മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ ഓണാഘോഷം ആഗസ്റ്റ് 21ന്

Posted by Staff Writer on Jul 31st, 2010 and filed under Australia, Gulf, US and Other Countries. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ ഓണാഘോഷം ആഗസ്റ്റ് 21 നു നടക്കും. വാന്റിര്‍ണ 3152, 760 ബെറോണിയ റോഡിലെ ഹംഗേറിയന്‍ കമ്യൂണിറ്റി സെന്ററില്‍ ഉച്ചയ്ക്ക് 12.30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി പത്തരമുതല്‍ പൂക്കളമത്സരം നടക്കും. 12.30 നാണ് ഓണസദ്യ. അതിനുശേഷം വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ഏഴിനു മുന്‍പ് അസോസിയേഷന്റെ കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. അഞ്ചു ഡോളറാണു പ്രവേശനഫീസ്. അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കില്ലെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: ബെര്‍ട്ടി ചാക്കോ – 97003324, 0431784093, വര്‍ഗീസ് പൈനാനടത്ത് – 97637820, 0425814456, അശോക് മാത്യു (പ്രസിഡന്റ്) – 0401482042, ജോര്‍ജ് തോമസ് (സെക്രട്ടറി) – 0421359354.

  • Share/Bookmark

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
Advertisement

മറ്റു വാര്‍ത്തകള്‍