ഒന്നിനെതിരേ മൂന്നു ഗോളിന് അര്‍ജന്റീന മെക്സിക്കോയെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ ഇടം പിടിച്ചു. ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീന രണ്ടു ഗോളിന് മുമ്പിലെത്തി. ഒന്നാം പകുതിയുടെ 27 -ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യ വെടിപൊട്ടിച്ചത്. പെനാല്‍റ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലി നൊടുവില്‍ മെസി ഉയര്‍ത്തി നല്‍കിയ പന്ത് കാര്‍ലോസ് ടെവസ് ഹെഡ്ചെയ്ത് മെക്സി ക്കോയുടെ വലകുലുക്കി. 1-0 ന് അര്‍ജന്റീന മുമ്പില്‍. ഏഴു മിനിറ്റിനു ശേഷം മെക്സിക്കോയുടെ പ്രതിരോധ നിരയിലെ പാളിച്ച മുതലെടുത്ത് അര്‍ജന്റീനയുടെ ഗോണ്‍സാലോ ഹിഗ്വിന്‍ ലീഡ് 2-0 ആക്കി. 52 – ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കു വേണ്ടി ടെവസ് വീണ്ടും ഗോള്‍ നേടി. മൂന്നു ഗോളിന് പിന്നില്‍ നിന്നിട്ടും മെക്സിക്കോ 72 -ാം മിനിറ്റില്‍ ഹെര്‍ണാണ്ടസിലൂടെ ഒരു ഗോള്‍ മടക്കി.



Viva ..Viva..Argentina