ദീര്‍ഘകാലം പി.ടി.ഐ ലേഖകനായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി കൃഷ്ണനുള്ളി (92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കെ.പി.കെ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം. രണ്ടാംലോക മഹായുദ്ധ കാലത്ത് 1942ല്‍ കൊളംബോയില്‍ റോയിറ്റേഴ്സിലാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1949ല്‍ പി. ടി. ഐയില്‍ ചേര്‍ന്നു. മകന്‍ കെ. അശോക്കുമാര്‍ ടൈംസ്ഓഫ്ഇന്‍ഡ്യ ഗ്രൂപ്പ് വൈസ്പ്രസിഡന്റാണ്, രണ്ട് പെണ്‍മക്കളുണ്ട്.


