Posts tagged with the keyword: ‘Europe’

കൂടരഞ്ഞി സൌഹൃദവേദി ലെസ്ററില്‍ 26ന്

കൂടരഞ്ഞി സൌഹൃദവേദി ലെസ്ററില്‍ 26ന്

മലബാറിലെ മലയോര കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ കൂടരഞ്ഞി പഞ്ചായത്തിലെ യുകെ പ്രവാസികളുടെ മക്കള്‍ ലെസ്ററില്‍ സൌഹൃദം പങ്കിടുന്നു. സെപ്റ്റംബര്‍ 26ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ ലെസ്റര്‍ ബ്ളാബി ഡിസ്ട്രിക്ട് സോഷ്യല്‍ സെന്ററിലാണ് പരിപാടി. യുകെയുടെ പലഭാഗങ്ങളില്‍നിന്നായി 90 ഓളം കുടുംബങ്ങള്‍ പങ്കെടുക്കുന്ന പരിപാടി മഹത് പൂര്‍വികരെ സ്മരിച്ച് പ്രാര്‍ഥനാ സംഗമത്തോടെ ആരംഭിക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍മാരായ സ്റ്റാന്‍ലി (ലെസ്റ്റര്‍), ജോജു (ഡെര്‍ബി) എന്നിവര്‍ അറിയിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ പരിപാടികള്‍, വിഭവ സമൃദ്ധമായ കോഴിക്കോടന്‍ [...]

എം.എം.എയുടെ ഓള്‍ യു.കെ ഫുട്ബോള്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

എം.എം.എയുടെ ഓള്‍ യു.കെ ഫുട്ബോള്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മലയാളികള്‍ക്കുവേണ്ടി ദേശീയ തലത്തില്‍ നടത്തുന്ന ഓള്‍ യു.കെ ഫുട്ബോള്‍ മത്സരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 11ന് (ശനി) മാഞ്ചസ്ററിലാണ് മത്സരം. മത്സര വിജയികള്‍ക്ക് കേരള ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് (ലണ്ടന്‍), ഷോയി ചെറിയാന്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഒരു ടീമിന് 50 പൌണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിന്റോ ജോസഫ്: 07868173401, ജിജി ചാരുപ്ളാവില്‍: 07912874351, ജോര്‍ജ് മാത്യു: 07525628006.

ഹൈഡല്‍ബര്‍ഗ് മലയാളി സമാജം ഓണഘോഷം

ഹൈഡല്‍ബര്‍ഗ് മലയാളി സമാജം ഓണഘോഷം

മലയാളി സമാജം ഹൈഡല്‍ബര്‍ഗ് ഈ വര്‍ഷത്തെ ഓണം പരിസരപ്രദേശങ്ങളിലെ മലയാളികളുംജര്‍മ്മന്‍കാരുമൊത്ത് -മാര്‍ക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയന്‍ പള്ളി പാരിഷ് ഹാളില്‍ വച്ച് സപ്തംബര്‍ 18-ന് ആഘോഷിക്കും.
ശാസ്ത്രീയ നാടോടി നൃത്തങ്ങള്‍, ബോളിവുഡ്ഡാന്‍സ്, യുവതികളുടെ ഫാഷന്‍ പരേഡ് എന്നിവയും ആഘോഷത്തോടനുബന്ധിച്ച് നടത്തും.
വിവരങ്ങള്‍ക്ക്- റോയി നാല്‍പ്പതാംകളം -പ്രസിഡന്റ് (06223-990571); മായ മാത്യു – വൈസ് പ്രസിഡന്റ് (06221-766390); ജോസ് തോപ്പില്‍-ജനറല്‍ സെക്രട്ടറി (06221-22338); ജാന്‍സി മനോജ് – സെക്രട്ടറി (06221- 337239); ലീമ വര്‍ഗീസ് -ട്രഷറര്‍ (06224- 950491).

ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഓണസദ്യ 9 ന്‌

ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഓണസദ്യ 9 ന്‌

ഇരുപതിലേറെ വിഭവങ്ങളുമായി ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ ജൂബിലി റൂമില്‍ സപ്തംബര്‍ 9 ന് ഓണസദ്യ നടക്കും. പാര്‍ലമെന്‍റിന്റെ ചരിത്രത്തിലാദ്യമായാണ് വാഴയിലയില്‍ എം.പി.മാരുടെ മുമ്പിലേക്ക് കേരളീയ വിഭവങ്ങളെത്തുന്നത്.
ബ്രിട്ടനിലെ സൗതാള്‍ എം.പി.യും ബിസിനസ് ഫോറം ചെയര്‍മാനുമായ വീരേന്ദ്രശര്‍മ്മ, ഹൈക്കമ്മീഷണര്‍ നളിന്‍സൂരി എന്നിവരുടെ നേതൃത്വത്തിലാണ് ഓണസദ്യ വിളമ്പുന്നത്. ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ തെക്കുംമുറി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ആതിഥേയ സംഘമാണ് എം.പി.മാരെ സ്വീകരിക്കുക.
കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, എരിശ്ശേരി, സാമ്പാര്‍, രസം, നെയ്യ്, പരിപ്പ്, പാലട പ്രഥമന്‍ തുടങ്ങിയ വിഭവങ്ങളൊക്കെ സദ്യക്കുണ്ടാകും. ലണ്ടനില്‍ ഇരുപത്തിയഞ്ച് വര്‍ഷം [...]

ജര്‍മനിയില്‍ വിമാന യാത്രക്കാര്‍ക്ക് പുതിയ നികുതി

ജര്‍മനിയില്‍ വിമാന യാത്രക്കാര്‍ക്ക് പുതിയ നികുതി

ജര്‍മനിയില്‍ നിന്നും യാത്ര ചെയ്യുന്ന വിമാന യാത്രക്കാര്‍ക്ക് പുതിയ നികുതി ചുമത്താന്‍ ജര്‍മന്‍ മന്ത്രിസഭ തീരുമാനിച്ചു. ജര്‍മനിയിലും, യൂറോപ്പിലും കുറഞ്ഞ ദൂരം പറക്കുന്ന യാത്രക്കാര്‍ക്ക് എട്ട് യൂറോയും, രണ്ടായിരത്തി അഞ്ഞൂറ് മുതല്‍ ആറായിരം കിലോമീറ്റര്‍ പറക്കുന്നവര്‍ക്ക് ഇരുപത്തഞ്ച് യൂറോയും, ദീര്‍ഘദൂര യാത്രക്കാരില്‍ നിന്ന് 45 യൂറോയും ഈടാക്കാനാണ് മന്ത്രിസഭാ തീരുമാനം. ഈ പുതിയ നികുതി 2011 ജനുവരി 01 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ജര്‍മന്‍ ധനകാര്യ വകുപ്പ് മന്ത്രി ഷോയ്‌ബെലെ പറഞ്ഞു. ജര്‍മനിയില്‍ നിന്നുമുള്ള സഞ്ചാരദൂരം കണക്കാക്കുന്നത് [...]

ഓസ്ട്രിയയില്‍ ചെറു വിമാനം തകര്‍ന്നു വീണു 2 പേര്‍ മരിച്ചു

ഓസ്ട്രിയയില്‍ ചെറു വിമാനം തകര്‍ന്നു വീണു 2 പേര്‍ മരിച്ചു

ഓസ്ട്രിയയില്‍ ഒരു എഞ്ചിന്‍ മാത്രമുള്ള ചെറു വിമാനം തകര്‍ന്നു വീണ്‌ പൈലറ്റും ഒരു യാത്രക്കാരനും മരിച്ചതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് വിമാനം നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. വിമാനം ലാന്ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പുഴയോരത്തെക്ക് തെന്നിനീങ്ങുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു.

കൊളോണില്‍ തിരുവോണാഘോഷം സെപ്റ്റംബര്‍ 11ന്

കൊളോണില്‍ തിരുവോണാഘോഷം സെപ്റ്റംബര്‍ 11ന്

മലയാളിമനസില്‍ കനകസ്മൃതികളുണര്‍ത്തുന്ന തിരുവോണം കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി രണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷിക്കുന്നു.
കൊളോണ്‍ വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1) സെപ്റ്റംബര്‍ 11ന് വൈകുന്നേരം ആറിന് പരിപാടികള്‍ ആരംഭിക്കും. ചാലക്കുടി എംപി കെ.പി. ധനപാലന്‍ മുഖ്യാതിഥിയായിരിക്കും.
മാവേലിമന്നന് വരവേല്‍പ്പ്, തിരുവാതിരകളി, നാടോടിനൃത്തങ്ങള്‍, സംഘനൃത്തങ്ങള്‍ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന എല്ലാ മലയാളികളും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരുവാന്‍ കേരള സമാജം [...]

അയര്‍ലന്‍ഡില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി കുടുംബസംഗമം

അയര്‍ലന്‍ഡില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി കുടുംബസംഗമം

യാക്കോബായ സുറിയാനി ക്രിസ്ത്യാനി കുടുംബസംഗമം സപ്തംബര്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ കൗണ്ടി ഗാല്‍വെയിലുള്ള അത്തെന്റിയിലെ എസ്‌കര്‍ മൊണാസ്ട്രിയില്‍ നടക്കും. മുഖ്യാതിഥിയായി എത്തുന്ന പാത്രിയാര്‍ക്കല്‍ വികാരി കുര്യാക്കോസ് മോര്‍ ദീയസ്‌ക്കോറോസ് സെപ്തംബര്‍ നാലിന് കാലത്ത് പതിനൊന്ന് മണിക്ക് നോക്കിലെ ദൈവ മാതാവിന്റെ ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കും. കുടുംബസംഗമത്തിന്റെ ഭാഗമായി ബൈബിള്‍ ക്ലാസുകള്‍, ധ്യാനം, കൗണ്‍സലിംഗ്, വിവിധ കായിക മത്സരങ്ങള്‍, കുട്ടികള്‍ക്കു മാത്രമായി കിഡ്‌സ്‌വേള്‍ഡ് എന്ന പരിപാടിയും സംഘടിപ്പിക്കും.

ബ്രാഡ്‌ഫോര്‍ഡില്‍ സെപ്തംബര്‍ ഒമ്പതിന് ധ്യാനം

ബ്രാഡ്‌ഫോര്‍ഡില്‍ സെപ്തംബര്‍ ഒമ്പതിന് ധ്യാനം

ഫാ.ജോര്‍ജ് പനയ്ക്കന്‍ നടത്തുന്ന കുടുംബനവീകരണ ധ്യാനവും കൂര്‍ബാനയും സെപ്തംബര്‍ ഒമ്പതിന് ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് വില്യംസ് ചര്‍ച്ചില്‍ സംഘടിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ദിനേശ് മാത്യു-01274 498942, ബിനി-07888 715431 എന്നിവരുമായി ബന്ധപ്പെടുക.

രണ്ടു സഹോദരിമാര്‍ ഒരേ സമയത്ത് രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി

രണ്ടു സഹോദരിമാര്‍ ഒരേ സമയത്ത് രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി

കാതറിന്‍ മോറിസ്, ഡോണ്‍ പോട്ട്സ് എന്ന രണ്ട് സഹോദരിമാരാണ് ഒരേ സമയത്ത് ഒരേ വാര്‍ഡില്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് നോര്‍ത്ത് സ്ടാഫോര്‍ഡ്ഷെയറിലാണ് സംഭവം. പോട്ടസ് (31) മോ കോപ്പിലെ സ്ടോക്ക് -ഓണ്‍-ട്രെന്റിലെ ഹെയര്‍ ഡ്രെസ്സര്‍ ആണ്. ഓപ്പറെഷനിലൂടെ ആണ് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. മോരിസും (34) ഒരേ ദിവസം തന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റാകുകയും ഏതന്‍ ഫ്ലെച്ചെറിന് ജന്മം നല്‍കുകയുമായിരുന്നു.

ബി ഫ്രെണ്ട്സ് സ്വിറ്റ്സര്‍ലാന്റിന്റെ ‘തിരുവോണം 2010′

ബി ഫ്രെണ്ട്സ് സ്വിറ്റ്സര്‍ലാന്റിന്റെ ‘തിരുവോണം 2010′

ബി ഫ്രെണ്ട്സ് സ്വിറ്റ്സര്‍ലാന്റിന്റെ ഓണാഘോഷം ‘തിരുവോണം 2010′ എന്ന പേരില്‍ സെപ്റ്റംബര്‍ 4 ശനിയാഴ്ച ആഘോഷിക്കുന്നു. ആഘോഷത്തിനു കേരള തനിമയുള്ള വസ്ത്രങ്ങളണിഞ്ഞെതുന്നവരില്‍ നിന്നും ജഡ്ജിംഗ് പാനെല്‍ തിരഞ്ഞെടുക്കന്നവര്‍ക്ക് ‘Best Kerala Dress Award’ നല്‍കുന്നതാണ്. ആഘോഷ പരിപാടികള്‍ രാവിലെ 11.30 മണിക്ക് Hesslihalle Kusnacht ല്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.befriends.ch/onam2010.html

എല്‍മയുടെ ഓണാഘോഷം സപ്തംബര്‍ 4ന്‌

എല്‍മയുടെ ഓണാഘോഷം സപ്തംബര്‍ 4ന്‌

എല്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ(എന്‍മ) 2010 ലെ ഓണാഘോഷം സപ്തംബര്‍ നാലാം തീയതി എന്‍ഫീല്‍ഡ് ടൗണിലുള്ള സെന്റ് പോള്‍സ് സെന്ററില്‍ നടത്തപ്പെടുന്നു. പകല്‍ മൂന്നുമണിക്ക് എന്‍മയുടെ പ്രസിഡന്റ് ജോര്‍ജ് ഉത്ഘാടനം ചെയ്യുന്ന ആഘോഷ പരിപാടികളില്‍ തിരുവാതിര, പുലികളി, കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങള്‍ ഉണ്ടായിരിക്കും. ശ്രീ റോയിസ് നേതൃത്വം കൊടുക്കുന്ന ഐമാറ്റ് ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി സ്‌പോണ്‍സര്‍ ചെയ്യുന്ന മാഞ്ചസ്റ്റര്‍ ഹാര്‍ട്ട് ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും ഇത്തവണത്തെ ഓണാഘോഷം മികവുറ്റതാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് റെജി നന്തിക്കാട്ട്-07852437505

വാറിംഗ്ടണില്‍ ഓണാഘോഷം 29 ന്‌

വാറിംഗ്ടണില്‍ ഓണാഘോഷം 29 ന്‌

വാറിംഗ്ണടിലെ മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം ആഗസ്ത് 29 ന് സെന്റ് എല്‍ഫിന്‍സ് സ്‌കൂള്‍ ഹാളില്‍ വെച്ച് നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ചടങ്ങ് ഫാ.ജെയിംസ് കാടിക്കല്‍ ഉദ്ഘാടനം ചെയ്യും.
ഫാ.ബാബു അപ്പാടന്‍ മുഖ്യാതിഥിയായിരിക്കും. ആഘോഷ ചടങ്ങില്‍ വെച്ച് ഈ വര്‍ഷത്തെ ജി.സി.എസ്.ഇ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കിം തോമസ്, ടെസ് തോമസ് എന്നീ സഹോദരിമാരെ പ്രത്യേകം അനുമോദിക്കുമെന്ന് ഓണാഘോഷ കമ്മിറ്റി പ്രസിഡന്റ് ഷിജോ വര്‍ഗീസ് അറിയിച്ചു.

അയര്‍ലന്‍ഡിലെ സുന്ദരിപട്ടം ഇന്ത്യന്‍ വംശജക്ക്‌

അയര്‍ലന്‍ഡിലെ സുന്ദരിപട്ടം ഇന്ത്യന്‍ വംശജക്ക്‌

ഇന്ത്യന്‍ വംശജയായ ക്ലെയര്‍ കംബമേട്ട് (26) ഈ വര്‍ഷത്തെ റോസ് ഓഫ് ട്രാലീ ആയി തിരഞ്ഞെടുക്കപെട്ടു. ഹൈദരാബാദ് സ്വദേശിയായ രവി കംബമേട്ടിന്‍റെയും ഐറിഷുകാരിയായ ബ്രെഡയുടെയും മകളാണ് ക്ലെയര്‍.
ഈ സൗന്ദര്യപ്പട്ടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് ക്ലെയര്‍. ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ ജനിച്ച ക്ലെയര്‍ എട്ടാമത്തെ വയസ്സിലാണ് അയര്‍ലണ്ടിലെത്തിയത്. സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദമുള്ള ക്ലെയര്‍ ഒരു മന:ശാസ്ത്രജ്ഞയായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ പ്രവര്‍ത്തിക്കുകയാണ്.
കെറി ടൌണില്‍ ഒരു ലക്ഷത്തോളം കാണികളെ ആകര്‍ഷിക്കുന്ന ഉത്സവപ്രതീതിയുണര്‍ത്തുന്ന ആഘോഷമാണ് റോസ് ഓഫ് ട്രാലി. ഒന്നര മില്ല്യണിലേറെ [...]

സ്വാമി ഉദിത് ചൈതന്യ ആഗസ്റ്റ്‌ 30 മുതല്‍ ടോറോന്റോയില്‍

സ്വാമി ഉദിത് ചൈതന്യ ആഗസ്റ്റ്‌ 30 മുതല്‍ ടോറോന്റോയില്‍

പ്രസിദ്ധ ഹൈന്ദവ ആത്മീയ പ്രഭാഷകനും വേദാന്ത പണ്ഡിതനും മലയാളിയുമായ സ്വാമി ഉദിത് ചൈതന്യയുടെ ടോറോന്റോ സന്ദര്‍ശനവും പ്രഭാഷണ പരിപാടികളും ആഗസ്റ്റ്‌ 30 മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ 5 വരെ അദ്ദേഹം വിവിധ പൊതുപരിപാടികളിലും ഭവന സന്ദര്‍ശനങ്ങളിലും പങ്കെടുക്കും. ഭാഗവതം, രാമായണം, നാരായണീയം എന്നീ പുരാണ കൃതികള്‍ക്ക് ആധുനിക പാതയ പരിഭാഷകള്‍ നല്‍കിവരുന്ന സ്വാമിയുടെ പ്രഭാഷണങ്ങള്‍ ഇതിനോടകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. പരിപാടികള്‍ സൌജന്യമാണ്. എന്‍.എസ്.എസ്. കാനഡയാണ് സ്വാമിയുടെ ടോറോന്റോ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ NSScanada.org [...]

എബ്ബിയും ആഷികയും ഭരതനാട്യം അരങ്ങേറി

എബ്ബിയും ആഷികയും ഭരതനാട്യം അരങ്ങേറി

ഭാരതനാട്യകലയില്‍ പഠനവും പ്രാവീണ്യവും സ്വായത്തമാക്കിയ എബ്ബി കയ്യാനയില്‍, ആഷിക തെയ്യില്‍ എന്നിവരുടെ അരങ്ങേറ്റം 650 ല്‍പ്പരം വരുന്ന സദസ്സിനു മുന്‍പാകെ ടൊറൊന്റോ റിച്ച്മോണ്ട് ഹില്‍ കലാവേദിയില്‍ നടന്നു. പ്രശസ്ത നൃത്ത അധ്യാപിക നൃത്ത കലാകേന്ദ്ര ടൊറൊന്റോയുടെ സ്ഥാപക “പ്രീതാ കണ്ടന്‍ചാത്താ”യാണ് ഇവരുടെ ഗുരു.
നാട്യശാസ്ത്രത്തിലെ എല്ലാ നൃത്തരൂപങ്ങളും അവതരിപ്പിച്ചു കൈയ്യടി നേടിയ ഈ മിടുക്കികള്‍ ടൊറൊന്റോ സ്കൂളിലെ 12,11 ഗ്രേഡ് വിദ്യാര്‍ഥികളും കനേഡിയന്‍ മലയാളികളായ രാജീവ്-ജയാ തെയ്യില്‍, ടോമി-വത്സല കയ്യാനിയില്‍ ദമ്പതികളുടെ മക്കളാണ്. അരങ്ങേറ്റത്തിന് മോഹന്‍ തിരുചെല്‍വം [...]

ഹാമില്‍ട്ടന്‍ മലയാളികളുടെ ഓണം 28 ന്

ഹാമില്‍ട്ടന്‍ മലയാളികളുടെ ഓണം 28 ന്

കാനഡ, ഓന്റാരിയോയിലെ ഹാമില്‍ട്ടന്‍ നഗരത്തിലെ മലയാളികളുടെ ഓണാഘോഷങ്ങള്‍ പരമ്പരാഗത 16 വിഭവങ്ങളടങ്ങിയ ഓണസദ്യയോടുകൂടി ആഗസ്റ്റ്‌ 28 ന് വൈകിട്ട് 5.30 മുതല്‍ സമാജത്തിന്റെ സെന്റെര്‍ ഓഡിറ്റോറിയത്തില്‍ (1095 വുഡ്ബേണ്‍ ഗ്ലാന്ബ്രൂക്ക്) ആരംഭിക്കുമെന്ന് പ്രസിഡന്റ്‌ തോമസ്‌ കുര്യന്‍ അറിയിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികളും അരങ്ങേറും.

വിയന്ന മലയാളി അസോസിയേഷന്റെ ഓണാഘോഷം

വിയന്ന മലയാളി അസോസിയേഷന്റെ ഓണാഘോഷം

വിയന്ന മലയാളി അസോസിയേഷന്റെ ഓണാഘോഷം 2010 ആഗസ്ത് 28 ശനിയാഴ്ച സംഘടിപ്പിക്കുന്നു. ആഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യൂസ് കിഴക്കേക്കര – 069911234705, ശ്യാംപ്രകാശ് രാമചന്ദ്രന്‍ – 06763456188, റോയ് വെളിയത്ത് – 06509244100
website : www.viennamalayalee.com

ഇമിഗ്രേഷന്‍ സംവിധാനത്തില്‍ മാറ്റം വേണമെന്നു മന്ത്രി

ഇമിഗ്രേഷന്‍ സംവിധാനത്തില്‍ മാറ്റം വേണമെന്നു മന്ത്രി

ജര്‍മന്‍ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ കാര്യമായ മാറ്റമുണ്ടാകണമെന്ന് ഇക്കണോമിക്സ് മന്ത്രി റെയ്നര്‍ ബ്രുഡര്‍ലി. കനേഡിയന്‍ പോയിന്റ്സ് ബേസ്ഡ് സംവിധാനത്തിന്റെ മാതൃക ജര്‍മനിയും സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതല്‍ യോഗ്യതയുള്ളവരും കഴിവുള്ളവരുമായ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ കനേഡിയന്‍ രീതി ഉപയോഗപ്രദമെന്നാണ് ബ്രുഡര്‍ലിയുടെ അഭിപ്രായം. ഇതു സംബന്ധിച്ച കരടുരൂപം അദ്ദേഹത്തിന്റെ ഓഫീസ് തയാറാക്കിയിട്ടുണ്ടെന്നാണു സൂചന.
രാജ്യത്തിന് ആവശ്യമുള്ള തൊഴില്‍ മേഖലകളിലെ വിദഗ്ധരെ ആകര്‍ഷിക്കുന്നതിനു മുന്‍ഗണന നല്‍കുന്ന രീതിയാണ് ബ്രുഡര്‍ലി മുന്നോട്ടു വയ്ക്കുന്നത്. വിദ്യാഭ്യാസവും മറ്റു യോഗ്യതകളും ഇതില്‍ നിര്‍ണായകമാകും. ഓരോ മേഖലയിലുള്ള വിദഗ്ധരുടെ [...]

കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ഓണാഘോഷം

കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ഓണാഘോഷം

കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ ഓണം ആഗസ്ത് 28 ന് ബൊണാമെസിലെ ഹൗസ് നിഡായില്‍ വച്ച് ഉച്ചകഴിഞ്ഞ് 4 മണിക്ക് ആഘോഷിക്കും.
ഓണപ്പൂവിടല്‍, തിരുവാതിര, ക്ലാസിക്കല്‍, സെമി-ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. യൂറോപ്പ് മുഴുവന്‍ പ്രസിദ്ധമായ നാരായണ സ്വാമിയുടെ നേത്യത്വത്തില്‍ തയ്യാറാക്കുന്ന ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
ഇടവേളക്ക് ശേഷം കെ.പി.എസ്. പയ്യനെടം എഴുതിയ ‘സ്രഷ്ടി-സ്ഥിതി-സംഹാരം’ എന്ന സാമൂഹ്യ നാടകം ഫ്രാങ്ക്ഫര്‍ട്ട് കേരള കലാസമിതി അവതരിപ്പിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ആന്റണി തേവര്‍പാടം (069-95775328), ജോണ്‍ [...]

Advertisement

മറ്റു വാര്‍ത്തകള്‍