Posts tagged with the keyword: ‘Gulf’

ടൈപ്പിംഗ് സെന്റര്‍ : യുഎഇ തീരുമാനം പ്രവാസികള്‍ക്ക് തിരിച്ചടി

ടൈപ്പിംഗ് സെന്റര്‍ : യുഎഇ തീരുമാനം പ്രവാസികള്‍ക്ക് തിരിച്ചടി

ദുബായ് : ടൈപ്പിംഗ് സെന്ററുകള്‍ യുഎഇ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള യുഎഇ സര്‍ക്കാര്‍ തീരുമാനം ഇന്ത‌്യക്കാര്‍ക്ക് തിരിച്ചടി. 5000 ത്തിലേറെ ടൈപ്പിംഗ് സെന്ററുകളാണ് യുഎഇയിലുള്ളത്. ഇതില്‍ നല്ലൊരു ശതമാനം ഇന്ത‌്യക്കാരുടേതാണ്. ഇപ്പോഴുള്ള സെന്ററുകള്‍ മുഴുവന്‍ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിലവിലുള്ള ടൈപ്പിംഗ് സെന്ററുകളില്‍ തൊഴിലാളികളും കമ്പനികളും സമര്‍പ്പിക്കേണ്ട വിവിധ അപേക്ഷകളും (ലേബര്‍ കാര്‍ഡ്, പെര്‍മിറ്റ് തുടങ്ങിയവ) മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ രേഖകളും ടൈപ്പിംഗ് സെന്ററുകളാണ് തയ്യാറാക്കിയിരുന്നത്. തൊഴിലാളികള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതും ഈ സെന്ററുകള്‍ വഴിയാണ്. ഇതാണ് അടച്ചുപൂട്ടാന്‍ [...]

ഇന്ത‌്യക്കാരുടെ വധശിക്ഷ : ഷാര്‍ജ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

ഇന്ത‌്യക്കാരുടെ വധശിക്ഷ : ഷാര്‍ജ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

ദുബായ് : യുഎഇയില്‍ അനധികൃത മദ‌്യവില്പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പാക്കിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഷാര്‍ജയിലെ ശരിയത്ത് കോടതി വധശിക്ഷക്ക് വിധിച്ച 17 ഇന്ത‌്യക്കാര്‍ക്കുവേണ്ടി അപ്പീല്‍ ഫയല്‍ ചെയ്തു. ഷാര്‍ജ ഹൈക്കോടതിയില്‍ ഇന്ത‌്യന്‍ കോണ്‍സുലേറ്ററാണ് അപ്പീല്‍ ഫയല്‍ ചെയ്തത്. ശിക്ഷിക്കപ്പെട്ടവരില്‍ 16 പേര്‍ പഞ്ചാബുകാരും ഒരാള്‍ ഹരിയാന നിവാസിയുമാണ്. 2009 ലാണ് കേസിനാസ്പദമായ സംഭവം. ദുബായിയിലെ അഭിഭാഷകനായ മുഹമ്മദ് സല്‍മാന്‍ ഇന്ത‌്യക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകും. ഷാര്‍ജ ഹൈക്കോടതി അപ്പീല്‍ തള്ളുന്നപക്ഷം അബുദാബി സുപ്രീംകോടതിയെ സമീപിക്കും. ഇവിടെ ഹര്‍ജി തള്ളുന്നപക്ഷം [...]

ദുബായിയില്‍ റെയ്ഡ് : 441 പേര്‍ പിടിയില്‍

ദുബായിയില്‍ റെയ്ഡ് : 441 പേര്‍ പിടിയില്‍

ദുബായ് : വഴി വാണിഭക്കാരും യാചകക്കാരും ഉള്‍പ്പെടെ 441 വിദേശികളെ ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പിടികൂടി. 304 വഴിവാണിഭക്കാര്‍, 44 യാചകര്‍, 30 കശാപ്പുകാര്‍ എന്നിവര്‍ക്കുപുറമെ അനധികൃതമായി കാര കഴുകുന്ന 63 പേരും പിടിയിലായി.

വിസിറ്റ് വിസയുടെ അപേക്ഷാഫീസ് കുത്തനെ കൂട്ടാനും നിര്‍ദേശം

വിസിറ്റ് വിസയുടെ അപേക്ഷാഫീസ് കുത്തനെ കൂട്ടാനും നിര്‍ദേശം

കുവൈത്ത് സിറ്റി: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് ഏര്‍പ്പെടുത്തുന്നതിന് പുറമെ, വിസിറ്റ് വിസയുടെ അപേക്ഷാ ഫീസും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. രണ്ടു മാസത്തെ വിസിറ്റ് വിസക്ക് 100 ദീനാറും മൂന്നു മാസത്തെ വിസിറ്റ് വിസക്ക് 120 ദീനാറും ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശമാണ് എമിഗ്രേഷന്‍ വകുപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവില്‍ വിസ അപേക്ഷാ ഫോറത്തില്‍ പതിക്കുന്ന മൂന്നു ദീനാറിന്റെ സ്റ്റാമ്പ് മാത്രമാണ് വിസിറ്റ് വിസക്കാരില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കുന്ന ഫീസ്. അതിനാല്‍, കുവൈത്തിലെത്തുന്ന സന്ദര്‍ശകരില്‍ നിന്ന് രാജ്യത്തിന് കാര്യമായ സാമ്പത്തിക നേട്ടമൊന്നുമില്ലെന്ന് [...]

നഖലില്‍ അപൂര്‍വ ഊതവര്‍ണ പുഷ്പം വിരിഞ്ഞു

നഖലില്‍ അപൂര്‍വ ഊതവര്‍ണ പുഷ്പം വിരിഞ്ഞു

നഖല്‍: ‘ഹദംദം’ എന്ന പേരില്‍ അറിയപ്പെടുന്ന അപൂര്‍വ ഊതവര്‍ണ പുഷ്പം വിരിഞ്ഞത് പ്രദേശത്ത് കൌതുകമുണര്‍ത്തി. നഖല്‍ വിലായത്തിലും വാദി അല്‍മഅ്വലിലുമാണ് പള്‍പ്പിള്‍ നിറത്തിലുള്ള പുഷ്പം വിരിഞ്ഞത്. തീരദേശത്ത് പലപ്പോഴും കാണാറുള്ള ഹദംദം ഹജര്‍ മലനിരകളില്‍ വളരെ അപൂര്‍വമായി മാത്രമാണത്രേ വിരിയാറ്.
നഖല്‍ വിലായത്തില്‍ നിന്ന് വാദി അല്‍ മഅ്വലിലേക്കുള്ള റോഡിനരികിലാണ് അപൂര്‍വകാഴ്ചയൊരുക്കി ഹദംദം പൂത്തുനില്‍ക്കുന്നത്. ഹജര്‍ മലനിരകളില്‍ അടുത്തിടെ ലഭിച്ച മഴയാണ് ഇവിടെ പൂവിരിയാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെങ്കുത്തായ മലനിരകളില്‍ മറ്റു ചെടികള്‍ക്കിടയിലാണ് പൂഷ്പം തല ഉയര്‍ത്തി നില്‍ക്കുന്നത്.
ഊവര്‍ണത്തിലുള്ള [...]

ആരോഗ്യ മേഖലയില്‍ പ്രവാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

ആരോഗ്യ മേഖലയില്‍ പ്രവാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

റിയാദ്: പ്രവാസികള്‍ ആരോഗ്യ രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും രോഗം പിടിപെടുന്നതിന് മുമ്പേ രോഗകാരണങ്ങള്‍ തടയാനുള്ള ശ്രമം ഉണ്ടാകണമെന്നും ആര്‍.സി.സി റിയാദ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി പ്രതിനിധി ഡോ.അനസ് ഉണര്‍ത്തി. കാന്‍സറിന്റെ മുഖ്യഹേതുവായ പുകവലിയും ടിന്നിലടച്ച ഭക്ഷണങ്ങളും ഒഴിവാക്കാന്‍ പ്രവാസികള്‍ ആര്‍്ജവം കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാന്‍സര്‍ കെയര്‍ ലൈഫ് പദ്ധതിയിലേക്ക് ഫ്ലീരിയ ഗ്രൂപ്പിലെ ജോലിക്കാരെ ചേര്‍ത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബോധവത്ക്കരണം നടത്തുകയായിരുന്നു അദ്ദേഹം.

പൊതുമാപ്പ് രജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കുന്നു; സന്ദര്‍ശകവിസയില്‍ എത്തിയവരുടെ നടപടി തുടങ്ങി

പൊതുമാപ്പ് രജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കുന്നു; സന്ദര്‍ശകവിസയില്‍ എത്തിയവരുടെ നടപടി തുടങ്ങി

മസ്കത്ത്: അനധികൃതമായി ഒമാനില്‍ തങ്ങുന്നവര്‍ക്ക് പൊതമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള രജിസ്ട്രേഷന്‍ ഇന്ന് അവസാനിക്കുന്നു. ഇന്ന് ഉച്ചക്ക് രണ്ടിന് മുമ്പ് ഇന്ത്യന്‍ എംബസിയിലെത്തി പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ശിക്ഷയും പിഴയുമില്ലാതെ സ്വദേശത്തേക്ക് തിരിച്ചുപോകാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
മെയ് 31 വരെ ഒമാന്‍ സര്‍ക്കാര്‍ പൊതുമാപ്പ് കാലാവധി നീട്ടിയിട്ടുണ്ടെങ്കിലും നിലവില്‍ ആനുകൂല്യത്തിനായി പേര് രജിസ്റ്റര്‍ ചെയ്തവരെ തിരിച്ചയക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് പുതിയ രജിസ്ട്രേഷന്‍ സ്വീകരിക്കുന്ന ജോലി ഇന്ന് മുതല്‍ നിര്‍ത്താന്‍ ഇന്ത്യന്‍ അംബാസഡര്‍ ഉത്തരവിടുകയായിരുന്നു. ഇതുവരെ 21,500 ഇന്ത്യക്കാരാണ് പൊതുമാപ്പ് [...]

രൂപ കുതിക്കുന്നു; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി

രൂപ കുതിക്കുന്നു; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി

കുവൈത്ത് സിറ്റി: രൂപയുടെ വിനിമയ മൂല്യം കുത്തനെ ഉയരുന്നത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ദിനാറുമായുള്ള രൂപയുടെ വിനിമയ നിരക്കില്‍ പത്തു ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അതായത് ഫലത്തില്‍ ശമ്പളത്തില്‍ പത്ത് ശതമാനം കുറവ് വന്നതിന് തുല്യമായ നഷ്ടമാണ് സംഭവിച്ചത്.
ഇന്നലത്തെ വിനിമയ നിരക്ക് അനുസരിച്ച് 10,000 രൂപക്ക് 65 ദീനാറിന് മുകളിലാണ് നിരക്ക്. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതു മുതല്‍ രൂപയുടെ മൂല്യം പടിപടിയായി മുകളിലോട്ട് കുതിക്കുകയാണ്.
കഴിഞ്ഞ 19 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന [...]

ടി. പത്മനാഭന് അബുദാബിയില്‍ സ്വീകരണം

ടി. പത്മനാഭന് അബുദാബിയില്‍ സ്വീകരണം

അബുദാബി: പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍റെ എഴുത്തിന്‍റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും ഗള്‍ഫ് നാടുകളിലും നടക്കുന്ന പരിപാടിയില്‍ അബുദാബി മലയാളി സമാജം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ യായ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ടി. പത്മനാഭന് സ്വീകരണം നല്‍കുന്നു. ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാത്രി 8.30ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ മുഗള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. എ. എം. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. അബുദാബിയിലെ വിവിധ സംഘടനാ [...]

Advertisement

മറ്റു വാര്‍ത്തകള്‍