വേദനിപ്പിക്കുന്ന ജീന്‍ കണ്ടെത്തി

Posted by Staff Writer on Mar 10th, 2010 and filed under Wierd Stuff. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

SCN9Aജീവിതത്തില്‍ ഇന്നു വരെ വേദന എന്തെന്ന് അനുഭവിക്കാത്ത ഒരു മനുഷ‌്യന്‍ പോലുമുണ്ടാവില്ല. ശരീരത്തിലെ ചെറുവിരലിലായാല്‍ പോലും ചെറിയ മുറിവുണ്ടാകുമ്പോള്‍ വേദന അനുഭവപ്പെടാറുണ്ട്. എന്നാല്‍ വേദനക്കു കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇപ്പോഴിതാ ശാസ്ത്രജ്ഞന്മാര്‍ വേദനയുടെ രഹസ‌്യം കണ്ടെത്തിയിരിക്കുന്നു. വേദനയ്ക്ക് മുഖ‌്യകാരണം ഒരു ജീനിന്റെ സാന്നിദ്ധ‌്യമാണെന്ന് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഒരുപറ്റം ശാസ്ത്രഞ്ജന്മാരുടെ പഠനം തെളിയിച്ചിരിക്കുന്നു. ഈ വേദന ഉണ്ടാക്കുന്ന ജീനിന്റെ പേര് എസ്.സി.എന്‍. 9എ. കടുത്ത വേദനമൂലം വിഷമിക്കുന്നവര്‍ക്ക് ആശ‌്വാസം കണ്ടെത്താനുള്ള ഫലപ്രദമായ ചികിത്സയ്ക്ക് ഇത് സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത‌്വം നല്‍കിയ ഡോ. ജ്യോഫ്രി വുഡ് പറയുന്നത്. ഇപ്പോഴുള്ള വേദന സംഹാരികള്‍ 50 ശതമാനം രോഗികള്‍ക്ക് ആശ‌്വാസം നല്‍കുന്നതല്ല. മികച്ച രീതിയിലുള്ള വേദനാസംഹാരികള്‍ വികസിപ്പിക്കുന്നതിന് ഈ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.

  • Share/Bookmark

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
Advertisement

മറ്റു വാര്‍ത്തകള്‍