മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മര്‍ ക്യാമ്പില്‍ വെള്ളിയാഴ്ച വൈക്കം മുഹമ്മദ് ബഷീറിന്റെ നാടകമായ പ്രേമലേഖനം അരങ്ങേറിയത് നാടകപ്രേമികള്‍ക്ക് കാഴ്ചയുടെ പുത്തന്‍ അനുഭവമായി. ക്യാമ്പ് സംവിധായകരായി എത്തിയ അമല്‍രാജും ഭാര്യ ലക്ഷ്മി അമല്‍രാജും ആയിരുന്നു സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത പ്രേമലേഖനം അരങ്ങിലെത്തിച്ചത്.ഗ്രീക്ക് നാടക സമ്പ്രദായമായ അരീരന തിയറ്റര്‍ സംവിധാനമായിരുന്നു നാടകത്തിന് ഉപയോഗിച്ചത്. മൈക്ക് ഉപയോഗിക്കാതെ, സംഗീതത്തിന്റെയോ ലൈറ്റുകളുടെയോ അതിപ്രസരമില്ലാതെ അവതരിപ്പിച്ച പ്രേമലേഖനം നാടകം വിവിധ രാജ്യങ്ങളിലായി 98ല്‍പരം വേദികള്‍ പിന്നിട്ടിട്ടുണ്ട്.


