നിര്‍ബന്ധിത നാര്‍ക്കോ പരിശോധന നിയമവിരുദ്ധം

Posted by Staff Writer on May 5th, 2010 and filed under India. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

ന‌്യൂഡല്‍ഹി : നിര്‍ബന്ധിത നാര്‍ക്കോ പരിശോധന നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. കര്‍ണാടക സ‌്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നാര്‍ക്കോ അനാലിസിസ്, ബ്രയിന്‍ മാപ്പിങ്ങ്, പോളിഗ്രാഫ് എന്നിവ വ‌്യക്തികളുടെ അനുമതിയില്ലാതെ നടത്തരുതെന്ന് ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍ അദ്ധ‌്യക്ഷനായ ബഞ്ച് വിധിച്ചത്. രാജ‌്യത്ത് കോളിളക്കം സൃഷ്ടിച്ച പല കേസുകളിലെയും അന്വേഷണത്തെ ഈ വിധി ബാധിക്കും. നാര്‍ക്കോ പരിശോധന അടക്കമുള്ളവ വ‌്യക്തികളുടെ സ‌്വാതന്ത്ര‌്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കുറ്റാന്വേഷണത്തില്‍ മൂന്നാംമുറ പ്രയോഗിക്കാന്‍ കഴിയാത്തതിനാല്‍ നാര്‍ക്കോ അനാലിസിസ് പോലുള്ള ശാസ്ത്രീയ രീതികള്‍ അനുവദിക്കണമെന്ന് സിബിഐയും കേന്ദ്രസര്‍ക്കാരും കോടതിയില്‍ വാദിച്ചിരുന്നു. ഇത്തരത്തിലുള്ള പരിശോധനകള്‍ കുറ്റാന്വേഷണത്തിന് പ്രധാനമായേക്കാമെന്നും എന്നാല്‍ ഈ തെളിവുകള്‍ അംഗീകരിക്കില്ലെന്നും കോടതി വ‌്യക്തമാക്കി.

  • Share/Bookmark

1 Response for “നിര്‍ബന്ധിത നാര്‍ക്കോ പരിശോധന നിയമവിരുദ്ധം”

  1. ഇല says:

    ഇങ്ങനെയൊക്കെ ആണെന്നിരിക്കെ- പ്രതിക്ക് നിശബ്ദനായിരിക്കാന്‍ അവകാശം ഉണ്ടെന്നിരിക്കെ- നമുക്ക് കുറ്റവാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി വ്യത്യസ്ഥ വ്യക്തിസ്വാതന്ത്ര്യങ്ങളല്ല ഉള്ളതെന്നിരിക്കെ ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യങ്ങള്‍ ഹനിക്കാതെ നിയമപാലനം നടത്താനും കുറ്റം തെളിയിക്കാനും നമ്മുടെ നിയമപാലന സംവിധാനത്തിനു കഴിയേണ്ടതല്ലേ..
    “നിര്‍ബന്ധിത നാര്‍ക്കോ പരിശോധനയില്‍ ലംഘിക്കപ്പെടുന്നത് “(ila.cc)
    ila

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
Advertisement

മറ്റു വാര്‍ത്തകള്‍