ബേനസീര്‍ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ചമൂലം : യു.എന്‍. സംഘം

Posted by Staff Writer on Apr 16th, 2010 and filed under Featured. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

benazir buttoന്യൂയോര്‍ക്ക്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചമൂലമാണെന്ന് ഐക്യരാഷ്ട്രസഭാ അന്വേഷണ സംഘം. മുഷറഫ് സര്‍ക്കാരും പഞ്ചാബ് ഭരണകൂടവും റാവല്‍പിണ്ടി ജില്ലാ പോലീസും മതിയായ സുരക്ഷ നല്‍കിയിരുന്നുവെങ്കില്‍ ബേനസീറിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് പാകിസ്താനില്‍ തിരിച്ചെത്തിയ ബേനസീറിന് നേരിടേണ്ടി വന്നത്. എന്നാല്‍ മതിയായ സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. ബേനസീര്‍ വധത്തെക്കുറിച്ചുള്ള അന്വേഷണം പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നും യു.എന്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വധത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് പോലീസിന് കൈമാറിയത്.

2007 ഡിസംബര്‍ 27 ന് റാവല്‍പിണ്ടിയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. വധത്തില്‍ അന്നത്തെ പ്രസിഡന്റ് പര്‍വെസ് മുഷറഫിനോ അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ക്കോ പങ്കുണ്ടാകാമെന്ന് ബേനസീറിന്റെ അനുയായികള്‍ ആരോപിച്ചിരുന്നു.

ഐക്യരാഷ്ട്രസഭയുടെ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്തു വരൂവെന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിച്ചിരുന്നു. യു.എന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് സമര്‍പ്പിച്ചു.

  • Share/Bookmark

1 Response for “ബേനസീര്‍ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ചമൂലം : യു.എന്‍. സംഘം”

  1. Ann John says:

    പശു ചത്ത്‌ മോരിലെ പുളീം പോയി …

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
Advertisement

മറ്റു വാര്‍ത്തകള്‍