ആത്മകഥ
ലില്ലിക്കുട്ടി പ്ളസ് ടു വിദ്യാര്‍ത്ഥിനിയാണ്. സ്വപ്നം കാണുന്ന പ്രായം. അച്ഛനെപ്പോലെതന്നെ മനസ്സു നിറയെ വര്‍ണ്ണ സ്വപ്നങ്ങളാണ്. നിറമുള്ള പൂക്കളും സംഗീതവും പ്രകൃതിരമണീയമായ കാഴ്ചകളും ലില്ലിക്കുട്ടിക്ക് ഇഷ്ടമാണ്. ലില്ലിക്കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപികയുടെ മകള്‍ സെനീല കൂട്ടുകാരിയാണ്. അവരുടെ സൗഹൃദത്തിനും ഏറെ തീവ്രതയുണ്ട്. ലില്ലിക്കുട്ടിയുടെ അച്ഛന്‍ കൊച്ചുബേബി അന്ധനാണ്. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും എല്ലാ ദൃശ്യങ്ങളും കൊച്ചുബേബിയ്ക്ക് മറ്റുള്ളവരെപ്പോലെ അനുഭവവേദ്യമാണ്. മികച്ച സൗന്ദര്യ ആസ്വാദകനായ അച്ഛന്റെ കഴിവാണ് മകള്‍ ലില്ലിക്കുട്ടിക്കും ലഭിച്ചിരിക്കുന്നത്.
കൊച്ചുബേബിയുടെ കാവ്യഭാവന കിട്ടിയിട്ടുള്ളത് ലില്ലിക്കുട്ടിക്കാണ്. അകക്കണ്ണുകൊണ്ട് അച്ഛനും [...]


