പൊതു നിരത്തിലും പാതയോരത്തും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് ഹൈകോടതി നിരോധിച്ചു. നിരോധം നടപ്പാക്കാന്‍ പൊതുമരാമത്ത്,റവന്യൂ,പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. ആലുവ എടയപ്പുറം സ്വദേശി ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അനുമതിയില്ലാതെ പൊതുനിരത്തിലും പാതയോരത്തും യോഗങ്ങള്‍ നടത്തിയാല്‍ പൊലീസ് നടപടി എടുക്കണം. ഗതാഗത തടസ്സത്തിന് കാരണമാകുന്ന സ്‌റ്റേജും മറ്റും നീക്കണം. ഗതാഗത തടസ്സം ഒഴിവാക്കാന്‍ മാത്രമല്ല, ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന പൊതുജനങ്ങളുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് നിരോധ ഉത്തരവെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.



ഇതൊന്നും നമ്മുടെ നാട്ടില്‍ നടപ്പുള്ള കാര്യം അല്ല മാഷെ ! വേറെ വല്ലതും ഉണ്ടെങ്കില്‍ പറ…