ഐപിഎല്ലില്‍ ഇനി ടീം കൊച്ചിയും

Posted by Staff Writer on Mar 22nd, 2010 and filed under Kerala. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

IPL Team Cochinചെന്നൈ : കൊച്ചി കേന്ദ്രമാക്കി കേരളത്തിനും ഐപിഎല്‍ ക്രിക്കറ്റ് ടീം. ഇന്ത‌്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതോടെ കൊച്ചിയും ബാറ്റുമായി രംഗത്തെത്തി. ലക്ഷക്കണക്കിന് മലയാളികളുടെ ആഗ്രഹം ഇതോടെ സഫലമാവുകയാണ്. ഐപിഎല്‍ നാലാം പതിപ്പിലെ പുതിയ രണ്ടു ടീമുകളില്‍ ഒന്ന് കൊച്ചിയും മറ്റൊന്ന് പൂനയുമാണ്. ഇന്നലെ നടന്ന ലേലത്തിന്റെ വിജയികളെ മുംബൈയിലാണ് പ്രഖ‌്യാപിച്ചത്. ലേലത്തിനായി അഞ്ച് സംഘങ്ങളാണ് രംഗത്തുണ്ടായിരുന്നത്. ഏറ്റവും ഉയര്‍ന്ന തുകയായ 1702 കോടി രൂപ മുടക്കി സഹാറ അഡ‌്വഞ്ചറസ് ഗ്രൂപ്പ് ലേലത്തില്‍ ഒന്നാമതെത്തി. അഹമ്മദാബാദ്, നാഗ്പൂര്‍, പൂനെ തുടങ്ങിയ നഗരങ്ങളുടെ പേരിലാണ് സഹാറ ലേലലത്തില്‍ പങ്കെടുത്തത്. 1533 കോടി മുടക്കി റെഡവന്‍സ് സ്പോര്‍ട്സ് വേള്‍ഡ് ലിമിറ്റഡ് എന്ന പേരിലുള്ള വ‌്യവസായികളുടെ കൂട്ടായ്മ കൊച്ചിക്കുവേണ്ടി രണ്ടാമത്തെ ടീമിനെ ലേലത്തില്‍ പിടിച്ചു.

മലയാളിയും കേന്ദ്ര വിദേശ സഹമന്ത്രിയുമായ ശശി തരൂരാണ് ടീം കൊച്ചിയുടെ സൂത്രധാരന്‍. മുംബൈക്കാരനായ ശെലേന്ദ്ര ഗോക്ക്വാദ്, വിദേശ മലയാളി വിവേക് വേണുഗോപാല്‍ എന്നിവരുടെ നേതൃത‌്വത്തിലുള്ളതാണ് റെഡവന്‍സ്. ശശി തരൂരിന്റെ ശ്രമഫലമാണ് കേരളത്തില്‍ നിന്നുള്ള ടീമെന്ന് ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി വാര്‍ത്താ സമ്മേളനത്തില്‍ വ‌്യക്തമാക്കി. അടുത്ത സീസണില്‍ കൊച്ചി ടീം മത്സരരംഗത്തുണ്ടാവുമെങ്കിലും ഐപിഎല്ലിന് കൊച്ചി വേദിയാകാനുള്ള സാധ‌്യത വിരളമാണ്. രാജ‌്യാന്തര നിലവാരത്തില്‍ ക്രിക്കറ്റിനായി മാത്രമുള്ള സ്റ്റേഡിയം കൊച്ചിയില്‍ ഇല്ലാത്തതാണ് പ്രശ്നം. എന്നാല്‍ ഇടക്കൊച്ചിയില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന്റെ നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്നോട്ട് പോവുകയാണ്. കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു രാജ‌്യാന്തരസ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനും സാധ‌്യതയുണ്ട്. ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിനുള്ള ശ്രമം ദ്രുതഗതിയില്‍ ആക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുഖ‌്യ തീരുമാനം. കേരളത്തില്‍ നിന്ന് ഒരു ഐപിഎല്‍ ടീമിനു വേണ്ടി സിനിമാരംഗത്തെ പ്രമുഖര്‍ രംഗത്തു വന്നെങ്കിലും അവസാനം പിന്മാറി. അപ്രതീക്ഷിതമായി കേരളത്തിനു ലഭിച്ച ഈ ഭാഗ‌്യം കേരളത്തിലെ കായിക പ്രതിഭകള്‍ക്കെല്ലാം സന്തോഷത്തിന്റെ ദിനമായി മാറി.

  • Share/Bookmark

1 Response for “ഐപിഎല്ലില്‍ ഇനി ടീം കൊച്ചിയും”

  1. Sanjo George says:

    എന്‍ ആര്‍ ഐ – ന് നന്ദി….. ജയ് ഹോ എന്‍ ആര്‍ ഐ. ഞാന്നും ഒരു എന്‍ ആര്‍ ഐ ആണേ. നന്ദി എന്നോടും വേണം. :)

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
Advertisement

മറ്റു വാര്‍ത്തകള്‍