Posts tagged with the keyword: ‘America’

അറ്റ്ലാന്റയില്‍ മെസേജ് മിഷന്‍ ധ്യാനം സെപ്റ്റംബര്‍ 10 മുതല്‍

അറ്റ്ലാന്റയില്‍ മെസേജ് മിഷന്‍ ധ്യാനം സെപ്റ്റംബര്‍ 10 മുതല്‍

സഭയിലൂടെ ദൈവ സ്നേഹാനുഭവത്തില്‍ വളരുവാനും, കൌദാശിക ബന്ധത്തിലൂടെ കുടുംബ സമാധാനം അനുഭവിക്കാനും, ഈ ദൈവിക സമാധാനം തലമുറകളിലേയ്ക്ക് കൈമാറി നല്‍കുവാനും മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ആത്മീയമായ അടിസ്ഥാന ചിന്തകളും, പ്രായോഗിക നിര്‍ദേശങ്ങളുമായി ‘മെസേജ് മിഷന്‍ ധ്യാനം 2010′ സെപ്റ്റംബര്‍ 10, 11, 12 തീയതികളില്‍ അറ്റ്ലാന്റയിലെ ഹോളി ഫാമിലി ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ നടക്കും.
പ്രമുഖ വചന പ്രഘോഷകനും, ആത്മീയ ചിന്തകനും, ചങ്ങനാശേരി എസ്.ബി. കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ റവ. ഡോ. ടോം കുന്നുംപുറവും, സുപ്രസിദ്ധ കുടുംബ പ്രേക്ഷിതനും, പ്രശസ്ത [...]

കോട്ടയം ഇടയ്ക്കാട്ട് ഫൊറോനാ സംഗമം 18-ന്

കോട്ടയം ഇടയ്ക്കാട്ട് ഫൊറോനാ സംഗമം 18-ന്

ഇടയ്ക്കാട്ട് ഫൊറോനയില്‍പ്പെട്ട കോട്ടയം നിവാസികളുടെ ഈവര്‍ഷത്തെ പിക്നിക്ക് സെപ്റ്റംബര്‍ 18-ന് ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് എട്ടുവരെ ഗ്ളെന്‍വ്യൂവിലുള്ള ജോണ്‍സ് പാര്‍ക്കില്‍ വെച്ച് നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍സണ്‍ കുളങ്ങര (847 207 1274), ജോണ്‍സണ്‍ കൂവക്കാട് (847 372 9989), കുഞ്ഞുമോന്‍ ചൂട്ടുവേലില്‍ (847 989 8869).

മിസ്സിസ്സാഗായില്‍ ചിത്രാനൈറ്റ്

മിസ്സിസ്സാഗായില്‍ ചിത്രാനൈറ്റ്

മിസ്സിസ്സാഗായിലുളള സെന്‍റ് ജോണ്‍സ് ഹാളില്‍ – 2185 Stavebank Road, Mississauga സപ്തംബര്‍ അഞ്ചിന് കെ.എസ് ചിത്ര നയിക്കുന്ന ‘ചിത്രാനൈറ്റ് ‘ അരങ്ങേറും.
കേരള ആര്‍ട്ട്‌സ് ലവേഴ്‌സ് അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം 6.30 ന് – നടക്കുന്ന ചിത്രാനൈറ്റില്‍ ഗായകരായ അഫ്‌സല്‍, പിറവം വില്‍സണ്‍, സുമി, നിഷാദ്,
സിനിമാതാരങ്ങളായ കാര്‍ത്തിക, യദൂകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
വിവരങ്ങള്‍ക്ക് – സുഷമ: 905-785-1603, സതീഷ്: 905-901-3979, അനില്‍ പിളള: 905-773-9285, മനോജ്: 647-226-2665, വിജയ്: 905-507-8353

മാര്‍ക്കിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 11-ന്‌

മാര്‍ക്കിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 11-ന്‌

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ ഓണാഘോഷം സപ്തംബര്‍ പതിനൊന്നിന് നോര്‍ത്ത് റോക്ക്‌ലാന്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 11.30-ന് ഓണസദ്യ, തുടര്‍ന്ന് അത്തപ്പൂക്കളം, ചെണ്ടമേളത്തിന്റേയും, മുത്തുക്കുടകളുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നന് വരവേല്‍പ്പ്, തിരുവതിരകളി, വൈവിധ്യമാര്‍ന്ന നൃത്തനൃത്യങ്ങള്‍ ഗായകന്‍ പന്തളം ബാലന്റെ ഗാനമേളയുംഎന്നിവ ഉണ്ടായിരിക്കുമെന്ന് സണ്ണി കല്ലൂപ്പാറ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
വിവരങ്ങള്‍ക്ക് ഗോപിനാഥക്കുറുപ്പ് (845 548 3938), സണ്ണി പൗലോസ് (845 598 5094), സണ്ണി കല്ലൂപ്പാറ (845 596 0935), [...]

കെ.സി.എസ് പിക്‌നിക്കും ഓണാഘോഷവും സപ്തംബര്‍ 11ന്‌

കെ.സി.എസ് പിക്‌നിക്കും ഓണാഘോഷവും സപ്തംബര്‍ 11ന്‌

ഷിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ പിക്‌നിക്കും ഓണാഘോഷവും സപ്തംബര്‍ 11ന് നടക്കും. രാവിലെ 10 മണി മുതല്‍ ഡെസ്‌പ്ലെയിന്‍സില്‍ ഗോള്‍ഫ് റോഡിനും ബല്ലാര്‍ഡ് റോഡിനുമിടയില്‍ ഈസ്റ്റ് റിവര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ബിഗ് ബെന്റ് ലേക്ക് പിക്‌നിക്ക് സൈറ്റില്‍ വെച്ചാണ് പരിപാടി നടക്കുക. വടംവലി, കലം അടി, ചാക്കിലോട്ടം, ലെമണ്‍ റേസ്, നാടന്‍ പന്തുകളി, തവളച്ചാട്ടം തുടങ്ങിയ മത്സരങ്ങള്‍ നടക്കും.
മേയമ്മ വെട്ടിക്കാട്ട്, ജോണ്‍ പാട്ടപ്പതി, ജോസ് തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ലാക്കല്‍ എന്നിവര്‍ക്ക് പുറമെ മാത്യു [...]

ഡാളസില്‍ സൗജന്യ യോഗ പരിശീലനം സെപ്റ്റംബര്‍ ആറിന്

ഡാളസില്‍ സൗജന്യ യോഗ പരിശീലനം സെപ്റ്റംബര്‍ ആറിന്

ഡാളസ് – ഫോര്‍ട്ട് വര്‍ത്ത് യോഗാ കമ്യൂണിറ്റിയുടെ നാലാമത് വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ആറിന് നോര്‍ത്ത് ടെക്സസിലെ 80 കേന്ദ്രങ്ങളില്‍ സൗജന്യ യോഗ പരിശീലന ക്ളാസുകള്‍ നടത്തുന്നു. ആദ്യമായി യോഗ പരിശീലിക്കുന്നവര്‍ക്ക് വിവിധ യോഗ മുറകളെകുറിച്ചും ശരീരത്തെയും മനസിനെയും എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ളാസുകളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രായഭേദമെന്യെ ഏവര്‍ക്കും പരിശീലന കളരിയില്‍ പങ്കെടുക്കാവുന്നതാണ്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ നാലിന് 2016 ഫ്ളോറോ സ്ട്രീറ്റിലുള്ള ക്രൊ കളക്ഷന്‍ ഓഫ് ഏഷ്യന്‍ ആര്‍ട്സില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ [...]

ഫീനിക്‌സില്‍ വാര്‍ഷികവും ഹാര്‍വെസ്റ്റ് ഫെസ്റ്റിവലും

ഫീനിക്‌സില്‍ വാര്‍ഷികവും ഹാര്‍വെസ്റ്റ് ഫെസ്റ്റിവലും

ഫീനിക്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ വാര്‍ഷിക സമ്മേളവും ഹാര്‍വെസ്റ്റ് ഫെസ്റ്റിവലും ഭദ്രാസന മെത്രാപ്പൊലീത്തയുടെ സന്ദര്‍ശനവും സംയുക്തമായി ആഘോഷിക്കുന്നു. സപ്തംബര്‍ നാല്, അഞ്ച്, തീയതികളില്‍ ടെമ്പിസിറ്റിയിലുള്ള പള്ളിയിലാണ് പരിപാടികള്‍ നടക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ തെക്ക്-പടിഞ്ഞാറന്‍ ഭദ്രാസനാധിപന്‍ അലക്‌സിയോസ്മാര്‍ യൂസേബിയോസ് മെത്രാപ്പൊലീത്ത വിശിഷ്ടാതിഥിയായിരിക്കും.
സപ്തംബര്‍ നാലിന് വൈകീട്ട് 6.30ന് നടക്കുന്ന സന്ധ്യാനമസ്‌കാരത്തോടു കൂടി പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് തിരുവചന ശുശ്രൂഷ നടക്കും. അഞ്ചിന് കാലത്ത് 8.30ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് മെത്രാപ്പൊലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാനയും നടക്കും. തുടര്‍ന്ന് ഇടവകയിലെ [...]

കൈരളി ഓഫ് ബാള്‍ട്ടിമോര്‍ ഓണാഘോഷം സപ്തംബര്‍ 11ന്‌

കൈരളി ഓഫ് ബാള്‍ട്ടിമോര്‍ ഓണാഘോഷം സപ്തംബര്‍ 11ന്‌

കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷം സപ്തംബര്‍ 11ന് നടക്കും. കൊളംബിയായിലെ വൈല്‍ഡ്‌ലേക്ക് ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ചലച്ചിത്രനടി കനിഹ മുഖ്യാതിഥിയായിരിക്കും.
ഉച്ചയ്ക്കുശേഷം രണ്ട് മണിയ്ക്ക് ആരംഭിക്കുന്ന അത്തപ്പൂക്കളം മത്സരത്തോടെയാണ് പരിപാടി ആരംഭിക്കുക. ഇതിനുശേഷം മാവേലിയുടെ വരവേല്‍പ്പോടെ പൊതുയോഗവും കലാപരിപാടികളും ആരംഭിക്കും. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കനിഹ സമ്മാനം നല്‍കും.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സപ്തംബര്‍ 11ന്‌

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സപ്തംബര്‍ 11ന്‌

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സപ്തംബര്‍ 11ന് നടത്തുമെന്ന് പ്രസിഡന്റ് ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു. പോര്‍ട്ട്‌ചെസ്റ്റര്‍ റായ് മിഡില്‍ സ്‌കൂളില്‍ വെച്ചാണ് പരിപാടികള്‍. കാലത്ത് 11.30 മുതലാണ് പരിപാടികള്‍ ആരംഭിക്കുക. ഓണസദ്യ, പൂക്കളംകാഴ്ച, താലപ്പൊലി, മഹാബലിയുടെ നാടുകാഴ്ച തുടങ്ങിയവ നടക്കും.
പൊതുസമ്മേളനത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ സിറ്റി മേയര്‍ ഡെന്നീസ്​പിള്ള, ന്യൂറോഷ്‌ലി സിറ്റി മേയര്‍ നോം ബ്രാംസണ്‍, കേരള ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ജോസ് തെറ്റയില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കെ.ജി മാര്‍ക്കോസ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ. ഫിലിപ്പ് ജോര്‍ജ് (914 [...]

സാഹിത്യവേദി സപ്തംബര്‍ മൂന്നിന്‌

സാഹിത്യവേദി സപ്തംബര്‍ മൂന്നിന്‌

149-ാമത് സാഹിത്യവേദി സപ്തംബര്‍ മൂന്നിന് വൈകീട്ട് 6.30ന് ഷാജന്‍ ആനിത്തോട്ടത്തിന്റെ വീട്ടില്‍ ചേരുമെന്ന് ജോണ്‍ ഇലക്കാട്ട് അറിയിച്ചു. വിലാസം: 5228 Madison Street, Skoki, IL 60077.
പ്രസിദ്ധ ചരിത്രകാരന്‍ പ്രൊഫ. ശ്രീധരമേനോന്റെ ചരിത്രകൃതികളെ ആസ്​പദമാക്കി മാത്യു മേലേടം പ്രബന്ധം അവതരിപ്പിക്കും.
ഡോ. ശ്രീധരന്‍ കര്‍ത്തായുടെ അധ്യക്ഷതയില്‍ കൂടിയ 148-ാമത് സാഹിത്യവേദിയില്‍ പി.എസ്.നായര്‍ ‘നിധികാക്കുന്ന ഭൂതം’ എന്ന പ്രബന്ധം അവതരിപ്പിച്ചു.
പ്രൊഫ. ശ്രീധരമേനോന്റെയും കെ.എം. മാത്യുവിന്റെയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഉമാ രാജയായിരുന്നു സ്‌പോണ്‍സര്‍. പോള്‍ തൂമ്പില്‍ നന്ദി പറഞ്ഞു.
കൂടുതല്‍ [...]

ന്യൂജേഴ്‌സി മലയാളികളുടെ ഓണാഘോഷം സപ്തംബര്‍ 25ന്‌

ന്യൂജേഴ്‌സി മലയാളികളുടെ ഓണാഘോഷം സപ്തംബര്‍ 25ന്‌

ഗൃഹാതുരത്വത്തിന്റെ സ്മരണകളുയര്‍ത്തി മാവേലി മന്നനൊപ്പം പൊന്നോണത്തെ വരവേല്‍ക്കാന്‍ ന്യൂജേഴ്‌സിയിലെ മലയാളി സമൂഹം ഒരുങ്ങുന്നു. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സപ്തംബര്‍ 25ന് ഈസ്റ്റര്‍(ബ്രണ്‍സ്-വിക്കിലെ)പെര്‍ഫോര്‍മിങ് ആര്‍ട്‌സ് സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. അത്തപ്പൂക്കളമത്സരം, പുലികളി, മാവേലിയുടെ സ്വീകരണം, സാംസ്‌കാരി ഘോഷയാത്ര, വിഭവ സമൃദ്ധമായ ഓണസദ്യ, കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന വിവിധ കലാപരിപാടിള്‍ തുടങ്ങിയവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകളാണ്. 25ന് മൂന്നു മണിക്ക് ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷം ഈസ്റ്റ്(ബണ്‍സ് വിക്ക് മേയര്‍ ഉദ്ഘാടനം ചെയ്യും). പൊതുസമ്മേളനവും [...]

കലയുടെ ഓണം സെപ്റ്റംബര്‍ നാലിന്

കലയുടെ ഓണം സെപ്റ്റംബര്‍ നാലിന്

ഫിലാഡല്‍ഫിയയിലെ മലയാളി സംഘടനയായ കലയുടെ ഓണാഘോഷ പരിപാടികളും, ഭാരതത്തിന്റെ അറുപത്തിമൂന്നാം സ്വാതന്ത്യ്ര ദിനാഘോഷവും സെപ്റ്റംബര്‍ നാലിന് ഫിലാഡല്‍ഫിയയില്‍ നടത്തപ്പെടുമെന്ന് സംഘടനയുടെ പ്രസിഡന്റ് ജോര്‍ജ് മാത്യു അറിയിച്ചു.
സെപ്റ്റംബര്‍ നാലിന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷപരിപാടികള്‍ 1009 അണ്‍റൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയ ബാങ്ക്വറ്റ് ഹാളിലാണ് അരങ്ങേറുക. ശീതീകരിച്ച ഹാളില്‍ എഴുനൂറ് പേര്‍ക്കാണ് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന് ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ഏബ്രഹാം പറഞ്ഞു.
ഉച്ചയ്ക്ക് 12 മണിക്ക് മഹാബലിയുടെ എഴുന്നള്ളത്തോടെ ഓണാഘോഷപരിപാടികള്‍
ആരംഭിക്കും. ഘോഷയാത്രയ്ക്ക് ചെണ്ടമേളവും, താലപ്പൊലിയും, [...]

ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് നാഷണല്‍ ബാഡ്മിന്റണ്‍-ഷട്ടില്‍ ടൂര്‍ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുമണി വരെ നോര്‍ത്ത് ഈസ്റ്റ് റാക്കറ്റ് ആന്‍ഡ് ഫിറ്റ്നസ് സെന്ററിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയാന്‍ താത്പര്യമുള്ളവര്‍ ഉടന്‍തന്നെ ഭാരവാഹികളുമായി ബന്ധപ്പെടുക.
മത്സരാര്‍ത്ഥികള്‍ക്കും വിജയികള്‍ക്കും പ്രത്യേക ട്രോഫികളും, സമ്മാനങ്ങളും വിതരണം [...]

തപസിന്റെ ഓണാഘോഷം ദുബായില്‍

തപസിന്റെ ഓണാഘോഷം ദുബായില്‍

തപസിന്റെ ഗ്ലോബല്‍ വാര്‍ഷിക പരിപാടിയും ഓണഘോഷവും നവംബറില്‍ ദുബായില്‍ വെച്ച് നടക്കുന്നതാണ് . എല്ലാ ഗള്‍ഫ് മേഘലകളില്‍ നിന്നുമുള്ള തപസ് മെമ്പര്‍മാരും സംഘാടകരെ ബന്ധപെടുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. പ്രശസ്തരായ കലാ സാംസ്‌കാരിക പ്രതിഭകള്‍ ഈ അവസരത്തില്‍ അവരുടെ വിസ്മയമാര്‍ന്ന കഴിവുകള്‍ പ്രകടിപിക്കുന്നതായിരിക്കും. സോവനീറില്‍ പരസ്യം നല്‍കുവാന്‍ ആഗ്രഹിക്കുന്നവരും ബന്ധപ്പെടുക. പരിപാടിയുടെ ടെലിവിഷന്‍ സംപ്രേക്ഷണം ഡിസംബറിലുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ www .tapasuae.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ഡാലസ് ഗ്രാഫാം ഓണാഘോഷം ഇന്ന്‌

ഡാലസ് ഗ്രാഫാം ഓണാഘോഷം ഇന്ന്‌

സമൃദ്ധവും സമത്വവും സനാതനവുമായിരുന്ന ഒരു മലയാളനാടിന്റെയും പ്രജാവത്‌സലനായ ഒരു പ്രജാപതിയുടെയും സ്‌നേഹസ്മരണ നിറഞ്ഞ ഓണാഘോഷം ഗ്രാഫാം ഇന്‍ഡ്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇര്‍വിംഗ് സെന്റ് തോമസ് സിറിയന്‍ ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഇന്നു വൈകിട്ട് 5. മണിക്ക് നടക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കേരളത്തിന്റെ തനതായ വില്ലടിച്ചാംപാട്ട് , കോല്‍ക്കളി, വള്ളംകളി, തിരുവാതിരക്കളി, മോഹിനിയാട്ടം, തുടങ്ങി വിവിധ ഇനം കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടും. മാവേലി ഇര്‍വിംഗില്‍ എന്ന രൂപകവും ചടങ്ങില്‍ അവതരിപ്പിക്കും. താലപ്പോലിയേന്തിയ ഭാരതീയ [...]

നൈനാ നാഷണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബറില്‍ ഹൂസ്റ്റണില്‍

നൈനാ നാഷണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബറില്‍ ഹൂസ്റ്റണില്‍

നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്കയുടെ (നൈനാ) നാഷണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 22, 23 തിയതികളില്‍ ഹൂസ്റ്റണില്‍ നടക്കും. ഡോ.ഓമനാ സൈമണ്‍ ocherukara@yahoo.com (പ്രസിഡന്‍റ്), ലിഡിയ ആല്‍ബുകെര്‍ക് nainausa2006@ yahoo.com (സെക്രട്ടറി), അമ്മാള്‍ ബെര്‍ണ്ണാഡ് (ട്രഷറാര്‍), ആന്‍ വര്‍ഗീസ്, ഡോ. റേച്ചല്‍ സക്കറിയ (വൈസ് പ്രസിഡന്‍റുമാര്‍), ആനി ഏബ്രഹാം (ജോയിന്‍റ് സെക്രട്ടറി), ജോസഫ് സി ജോസഫ് (ജോയിന്‍റ് ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതിപ്രവര്‍ത്തിക്കുന്നു.
കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ യൂണിറ്റ്‌സ് ( സി ഇ യൂ ) [...]

ഓര്‍മയുടെ ഓണം 28-ന്

ഓര്‍മയുടെ ഓണം 28-ന്

ഓര്‍ലാന്റോ റീജിയണല്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 28-ന് ജോര്‍ജ് ഡി. പെര്‍ക്കിന്‍സ് സിവിക് സെന്റര്‍, അല്‍റ്റമോണ്‍ട് സ്പ്രിംഗ്സില്‍ നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് അത്തപ്പൂളം ഒരുക്കിയശേഷം തൂശനിലയില്‍ ഓണസദ്യ വിളമ്പും. സദ്യയ്ക്കുശേഷം രണ്ടുമണിയോടെ കലാപരിപാടികള്‍ക്ക് തുടക്കമാകും.
മഹാബലിയെ ആനിയിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കു താലപ്പൊലിയും ചെണ്ടമേളവും മേളക്കൊഴുപ്പേകും. തുടര്‍ന്ന് ഓണപ്പാട്ട്, തിരുവാതിര, വിവിധ നൃത്തപരിപാടികള്‍ എന്നിവ അരങ്ങേറും. ഓര്‍മ്മയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സുവനീര്‍ പ്രകാശനം ചെയും. ഓര്‍ലാന്റോയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ഓര്‍മ്മയുടെ ഓണാഘോഷത്തിലേക്ക് ഓര്‍മ്മ കമ്മിറ്റി ക്ഷണിച്ചു.
കൂടുതല്‍ [...]

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ്മേള

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ്മേള

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ മേള 2010 വിവിധ കലാ – സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 11ന് വൈകുന്നേരം 6.45ന് ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ ആഘോഷങ്ങള്‍ക്ക് തിരശീല ഉയരും. സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഭീകരാക്രമണത്തില്‍ ജീവാര്‍പ്പണം ചെയ്തവരെ അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ഥനയോടെ മേള 2010ന് തിരിതെളിയും.
മേളയോടനുബന്ധിച്ച് നടത്തുന്ന കലാ – ടാലന്റ് സെര്‍ച്ചിന്റെ ഭാഗമായുള്ള സമൂഹനൃത്ത മല്‍സരത്തില്‍ ഗ്രേറ്റര്‍ ഹൂസ്റ്റണിലെ വിവിധ കലാ- സാംസ്കാരിക [...]

ചിത്ര നൈറ്റ് 2010 ഓഗസ്റ്റ് 27-ന്

ചിത്ര നൈറ്റ് 2010 ഓഗസ്റ്റ് 27-ന്

ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ക്നാനായ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും സംഘവും ലൈവ് ഓക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഗാനനിശ ‘ചിത്ര നൈറ്റ് 2010 അരങ്ങേറുന്നു.
27-ന് വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് റോക്ക്ലാന്‍ഡിലെ ക്ലാര്‍ക്ക്സ് ടൌണ്‍ സൌത്ത് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ഗാനപരിപാടി നടത്തപ്പെടുന്നത്. എല്ലാ മലയാളി സുഹൃത്തുക്കളേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ചാരാത്ത് (845 639 6856), ജോസ് ആകശാലയില്‍ (845 371 1797), ജെയിംസ് ജോര്‍ജ് (845 362 0319), റ്റോണി കളത്തില്‍ (914 751 [...]

ക്രിസ്തീയ വിദ്യാഭ്യാസ സെമിനാര്‍ ഓഗസ്റ്റ് 28 ന്‌

ക്രിസ്തീയ വിദ്യാഭ്യാസ സെമിനാര്‍ ഓഗസ്റ്റ് 28 ന്‌

ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ ആവശ്യത്തെക്കുറിച്ച് ഷിക്കാഗോയില്‍ സെമിനാര്‍ നടത്തുന്നു. ആഗസ്ത് 28 ശനിയാഴ്ച രാവിലെ പത്തുമുതല്‍ ഷില്ലര്‍ പാര്‍ക്കിലുള്ള ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലിയിലാണ് സെമിനാര്‍. ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ഷിക്കോഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സെമിനാറിന് ഐ.പി.സി സണ്‍ഡേ സ്‌കൂള്‍ ജനറല്‍ ഡയറക്ടറും ഹെബ്രോണ്‍ ബൈബിള്‍ കോളജ് അക്കാഡമിക് ഡീനും ആയ പ്രഫ. ടി.സി. കോശി മുഖ്യാതിഥിയായിരിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക കോര്‍ഡിനേറ്റര്‍ ഉണ്ണൂണ്ണി മാത്യു (847 722 9412).

Advertisement

മറ്റു വാര്‍ത്തകള്‍