തൃശ്ശൂര്‍ : ഭാര‌്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീപര‌്യന്തം ശിക്ഷ. വെള്ളാങ്കല്ലൂര്‍ വിളയാട് നെച്ചിയില്‍ സുനിലിനെ (42) ആണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ബി. കമല്‍ പാഷ ജീവപര‌്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചത്. 2008 ഒക്ടോബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം. സ്ഥിരമായി മദ‌്യപിച്ച് വഴക്കുണ്ടാക്കുന്ന പ്രകൃതക്കാരനായ ഇയാള്‍ മൂത്ത മകന്‍ വിഷ്ണു തന്റെ കുട്ടിയല്ലെന്ന് പറഞ്ഞ് അടിക്കുക പതിവായിരുന്നു. സംഭവദിവസം മദ‌്യപിച്ചെത്തിയ സുനില്‍ ആദ‌്യം വിഷ്ണുവിനെ വെട്ടുകത്തിയുടെ മാടുകൊണ്ട് അടിക്കുകയും വെട്ടാനോങ്ങുകയും ചെയ്തു. പെട്ടെന്ന് പേടിച്ച് കുടിലിന് പുറത്തേക്കോടിപ്പോയി. അടുത്തവീട്ടുകാരെ വിവരമറിയിച്ച് വിഷ്ണു തിരിച്ചെത്തിയപ്പോള്‍ സുനില്‍ ഭാര‌്യയായ ദേവുവിനെ വെട്ടുകത്തികൊണ്ട് വെട്ടുന്നതാണ് കണ്ടത്. സംഭവത്തിലെ ഏക ദൃക്സാക്ഷിയാണ് മൂത്തമകന്‍ വിഷ്ണു



Do have some sort of email system where your blog posts emailed to me?
Currently we are limited to features of RSS feed updates for which you will require a RSS reader. In time we will surely be implementing email subscribtion for our valuable readers and you will be one of the first to be notified.