Posts tagged with the keyword: ‘Africa’

ലിബിയയില്‍ മലയാളികള്‍ക്ക് നരകയാതന : എംബസി പ്രവര്‍ത്തനം കാര‌്യക്ഷമമല്ല

ലിബിയയില്‍ മലയാളികള്‍ക്ക് നരകയാതന : എംബസി പ്രവര്‍ത്തനം കാര‌്യക്ഷമമല്ല

ആലപ്പുഴ : തൊഴില്‍ തട്ടിപ്പിനിരയായി ലിബിയയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ നരകയാതന അനുഭവിക്കുന്നുവെന്ന് മടങ്ങിയെത്തിയവര്‍. വെദ‌്യസഹായമോ ഭക്ഷണമോ ലഭിക്കുന്നില്ല. കുബ്ളൂസ് എന്നുപേരുള്ള ഒരു മൊരിച്ച റൊട്ടിമാത്രമാണ് ഒരു ദിവസത്തേക്ക് നല്‍കുന്നത്. പട്ടിണികൊണ്ടും അനാരോഗ‌്യകരമായ ജീവിത സാഹചര‌്യംകൊണ്ടും ഇവരില്‍ ഏറെപേരും വലയുകയാണ്. ലിബിയയിലെ അല്‍ അവാത്ത, ജിജിയ എന്നീ പ്രദേശങ്ങളിലാണ് എഴുപത്തഞ്ചോളം മലയാളികള്‍ ആവശ‌്യമായ രേഖകളോ തൊഴിലോ ഇല്ലാതെ തടവറയില്‍ കഴിയുന്നതിന് സമാനമായി കഴിയുന്നത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ സഹായത്തോടെ 60 പേരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെങ്കിലും ബാക്കിയുള്ളവര്‍ ലിബിയയില്‍തന്നെ കഴിയുകയാണ്. [...]

വയലാര്‍ രവിക്ക് ആഫ്രിക്കയില്‍ അപകടം : നിസ്സാര പരിക്ക്

വയലാര്‍ രവിക്ക് ആഫ്രിക്കയില്‍ അപകടം : നിസ്സാര പരിക്ക്

മണ്‍റോവി : ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രവാസികാര‌്യമന്ത്രി വയലാര്‍ രവി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. പരുക്ക് ഗുരുതരമല്ലെന്നും അദ്ദേഹം സുഖംപ്രാപിച്ചു വരികയാണെന്നും ഔദ്യോഗികവൃത്തങ്ങള്‍ ഡല്‍ഹിയില്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നൈജീരിയ സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. മണ്‍റോവിയയിലെ ജോണ്‍ എഫ് കെന്നഡി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തെ അബിദ്ജാനിലേക്ക് കൊണ്ടുപോകുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇന്ത‌്യന്‍ സ്ഥാനപതി ശര്‍മ്മ ജെയിനിനും കാറപകടത്തില്‍ പരിക്കുണ്ട്.

Advertisement

മറ്റു വാര്‍ത്തകള്‍