സുരേന്ദ്രന്‍ പിള്ളയ്ക്ക് സ്പോര്‍ട്സ് യുവജനക്ഷേമം

Posted by Staff Writer on Jul 31st, 2010 and filed under Kerala. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

നിയുക്തമന്ത്രി വി.സുരേന്ദ്രന്‍ പിള്ളയ്ക്ക് ഒടുവില്‍ വകുപ്പായി. മന്ത്രി എം.വിജയകുമാര്‍ കൈവശം വച്ചിരുന്ന സ്പോര്‍ട്സ്, യുവജനകാര്യ വകുപ്പാണ് പിള്ളയ്ക്ക് ലഭിക്കുക. പി.ജെ ജോസഫിന്റെ രാജിയെത്തുടര്‍ന്ന് മന്ത്രി തോമസ് ഐസകിന്റെ ചുമതലയിലായിരുന്ന പൊതുമരാമത്ത് വകുപ്പ് പകരം എം.വിജയകുമാറിന് നല്‍കും. എം.വിജയകുമാറിന്റെ നിയമ, തുറമുഖ, പാര്‍ലമെന്ററികാര്യ വകുപ്പില്‍ മാറ്റമില്ല. പൊതുമരാമത്ത് കിട്ടാതിരുന്നതില്‍ നിരാശയില്ലെന്ന് സുരേന്ദ്രന്‍ പിള്ള പ്രതികരിച്ചു. ഏതു വകുപ്പ് കിട്ടിയാലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.ഘടകകക്ഷികളോടുകൂടി ആലോചിച്ചശേഷം വകുപ്പു തീരുമാനിച്ച് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കുമെന്നായിരുന്നു ഇന്നലെ സി.പി.എം നേതൃത്വം പ്രഖ്യാപിച്ചത്. സത്യപ്രതിജ്ഞയുടെ സമയം ഗവര്‍ണറുടെ സൌകര്യം കണക്കിലെടുത്താവും നിശ്ചയിക്കുക.

  • Share/Bookmark

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
Advertisement

മറ്റു വാര്‍ത്തകള്‍