രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍

Posted by Staff Writer on Jul 31st, 2010 and filed under Featured, Sports. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

INdia _ SRIlankaഇരുടീമും റണ്‍മല കയറിയ ഇന്ത്യ- ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. നാലാം ദിവസത്തെ സ്കോറായ ഒന്‍പത് വിക്കറ്റിന് 669 റണ്‍സെന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 707 റണ്‍സിന് അവസാനിച്ചു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കന്‍ സ്കോര്‍ മൂന്ന് വിക്കറ്റിന് 129 നില്‍ക്കുമ്പോള്‍ മത്സരം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കിനില്‍ക്കുമ്പോള്‍ ഇരു ക്യാപ്റ്റന്‍മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. 219 റണ്‍സുമായി ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സിന്റെ നെടുംതൂണാകുകയും രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 42 റണ്‍സ് നേടുകയും ചെയ്ത ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയാണ് മാന്‍ ഓഫ് ദ മാച്ച്.

ആദ്യ ടെസ്റ്റ് ജയിച്ച ശ്രീലങ്ക മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ത്തിന് മുന്‍പിലാണ്. മൂന്നാമത്തെയും അവസാനത്തെതുമായ ടെസ്റ്റ് ഓഗസ്റ്റ് മൂന്നാം തിയതി കൊളംബോയില്‍ ആരംഭിക്കും. ബൌളര്‍മാരെ തുണയ്ക്കാത്ത പിച്ചുകള്‍ ടെസ്റ്റ് ക്രിക്കറ്റിനായി ഒരുക്കപ്പെടുന്നുവെന്ന ആരോപണത്തിന് ശരിവയ്ക്കുന്ന തരത്തിലായിരുന്നു രണ്ടാം ടെസ്റ്റ് സമാപിച്ചത്. 17 വിക്കറ്റ് മാത്രം നഷ്ട്ടപ്പെടുത്തി 1478 റണ്‍സാണ് മൂന്ന് ഇന്നിംഗ്സുകളിലായി ഇരുടീമും വാരിക്കൂട്ടിയത്.

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ നേടിയ 707 റണ്‍സ്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ ശ്രീലങ്കക്കെതിരേ നേടിയ ഒന്‍പത് വിക്കറ്റിന് 726 റണ്‍സെന്ന ഉയര്‍ന്ന സ്കോറിന് 19 റണ്‍സ് അകലെവച്ചാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് തിരശീല വീണത്. 27 റണ്‍സെടുത്ത ഇഷാന്ത് ശര്‍മ്മയാണ് ഇന്ത്യന്‍ ഇന്നിംഗിസില്‍ അവസാനം പുറത്തായത്. 18 റണ്‍സെടുത്ത പ്രഖ്യാന്‍ ഓജ പുറത്താകാതെ നിന്നു. സ്കോര്‍: ശ്രീലങ്ക- ആദ്യ ഇന്നിംഗ്സ് നാല് വിക്കറ്റിന് 642. രണ്ടാം ഇന്നിംഗ്സ് മൂന്ന് വിക്കറ്റിന് 129. ഇന്ത്യ ആദ്യ ഇന്നിംഗ്സ് 707 ന് ഓള്‍ഔട്ട്.

  • Share/Bookmark

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
Advertisement

മറ്റു വാര്‍ത്തകള്‍