മെക്സിക്കോയില്‍ മയക്കുമരുന്നു മാഫിയ നേതാവിനെ വധിച്ചു

Posted by Staff Writer on Jul 31st, 2010 and filed under World. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

മെക്സിക്കോയിലെ കുപ്രസിദ്ധവും ശക്തവുമായ സിനലോവ മയക്കുമരുന്നു സംഘത്തിലെ ഉന്നത നേതാവായ ഇഗ്നാസിയോ നച്ചോ കൊറോണലിനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു.

സിനലോവ നേതാവ് ജോക്വിന്‍ ഷോര്‍ട്ടി ഗുസ്മാന്റെ വലംകൈയായാണ് കൊറോണലിനെ വിലയിരുത്തപ്പെടുന്നത്. മെക്സിക്കോയിലെ പടിഞ്ഞാറന്‍ പട്ടണമായ ഗ്വാഡലാജറയില്‍ സൈന്യത്തിന്റെ പ്രത്യേക ദൌത്യസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊറോണല്‍ മരിച്ചത്. ഗുസ്മാന്റെ പിന്‍ഗാമിയായാണ് കൊറോണലിനെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

ജലിസ്കോ സംസ്ഥാനം കേന്ദ്രമാക്കിയായിരുന്നു കൊറോണലിന്റെ പ്രവര്‍ത്തനം. മെക്സിക്കോയ്ക്കു പുറമേ, യുഎസ് സര്‍ക്കാരും കൊറോണലിനെതിരേ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു. അമേരിക്ക പ്രഖ്യാപിച്ച അഞ്ചു മില്യണ്‍ ഡോളറിന്റെ ഇനാം നിലവിലുണ്ടായിരുന്നു.

  • Share/Bookmark

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
Advertisement

മറ്റു വാര്‍ത്തകള്‍