Posts tagged with the keyword: ‘Middle East’

കുവൈത്തില്‍ ബസ്‌ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു

കുവൈത്തില്‍ ബസ്‌ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു

കഴിഞ്ഞ അഞ്ചു ദിവസമായി കെ.പി.ടി.സി. ബസ്‌ഡ്രൈവര്‍മാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭാഗികമായി ആരംഭിച്ച ബസ് സര്‍വീസ് പതിവുപോലെ പുനരാരംഭിച്ചു.
തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന 50 ദിനാര്‍ അലവന്‍സ് കഴിഞ്ഞ രണ്ടു വര്‍ഷമായി നിര്‍ത്തലാക്കിയത് പുന:സ്ഥാപിക്കുക, അര്‍ഹമായ താമസസൗകര്യം അനുവദിക്കുക, അധിക സമയ ജോലിയ്ക്ക് ഓവര്‍ടൈം അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാര്‍ പണിമുടക്കിയത്.2900ത്തോളം വരുന്ന ജീവനക്കാരില്‍ 70 ശതമാനവും ഇന്ത്യക്കാരും അതില്‍ 80 ശതമാനവും മലയാളികളുമാണ്.
ഇന്ത്യക്കാരുടെ പ്രശ്‌നം [...]

സ്റ്റുഡന്റ്‌സ് ഇന്ത്യ ഇഫ്താര്‍ മീറ്റ് സപ്തംബര്‍ നാലിന്‌

സ്റ്റുഡന്റ്‌സ് ഇന്ത്യ ഇഫ്താര്‍ മീറ്റ് സപ്തംബര്‍ നാലിന്‌

സ്റ്റുഡന്റ്‌സ് ഇന്ത്യ കുവൈറ്റ് എട്ട് മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഇഫ്താര്‍ മീറ്റ് സപ്തംബര്‍ നാല് ശനിയാഴ്ച അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടി പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതന്‍ മുഹമ്മദ് സലിം മൗലവി ഉത്ഘാനം ചെയ്യും. ഖലീലുറഹ്മാന്‍, യൂനസ് സലിം, എന്നിവര്‍ സംബന്ധിക്കും. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യമുണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 99665915/97881284

ഗള്‍ഫ് ഓര്‍ത്തഡോക്സ് യുവജന സമ്മേളനം അബുദാബിയില്‍

ഗള്‍ഫ് ഓര്‍ത്തഡോക്സ് യുവജന സമ്മേളനം അബുദാബിയില്‍

ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ അഞ്ചാം ഗള്‍ഫ് മേഖലാ സമ്മേളനം ഒന്‍പതു മുതല്‍ പതിനൊന്നുവരെ അബുദാബി സെന്റ് തോമസ് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ‘നിലനില്‍ക്കാന്‍വേണ്ടി ഉണരുക,നമുക്ക് ഒരു ഭൂമി മാത്രം’ എന്ന സന്ദേശത്തെ ആധാരമാക്കി കത്തെഴുത്ത്, ഹ്രസ്വചിത്ര നിര്‍മാണം എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തും. അഖിലമലങ്കര ക്വിസ് മത്സരത്തിലെ ജേതാക്കള്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും സമ്മേളനത്തില്‍ സമ്മാനിക്കും. ഒന്‍പതിന് വൈകുന്നേരം 7.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ ലോകേഷ് മൈസൂര്‍ [...]

പട്ടുറുമാല്‍ കലാകാരന്‍മാര്‍ ദോഹയില്‍ എത്തുന്നു

പട്ടുറുമാല്‍ കലാകാരന്‍മാര്‍ ദോഹയില്‍ എത്തുന്നു

മാപ്പിളപ്പാട്ടിനെ ജനകീയ കലയാക്കി മാറ്റിയ കൈരളി ടിവി റിയാലിറ്റിഷോ ‘പട്ടുറുമാല്‍’ കലാകാരന്മാര്‍ ദോഹയിലെത്തുന്നു. സപ്തംബര്‍ 17 ന് വെള്ളിയാഴ്ച ദോഹ സിനിമയില്‍ നടക്കുന്ന ‘പട്ടുറുമാല്‍’ സംഗീത നിശയില്‍ കഴിഞ്ഞവര്‍ഷങ്ങളിലെ പട്ടുറുമാല്‍ വിജയികളും പങ്കെടുക്കും. പട്ടുറുമാലിന്റെ മുഖ്യപ്രായോജകരായിരുന്ന റിതാജ് ഖത്തര്‍ ഇന്റര്‍നാഷണലും കൈരളി ടിവിയും ചേര്‍ന്നാണ് ഈ സംഗീത പ്രോഗ്രാം ദോഹയിലെത്തിക്കുന്നത്.
ഇത്തവണത്തെ വിജയിക്ക് സമ്മാനമായി നല്‍കുന്നത് 101 പവന്‍ സ്വര്‍ണമാണ്. ജി.സി.സി.തലത്തില്‍ വന്‍ പ്രചാരണം ലഭിക്കുന്ന ‘ദോഹ പട്ടറുമാല്‍’ ഷോ കൈരളി ടി.വി. സംപ്രേഷണം ചെയ്യും. ദോഹപട്ടറുമാല്‍ ഷോ [...]

പഠന ക്യാമ്പും സമൂഹ നോമ്പുതുറയും

പഠന ക്യാമ്പും സമൂഹ നോമ്പുതുറയും

കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍ ആഗസ്റ്റ്‌-30 തിങ്കളാഴ്ച അബൂഹലീഫയില്‍ പഠന ക്യാമ്പും സമൂഹ നോമ്പുതുറയും സംഘടിപ്പിക്കുന്നു. അബൂഹലീഫ മസ്ജിദ് ഹുദാ അല്‍ മുനൈഫില്‍ (ലത്തീഫ റൌണ്ട് എബൌട്ടിനു സമീപം) അസ്വര്‍ നമസ്കാര ശേഷം നടക്കുന്ന പഠന കേമ്പില്‍ അബ്ദുല്‍ റഊഫ് നദവി (വിഷയം :ഖുര്‍ആന്‍ മാനവരുടെ വഴികാട്ടി), അബ്ദുല്‍ മജീദ്‌ സ്വലാഹി (വിഷയം : വിശ്വാസത്തെ ശക്തിപ്പെടുത്തുക) എന്നിവര്‍ ക്ലാസ്സ്‌ എടുക്കുന്നതായിരിക്കും.
എല്ലാവരെയും സമൂഹ നോമ്പു തുറയിലേക്കും, പഠന ക്ലാസ്സിലേക്കും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 22432079 / [...]

റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു

റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു

കണ്ണൂര്‍ ജില്ലയിലെ വാടിക്കല്‍ മാടായി പ്രവാസികളുടെ കൂട്ടയ്ന്മയായ യുവയുടെ ആഭിമുഖ്യത്തില്‍ മാടായി വാടിക്കല്‍ പ്രദേശത്തെ 60 നിര്‍ധന കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റുകള്‍ വിധരണം ചെയ്യുവാന്‍ ദുബായിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ തീരുമാനിച്ചു.
ചീലന്‍ സാഹിറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരിഫ് ബായന്‍ സ്വാഗതവും, കുഞ്ഞഹ്മദ് എസ് എ പി, മഹമൂദ് കീരെന്‍ എന്നിവര്‍ ആശംസയും നേര്‍ന്നു. സാജിദ് ടി നന്ദി രേഖപ്പെടുത്തി

പഠനക്യാമ്പും സമൂഹ നോമ്പുതുറയും

പഠനക്യാമ്പും സമൂഹ നോമ്പുതുറയും

കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ ആഗസ്റ്റ്‌ 28 ശനിയാഴ്ച ഫൈഹയിലും ഫഹാഹീലിലും പഠനക്യാമ്പും സമൂഹ നോമ്പുതുറയും സംഘടിപ്പിക്കുന്നു. ഫൈഹ ബൈതുദ്ദവയില്‍ (മസ്ജിദ് അഹമദ് ബിന്‍ ഹമ്പലിനു എതിര്‍വശം) അസ്വര്‍ നമസ്കാര ശേഷം നടക്കുന്ന പഠനക്യാമ്പില്‍ അബ്ദുല്‍ റഊഫ് നദവി, (വിഷയം : മുസ്ലിമിന്റെ ധര്‍മ്മം), അബ്ദുല്‍ മജീദ്‌ സ്വലാഹി (വിഷയം : നന്മയിലേക്ക്) എന്നിവര്‍ ക്ലാസ്സ്‌ എടുക്കുന്നതായിരിക്കും. ഫഹാഹീല്‍ ഫോര്‍ യു കമ്മ്യൂണിറ്റി ഹാളില്‍ 5 മണിക്ക് നടക്കുന്ന പഠനക്യാമ്പില്‍ അഹമ്മദ് അനസ് മൗലവി [...]

സമാ എയര്‍ലൈന്‍സിനെ രക്ഷിക്കാന്‍ നീക്കം

സമാ എയര്‍ലൈന്‍സിനെ രക്ഷിക്കാന്‍ നീക്കം

ഫ്‌ളൈറ്റ് ഓപ്പറേഷന്‍ നിര്‍ത്തിവെച്ച സൗദിയിലെ സ്വകാര്യ വിമാനക്കമ്പനിയായ സമാ എയര്‍ലൈന്‍സിനെ സ്വന്തമാക്കാന്‍ മേഖലയിലെ ഏതാനും വിമാന കമ്പനികള്‍ ശ്രമം തുടങ്ങി. ഭീമമായ സാമ്പത്തിക ബാധ്യതകള്‍ മൂലം ചൊവ്വാഴ്ചയാണ് സമാ അതിന്റെ സകല സര്‍വീസുകളും നിര്‍ത്തിവെച്ചത്.
സമാ എയര്‍ലൈന്‍സിനെ ഏറ്റെടുക്കാനുള്ള ചര്‍ച്ചയില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് തന്നെയാണ് മുന്‍പന്തിയില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിക്ക് പുറമെ ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ അറേബ്യ എന്നിവരും രംഗത്തുണ്ട്.
സൗദിയിലെയും സമീപ രാജ്യങ്ങളിലെയും പത്ത് ഇടങ്ങളിലേക്കായി മൊത്തം 164 വാരാന്ത സര്‍വീസുകളാണ് സമാ നടത്തിയിരുന്നത്. സൗദിക്ക് പുറത്ത് [...]

എസ്.വൈ.എസ്. ഇഫ്താര്‍ മീറ്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എസ്.വൈ.എസ്. ഇഫ്താര്‍ മീറ്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സുന്നി യുവജന സംഘം കുവൈത്ത് കമ്മിറ്റി ആഗസ്ത് 27ന് അബ്ബാസിയ ടൂറിസ്റ്റിക് പാര്‍ക്കില്‍ വെച്ച് സംഘടിപ്പിക്കുന്ന മെഗാ ഇഫ്താര്‍ മീറ്റിന്റെയും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ റമളാന്‍ പ്രഭാഷണത്തിന്റെയും ഒരുക്ക ങ്ങള്‍ പൂര്‍ത്തിയായി.
രണ്ടായിരം പേര്‍ക്കുള്ള ഇഫ്താറും അനുബന്ധ ക്രമീകരണങ്ങളും നഗരിയില്‍ സജ്ജീകരിക്കും. മഗ്‌രിബ്, ഇശാ, തറാവീഹ് നിസ്‌കാരങ്ങള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. നിസ്‌കാരങ്ങള്‍ക്ക് ഹാഫിള് ശിഹാബുദ്ദീന്‍ അസ്ഹരി നേതൃത്വം നല്‍കും. ഒമ്പതുമണിക്ക് ആരംഭിക്കുന്ന റമളാന്‍ പ്രഭാഷണ പരിപാടിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഹ്മദ് കെ. മാണിയൂര്‍ അദ്ധ്യക്ഷനായിരിക്കും.
പ്രതിരോധ മന്ത്രാലയ [...]

എം.എം. അക്ബറിന്റെ റംസാന്‍ പ്രഭാഷണം ആഗസ്ത് 27ന്‌

എം.എം. അക്ബറിന്റെ റംസാന്‍ പ്രഭാഷണം ആഗസ്ത് 27ന്‌

എം.എ. അക്ബറിന്റെ റംസാന്‍ പ്രഭാഷണം ആഗസ്ത് 27ന് ഖിസൈസിലുള്ള ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രഭാഷണത്തിന്റെ വിജയത്തിനുവേണ്ടി വിവിധ സംഘടനകള്‍ സ്വാഗതസംഘം രൂപവത്കരിച്ചു.
അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ഹനീഫ്, അഷ്‌റഫ്, ആരിഫ്, സൈന്‍, നിയാസ് മോങ്ങം എന്നിവരും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ മുസ്തഫ തങ്ങള്‍, അഷ്‌റഫ്.പി.കെ എന്നിവരും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു.എ.ഇ., കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അബ്ദുള്‍റഹ്മാന്‍ പറയണ്ണൂര്‍, [...]

ആത്മമാരി സപ്തംബര്‍ ഒന്ന് മുതല്‍

ആത്മമാരി സപ്തംബര്‍ ഒന്ന് മുതല്‍

അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ ആത്മമാരി 2010 വചന പ്രഘോഷണവും ശുശ്രൂഷയും സപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും. നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വൈകീട്ട് ഏഴ് മുതല്‍ ഒന്‍പതര വരെയാണ് പരിപാടി. കെ.ജെ. മാത്യു പ്രസംഗിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.കെ. ജോണ്‍സണ്‍: 24314598, 97586988, കെ.സി. ഡേവിഡ്: 66657369ഷ എം.ജെ.കുര്യന്‍: 97467915. സൗജന്യ വാഹനത്തിന്: അബ്ബാസിയ: 66224075, 99315667, സാല്‍മിയ: 94050826, 97771905, റിഗയയ്ക്ക്: 66194178, ഹാഫില്‍ മംഗഫ്: 94438347, 66073914.

ഗള്‍ഫിലെ ഓണാഘോഷം സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍

ഗള്‍ഫിലെ ഓണാഘോഷം സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍

ഗള്‍ഫ് നഗരങ്ങള്‍ റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ ആലസ്യത്തിലാണ് – തെരുവോരങ്ങളും ചന്തകളും സജീവമാകുന്നത് വൈകുന്നേരങ്ങളില്‍. റംസാനില്‍ ഓണം വന്നതുകൊണ്ട് ഓണം ആഘോഷിക്കുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ഗള്‍ഫിലെ ഓണച്ചന്തയില്‍ ഇപ്പോള്‍ വലിയ ആരവങ്ങളും തിരക്കുകളുമില്ല. ഇന്ന് തിങ്കളാഴ്ച തിരുവോണ നാളിലും ഗള്‍ഫില്‍ ഓഫീസുകളും വര്‍ക്ക്‌ഷോപ്പുകളും വ്യവസായ-വാണിജ്യ കേന്ദ്രങ്ങളും പതിവുപോലെ ജോലിത്തിരക്കിലാണ്. അപൂര്‍വം ബാച്ചിലേഴ്‌സ് റൂമുകളിലും കുടുംബങ്ങളിലും ഓണസദ്യ ഒരുക്കുന്നുണ്ടാവും. പക്ഷേ, വ്രതാനുഷ്ഠാനത്തിന്റെ നാളുകളില്‍ പരസ്യമായ ആഘോഷങ്ങളില്ല.
ഗള്‍ഫില്‍ ഓണാഘോഷം ചെറിയ പെരുന്നാളിനു ശേഷം സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വ്യാഴം, വെള്ളി ദിനങ്ങളിലാണ് [...]

വയനാട് മുസ്‌ലിം യത്തീംഖാന റംസാന്‍ കാമ്പയിന്‍

വയനാട് മുസ്‌ലിം യത്തീംഖാന റംസാന്‍ കാമ്പയിന്‍

വയനാട് മുസ്‌ലിം യത്തീംഖാന (ഡബ്ല്യു.എം.ഒ.) ഖത്തര്‍ ഘടകം റംസാന്‍ കാമ്പയിന്‍ ആരംഭിച്ചു. കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി വയനാട് മുസ്‌ലിം യത്തീംഖാനയിലെ അശരണരും അനാഥരുമായ 1200ല്‍പരം കുട്ടികള്‍ക്ക് അവരിഷ്ടപ്പെടുന്ന പെരുന്നാള്‍ വസ്ത്രം സമ്മാനിക്കുന്നത് ഖത്തറിലെ സുമനസ്സുകളായ വ്യക്തികളാണ്. കുട്ടികള്‍ക്ക് അവരുടെ അഭിരുചി അനുസരിച്ച് കടകളില്‍ പോയി വസ്ത്രങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഖത്തര്‍ കമ്മിറ്റി നല്‍കുന്നത്. വസ്ത്രത്തിന്റെ വിലയോ മറ്റു ഘടകങ്ങളോ ഒന്നും കുട്ടികളുടെ ഇഷ്ടത്തിന് വിഘാതമല്ല എന്നത് അശരണരും അനാഥാകളുമായ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്.
ഖത്തറിലെ സാധാരണക്കാരായ പ്രവാസികളില്‍നിന്നും [...]

എയര്‍ ഇന്ത്യാ ഓണസദ്യ ആകാശത്തും

എയര്‍ ഇന്ത്യാ ഓണസദ്യ ആകാശത്തും

കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ഓണസദ്യ ഒരുക്കുന്നു. 22 മുതല്‍ 24 വരെയാണിത്. സാമ്പാര്‍, അവിയല്‍, എരുശ്ശേരി, കാളന്‍, ഇഞ്ചിക്കറി, മാങ്ങാ അച്ചാര്‍ ഉള്‍പ്പെടെയുള്ള കറികളും അടപ്രഥമന്‍, പാല്‍പായസം, കായ വറുത്തത്, ശര്‍ക്കരവരട്ടി എന്നിവയും ഓണസദ്യയുടെ ഭാഗമായി വിളമ്പും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫിലേക്ക് പറക്കുന്ന എല്ലാ എയര്‍ ഇന്ത്യാ വിമാനങ്ങളിലും മൂന്നു ദിവസവും ഓണസദ്യ ലഭിക്കും.
‘കാസിനോ’യുമായി സഹകരിച്ചാണ് കൊച്ചിയില്‍ ഓണസദ്യ ഒരുക്കുന്നത്.
ചെലവുകുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യാ [...]

ഹജ്ജ് യാത്രക്കൂലി നാലായിരം രൂപ കൂടും- കേന്ദ്രം

ഹജ്ജ് യാത്രക്കൂലി നാലായിരം രൂപ കൂടും- കേന്ദ്രം

ഹജ്ജ് യാത്രികരോട് മക്കയിലേക്കും തിരിച്ചുമുള്ള വിമാനയാത്രക്കൂലി യിനത്തില്‍ 4000 രൂപ കൂടുതല്‍ ആവശ്യപ്പെടുമെന്ന് കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. സബ്‌സിഡി ഭാരം കുറയ്ക്കാനാണിത്. ഇതോടെ, ഹജ്ജ് യാത്രികരുടെ വിമാന യാത്രക്കൂലി 16,000 രൂപയാകും. 1994 മുതല്‍ 12,000 രൂപയാണ് മടക്കയാത്രക്കൂലിയടക്കം ഹജ്ജ് യാത്രികര്‍ നല്കുന്നത്. ഇത് സര്‍ക്കാരിന് അധികഭാരമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈ സബ്‌സിഡിയുടെ പങ്ക് വഹിക്കാന്‍ സ്വകാര്യ വിമാനക്കമ്പനികളോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് ആവില്ലെന്നും ലോക്‌സഭയില്‍ നല്കിയ രേഖാമൂലമുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.

ഡോ. സി.എം. കുട്ടി സ്മാരക അവാര്‍ഡ് പി.എം. ഇബ്രാഹിമിന്‌

ഡോ. സി.എം. കുട്ടി സ്മാരക അവാര്‍ഡ് പി.എം. ഇബ്രാഹിമിന്‌

മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എ.യും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡോ. സി.എം. കുട്ടിയുടെ സ്മരണാര്‍ഥം മുംബൈ-തൃശ്ശൂര്‍ ജില്ലാ കെ.എം.സി.സി. ഏര്‍പ്പെടുത്തിയ 2010ലെ പുരസ്‌കാരത്തിന് ഏഷ്യന്‍ സ്‌കൂള്‍ സ്ഥാപകന്‍ പി.എം. ഇബ്രാഹിം ഹാജി അര്‍ഹനായി. മംഗലാപുരത്തും ഗള്‍ഫ് മേഖലയിലും വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പ്രവാസി ഭാരതീയ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2009ലെ അവാര്‍ഡ് ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തിന് ഏല്യാമ്മ മാത്യുവിനാണ് സമര്‍പ്പിച്ചത്.
വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോ. പി.എം. ഇബ്രാഹിം ഹാജിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
ചന്ദ്രിക മുന്‍ [...]

അക്കാഫ് ഇഫ്താര്‍ സംഗമം

അക്കാഫ് ഇഫ്താര്‍ സംഗമം

അക്കാഹ് (ഓള്‍ കേരള കൊളീജ് അലുംനി ഫോറം) ന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 20ന് ഡള്‍സ്‌കോ ഈവന്റ് അറീനയില്‍ ഇഫ്താര്‍ സംഗമം നടത്തുന്നു. 1998ല്‍ സ്ഥാപിതമായ ഓള്‍ കേരള കൊളീജ് അലുംനി ഫോറം (അക്കാഫ്) കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (ഐ സി ഡ്ബ്ല്യു സി)എന്ന സംഘടനയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നു.ഏതാണ്ട് അമ്പതോളം കോളീജ് അലുംനികളുടെ കൂട്ടായ്മയും അപെക്‌സ് ബോഡിയുമാണ് അക്കാഫ്.

പ്രളയം : പാകിസ്താന് സൗദിയുടെ മുപ്പത് കോടി റിയാല്‍

പ്രളയം : പാകിസ്താന് സൗദിയുടെ മുപ്പത് കോടി റിയാല്‍

ഈയിടെ ഉണ്ടായ പ്രളയവും പ്രകൃതി ദുരന്തങ്ങളുംമൂലം കഷ്ടപ്പെടുന്ന പാകിസ്താന്‍ ജനതയ്ക്ക് സഹായം എന്ന നിലയില്‍ മുപ്പത് കോടി റിയാല്‍ ധനസഹായം എത്തിക്കാന്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവിട്ടു. അതോടൊപ്പം സൗദി ഔദ്യോഗികമായി ”പാകിസ്താന്‍ സഹായ ഫണ്ട്” ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മീഡിയകളിലൂടെ നടത്തുന്ന ധനശേഖരണത്തിനു വിചാരിച്ചതിലേറെ പ്രതികരണമാണ് രാജ്യത്തിന്റെ എല്ലായിടങ്ങളില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പണത്തോടൊപ്പം സാധനങ്ങളും ജനങ്ങള്‍ ഫണ്ടിലേയ്ക്ക് നല്‍കുന്നുണ്ട്.

എം.എം. അക്ബറുടെ പ്രഭാഷണം ആഗസ്ത് 27ന്

എം.എം. അക്ബറുടെ പ്രഭാഷണം ആഗസ്ത് 27ന്

ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിനോടനുബന്ധിച്ച് ദുബായ് ഗവണ്മെന്റിന്റെ അതിഥിയായി ഇന്ത്യയില്‍നിന്ന് എം.എം. അക്ബര്‍ എത്തുന്നു.
ആഗസ്ത് 27ന് ഇസ്‌ലാഹി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അക്ബര്‍ പ്രഭാഷണം നടത്തും. യു.എ.ഇ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററാണ് എം.എം. അക്ബറിന്റെ പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്. പ്രവാചകനിന്ദ: എന്തിനു വേണ്ടി എന്ന വിഷയത്തിലാണ് അക്ബര്‍ പ്രസംഗിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 043394464, 0567828614, 0553460387.

സൗജന്യ നോമ്പുതുറ തമ്പുകള്‍ ഉയര്‍ന്നുതുടങ്ങി

സൗജന്യ നോമ്പുതുറ തമ്പുകള്‍ ഉയര്‍ന്നുതുടങ്ങി

പരിശുദ്ധറംസാന്‍ സമാഗതമായതോടെ നാടെങ്ങും സൗജന്യ നോമ്പുതുറ തമ്പുകള്‍ ഉയര്‍ന്നു തുടങ്ങി. വരുമാനം കുറഞ്ഞ ജനങ്ങളെ നോമ്പുതുറപ്പിക്കാന്‍ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുന്ന തമ്പുകളാണിവ. കാലാവസ്ഥയുടെ കാഠിന്യം വിതയ്ക്കുന്ന അത്യുഷ്ണത്തെ അതിജീവിക്കാന്‍ ശീതീകരിച്ച തമ്പുകളാണ് എങ്ങും സ്ഥാപിക്കുക.
വൈകുന്നേരമാവുന്നതോടെ തമ്പുകളത്രയും സജീവമാവുന്നു. നോമ്പുതുറ വിഭവങ്ങളുമായെത്തുന്ന വളണ്ടിയര്‍മാരും നേരത്തെതന്നെ ഇരിപ്പിടം കരസ്ഥമാക്കാനെത്തുന്ന വിദേശികളുമാണ് തമ്പുകളെ സജീവമാക്കുന്നത്.
ദോഹയിലെ കോര്‍ണിഷ്‌കടല്‍ത്തീരത്ത് സ്ഥാപിച്ച വന്‍തമ്പിനകത്ത് 3000 പേര്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യമുണ്ട്. രാജ്യത്തിന്റെ മറ്റു പ്രധാന കോണുകളില്‍ സ്ഥാപിച്ചിട്ടുള്ളതമ്പുകളിലും നൂറുക്കണക്കിനാളുകള്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യങ്ങളാണൊരുക്കിയിട്ടുള്ളത്.
പരമ്പരാഗത അറബ് സംസ്‌കാരം ഉണര്‍ത്തുന്ന രീതിയിലാണ് [...]

Advertisement

മറ്റു വാര്‍ത്തകള്‍