശക്തവുമായ സിനലോവ മയക്കുമരുന്നു സംഘത്തിലെ ഉന്നത നേതാവായ ഇഗ്നാസിയോ നച്ചോ കൊറോണലിനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു.
സിനലോവ നേതാവ് ജോക്വിന്‍ ഷോര്‍ട്ടി ഗുസ്മാന്റെ വലംകൈയായാണ് കൊറോണലിനെ വിലയിരുത്തപ്പെടുന്നത്. മെക്സിക്കോയിലെ പടിഞ്ഞാറന്‍ പട്ടണമായ ഗ്വാഡലാജറയില്‍ സൈന്യത്തിന്റെ പ്രത്യേക ദൌത്യസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊറോണല്‍ മരിച്ചത്. ഗുസ്മാന്റെ പിന്‍ഗാമിയായാണ് കൊറോണലിനെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
ജലിസ്കോ സംസ്ഥാനം കേന്ദ്രമാക്കിയായിരുന്നു കൊറോണലിന്റെ പ്രവര്‍ത്തനം. മെക്സിക്കോയ്ക്കു പുറമേ, യുഎസ് സര്‍ക്കാരും കൊറോണലിനെതിരേ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. അമേരിക്ക പ്രഖ്യാപിച്ച അഞ്ചു മില്യണ്‍ ഡോളറിന്റെ ഇനാം നിലവിലുണ്ടായിരുന്നു. [...]

സൊറാബുദീന്‍ ഷേക്ക് വധക്കേസ് ഗുജറാത്തില്‍നിന്നു മാറ്റണമെന്ന് സിബിഐ

സൊറാബുദീന്‍ ഷേക്ക് വധക്കേസ് ഗുജറാത്തില്‍നിന്നു മാറ്റണമെന്ന് സിബിഐ

സൊറാബുദീന്‍ഷേക്ക് വ്യാജ ഏറ്റുമുട്ടല്‍കേസ് ഗുജറാത്തില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. മുന്‍മന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ പ്രതികളായ ഈ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനെതിരേ ഏറെ ബാഹ്യസമ്മര്‍ദങ്ങളുണ്െടന്നും സിബിഐ ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
സൊറാബുദീനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതിന് ദൃക്സാക്ഷിയായ തുള്‍സിറാം പ്രജാപതിയെ മറ്റൊരു വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവവും അന്വേഷിക്കാന്‍ അനുവദിക്കണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ അന്വേഷണറിപ്പോര്‍ട്ട് ജൂലൈ 31നകം സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീംകോടതി സിബിഐക്കു നല്കിയിരുന്ന നിര്‍ദേശം. അതിനാലാണ് ഇതുവരെയുള്ള അന്വേഷണപുരോഗതി സംബന്ധിച്ച [...]

ഓണസമ്മാനമായി 20,507 ടണ്‍ അരി കൂടി : മന്ത്രി തോമസ്

ഓണസമ്മാനമായി 20,507 ടണ്‍ അരി കൂടി : മന്ത്രി തോമസ്

ഓണം, റംസാന്‍ ഉല്‍സവകാലത്ത് കേരളത്തിന് കൂടുതല്‍ അരിയും ഗോതമ്പും നല്‍കാന്‍ തീരുമാനിച്ചതായി ‘ഭക്ഷ്യ, കൃഷി സഹമന്ത്രി പ്രഫ. കെ.വി തോമസ്. സംസ്ഥാനത്തെ 45.46 ലക്ഷം എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം 15 കിലോ ‘ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് പുതിയ കേന്ദ്രതീരുമാനമെന്ന് മന്ത്രി അറിയിച്ചു.
ഈ മാസം മുതല്‍ 20,507 ടണ്‍ അരിയാണ് കിലോഗ്രാമിന് 8.30 രൂപ നിരക്കില്‍ കേരളത്തിന് കൂടുതല്‍ നല്‍കുന്നത്. നിലവില്‍ എപിഎല്‍ വിഹിതമായി 36,056 ടണ്‍ അരിയും 11,777 ടണ്‍ ഗോതമ്പുമാണ് വിഹിതം. ഇനി മുതല്‍ ഇത് [...]

വിലക്കയറ്റം : പാര്‍ലമെന്റ് വീണ്ടും സ്തംഭിച്ചു

വിലക്കയറ്റം : പാര്‍ലമെന്റ് വീണ്ടും സ്തംഭിച്ചു

വിലക്കയറ്റത്തെക്കുറിച്ച് വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ വാശിയില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നാലാം ദിവസവും സ്തംഭിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ ബഹളം രൂക്ഷമായതോടെ ഒരുതവണ നിര്‍ത്തിവച്ച ലോക്സഭയും രാജ്യസഭയും തിങ്കളാഴ്ചവരെ പിരിഞ്ഞു.
വിലക്കയറ്റ വിഷയത്തില്‍ ലോക്സഭയില്‍ 184-ാം ചട്ടപ്രകാരം വോട്ടെടുപ്പോടെ ചര്‍ച്ച വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ചോദ്യോത്തരവേള നിര്‍ത്തിവച്ചു വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍, ഈ വിഷയം പല തവണ സഭ ചര്‍ച്ച ചെയ്തതാണെന്നും ചട്ടം 193 പ്രകാരം വോട്ടെടുപ്പില്ലാതെ ചര്‍ച്ചയാവാമെന്നും സര്‍ക്കാരിനു വേണ്ടി [...]

ടിആര്‍എസ് തെലുങ്കാന തൂത്തുവാരി

ടിആര്‍എസ് തെലുങ്കാന തൂത്തുവാരി

ആന്ധ്ര പ്രദേശിലെ തെലുങ്കാന മേഖലയില്‍ 12 നിയമസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് ഉജ്വല നേട്ടം. 11 സീറ്റും ടിആര്‍എസ് നേടി. ഒരു സീറ്റില്‍ സഖ്യകക്ഷിയായ ബിജെപിക്കാണ് വിജയം. ഭരണകക്ഷിയായ കോണ്‍ഗ്രസിനും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിക്കും വന്‍ പരാജയമാണുണ്ടായത്. മിക്ക മണ്ഡലങ്ങളിലും ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ക്കു കെട്ടിവച്ച കാശു പോയി.
സംസ്ഥാന കോണ്‍ഗ്രസധ്യക്ഷന്‍ ഡി. ശ്രീനിവാസ് നിസാമാബാദ് അര്‍ബന്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടതു കോണ്‍ഗ്രസിനു അങ്ങേയറ്റം ക്ഷീണമായി. തെലുങ്കാന വികാരം ഇപ്പോഴും അതിശക്തമായി തുടരുന്നുവെന്നാണ് [...]

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസാക്കും

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസാക്കും

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 62 ല്‍ നിന്ന് 65 ആക്കി ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. സുപ്രീം കോടതി ജഡ്ജിമാരുടേതിന് സമാനമായി ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായവും ഉയര്‍ത്താന്‍ നിയമകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നല്കിയ ശിപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ വേഗം തീര്‍പ്പു കല്പിക്കുന്നതിനു വേണ്ടിയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ശിപാര്‍ശ ചെയ്തത്. ഇത് നടപ്പിലായാല്‍ രാജ്യത്തെ 21 ഹൈക്കോടതികളിലെ 630 ജഡ്ജിമാര്‍ക്ക് സഹായമാകും. ഈ [...]

Advertisement

മറ്റു വാര്‍ത്തകള്‍