ഒരു കൊലപാതകകേസുമായി ബന്ധപ്പെട്ടു 20 വര്‍ഷം കഠിനതടവു വിധിച്ച കീഴ്ക്കോടതി വിധിയ്ക്കെതിരേ കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭരാജ് സമര്‍പ്പിച്ച അപ്പീല്‍ നേപ്പാള്‍ സുപ്രീംകോടതി തള്ളി. കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നു പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളില്‍നിന്ന് സുവ്യക്തമാണെന്നു കോടതി നിരീക്ഷിച്ചു.
നേപ്പാളില്‍വച്ച് അമേരിക്കന്‍ വിനോദസഞ്ചാരി കോണി ജോ. ബ്രൊന്‍സിച്ചിനെ 1975ല്‍ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് കാഠ്മണ്ഡു ജില്ലാ കോടതി 2004ല്‍ ശോഭരാജിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ചത്.


